നിങ്ങളുടെ മനഃസാക്ഷി ഉണർത്തുവാനായിട്ടാണ് ഈ ലേഖനം എഴുതുന്നത് – നിങ്ങൾ ആരുടെ കൂടെ ; കൊലയാളിയുടെ കൂടെയോ കൊല്ലപ്പെട്ടവൻ്റെ കൂടെയോ ?
2 പത്രോസ് 3:1-2, “പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ. വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്നു ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.”
നമ്മുക്ക് ദൈവം തന്നിരിക്കുന്ന മനഃസാക്ഷി അനുസരിച്ച് ഒരു കൊലപാതകത്തിൽ എപ്പോഴും നമ്മളുടെ അനുകമ്പ പീഡിതവ്യക്തിയോടു കൂടെ ആയിരിക്കും എന്നുള്ളത് പൊതുവെ ഉള്ള ധാരണയല്ലേ? നമ്മൾ എപ്പോഴും പ്രതികൾക്ക് ന്യായമായ ശിക്ഷ കിട്ടണം എന്നാഗ്രഹിക്കാറില്ലേ?
- ജനങ്ങൾ യേശുവിനെതിരെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയ പരീശന്മാരുടെ പക്ഷത്തല്ലെന്ന് 2000 വർഷത്തിലധികമായി ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇത് ദൈവം നൽകിയ മനഃസാക്ഷി കാരണമാണ്.
- രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്‌ലർ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ യഹൂദന്മാരെ മൃഗീയമായി കൊലപ്പെടുത്തിയപ്പോൾ ലോക മനഃസാക്ഷി ഞെട്ടി.
- 1999 ജനുവരിയിൽ ഗ്രഹാം സ്റ്റൈൻസിനേയും തൻ്റെ 2 പിഞ്ചു മക്കളെയും തീയിട്ട് ദാരുണമായി കൊലപ്പെടുത്തി. ചില തീവ്രവാദികളായ ഹിന്ദുക്കളൊഴികെ രാജ്യത്തെ ബാക്കി എല്ലാവരുടേയും മനഃസാക്ഷി പിടഞ്ഞപ്പോൾ അവർ സ്റ്റൈൻസിൻ്റെ കുടുംബത്തോടൊപ്പം ചേർന്നു.
- അടുത്ത കാല ചരിത്രത്തിലേക്ക് നോക്കിയാൽ 2011 ഫെബ്രുവരിയിൽ ഗോവിന്ദച്ചാമി എന്ന വഞ്ചകൻ സൗമ്യ എന്ന പെൺകുട്ടിയെ അതിദാരുണമായി ബലാൽസംഗം ചെയ്ത് ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞു. മുഴുവൻ കേരളജനതയുടേയും മനഃസാക്ഷി പിടഞ്ഞപ്പോൾ എല്ലാവരും കൊലയാളിക്ക് അനുയോജ്യമായ ശിക്ഷ കൊടുക്കണമെന്ന് ആഗ്രഹിച്ചു.
- വളരെ അടുത്ത കാലയളവിൽ ഷീന ബോറ കൊലപാതകത്തിൽ ഇന്ദ്രാണി മുഖർജി ശിക്ഷിക്കപ്പെടണമെന്ന് രാഷ്ട്രം മുഴുവൻ അലമുറയിട്ടു. ഇവിടെയും പൊതുവായ മനഃസാക്ഷി പ്രവൃത്തിക്കുകയായിരുന്നു.
ചരിത്രത്തിൽ പൊതുമനഃസാക്ഷിയെ ഉലച്ചിട്ടുള്ള ഇതുപോലെ ധാരാളം കൊലപാതകങ്ങൾ കാണുവാൻ സാധിക്കും. ലോകമനുഷ്യർക്ക് ഇതുപോലെ മനഃസാക്ഷി ഉണ്ടെങ്കിൽ ദൈവമക്കൾക്ക് ഈ സംഭവങ്ങൾ എത്ര അധികം മനഃപ്രയാസം ഉണ്ടാക്കും?
എൻ്റെ പരിഭ്രാന്തി
എൻ്റെ പരിഭ്രാന്തി ടിപിഎം എന്ന സംഘാടനയുടേയും അതിലെ സുദൃഢമായ അനുയായികളുടെയും പാസ്റ്റർ കനകരാജിൻ്റെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതികരണത്തിൽ തുടങ്ങുന്നു.
നമ്മുടെ മുൻപാകെ ഞങ്ങളുടെ അറിവനുസരിച്ചു സ്വന്ത മനഃസാക്ഷി പ്രകാരം ദൈവവേല വളരെ വിശ്വസ്തതോയോടുകൂടെ നിർവ്വഹിച്ചിരുന്ന കനകരാജ് എന്ന വിശ്വസ്തനായ വ്യക്തിയാണ്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദായെപോലെ ഒരു ദിവസം തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാൽ മൃഗീയമായി കൊലചെയ്യപ്പെട്ടു. ടിപിഎം സംഘടനയുടെ പെരുമാറ്റത്തിൽ ഞാൻ ഞെട്ടിപ്പോയി. കേരളത്തിലെ മെഴുവേലിയിൽ ജോസഫ് റോച് വധവും ഇതുപോലെ മൂടിവെയ്ക്കാൻ ശ്രമിച്ചതാണ്.
ഇതിൽനിന്നും ടിപിഎം എവിടെ നിൽക്കുന്നുവെന്ന് വളരെ വ്യക്തമാണ്. ടിപിഎമ്മിൽ 25 വർഷത്തിലധികം വിശ്വസ്തതയോടെ സേവിച്ച പാസ്റ്റർ കനകരാജിൻ്റെ കൂടെയല്ല പിന്നെയോ അദ്ദേഹത്തിൻ്റെ കൊലയാളികളോടു കൂടെയാണ്. അവർ മാധ്യമങ്ങളേയും തൂത്തുക്കുടിയിലെ ജനങ്ങളെയും വളരെ വൃത്തികെട്ട ദൂഷ്യങ്ങളാൽ നിശ്ശബ്ദരാക്കുവാൻ ശ്രമിക്കുന്നതിൽനിന്നും അവരുടെ കൾട്ട് സ്വഭാവം തെളിയിക്കുന്നു. ഈ സംഭവം പെട്ടെന്ന് സംസ്കാരം നടത്തി ഒളിച്ചു വെയ്ക്കാൻ ശ്രമിച്ചതുകൊണ്ട് തൂത്തുക്കുടിയിലെ ജനങ്ങളുടെ പൊതു മനഃസാക്ഷി ഞെട്ടിയിരിക്കുന്നു.
- എന്തുകൊണ്ട് ടിപിഎം കുറ്റവാളികളെ പ്രോസീക്യൂട്ടു ചെയ്യുന്നില്ല?
- എന്താണ് അവർക്ക് ഒളിപ്പിക്കുവാൻ ഉള്ളത്?
- എല്ലായിടത്തും അഴുകിയ മീൻ നാറ്റമാണ്.
എൻ്റെ ഇരട്ടി പരിഭ്രാന്തി
ഞാൻ ടിപിഎം സഭ വിശ്വാസിയാകുന്നു. ഞാൻ അവരുടെ ജനങ്ങളെ വഞ്ചിക്കുന്ന ഉപദേശത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, അതിലെ ജനങ്ങളേയും ഉപദേശിമാരെയും ആത്മാർഥമായി സ്നേഹിക്കുന്നു. ഈ കൊലപാതകം കേട്ട് ഞാൻ ഞെട്ടിപ്പോയി. അതിനാൽ എൻ്റെ മനഃസാക്ഷി എന്നെ പാസ്റ്റർ കനകരാജിൻ്റെ പക്ഷത്തേക്ക് നയിച്ചു. ഈ വാർത്ത ചില വാട്സ്ആപ്പ് ഫേസ്ബുക് ഗ്രൂപ്പുകളിൽ വന്നപ്പോൾ തീവ്രവാദികളായ ടിപിഎം വർഗ്ഗത്തിൻ്റെ പ്രതികരണം എനിക്ക് ഒരു ഡൈനാമിറ്റ് പോലെയായിരുന്നു. അവർ ഇത് പ്രചാരപ്പെടുത്തുന്നതിൽനിന്നും ജനങ്ങളെ വിലക്കി. അവരെ സംബന്ധിച്ചിടത്തോളം സംഘടനയുടെ പേർ മനഃസാക്ഷിയേക്കാൾ വലുതാകുന്നു. അവർ ഇത് മൂടിവെയ്ക്കാനുള്ള തന്ത്രപ്പാടിൽ ആകുന്നു. അവരുടെ മനഃസാക്ഷി രക്തം പൂശിയതാണെന്നതിൽ യാതൊരു സംശയവും ഇല്ല. അവർക്ക് ശരിയും തെറ്റും തിരിച്ചറിയത്തില്ലെന്ന് പറയുന്നതിൽ ക്ഷമ ചോദിക്കുന്നു.
എല്ലാ ടിപിഎം വിശ്വാസികളോടുമുള്ള എകുന്നു ചോദ്യങ്ങൾ
നിങ്ങൾ എപ്പോഴും സീയോനും യെരുശലേമും പറയുകയും വെള്ള വസ്ത്രം ധരിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അല്പമെങ്കിലും മാനുഷിക മനഃസാക്ഷി ഉണ്ടോ? നിങ്ങളുടെ ഈ പൊക്കം പറച്ചിൽ നിർത്തുക..
നിങ്ങൾക്ക് മുൻപിൽ രണ്ടു മാർഗ്ഗങ്ങൾ വെച്ചിരിക്കുന്നു ഏത് തിരഞ്ഞെടുക്കും? പീലാത്തോസ് യെഹൂദന്മാരോട് ചോദിച്ച അതേ ചോദ്യം നിങ്ങളുടെ മുൻപാകെയിരിക്കുന്നു.
മത്തായി 27:17, “അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.”
നിങ്ങൾ ആരുടെ പക്ഷത്താകുന്നു ?
കൊലചെയ്യപ്പെട്ട ടിപിഎം പാസ്റ്റർ കനകരാജ്


നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക , നിങ്ങളുടെ ശബ്ദം ഉയരട്ടെ .. സത്യത്തിനും ആർദ്രതകൾക്കുമായി നിൽക്കുക.
ലൂക്കോസ് 12:57, “ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?
ടിപിഎം വിശ്വാസികൾ അവരുടെ സംഘടനയുടെ ഉത്തരവുകൾ പിന്തുടർന്ന് സംഘടനയുടെ പക്ഷം പിടിച്ചാൽ ഒരു സത്യം ഓർക്കുക … യേശുവിനെ കൊന്ന പരീശന്മാരുടെ, ഹിറ്റ്ലറിൻ്റെയും നാസി പാർട്ടിയുടെയും, ദാരാ സിംഗ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌രംഗ് ദൾ എന്നിവരുടെ പക്ഷത്തായിരിക്കും…
വിവേകത്തോടെ തിരഞ്ഞെടുക്കുക … നിങ്ങൾ എവിടെ – കൊലയാളിയുടെ കൂടെയോ കൊല്ലപ്പെട്ടവൻ്റെ കൂടെയോ ?
യേശു താഴെ കൊടുത്തിരിക്കുന്ന 2 വാക്യങ്ങൾ അനുസരിക്കുവാൻ അപേക്ഷിക്കുന്നു..
എഫെസ്യർ 5:11, “ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത് ; അവയെ ശാസിക്ക അത്രേ വേണ്ടത്.”
ലൂക്കോസ് 12:57, “ന്യായമായതു എന്തെന്നു നിങ്ങൾ സ്വയമായി വിധിക്കാത്തതും എന്ത്?”
2 Replies to “നിങ്ങൾ ആരുടെ കൂടെ – കൊലയാളിയുടെ കൂടെയോ കൊല്ലപ്പെട്ടവൻ്റെ കൂടെയോ ?”