നമ്മുടെ നേരത്തെയുള്ള പോസ്റ്റിൽ പറഞ്ഞതുപോലെ ടിപിഎം പാസ്റ്റർമാർ അവരുടെ പ്രത്യേകത തെളിയിക്കുവാനുള്ള അതിഭയങ്കര പോരാട്ടത്തിൽ ആകുന്നു. അതുകൊണ്ട് അവർ എന്തെങ്കിലും ഒരു വാക്യം കണ്ടുപിടിച്ചു മറ്റുള്ളവരേക്കാൾ ശ്രേഷ്ടൻ ആണെന്ന് വരുത്തി തീർക്കുവാൻ ശ്രമിക്കും. ഞങ്ങളുടെ ടിപിഎം ദിവസങ്ങളിൽ ഞങ്ങൾ ഈ സൈറ്റിൽ കാണുന്ന എല്ലാ കാര്യങ്ങളും അങ്ങേ അറ്റം എതിർത്ത് കൊണ്ടിരിക്കുന്നു. അതുകൊണ്ട് ജനങ്ങളെ ഇരുട്ടാക്കുന്ന മറ എടുത്തു മാറ്റണം എന്ന് ആഗ്രഹഹിക്കുന്നു. അതിനാൽ ഈ തെറ്റായ ഉപദേശം വിശ്വാസികളെ മനസ്സിലാക്കുവാൻ കിട്ടുന്ന എല്ലാ സ്രോതസുകൾ വഴിയും ഞങ്ങൾ അങ്ങേയറ്റം ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിങ്ങൾക്ക് ഈ പരിഹാസ്യപരമായ പഠിപ്പിക്കൽ “വിഡ്ഢിത്ത പഠിപ്പിൽക്കൽ ” എന്ന വിഭാഗത്തിൽ കാണാം.
TPM വേലക്കാർ വൈദ്യന്മാരാണെന്ന് അവകാശപ്പെടുന്നു.
അവരുടെ പ്രത്യേകത തെളിയിക്കുവാൻ അവർ ശ്രമിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങൾ ഈ വാദവുമായി വരുന്നു. “ദൈവത്തിൻ്റെ വേലക്കാർ” (അതായത് ടിപിഎം പാസ്റ്റർമാർ) വൈദ്യന്മാർ ആണെന്ന് പാസ്റ്റർ ദുരൈ പ്രസ്താവിക്കുന്നു. അവർ അവരുടെ ജീവിതത്തിലൂ ടെയും ബൈബിൾ അടിസ്ഥാനത്തിലും ഇത് തെളിയിച്ചാൽ ഞങ്ങൾക്ക് സന്തോഷമേ ഉള്ളു.
മറ്റുള്ള സഭയിലെ പാസ്റ്റർമാരേക്കാൾ വളരെ ചെറു പ്രായത്തിൽ തന്നെ ടിപിഎം പാസ്റ്റർമാർ മരിക്കുന്നതായി നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലൊ. പലർക്കും പല രോഗങ്ങളും ആരോഗ്യ പ്രശ്ങ്ങളും ഉണ്ട്. ഇവരുടെ പ്രത്യേക അവകാശ വാദം അനുസരിച്ച് ഇവർ എല്ലാവരും ഒരു 70 വർഷം എങ്കിലും ജീവിക്കണമെന്ന് നമ്മൾ ചിന്തിക്കാറില്ലെ? ഇത് വെറും ഒരു പ്രഹസനം ആണെന്ന് നമ്മൾക്ക് തന്നെ മനസ്സിലാക്കുവാൻ സാധിക്കും.
ടിപിഎം പാസ്റ്റർമാർ ഞങ്ങൾ വൈദ്യന്മാർ ആണെന്ന് സ്ഥാപിക്കാൻ വേണ്ടി അവർ ബൈബിളിൽ നിന്നും കൊടുക്കുന്ന തെളിവുകൾ അതിരസകരമാണ്. ഉല്പത്തി 50:2 പ്രകാരം ഞങ്ങൾ വൈദ്യന്മാർ ആണ് എന്ന് അവർ നമ്മളോട് പറയും. ഇതേപോലുള്ള ഭ്രാന്തമായ വ്യാഖ്യാനങ്ങൾ ടിപിഎം വേലക്കാരിൽ നിന്നും കിട്ടും. അവർ ആ വാക്യത്തിൽ “ദാസന്മാർ” (വേലക്കാർ) എന്ന് കണ്ട പദം “ദൈവ വേലക്കാർ” എന്ന് യാതൊരു സങ്കോചവും കൂടാതെ മാറ്റി പറയും. നമ്മൾ ഒരു വൈദ്യനിൽ നിന്നും പ്രതീക്ഷിക്കുന്ന രോഗസഖ്യം ഈ വാക്യത്തിൽ അടിച്ചു കയറ്റിയത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. ഇത് ഒരു എംബാമിങ് ആക്ട് മാത്രമാണ്. നിങ്ങൾ സ്വയമായി താഴെ കൊടുക്കുന്ന വാക്യം പരിശോധിക്കുക.
ഉല്പത്തി 50:2, “പിന്നെ തൻ്റെ അപ്പന് സുഗന്ധവർഗം ഇടുവാൻ യോസേഫ് തൻ്റെ ദാസ ന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിന്നു സുഗന്ധവർഗം ഇട്ടു.”
ഇപ്പോൾ വായനക്കാർ ഒരു പക്ഷെ ഞങ്ങൾ കഥ ഉണ്ടാക്കുകയാണ് എന്ന് ചിന്തിക്കുന്നുണ്ടാകാം: ഇല്ല, ഞങ്ങൾ ഒരു കഥയും ഉണ്ടാക്കുന്നില്ല. താഴെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിപ്പ് ശ്രദ്ധിക്കുക. 4 മിനിറ്റ് 20 സെക്കൻറ്റ് മുതൽ 4 മിനിറ്റ് 57 സെക്കൻറ്റ് വരെ. പാസ്റ്റർ ദുരൈ പ്രസംഗിക്കുന്നു.
അതിനുശേഷം അദ്ദേഹം വചനം വളച്ചൊടിച്ചു തൻ്റെ സ്വയ ശൈലിയിൽ ബൈബിൾ വിരുദ്ധമായി പ്രസംഗിക്കുന്നു. ആ പോസ്റ്റുകൾ എല്ലാം തെറ്റെന്ന് തെളിയിക്കുവാൻ ഉള്ള ഉദ്ദേശ്യം ഈ പോസ്റ്റിന് ഇല്ല.
ടിപിഎം പാസ്റ്റർമാരോട് വളരെ ലഘുവായ ചില ചോദ്യങ്ങൾ
- അവർ എന്തുകൊണ്ട് കണ്ണട ഉപയോഗിക്കുന്നു? യേശു ക്രിസ്തു നിങ്ങൾക്ക് സ്വയ രോഗസൗഖ്യം തന്നിട്ടില്ലേ?
- എന്തുകൊണ്ട് ധാരാളം പാസ്റ്റർമാർ വെപ്പു പല്ല് ഉപയോഗിക്കുന്നു? യേശു ക്രിസ്തു നിങ്ങൾക്ക് സ്വയ രോഗസൗഖ്യം തന്നിട്ടില്ലേ?
- എന്തുകൊണ്ടാണ് ധാരാളം രോഗികളായ ടിപിഎം പാസ്റ്റർമാർ ഉള്ളത്? ഞങ്ങൾ നിങ്ങളോട് “വൈദ്യാ, സൗഖ്യം ആക്കേണമേ” എന്ന് അപേക്ഷ നൽകുന്നുണ്ടോ?
- എന്തുകൊണ്ടാണ് നിങ്ങൾ ഔഷധ ഗുണമുള്ള കോർപറേഷൻ വെള്ളം കുടിക്കുന്നത്? ഇത് ലോക്കൽ മെഡിക്കൽ അസോസിയേഷൻ അംഗീകരിച്ചിരിക്കുന്ന മനുഷ്യർ നൽകുന്ന മരുന്ന് അല്ലിയോ?
- എന്തുകൊണ്ട് ചെന്നൈയിലും കൊട്ടാരക്കരയിലും നിങ്ങളുടെ രോഗ ശാന്തി ശുശ്രുഷക ളിൽ ആരും സൗഖ്യം ആകുന്നില്ല? നിങ്ങൾ ഇതേപ്പറ്റി വലിയ പരസ്യങ്ങൾ കൊടുക്കു ന്നു. എന്നാൽ മിക്കവാറും എല്ലാവരും വന്നതുപോലെ തന്നെ തിരികെ പോകുന്നു. ഇയ്യോബ് 13:4 “നിങ്ങളോ ഭോഷ്ക്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടു വൈദ്യന്മാർ തന്നെ”. ദൈവ കൃപ നിങ്ങളുടെ വേലകളിൽ ഇല്ലെന്ന് മനസ്സിലാക്കുവാൻ ഇത്രയും തെളിവുകൾ പോരായോ? മർക്കോസ് 16:20 : ദൈവം അപ്പൊസ്തലന്മാരുടെ വേലകളെ അടയാളങ്ങളാലും അത്ഭുതങ്ങളാലും ഉറപ്പിച്ചു. നിങ്ങളുടെ വേലകളിൽ ദൈവ സാന്നിധ്യം ഇല്ലെന്ന് എപ്പോൾ മനസ്സിലാക്കും? വെറും ചൂട് വായു മാത്രം. ദൈവ നാമത്തിലുള്ള ഈ പരിഹാസം ജനങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു.
മർക്കോസ് 16:2, “അവർ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങൾ വചനത്തെ ഉറപ്പിച്ചും പൊന്നു.”
I think your website needs some fresh articles. Writing manually takes a lot of time,
but there is tool for this boring task, search for; Boorfe’s tips unlimited content
Bro,
You are absolutely right. Hence I am not finding sufficient time to answer other comments. We are all having secular job to cater the family, hence there we cannot show slackness.
Interesting post, keep up good work