ധനപരമായ സുതാര്യതയും പണമിടപാടുകളും

പണ ദുർവിനിയോഗം, ഒരു പ്രശ്‍നം – തിരിച്ചറിയുക

പണമിടപാടുകളും ധനകാര്യ സുതാര്യതയും ഏത് വിശ്വസ്ത സേവകൻ്റെയും മുഖമുദ്ര ആകുന്നു. നിങ്ങൾക്ക് പണം നല്കുന്നവരുമായി പണമിടപാടുകളിൽ  അതീവ രഹസ്യം പുലർത്തുന്നുവെങ്കിൽ അത് തീർച്ചയായും ഉത്ക്കണ്ഠ ജനിപ്പിക്കുന്ന വസ്തുതയാണ്.

ജീസസ്‌ ഗ്രൂപ്പിൻ്റെ പണക്കിഴി യൂദാ ഇസ്‌കാരിയൊത്തിൻ്റെ കൈവശം ആയിരു ന്നുവെന്ന്‌ നമുക്ക് അറിയാം.

യോഹന്നാൻ 12:6, “ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആക കൊണ്ടും പണസ്സഞ്ചി തൻ്റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്.”

താൻ  ചെയ്യുന്ന സാമ്പത്തിക ദുർവിനിയോഗങ്ങൾ യേശുവിന് അറിയത്തില്ല എന്ന് യൂദാ ചിന്തിച്ചിരിക്കാം എന്ന് ഞാൻ ഊഹിക്കുന്നു. സത്യത്തിൽ യേശു അവൻ മനസ്സാന്തരപ്പെ ടുവാൻ വേണ്ടി ദീർഘകാലമായി കാത്തിരിക്കുകയായിരുന്നു. ബാക്കിയെല്ലാ അപ്പൊസ്ത ലന്മാരും അവരുടെ സ്വകാര്യ സംഭാഷണങ്ങളിൽ യൂദായുടെ ഈ പെരുമാറ്റം ചർച്ച ചെയ്തിട്ടുട്ടാകുമെന്നും ഞാൻ ഊഹിക്കുന്നു. അതുകൊണ്ടാണ് യോഹന്നാൻ യൂദായെപ്പറ്റി മുകളിൽ എഴുതിയ വാക്യത്തിൽ അപ്രകാരം പ്രതിപാദിച്ചത്.

ടിപിഎമ്മിൻ്റെ സാമ്പത്തിക  നിഗൂഢത

ഇന്ത്യയിൽ മുഖ്യകാര്യാലയമുള്ളതും അതിൻ്റെ കൂടുതൽ പ്രവർത്തനങ്ങൾ  ഇന്ത്യയിൽ തന്നെയുള്ളതുമായ ഒരു സംഘടനയാണ് ദി പെന്തക്കോസ്ത് മിഷൻ (ടിപിഎം).  ടിപിഎം അവര്ക്കു് കിട്ടുന്ന സംഭാവനകൾക്ക് യാതൊരു രസീതും കൊടുക്കത്തില്ല. വിശ്വാസികൾ നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് ഈ സംഭാവനകൾ കൊടുക്കുന്നത്. ഈ പണം എങ്ങനെ ചിലവഴിക്കുന്നുവെന്ന്‌ വിശ്വാസികൾക്ക് യാതൊരു അറിവും ഇല്ല. ധാരാളം വസ്തുവകകൾ ലോകമെമ്പാടും വാങ്ങിച്ചു കൂട്ടി കൊണ്ടിരിക്കുന്നതിനാൽ ഇതൊരു അസാമാന്യമായ വരുമാനമാണെന്ന് പൊതുവെ എല്ലവർക്കും അറിയാം. അവർ അവരുടെ സുഖസൗകര്യ ങ്ങൾ ഏറ്റവും മുന്തിയ രീതിയിൽ നവീകരിച്ചുകൊണ്ടിരിക്കുന്നു.  കൂടാതെ, ടിപിഎം പാസ്റ്റർമാർ വേലക്കാരികളായ സഹോദരിമാരുമൊത്ത്   ധാരാളം പണവുമായി ഒളിച്ചോടു ന്ന സംഭവം സാധാരണ കേൾക്കാറുണ്ട്.  അതുകൊണ്ട് ഈ സംഘടന പണവും ശരീരവും ആണെന്ന് സംശയിക്കുന്നതിൽ അല്പംപോലും തെറ്റില്ല. വിശ്വാസികൾക്ക് (പണ ത്തിൻ്റെ ഉറവിടം) ഈ പണവിനിയോഗത്തെപ്പറ്റി സംസാരിക്കുവാൻ യാതൊരു അവകാശവുമില്ല.

വിശ്വാസികളെ വളരെ തന്ത്രപൂർവം ഭീഷണിപ്പെടുത്തി ഈ വിശുദ്ധന്മാർ (പാസ്റ്റർമാർ) അവരെ ഇതുപോലെയുള്ള കാര്യങ്ങൾ സംസാരിക്കുന്നതിൽനിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു. തൽഫലമായി  ഈ പാസ്റ്റർമാർ കൂടുതൽ തൻറ്റേടികളായി തങ്ങൾക്ക്‌ എന്തും ചെയ്യാമെന്ന് ചിന്തിക്കുന്നു. ലൂക്കോസ് 12:45 ൽ പ്രതിപാദിക്കുന്ന പ്രവചന സാക്ഷാ ൽക്കാരത്തിൻ്റെ ഏറ്റവും നല്ല ഉദാഹരണം. ….  എന്നാൽ ദാസൻ: യജമാനൻ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തിൽ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാൽ,…….

ടിപിഎം സമൂഹത്തിന് ചെയ്യുന്ന സംഭാവന

ഈ സംഘടന ഒരിക്കൽ പോലും അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ മുതലായ പരോപകാര പ്രവർത്തനങ്ങളെപ്പറ്റി ചിന്തിക്കുന്നതേയില്ല. എന്നാൽ ഈ നന്മപ്ര വർത്തി ചെയ്യുന്നവരെ വിമർശിക്കുന്നതിൽ ഇവർ ഒന്നാം സ്ഥാനത്തുതന്നെ നിൽക്കുന്നു. പട്ടണത്തിലെ ആശുപത്രികൾ നിന്നുപോകുവാൻ വേണ്ടിയുള്ള ടിപിഎം പാസ്റ്റർമാരുടെ പ്രാർത്ഥനയിൽ അറിയാതെ ഞാനും പങ്കുചേർന്നിട്ടുണ്ട്. സത്യത്തിൽ അവരുടെ രോഗ ശാന്തി ശുശ്രുഷയിൽ ഒരു ഈച്ചപോലും സൗഖ്യപ്പെടാറില്ല.

ഇൻകം ടാക്സ് റെയ്‌ഡിൽനിന്നും തല ഉരുവാനായിട്ട്‌ ചാക്കുകളിൽ പണം നിറച്ചു ചെന്നൈ യിലും കൊട്ടാരക്കരയിലും ഫൈത് ഹോമുകളിൽ കത്തിച്ചതായി വളരെ വിശ്വസ്ത സ്രോതസ്സുകൾ വഴി എനിക്ക് അറിയാം. ഇവരുടെ തന്നെ വിശ്വാസികൾ ഒരുനേരത്തെ ആഹാരത്തിനായിട്ട് കഷ്ട്ടപ്പെടുമ്പോൾ ഇവർ പണം കത്തിച്ചുകളയുന്നുവെന്ന് അറിയു ന്നത് വളരെ ദുഃഖം ഉണ്ടാക്കുന്നു.

അഥവാ  എങ്ങനെയെങ്കിലും ഒരു സഹായം ചെയ്തിട്ടുട്ടെങ്കിൽ അത് ഒരു വലിയ വാർത്ത യാക്കി ന്യൂസ്പേപ്പറിൽ പരസ്യം ചെയ്യും. എന്നാൽ ഒരു സംഘടന എന്ന നിലയിൽ TPM ഒരിക്കലും പാവങ്ങളായ അയൽവാസികൾക്ക് ഒരു സഹായവും ചെയ്യുകയില്ല.

പണമിടപാടുകളെയും  സുതാര്യതയേയും സംബന്ധിച്ച് ബൈബിൾ  എന്ത് പഠിപ്പിക്കുന്നു?

യെരുശലേം സഭ ഒരു വലിയ ക്ഷാമത്തിൽകൂടെ കടന്നു പോകുകയായിരുന്നു. പൗലോസ് അപ്പോസ്തലൻ പല സഭകളിൽ നിന്നും യെരുശലേം സഭയ്ക്ക് കൊടുക്കുവാനായി പണം ശേഖരിച്ചു. ആ പണം അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തുവെന്ന് നോക്കാം. ആർക്കും തന്നെ പൗലോസിൻ്റെ വിശ്വസ്തതയിലും സത്യസന്ധതയിലും സംശയം ഉണ്ടായിരുന്നില്ല.

Financial Faithfulness
ഞങ്ങൾ കർത്താവിൻ്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെ യും യോഗ്യമായത് ചെയ്യുന്നു

2 കൊരിന്ത്യർ 8:20,21, “ഞങ്ങൾ നടത്തിവരുന്ന ഈ ധർമ്മശേഖരകാര്യത്തിൽ ആരും ഞങ്ങളെ അപ വാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ട് ഞങ്ങൾ കർത്താവിൻ്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുൻ കരുതുന്നു.”

എല്ലാകാര്യങ്ങളും വളരെ വിശ്വസ്തതയോടുതന്നെ ചെയ്യുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തുന്നു. അതുകൊണ്ട് സഭയിൽനിന്നും വേറൊരു സഹോ ദരനെക്കൂടെ സാമ്പത്തിക ഇടപാടുകൾ നോക്കി നടത്തുന്നതിനായിട്ട് ചേർത്തു. അടുത്ത വാക്യം ശ്രദ്ധിക്കാം. 2 കൊരിന്ത്യർ 8:22, “ഞങ്ങൾ പലതി ലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈര്യം പെരുകുകയാൽ അത്യുത്സാഹി യായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.”

എല്ലാ ടിപിഎം പാസ്റ്റർമാരോടും ഞാൻ ചോദിക്കുന്നു ….
നിങ്ങളുടെ പണമിടപാടുകൾ സുതാര്യമാക്കുവാൻ  വേണ്ടി വിശ്വസ്തതയോടെ എല്ലാ വിശ്വാസികളേയും  അക്കൗണ്ട് ബുക്ക്സ് കാണിക്കുമോ?
 
ദയവായി ഞങ്ങളുടെ പണമിടപാടുകൾ ഓഡിറ്റ് ചെയ്തതാണെന്ന് പറയരുതേ.  നിങ്ങളുടെ സ്വന്തം ഓഡിറ്റ്കാരെ  കൊണ്ട് ചെയ്യിക്കുന്ന ഈ ഓഡിറ്റ് ശുദ്ധ അസംബന്ധം ആണെന്ന് എല്ലാവർക്കും അറിയാം. ഇത് വെളിയിൽനിന്നുള്ള ഏജൻസിയെക്കൊണ്ട് ഓഡിറ്റ് ചെയ്‌ത്‌ റിപ്പോർട്ട് എല്ലാ ഫൈത് ഹോമിലും അയക്കണം. സുതാര്യത കാട്ടു …
 
നിങ്ങൾ രഹസ്യനായ യൂദാ  ഇസ്കറിയോത്തെപോലെ ആകാതെ പണമിടപാടുകളും ധന ക്രയവിക്രയങ്ങളും സുതാര്യമാക്കുമോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *