ലിയാൻഡറിൻ്റെ ടിപിഎമ്മിനോടുള്ള ചോദ്യങ്ങൾ

താഴെ കൊടുത്തിരിക്കുന്നത് ആത്മാർത്ഥമായി ചിന്തിക്കുന്ന ഓരോ TPM വിശ്വാസിയു ടെയും യഥാർത്ഥമായ ധർമ്മസങ്കടം ആകുന്നു. ഇത് TPM വിശ്വാസി ലിയാൻഡർ തൻ്റെ 2015 ഡിസംബർ ഫേസ്ബുക് പോസ്റ്റിൽ ഉന്നയിച്ച ചോദ്യങ്ങൾ ആകുന്നു. ലിയാൻഡർ എന്ന ഈ വ്യക്തിയെ ഞങ്ങൾക്ക് പരിചയം ഇല്ല. എങ്കിലും അദ്ദേഹത്തിൻ്റെ ഈ ചോദ്യങ്ങ ൾക്ക് ടിപിഎം പാസ്റ്റർമാർ മറുപടി കൊടുക്കേണ്ടതാണ്.

ഞങ്ങൾ ലിയാൻഡറിൻ്റെ ഓരോ ചോദ്യത്തിനും പിന്നീട് വിശദമായി ഉത്തരം കൊടുക്കുവാൻ ശ്രമിക്കുന്നതാണ്. ഈ പ്രക്രിയക്ക് അല്പം സമയം എടുക്കും എന്നും ഞങ്ങൾക്ക് അറിയാം.

ലിയാൻഡറിൻ്റെ ടിപിഎമ്മിനോടുള്ള ചോദ്യങ്ങൾ. താഴെ ക്ലിക്ക് ചെയ്യുക

ടിപിഎം – ഉത്തരം കിട്ടാത്ത  ചോദ്യങ്ങൾ

ഞാനൊരു ക്രിസ്ത്യാനി ആകുന്നു. ഞാനൊരു TPM വിശ്വാസിയാണ്. ഞാനൊരു രക്ഷിക്കപ്പെട്ട വ്യക്തിയാണ്. ഞാൻ പരിശുദ്ധാതമാവ് പ്രാപിച്ച വ്യക്തിയാണ്. വളരെ വർഷങ്ങളായി ഞാൻ TPM സഭയിൽ മാത്രം പോകുന്ന വ്യക്തിയാണ്. ഞാൻ വളരെ വിശ്വസ്തനും അനുസരണവും ഉള്ളവനാകുന്നു. പാസ്റ്റർമാരും വിശുദ്ധന്മാരും പറയുന്നതെന്തും അതേ പടി ചെയ്യുന്നവനും ആകുന്നു. അവരുടെ പ്രസംഗം പൂർണമായി കൈക്കൊള്ളുകയും അതേ പടി പ്രവർത്തിക്കുകയും ചെയുന്ന വ്യക്തിയാകുന്നു. ഞാൻ വെള്ള വസ്ത്രം മാത്രമേ ധരികയുള്ളൂ, മീശ എടുത്തു, ഞാൻ നമ്മുടെ സഭയിൽ കർത്തൃ മേശയിൽ ക്രമമായി പങ്കെടുക്കുന്നു. ഞാൻ ഒരിക്കൻ പോലും വേറെ സഭയിൽ പോയിട്ടില്ല, ദശാംശം ക്രമമായി കൊടുക്കുന്നു.

കൂടാതെ പാസ്റ്റർമാരും സഹോദരിമാരും വീട് സന്ദർശനത്തിന് വരുമ്പോൾ അവരെയും സഹായിക്കും. ഫെയിത്‌ ഹോമിൽ  വെച്ചും അവരെ സഹായിക്കാറുണ്ട്‌ . ഞാൻ എല്ലാ വർഷവും ഇൻറ്റർനാഷണൽ   കൺവെൻഷനിൽ  പങ്കെടുക്കുന്നു. എൻ്റെ ആഹാരാവശ്യത്തിന് വേണ്ടതൊഴികെ ബാക്കി മുഴുവൻ പണവും സഭയിൽ കൊടുക്കുന്നു. ഞാൻ ഇന്ത്യയിൽ ഉടനീളം ധാരാളം ഫെയിത്‌ ഹോംസ് സന്ദർശിച്ചിട്ടുണ്ട്. ഞാനൊരു വേർപെട്ട  ജീവിതം നയിക്കുന്നു. ഞാൻ വേറൊരു ക്രിസ്താനിയുമായും  ഇടപെടാറില്ല.

ഈ ലോകത്തിലെ ഏറ്റവും ശ്രേഷ്ട സഭ TPM ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ഏറ്റവും പ്രതിഷ്ടയുള്ള പാസ്റ്റർമാർ നമ്മുടെ പാസ്റ്റർമാർ ആണെന്ന്  ഞാൻ വിശ്വസിക്കുന്നു. അന്ത്യകാലത്തിലെ എല്ലാ വെളിപ്പാടുകളും അവർക്ക് കിട്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പുതിയ നിയമ സഭയുടെ അടിസ്ഥാനം അവർ ഇടുന്നു എന്നും സഭ അതിന്മേൽ പണിയുന്നു എന്നും ഞാൻ വിശ്വസിക്കുന്നു. ക്രിസ്തുവിൻ്റെ മണവാട്ടി സഭ നമ്മൾ ആണെന്നും ക്രിസ്തുവിൻ്റെ വരവിൽ നമ്മൾ മാത്രമേ എടുക്കപ്പെടുകയുള്ളു എന്നും വിശ്വസിക്കുന്നു. 1,44,000 നമ്മുടെ പാസ്റ്റർമാർ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ സീയോനിലും നമ്മൾ വിശ്വാസികൾ പുതിയ യെരുശലേമിലും പോകുമെന്നും ഞാൻ വിശ്വസിക്കുന്നു. TPM വിട്ടാൽ ക്രിസ്തുവിൻ്റെ വരവിൽ നഷ്ടപ്പെടുമെന്നും ഞാൻ വിശ്വസിക്കുന്നു. ക്രിസ്തുവിൻ്റെ വരവിൽ കൈവിട്ടു പോയാൽ നമ്മുക്ക് വലിയ ഉപദ്രവം ഉണ്ടാകും എന്നും ഞാൻ വിശ്വസിക്കുന്നു. ഇതാണ് എൻ്റെ ഏറ്റവും വലിയ ഭയം. നമ്മൾ ടിപിഎം ഉപദേശം വിട്ടാൽ പൂർണരാവുകയില്ല. എല്ലാ വ്യക്തികളെയും  ക്രിസ്തുവിൽ പൂർണരാക്കുന്നത് അവർ മാത്രമാണ്. അവർ വിശ്വാസത്താൽ ജീവിക്കുന്നു, മറ്റുള്ളവർ സ്തോത്രകാഴ്ചകൾ  ശേഖരിക്കുന്നു. അവരുടെ വചനത്തിനു എതിരായി നാം ഒന്നും പറയാൻ പാടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവർക്കെതിരെ ഒരക്ഷരം പോലും പറയാൻ പാടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാമായിട്ടും എനിക്ക് ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങൾ അവശേഷിക്കുന്നു.

ഞാൻ എൻ്റെ സംശയങ്ങൾ എല്ലാം വക്തമാക്കുവാൻ ആഗ്രഹിക്കുന്നു. ഞാൻ ടിപിഎം പാസ്റ്റർമാരോട്  സംശയങ്ങൾ ചോദിച്ചാൽ എന്നെ വളരെ നിസ്സാരനായി കാണും. എൻ്റെ അറിവില്ലായ്മ വരുന്ന കുറെ ഞായറാഴ്ചയിലെ  പ്രസംഗ വിഷയം ആയിരിക്കും. നമ്മുടെ സഭ മാത്രമാണോ മണവാട്ടി സഭ? നമ്മുടെ പാസ്റ്റർമാരാണോ 1,44,000 പേർ?  ടിപിഎം വേലക്കാർ സീയോനിലും വിശ്വാസികൾ പുതിയ യെരുശലേമിലും പോകുമോ? പുതിയ യെരുശലേമിലെ വിശ്വാസികൾക്ക് സീയോനിൽ പോകാൻ സാധിക്കത്തില്ല  എന്ന് പറയുന്നത് സത്യമാണോ? സീയോനിൽ ഉള്ള ടിപിഎം വേലക്കാർ മാത്രം ദൈവമുഖം കാണുകയും പുതിയ യെരുശലേമിലുള്ള വിശ്വാസികൾ ദൈവമുഖം കാണുകയില്ല എന്ന് പറയുന്നത് സത്യമാണോ? സ്വർഗത്തിൽ സീയോൻ, പുതിയ യെരുശലേം, പുതിയ ആകാശം, പുതിയ ഭൂമി എന്ന് നാലു വിഭാഗങ്ങൾ ഉണ്ട് എന്ന് പറയുന്നത് സത്യമാണോ? പഴയ നിയമ വിശുദ്ധന്മാർക്കു പുതിയ യെരുശലേമിൽ വരുവാൻ സാധിക്കയില്ല എന്ന് പറയുന്നത് സത്യമാണോ? നിത്യതയിൽ പുതിയ യെരുശലേമിലെ വിശ്വാസികൾക്ക് സീയോനിൽ പോകുവാൻ സാധിക്കയില്ല എന്ന് പറയുന്നത് സത്യമാണോ? ദൈവവേല ചെയ്യുവാൻ ഒരുവൻ വിവാഹം കഴിക്കുവാൻ പാടില്ല എന്നത് സത്യമാണോ? മരുന്ന് ഉപയോഗിക്കുന്നവർ  ക്രിസ്തുവിൻ്റെ വരവിൽ കൈവിട്ടു പോകുമോ? നമ്മുടെ പാസ്റ്റർമാർ സീയോനിലും പഴയ നിയമ വിശുദ്ധന്മാർ എല്ലാവരും പുതിയ ആകാശത്തിലും അവർക്കു പുതിയ യെരൂശലേമിൻ്റെ ഗേറ്റിൽ പോലും പോകാൻ പറ്റില്ല എന്ന് പറയുന്നത് സത്യമാണോ? അവർ പുതിയ യെരൂശലേമിൻ്റെ കാവൽക്കാർ പോലെയും നമ്മുടെ പാസ്റ്റർമാർ സീയോനിലും ഇരിക്കും എന്ന് പറയുന്നത് സത്യമാണോ? അപ്പോസ്തലന്മാർ ആകുവാൻ ടിപിഎം സഭയിൽ ചേരണോ? ക്രിസ്തുവിൻ്റെ വരവിനായിട്ട് ഒരുക്കുന്ന ഒരേഒരു സഭ ഇതു മാത്രമാണോ? സ്ത്രീകളോട് മലിന പെടാത്തവർ അവർ മാത്രമാണോ? അവസാന നാളിലെ അപ്പോസ്തലൻ പാസ്റ്റർ പോൾ ആണോ? അവസാന നാളിൽ  സീയോനിൽ പോയ ആദ്യ അപ്പോസ്തലൻ പാസ്റ്റർ പോൾ ആണോ? നമ്മൾ വേറൊരു സഭയിൽ പോകുകയോ, വേറൊരു സുവിശേഷം കേൾക്കുകയോ, മറ്റു ക്രിസ്താനികളോട് ഇടപെടുകയോ ചെയ്യാൻ പാടില്ലേ? നമ്മൾ മാതാപിതാക്കളെ ത്യജിച്ചു സുവിശേഷം അറിയിക്കണൊ, എങ്കിൽ അവസാന നാളിൽ  അവരെ ആര് നോക്കും? എന്നാൽ ബൈബിൾ പറയുന്നു മാതാപിതാക്കളെ ഉപേക്ഷിക്കരുത്. മറ്റു സഭകൾ ദുരുപദേശം പഠിപ്പിക്കുകയാണോ? ക്രിസ്തുമസ്സ്, ദുഃഖ വെള്ളിയാഴ്ച ഈസ്റ്റർ മുതലായവ ആഘോഷിക്കുന്നത് തെറ്റാണോ? എന്തുകൊണ്ടാണ് നമ്മൾ പറയുന്നത് ഡിസംബർ 25 നു അല്ല ക്രിസ്തു ജനിച്ചത്? നമ്മുക്ക് വേറെ ദിവസത്തിൻ്റെ തെളിവ് ഉണ്ടോ? എന്തുകൊണ്ടാണ് നമ്മൾ എല്ലാ വർഷവും ന്യൂ ഇയർ ആഘോഷിക്കുന്നത്? എന്തിനാണ് നമ്മൾ എല്ലാ വർഷവും എല്ലാ സെൻറ്ററിലും കൺവെൻഷൻ നടത്തുന്നത്? എന്തിനാണ് എല്ലാ വർഷവും ഇൻറ്റർനാഷണൽ കൺവെൻഷൻ നടത്തുന്നത് . അതേസമയം അങ്ങനെ ഒരു കൺവെൻഷനെ  പറ്റി ബൈബിൾ പറയുന്നതേ ഇല്ലല്ലോ?

ഞാൻ നമ്മുടെ  എല്ലാ ക്ലാസ്സിലേയും സൺ‌ഡേ സ്കൂൾ സിലബസ് എടുത്തു നോക്കി, നമ്മുടെ എല്ലാ സീനിയർ പാസ്റ്റർമാരുടേയും ചീഫ് പാസ്റ്റർമാരുടേയും പ്രസംഗം കേട്ടിട്ടുണ്ട്. പക്ഷെ എൻ്റെ സംശയം ഇപ്പോഴും നിലനിൽക്കുന്നു. നമ്മുടെ വേലക്കാർ മാത്രമാണോ പ്രതിഷ്ഠിക്കപ്പെട്ടവർ? വേല ചെയ്യുവാൻ സർവവും പ്രതിഷ്ഠിക്കണോ? അവർ എന്താണ് പ്രതിഷ്ഠിച്ചത്?  ജീവൻ്റെ രണ്ടു പുസ്തകം ഉണ്ടോ? അതോ ഒരു പുസ്തകമേ ഉള്ളോ? എന്താണ് ക്രിസ്തുവിൻ്റെ ശരീരം? നമ്മൾ മാത്രമാണോ  ക്രിസ്തുവിൻ്റെ ശരീരം? യേശു ക്രിസ്തു ദശാംശവും യാഗവും എല്ലാം നിർത്തലാക്കിയപ്പോൾ ദശാംശം വാങ്ങുന്നത് ശരിയാണോ? നാമധേയ ക്രിസ്ത്യാനികളായ  പല സഭകളും ദശാംശം വാങ്ങുന്നില്ല.  അതെ സമയം വലിയ ആത്മീകരായ  നാം അത് വാങ്ങുന്നു, ആരാണ് ശരി?  ഇതെല്ലാം വാങ്ങുവാൻ നമ്മൾ പഴയ നിയമ വിശ്വാസികൾ ആണോ? ഈ സംശയങ്ങൾ എല്ലാം മാറ്റുവാൻ ഞാൻ വർഷങ്ങളായി ശ്രമിച്ചു, എന്നാൽ ആരും എന്നെ സഹായിച്ചില്ല. മിക്കവാറും എല്ലാ ടിപിഎം വിശ്വാസികൾക്കും ഈ സംശയം ഉണ്ട്. ടിപിഎം സഭ ഈ സംശയങ്ങൾ മാറ്റി തന്നാൽ ലക്ഷകണക്കിന് TPM വിശ്വാസികൾക്ക് അത് പ്രയോജനം ആയിത്തീരും. ബൈബിൾ അടിസ്ഥാനത്തിൽ ഈ സംശയങ്ങൾ മാറ്റി കിട്ടുവാൻ  ഞാൻ ആഗ്രഹിക്കുന്നു. വചനം മാത്രം എന്നും നിലനിൽക്കും. ഈ ഉപദേശങ്ങൾ എല്ലാം പൂർണമായി വചനാടിസ്ഥാനത്തിൽ ഉള്ളതാണോ എന്നറിയാൻ ആഗ്രഹിക്കുന്നു.

ഞാൻ തെറ്റുകാരനും  തെറ്റായ ഉപദേശം പിന്തുടരുന്നവനും ആണെങ്കിൽ എനിക്ക് അവസാന നാളിലെ ന്യായവിസ്താരത്തിൽ ദൈവമുൻപാകെ നിൽക്കുവാൻ കഴിയാതെ വരും. പിതാവേ എൻ്റെ അറിവില്ലായ്മ എന്നോട് ക്ഷമിക്കേണമേ, ഞാൻ ദുരുപദേശത്തെ അറിയാതെ പിന്തുടർന്നു  എന്ന് പറഞ്ഞാൽ ഞാൻ നിന്നെ അറിയുന്നില്ല എന്ന് ദൈവം എന്നോട്  പറയും. അവൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ ആ  സത്യം പിന്തുടരാൻ ആഗ്രഹിക്കുന്നു. ആമേൻ.

കുറിപ്പ് : ഈ ലീയാൻഡറിനെ ഞങ്ങൾക്ക് പരിചയം ഇല്ല.

English Translation

One Reply to “ലിയാൻഡറിൻ്റെ ടിപിഎമ്മിനോടുള്ള ചോദ്യങ്ങൾ”

Leave a Reply

Your email address will not be published. Required fields are marked *