ദൈവം അബ്രഹാമിനെ ചതിച്ചു – ടിപിഎം ഉപദേശം

അതിശയമായിരിക്കുന്നുവോ?

അതെ, ടിപിഎമ്മിൻ്റെ ഒരു പ്രധാന ഉപദേശം അനുസരിച്ച് ദൈവം അബ്രഹാമിനെ ചതിച്ചു. അവർ ദൈവത്തിൻ്റെ പ്രത്യേക തിരഞ്ഞെടുപ്പ് പ്രാപിച്ചവർ ആണെന്നു സ്ഥാപിക്കുവാൻ വേണ്ടി അബ്രഹാമിനെ തങ്ങളുടെ വഴി മധ്യത്തിൽ നിന്നും പുറത്താക്കി. ദൈവം ദൈവത്താൽ നിമ്മിക്കപ്പെടുന്ന  ഒരു പട്ടണത്തിൻ്റെ ദർശനം അബ്രഹാമിന് കാണിച്ചു  കൊടുത്തു എന്നവർ വിശ്വസിക്കുന്നു. ടിപിഎം ആ നഗരം “സീയോൻ” ആണെന്നു വിശ്വസിക്കുന്നു. ഏറെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസികൾക്ക് അൽപം ആശ്വാസം പകരുന്നതിനായി “പുതിയ യെരുശലേം” എന്നൊരു വാക്കും കൂടെ ആ വാചകത്തിൽ കൂട്ടിച്ചേർത്തു.

ടിപിഎമ്മിൻ്റെ ഉപദേശം അനുസരിച്ചു് , എല്ലാം അറിയുന്നവനായ ദൈവം അബ്രഹാമിന് ദർശനത്തിൽ കൂടെ കാണിച്ച സ്ഥലം കൊടുക്കുവാൻ ഉദ്ദേശിച്ചിരുന്നില്ല. ഇപ്പോൾ അബ്രഹാമിൻ്റെ അവസ്ഥയെപ്പറ്റി സ്വൽപം ചിന്തിക്കാം. പാവം അബ്രഹാം ഈ ലോകത്തിലെ സന്തോഷം എല്ലാം ഉപേക്ഷിച്ച് കൂടാരജീവിതം ആരംഭിച്ചു. അത് എന്തുകൊണ്ടെന്നാൽ, ദൈവം തന്നെ പണിയുന്ന ആ പട്ടണമാണ് തൻ്റെ നിത്യവാസസ്ഥലമെന്ന് അബ്രഹാം അറിഞ്ഞിരുന്നു. എന്നാൽ പാവം അബ്രഹാമിന് ദൈവത്തിൻ്റെ ഉദ്ദേശ്യം വേറെയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞില്ല.  ദൈവം എപ്പോഴും  അബ്രഹാമിന് ഈ മനോഹരമായ നഗരത്തെപ്പറ്റി പ്രലോഭനം കൊടുത്തുകൊണ്ടിരുന്നു, പക്ഷെ സത്യത്തിൽ ദൈവം  അത് കൊടുത്തില്ല. ഇത്ര ദുഷ്ടനായിട്ടാണ് ടിപിഎം ദൈവത്തെ വർണിക്കുന്നത്‌.

വിവാഹം കഴിക്കാത്ത, രക്ഷാകർത്തൃസ്നേഹം  അറിയാത്തവർക്ക് മാത്രമേ അങ്ങനെയുള്ള കാര്യങ്ങളെ പറ്റി ചിന്തിക്കുവാൻ പറ്റുകയുള്ളു. ഇതുപോലെ ചെയ്യുവാൻ സാധിക്കുമോ എന്നു ഏതു മാതാപിതാക്കളോടും  ചോദിച്ചുനോക്കു.  ഈ നിത്യവാസസ്ഥലത്തെപ്പറ്റി ടിപിഎം പാസ്റ്റർമാർ പ്രസംഗിക്കുമ്പോൾ പാവപ്പെട്ട ടിപിഎം വിശ്വാസികൾ അവരുടെ പാസ്റ്റർമ്മാർക്ക് മാത്രം സ്വർഗ്ഗത്തിൽ പോകുവാനുള്ള ഗേറ്റ് പാസ് കിട്ടിയിട്ടുണ്ടെന്നു ചിന്തിക്കും. അതുകൊണ്ട് വിശ്വാസികൾ ഈ നേതാക്കൾ തങ്ങളെ സഹായിക്കുമെന്ന് വിശ്വസിച്ചു അവർ പറയുന്നതെന്തും അന്ധമായി ഏറ്റെടുക്കുന്നു.

ടിപിഎമ്മിൻ്റെ 4 സ്വർഗ്ഗങ്ങൾ

  1. സീയോൻ : ഇത് ടിപിഎം പാസ്റ്റർമ്മാർക്ക് മാത്രമായി റിസേർവ് ചെയ്തിരിക്കുന്നു. ഓർക്കുക, ദൈവം അബ്രഹാമിനെ ഈ സ്ഥലം കാണിച്ചുപറ്റിച്ചു.
  2. പുതിയ യെരുശലേം : ഇത്  മിക്കവാറും ടിപിഎം വിശ്വാസികൾക്ക് വേണ്ടി മാത്രം കരുതി വെച്ചിരിക്കുന്നു. അവർ “അപ്പോസ്തലിക കൂട്ടായ്മയിൽ” എപ്പോഴും  തുടരണം. അതിൻ്റെ അർഥം ഒരിക്കലും ടിപിഎം മെമ്പർഷിപ് വിടാൻ പാടില്ല.
  3. പുതിയ ആകാശം : ഇത് അബ്രഹാം ഉൾപ്പെടെ പഴയ നിയമ വിശുദ്ധന്മാർക്കും ക്രിസ്തുവിൻ്റെ വരവിങ്കൽ തള്ളപ്പെടുന്ന മഹോപദ്രവകാലത്തെ രക്തസാക്ഷികൾക്കുമായി മാറ്റി വെച്ചിരിക്കുന്നു.
  4. പുതിയ ഭൂമി : ബാക്കി എല്ലാ രക്ഷിക്കപ്പെട്ട വർഗത്തിനും.
സീയോനെപ്പറ്റി പാസ്റ്റർ തോമസിൻ്റെ ഈ സന്ദേശം ശ്രദ്ധിക്കുക. സമയലാഭത്തിനായി ഉചിതമായ ഭാഗങ്ങൾ മാത്രം എടുത്തിരിക്കുന്നു.

ആത്മാർത്ഥതയില്ലാത്ത മാനദണ്ഡം

നമ്മുടെ ദൈവം ഒരിക്കലും ആത്മാർത്ഥതയില്ലാത്ത വേറെവേറെ മാനദണ്ഡം സ്വീകരിക്കുകയില്ല.

ലേവ്യ 19:35-36, “ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുത്. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”

നിങ്ങൾക്ക് ഏതൊരു ടിപിഎം പാസ്റ്ററോട് ചോദിക്കുകയോ അവരുടെ മാഗസിൻ വായിക്കുകയോ ചെയ്യാം. അതിൽ  സാക്ഷ്യങ്ങൾ രേഖപ്പെടുത്തുന്ന ഒരു വിഭാഗം ഉണ്ട്. അവിടെ ഞങ്ങൾ ഈ പ്രത്യേക സീയോനിലേക്കു  എങ്ങനെ വിളിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ടിപിഎം പാസ്റ്റർമാരുടെ സാക്ഷ്യം ആയിരിക്കും. മിക്കവാറുമുള്ള അനുഭവസാക്ഷ്യങ്ങൾ ഞങ്ങൾ സീയോൻ ഒരു ദർശനത്തിൽ കണ്ടു, അതുകൊണ്ട് ഞങ്ങളുടെ വിളി മനസ്സിലാക്കി ടിപിഎമ്മിൽ ദൈവത്തെ സേവിക്കുവാൻ ഇറങ്ങിത്തിരിച്ചു.

അബ്രഹാമിൻ്റെ ദർശനം ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു കൊണ്ട് ഒരിക്കലും മാറുകയില്ല.

ടിപിഎമ്മിലെ പിടിവാശിക്കാരായ അനുകൂലികളോടുള്ള എൻ്റെ ചോദ്യങ്ങൾ
  1. അബ്രഹാമിന് സീയോനെപ്പറ്റി കിട്ടിയ ദർശനം   നിങ്ങളുടെ ടിപിഎം പാസ്റ്റർമ്മാർക്ക് സീയോനെപ്പറ്റി കിട്ടിയ ദർശനത്തേക്കാൾ എങ്ങനെ  തരംതാണിരിക്കുന്നു?
  2. നിങ്ങളുടെ ഉപദേശ പ്രകാരം ദൈവം അബ്രഹാമിനെ മൂന്നാം തരം എന്ന താണ പദവിയിലേക്ക് മാറ്റാൻ കാരണം എന്താകുന്നു?
  3. ദൈവം, അബ്രഹാമിനോട് ചെയ്തതുപോലെ (നിങ്ങളുടെ ഉപദേശപ്രകാരം) ജനങ്ങളെ വഞ്ചിക്കുന്നവനാണെന്ന് വിശ്വസിക്കുന്നുവോ?
  4. നിങ്ങൾക്കും അതുപോലൊരു ദർശനം കിട്ടുകയാണെങ്കിൽ, ദൈവം അബ്രഹാമിനോട് ചെയ്തതുപോലെ നിങ്ങളോടും ചെയ്യുകയില്ല എന്ന് എന്താണ് ഉറപ്പ്?

ഞങ്ങളുടെ വിശകലനം

കോർപ്പറേറ്റ് സർക്കിളിൽ ഒരു പ്രക്രിയ ഉണ്ട്. അതായത് സ്വന്ത താത്പര്യം പടുത്തുയർത്തുവാനായി മത്സരം കുറയ്ക്കുക. അതുപോലെ ടിപിഎം സീയോൻ എന്ന സ്ഥലം കണ്ണുവെച്ചു സ്വന്ത അനുഭാവികളാൽ നിറയ്ക്കുവാനായിട്ടു അബ്രഹാമിനെ പുറത്തു ചാടിച്ചു. അവരുടെ വളഞ്ഞ വഴി എങ്ങനെയുണ്ടെന്ന് മനസിലാക്കുക?

മത്തായി 5-7 ൽ  പറയുന്ന യേശുവിൻ്റെ സ്വഭാത്തിന് ഇതെല്ലം നേരെ വിപരീതമായിയിരി ക്കുന്നു എന്ന സത്യം വളരെ ദുഖത്തോടെ പറയട്ടെ. അതിനാൽ വിശ്വാസികളുടെ മുൻപാകെ ദൈവത്തിൻ്റെ പ്രതിഛായക്ക്‌ അവർ കളങ്കം ഉണ്ടാക്കി. നമ്മളെ സംബന്ധിച്ചിടത്തോളം യെഹോവയായ ദൈവം ടിപിഎം ഉപദേശം വരച്ചു കാട്ടുന്നതുപോലെയുള്ള ദൈവമല്ല.

സംഖ്യാ 23:19, “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?”

സംഖ്യാ 23:19 ൽ പറയുന്നതുപോലെ ദൈവം അബ്രഹാമിന് കൊടുത്ത വാഗ്ദത്തം നിവർത്തിക്കാതെ തൻ്റെ വാക്കുകളെ ലംഘിച്ചതായി ടിപിഎം പഠിപ്പിക്കുന്നു. അവർ ഇത് വളച്ചൊടിച്ചു ഇപ്രകാരം പറയുന്നു. ദൈവം അബ്രഹാമിന് സീയോനിൻ്റെ ദർശനം കാണിച്ചുവെങ്കിലും പുതിയ ആകാശത്തിലാണ് ഇടം കൊടുത്തത്. ഇത് എന്തൊരു അസംബന്ധമാണ്. ടിപിഎം പാസ്റ്റർമ്മാർക്ക് ഇത് തെളിയിക്കുവാനായിട്ട് ഒരൊറ്റ ബൈബിൾ വാഖ്യവും ഇല്ല. വിശ്വാസികളെ എത്രമാത്രം ദുരുപദേശത്താൽ നിറച്ചിരിക്കുന്നു എന്ന് മനസിലാക്കുക. സ്വതന്ത്രമായി ചിന്തിക്കുവാൻ കഴിവുള്ള ഏവർക്കും അത് വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും.

അവരെ സംബന്ധിച്ചിടത്തോളം ഞാൻ അബ്രഹാമിൻ്റെയും ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവം എന്ന് വളരെ അഭിമാനത്തോടെ പറയുന്ന ദൈവം അബ്രാമിന് കാണിച്ചു കൊടുത്ത നിത്യവാസസ്ഥലം പ്രദാനം ചെയ്യുന്നതിൽ തെറ്റിച്ചു. ഈ ടിപിഎം വിശ്വാസികൾ എന്തുമാത്രം ദുരുപദേശങ്ങൾ സഹിക്കേണ്ടി വരും? TPM പാസ്റ്റർമാരുടെ  ഈ പ്രവൃത്തി മൂലം അവർ നാം സേവിക്കുന്ന അബ്രഹാമിൻ്റെയും   ഇസഹാക്കിൻ്റെയും യാക്കോബിൻ്റെയും ദൈവത്തെ അല്ല സേവിക്കുന്നതെന്നു 100% ഉറപ്പിക്കാം.

എല്ലാ ഭോഷ്ക്കിൻ്റെയും പിതാവും എല്ലാ ചതിയുടെയും തലവനുമായ വ്യക്തിയാണ് ടിപിഎമ്മിൻ്റെ വഞ്ചിക്കുന്ന ദൈവം. അവൻ ഹവ്വയെ ചതിച്ചു, ഇപ്പോഴും എല്ലാ ദൈവമക്കളേയും ചതിക്കുന്ന ജോലിയിൽ വ്യാപൃതനായിരിക്കുന്നു. ഞങ്ങൾ ഈ ബ്ലോഗ് വായിക്കുന്ന എല്ലാ ടിപിഎംകാരോടും വായനക്കാരോടും ഈ ടിപിഎം പഠിപ്പിക്കലിൻ്റെ ഉറവിടം പരിശോധിക്കുവാൻ വിനീതമായി അപേക്ഷിക്കുന്നു.

യോഹന്നാൻ 8:44, “നിങ്ങൾ പിശാചെന്ന പിതാവിൻ്റെ മക്കൾ; നിങ്ങളുടെ പിതാവിൻ്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ട് സത്യത്തിൽ നില്‌ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിൻ്റെ അപ്പനും ആകുന്നു.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമേൻ.

One Reply to “ദൈവം അബ്രഹാമിനെ ചതിച്ചു – ടിപിഎം ഉപദേശം”

Leave a Reply

Your email address will not be published. Required fields are marked *