എല്ലാ കൾട്ടുകളുടേയും ഏറ്റവും പ്രധാനപ്പെട്ട ഒരു കൗശലം, വചനം തങ്ങളുടെ താല്പര്യപ്രകാരം വളച്ചൊടിക്കുക എന്നതാണ്. പിന്നീട് ആ തെറ്റായ വചനം അനുയായികളുടെമേൽ തുടർച്ചയായി അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കും. അതിനിടയിൽ ഒരു ചോദ്യോത്തര പംക്തി ഇല്ലെന്ന് അവർ ഉറപ്പാക്കും.
ഇതിനുമുൻപ് ടിപിഎം ഒരു ബൈബിൾ വാഖ്യം അവരുടെ പാസ്റ്റർമാരുടെ പ്രത്യേകത തെളിയിക്കുവാൻ വേണ്ടി അത് തിരിച്ചറിയാൻ വയ്യാത്ത വിധം വളച്ചൊടിച്ചത് വേറൊരു പോസ്റ്റിൽ കണ്ടല്ലോ?
ലൂക്കോസ് 14:26, “എൻ്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എൻ്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.”
ടിപിഎം പാസ്റ്റർമാർ സ്വതവേ ഞങ്ങൾ ”അപ്പോസ്തലന്മാർ” ആണെന്ന് അവകാശപ്പെടുന്നു. തങ്ങൾ മറ്റുള്ളവരേക്കാൾ മേന്മയേറിയവരാണെന്ന് സ്ഥാപിക്കാനുള്ള അതിയായ വാഞ്ചയിൽ സ്വതവേ അപ്പോസ്തലന്മാർ എന്നവകാശപ്പെടുന്നു. അവരുടെ മേധാവിധ്യം സ്ഥാപിക്കുവാൻ വേണ്ടി എടുക്കുന്ന പ്രധാന വാക്യം ലൂക്കോസ് 14:26 ആകുന്നു.
നമ്മൾ വചനം പഠിക്കുമ്പോൾ കെണിയിൽ അകപ്പെടാതിരിക്കുവാനായി വിവരണപരമായ നിയമങ്ങൾ പഠിക്കേണ്ടതാണ്. ഭാഷ്യതന്ത്രത്തിൻ്റെ ഒരു പ്രധാന നിയമം വചനത്തെ വചനംകൊണ്ടു വ്യാഖ്യാനിക്കുക എന്നതാകുന്നു. ഭാഷ്യതന്ത്രത്തിൻ്റെ അടിസ്ഥാനപരമായ നിയമങ്ങൾ മനസ്സിലാക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അതിനുമുൻപായി, മേല്പറഞ്ഞ ബൈബിൾ വാചകം എല്ലാ ശിഷ്യന്മാർക്കും ബാധകമാണെന്ന് എല്ലാ വായനക്കാരും അറിഞ്ഞിരിക്കണം. വിവരദോഷികളായ ടിപിഎം പാസ്റ്റർമാർ സങ്കല്പിച്ചു, ശിഷ്യന്മാർ = അപ്പോസ്തലൻ. ഇത് അടിസ്ഥാനപരമായ ഒരു തെറ്റാണ്. യേശു ക്രിസ്തുവിൻ്റെ ഏത് അനുയായിയും ശിഷ്യൻ ആണ്. നമ്മളെ ഓരോരുത്തരെയും ശിഷ്യനായി വിളിക്കപ്പെട്ടിരിക്കുന്നു.
മത്തായി 28:19-20, “ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”
ഒരു അപ്പൊസ്തലൻ ഒരു പ്രത്യേക ചുമതലയുമായി അയക്കപ്പെട്ടവനാണ്. അപ്പൊസ്തലൻ എന്ന വാക്കിൻ്റെ അർഥം “അയക്കപ്പെട്ടവൻ” എന്നാകുന്നു. ദൈവം അനുവദിച്ചാൽ അപ്പൊസ്തലന്മാരെ പറ്റി ഒരു പംക്തി പിന്നീട് കൊണ്ടുവരാം.
അതുകൊണ്ട് എല്ലാ അപ്പൊസ്തലന്മാരും ശിഷ്യന്മാരാണെന്നും എന്നാൽ എല്ലാ ശിഷ്യന്മാരും അപ്പൊസ്തലന്മാരല്ലെന്നും ഉപസംഹരിക്കാം. ലൂക്കൊസിലെ ആ ഭാഗം എല്ലാ ശിഷ്യന്മാർക്കും ബാധകമായിരിക്കുന്നതുപോലെ ഇത് വായിക്കുന്ന എല്ലാ യഥാർത്ഥ ക്രിസ്താനികൾക്കും ബാധകമാണ്.
വേദപുസ്തകത്തിലെ വാക്യങ്ങൾ ശരിയായിട്ട് മനസ്സിലാക്കുവാൻ കാരുണ്യവാനായ ദൈവം നമ്മുക്ക് 4 സുവിശേഷങ്ങൾ തന്നിട്ടുണ്ട്. ഈ പ്രതിപാദിച്ച ലൂക്കോസ് 14:26 ഇതേപോലെ മറ്റ് സുവിശേഷങ്ങളിലുള്ള വാക്യങ്ങളുമായി താരതമ്യം ചെയ്ത് പഠിക്കണം. ടിപിഎം പോലെയുള്ള എല്ലാ കൾട്ടുകളും പ്രവർത്തിക്കുന്നതുപോലെ നമ്മൾ ഒരു വാക്യം മാത്രം അടർത്തിയെടുത്തു വചനം പഠിക്കരുത്.
മത്തായി 10:37, “എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല.”
ഗൂഗിൾവഴി സമാന്തര വാക്യങ്ങൾ കണ്ടുപിടിക്കുവാൻ സാധിക്കും. ഇത് മനസ്സിലാക്കുവാൻ സാധിക്കുന്ന വേദപുസ്തകവും ഉണ്ട്.
നമ്മൾ സമാന്തര വാക്യങ്ങൾ പഠിക്കുമ്പോൾ യേശു ടിപിഎം ചിന്തിക്കുന്നതു പോലെ വെറുക്കുവാൻ ഉപദേശിച്ച ദൈവമല്ല, പിന്നെയോ താരതമ്യ സ്നേഹത്തെപ്പറ്റിയാണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാക്കുവാൻ സാധിക്കും.
പിന്നെ മത്തായിയിൽ പറയുന്ന താരതമ്യസ്നേഹത്തിനു പകരം ലൂക്കോസ് എന്തുകൊണ്ട് ”വെറുപ്പ്” എന്ന പദം ഉപയോഗിച്ചു?
ഇത് മനസ്സിലാക്കുവാൻ വേണ്ടി വീണ്ടും ഭാഷ്യതന്ത്രം (HERMENEUTICS) ഉപയോഗിക്കാം. വചനം തന്നെ വചനത്തെ വ്യാഖ്യാനിക്കട്ടെ. വേദപുസ്തകത്തിൽ ഈ താരതമ്യ സ്നേഹത്തെപ്പറ്റി പ്രപാദിക്കുന്ന വേറൊരു സംഭവത്തെ പറ്റി നമ്മുക്ക് ചിന്തിക്കാം.
ഉൽപ്പത്തി 29:30-31, “അവൻ റാഹേലിൻ്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവൻ്റെ അടുക്കൽ സേവചെയ്തു. ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.”
{ഇംഗ്ലീഷ് ബൈബിളിൽ “അനിഷ്ട” എന്ന പദം “വെറുപ്പ്” എന്ന് ഉപയോഗിച്ചിരിക്കുന്നു.} മുകളിൽ അടിവരയിട്ട ഭാഗത്തേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷിണിക്കുന്നു. ആദ്യത്തെ വാക്യത്തിൽ (30) റാഹേലിനോടുള്ള താരതമ്യ സ്നേഹം ലേയയേക്കാൾ കൂടുതൽ ആണെന്ന് കാണുന്നു. എന്നാൽ അടുത്ത വാക്യത്തിൽ (31) അതേ താരതമ്യ സ്നേഹം വെറുപ്പായി രേഖപ്പെടുത്തിയിരിക്കുന്നു. യാക്കോബ് ലേയയേക്കാൾ അധികം റാഹേലിനു സ്നേഹിച്ചിരുന്നു എന്നത് വളരെ സത്യമാണ്, പക്ഷെ അത് വെറുപ്പായി 31 ൽ രേഖപ്പെടുത്തിയിരിക്കുന്നതായി നമ്മുക്ക് കാണാൻ കഴിയുന്നു. മത്തായിയിൽ പറയുന്ന താരതമ്യ സ്നേഹത്തിനു പകരം ലൂക്കോസ് ”വെറുപ്പ്” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഇതേ മാതൃക കാരണമാണ്. അതുകൊണ്ടു ”വെറുപ്പ്” എന്ന പദവും “അധികമായ സ്നേഹം” എന്ന പദവും താരതമ്യ സ്നേഹത്തിനിൻ്റെ അടിസ്ഥാനത്തിൽ പരസ്പരം മാറ്റാവുന്നതാണെന്നു മനസ്സിലാക്കുക.
അതായത് എല്ലാ ശിഷ്യന്മാർക്കും കുടുംബത്തിലെ മറ്റ് അംഗങ്ങളേക്കാൾ യേശുവിനോട് അധികം സ്നേഹം ഉണ്ടായിരിക്കണം. ദൈവം ടിപിഎം പാസ്റ്റർമാർ ചെയ്യുന്നതുപോലെ വചനം വളച്ചൊടിച്ചു നിങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കുവാൻ ആഗ്രഹിക്കുന്നില്ല. ഇങ്ങനെയുള്ള വഞ്ചനകൾ സൂക്ഷിക്കുക.
നമ്മൾ വേദപുസ്തകം പഠിപ്പിക്കുന്ന കർത്താവിനേയും അവൻ്റെ ശിഷ്യന്മാരുടെയും ഉപദേശങ്ങളെ പിന്തുടരാം.
യോഹന്നാൻ 19:26-27, “യേശുവിൻ്റെ ക്രൂശിന്നരികെ അവൻ്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിൻ്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തൻ്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്‌ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിൻ്റെ മകൻ എന്നു അമ്മയോട് പറഞ്ഞു.”
ദൈവം തന്നെയായ യേശുവിന് തൻ്റെ മാതാവിനോടുള്ള സ്നേഹവും ആശങ്കയും മേൽപ്പറഞ്ഞ വാക്യത്തിൽനിന്നും മനസ്സിലാക്കാം.
1 തിമൊഥെയൊസ് 5:8, “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.”
പൗലോസ് ടിപിഎം പാസ്റ്റർമാരെ അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു എന്ന് വിളിക്കുന്നു. നിങ്ങൾ എന്തിന് അവരുടെ തെറ്റായ വഴികളെ പിന്തുടരുവാൻ ആഗ്രഹിക്കുന്നു?
മക്കൾ സഹായിക്കാത്തതിനാൽ വളരെ പരിതാപ അവസ്ഥയിലായിരിക്കുന്ന ടിപിഎം വിശുദ്ധന്മാരുടെ മാതാപിതാക്കളെ ഞങ്ങൾക്ക് അറിയാം. എങ്ങനെയാണെങ്കിലും ഈ പ്രലോഭനമാകുന്ന അവസ്ഥ മാതാപിതാക്കൾ അംഗീകരിക്കുന്നതിൽ മിഷൻ വിജയിച്ചിരിക്കുന്നു. നിർഭാഗ്യവശാൽ, ഒരു മാനുഷിക സംഘടനയെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് അവൻ ചിന്തിക്കുന്നു.
സത്യം മനസ്സിലാക്കി അത് പിന്തുടരുക. തെറ്റായ ഉപദേശങ്ങളെ ചോദ്യം ചെയ്യുക. പുൽപിറ്റിൽനിന്നും വരുന്ന ഏതു വിഡ്ഢിത്തരവും അംഗീകരിക്കുന്നതിന് മുൻപ് ബൈബിൾ നന്നായി പഠിക്കുക.