പ്രിയപ്പെട്ട ടിപിഎം വിശ്വാസികളെ,
നിങ്ങളുടെ സഭയുടെ അവസ്ഥ അനുസരിച്ച് താഴെയുള്ള ചോദ്യങ്ങൾക്ക് ആത്മാർത്ഥമായ ഉത്തരം തരുക ..
നിങ്ങളുടെ സഭയുടെ അവസ്ഥ മനസ്സിലാക്കുവാൻ ഉത്തരം “YES” എന്നോ “NO” എന്നോ മാത്രമായിരിക്കട്ടെ.
- നിങ്ങളുടെ സഭ അറിവുകൾ അനുയായികളിലേക്ക് പോകാതിരിക്കുവാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ?
- നിങ്ങളുടെ സഭ മേലധികാരിയും മറ്റു നേതാക്കളും അനുയായികളെ അനുസരിപ്പിക്കുവാനായി പൊതുവിൽ നാണം കെടുത്താറുണ്ടോ?
- നിങ്ങളുടെ സഭ മേലധികാരിയും മറ്റു മൂപ്പന്മാരും അവരെ വിമർശിച്ചാലോ ചോദ്യം ചെയ്താലോ അസഹിഷ്ണതയായി കരുതി ദുരാത്മാവിൻ്റെ പീഡനം ആണെന്ന് പറയാറുണ്ടോ?
- നിങ്ങളെ വിട്ടുപോയ അംഗങ്ങളുമായി ഇടപഴകുന്നതിൽനിന്നും നിരുത്സാഹ പെടുത്താറുണ്ടോ? അവർ ദുഷ്ടരും മലിനപ്പെട്ടവരും നിങ്ങളുടെ ആത്മീകതക്ക് അപകടവുമാണെന്നുള്ള മുന്നറിയിപ്പ് തരാറുണ്ടോ?
- സഭയിലെ മൂപ്പന്മാരുടെ അനുവാദം കൂടാതെ വേറെ സഭയിലെ പോയാൽ അത് ദൈവത്തെ വിടുന്നതിന് തുല്യമാണോ?
- വേറൊരു അഭിപ്രായം പ്രകടിപ്പിച്ചാൽ നിങ്ങളെ ശാസിക്കുകയോ ഒഴിവാക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ടോ?
- സഭയിൽ സംരക്ഷണത്തിന് പകരം നിയന്ത്രണം ആണെന്ന് തോന്നിയിട്ടുണ്ടോ?
- ശമനമില്ലാതെ പിരിയാബന്ധം പോലെ ആടുകളോട് “ആരാണ് അധികാരി” എന്ന് അടിക്കടി ഓർമ്മിപ്പിക്കാറുണ്ടോ?
- മറ്റുള്ളവർ സഭ എന്തുകൊണ്ട് വിട്ടുപോയി എന്ന് ചോദിയ്ക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ? “നിങ്ങളുടെ മൂപ്പന്മാരുടെ” പ്രസ്താവന അതേപടി അംഗികരുവാൻ പറഞ്ഞിട്ടുണ്ടോ?
- നിങ്ങളുടെ സഭയുടെ വിശ്വാസം അനുസരിച്ചു് പുസ്തകങ്ങൾ, ടേപ്പുകൾ,സിഡികൾ, പ്രാസംഗികർ, ഗാനങ്ങൾ മുതലായവ സസൂഷ്മം നിയന്ത്രിക്കാറുണ്ടോ?
- മനപ്പൂർവമായി മാറ്റിനിർത്തിയ യോഗങ്ങളിലൊഴികെ സഭയിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നും സഭാപ്രവർത്തനങ്ങളിൽ എപ്പോഴും ജാഗരൂഗരായിരിക്കണമെന്നുമുള്ള നിരന്തരമായ സമ്മർദം ഉണ്ടാകാറുണ്ടോ? ഇതിൽ പങ്കെടുത്തില്ലങ്കിൽ നിങ്ങളുടെ ആത്മീകതയും ആത്മാർത്ഥതയും ചോദ്യം ചെയ്യപ്പെടാറുണ്ടോ?
- നിങ്ങളുടെ പാസ്റ്റർ/വിശുദ്ധർ/അപ്പൊസ്തലന്മാർ എന്നിവരെ തൃപ്തിപ്പെടുത്തുമ്പോൾ ദൈവം സന്തോഷിക്കും അല്ലെങ്കിൽ ദൈവം കോപിക്കും എന്നൊരു നിഗൂഢമായ ധാരണ ഉണ്ടോ?
- അവിടെ കൂട്ടത്തെ സംരക്ഷിക്കുവാനായി ഏറ്റവും അടുത്ത ബന്ധങ്ങൾ പോലും വേർപെടുത്തുന്ന പ്രവണതയുണ്ടോ?
- സ്ഥിരമായി പാപബോധവും നാണംകെടുത്തലും നിയന്ത്രണത്തിനുള്ള ഉപകരണമായി ഉപയോഗിക്കാറുണ്ടോ?
- അംഗങ്ങളെ തമ്മിൽ ചാരപണിയിൽ ഏർപ്പെടുത്തി എതിരാളിയുടെ പാപം ജനങ്ങളുടെ മദ്ധ്യേ പറയുന്ന പ്രവണത നിങ്ങളുടെ സഭയിൽ പ്രോത്സാഹിപ്പിക്കാറുണ്ടോ?
- നിങ്ങളുടെ സഭയിൽ ജനങ്ങളുടെ ഇടയിൽ എപ്പോഴും ഒരു ഭയത്തിൻ്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോ? നിയമം പരിപാലിക്കുവാനുള്ള ഭയം, പൊതു ജനങ്ങളുടെ മദ്ധ്യേ അപമാനിക്കുമോ തിരസ്ക്കരിക്കുമോ എന്ന ഭയം?
- ജനങ്ങളുടെ ഇടയിൽ എന്താണ് വ്യക്തിഗതമായിട്ടുള്ള അറിവ്, എന്താണ് പൊതുവായ അറിവ് എന്ന് തിരിച്ചറിയാതെ ജനങ്ങൾ ഏറ്റവും നിസ്സാരമായ പാപംപോലും എറ്റുപറഞ്ഞു അവരുടെ മനഃസാക്ഷിയെ നേതൃത്യത്തിന് അടിമപ്പെടുത്താറുണ്ടോ?
- സഭാമദ്ധ്യേ എടുക്കുന്ന തീരുമാനങ്ങൾ മിക്കവാറും എല്ലാ തന്നെയും “ഇത് ഏകാഭിപ്രായമാണ്” എന്ന് അവകാശപ്പെടാറുണ്ടോ?
- ചോദ്യങ്ങൾ ചോദിക്കുന്നതിനെ “മന്ത്രിക്കൽ, പരദൂഷണം പറച്ചില്‍, അപവാദം, വിടുവാക്ക്, അനുസരണമില്ലായ്മ” എന്നൊക്കെ കുറ്റംചുമത്തപ്പെടാറുണ്ടോ?
- ഭിന്നാഭിപ്രായം പരസ്യമായി ശിക്ഷിക്കാറുണ്ടോ? നിങ്ങളുടെ യശസ്സ് മറക്കുള്ളിൽനിന്നും കൊലപ്പെടുത്തിയോ? നേതാക്കന്മാരുടെ പ്രയോജനത്തിനായി നിങ്ങളുടെ പഴയതും പുതിയതുമായ വെളിപ്പാടുകളും പാപങ്ങളും തിരശീലയുടെ പുറകിൽനിന്നും ഉപയോഗിക്കാറുണ്ടോ?
- യേശു ക്രിസ്തുവിനും ദൈവത്തിനും യോഗ്യമല്ലാത്ത കൂറ് നേതൃത്വത്തിന് നൽകാറുണ്ടോ, അത് ബിംബാരാധനയാകുന്നു?
- പുൽപിറ്റിൽനിന്നും നിങ്ങളുടെ പരാജയങ്ങൾ മനഃപൂർവം ആവർത്തിച്ച് നിങ്ങളെ വ്രണപ്പെടുത്താറുണ്ടോ?
- “സ്ഥിരോത്സാഹം അല്ലെങ്കിൽ നശിച്ച” നേതാക്കളെ അനുസരിക്കുക, കേൾക്കുക, താഴ്ന്നിരിയ്ക്കുക മുതലായവ വീണ്ടും വീണ്ടും പ്രസംഗിക്കാറുണ്ടോ?
- എഴുതപ്പെട്ടിട്ടില്ലാത്ത നിയമങ്ങൾ നേതാക്കന്മാരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുമെന്ന പരിഭ്രാന്തി ഉണ്ടാകാറുണ്ടോ?
- നിങ്ങളുടെ വാക്കുകളും പ്രവർത്തികളും ആരോ ശ്രദ്ധിക്കുന്നുണ്ടെന്ന ഭയം നിങ്ങളെ ഭരിക്കാറുണ്ടോ?
- നിങ്ങളുടെ സഭയിൽ ഒരു നിശബ്ദതയുടെ കോഡുണ്ടോ? സഭയിലെ പരിപാടികളും നേതാക്കന്മാരുടെ കുറവുകളും പറയാൻ പാടില്ലേ?
- ആത്മീക നേതാക്കൾ രഹസ്യമായോ പരസ്യമായോ നിങ്ങളുടെ കുടുംബത്തെ എങ്ങനെ നയിക്കണം എന്ന അവരുടെ അഭിപ്രായം അടിച്ചേൽപ്പിക്കാറുണ്ടോ?
പരിണിതഫലം
- എല്ലാം “NO” – നിങ്ങളുടെ സഭ ആപേക്ഷികമായി നല്ലതാണ്
- 25% ത്തിനുമേൽ “YES” – സഭ അനാരോഗ്യ ലക്ഷണങ്ങൾ കാണിക്കുന്നു
- 50% ത്തിനുമേൽ “YES” – സഭ കൂടുതൽ അനാരോഗ്യം
- 75% ത്തിനുമേൽ “YES” – സഭ ആധികാരികമായ ഒരു CULT
- എല്ലാം “YES” – ആശ നഷ്ട്ടപ്പെട്ട അവസ്ഥ