വക്കീൽ അതിശയകുമാറിൽനിന്നും ലഭിച്ച ഒരു കുറിപ്പ് താഴെ ചേർക്കുന്നു.

போதகர் யோபு எப்பொழுதும் தன்னுடன் 4, 5 இளை ஞர்களை உடன் வைத்திருப்பதாகவும், அவரது காரில் எப்பொழுதும் அருவாள், கத்தி, வாள் போன்ற ஆயுதங்கள் இருப்பதாகவும், தனது சகோதரர் பெயரில் மதுரையில் புரோட்டா கடையும், கொடைக்கானலில் பங்களாவும் வைத்துள்ளதாகவும், தனது சகோதரர் பெயரில் தூத்துக்குடி, மதுரை போன்ற நகரங்களில் ரியல் எஸ்டேட் தொழில் செய்வதாகவும் கூறப்படுகிறது. இவர் போதகர் என்ற போர்வையில் ரவுடியாகவும், புரோக்கராகவும் வலம் வருவதாகவும், தற்பொழுது பாஸ்டர் கனகராஜூன் கொலை வழக்கில் குற்றவாளிகளை தப்பிக்க வைப்பதற்கு தனது படைபலத்துடன் வந்துள்ளதாக கூறப்படுகிறது. இவரது தூத்துக்குடி வருகை சபை உறுப்பினர்கள் மத்தியில் கலக்கத்தை ஏற்படுத்தியுள்ளது. இவரால் உண்மையான குற்றவாளிகள் தப்பித்து விடுவார்களோ என்ற அச்சம் நிலவுவதினால் காவல்துறையினர் இவரை கண்காணித்தும், குற்றவாளிகளை கைது செய்தும், குற்றவாளிகளுக்கு உடந்தையாக இருப்பவர்களையும் கைது செய்ய வேண்டுமென்று காவல்துறையை கேட்டுக் கொள்கிறேன்.
തമിഴ് കുറിപ്പിൻ്റെ മലയാള പരിഭാഷ സംഗ്രഹം
5/10/2016 ൽ ടിപിഎം തൂത്തുക്കുടിയിലെ സെൻറ്റെർ പാസ്റ്റർ കനകരാജ് അതിദാരുണമായി കൊല്ലപ്പെട്ടു. മരണത്തിൻ്റെ നിഗൂഢത കണക്കിലെടുത്ത് സിപ്‌കോട് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 301/2016 പ്രകാരം കേസെടുത്തിട്ടുണ്ട്. പാസ്റ്റർ കനകരാജിൻ്റെ മൃതശരീരം പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ശരീരത്തിൽ അസ്വാഭാവികമായ മുറിവുകളും മുഖത്ത് ധരാളം ചതവുകളും കണ്ടു. ഈ കേസ് ഇപ്പോൾ കോടതിയിലാണ്. അതേസമയം ചെന്നൈയിൽനിന്നും പാസ്റ്റർ ജോബും അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത കുറെ അനുയായികളും തൂത്തുക്കുടിയിൽ തമ്പടിച്ചിട്ടുണ്ട്. ഈ കേസിലെ കുറ്റവാളികളെ സംരക്ഷിക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാസ്റ്റർ ജോബ് തൂത്തുക്കുടിയിൽ ക്യാമ്പ് ചെയ്യുന്നത്. ടിപിഎം ഹെഡ് ക്വാർട്ടേഴ്സിൽനിന്നും ഈ കേസ് വഴി തെറ്റിച്ചു വിടാനായി ലക്ഷകണക്കിന് രൂപയും കൊണ്ടാണ് ഇയാൾ എത്തിയിരിക്കുന്നത്.
പാസ്റ്റർ ജോബിന് മധുരൈയിൽ നല്ല രാഷ്ട്രീയ സ്വാധീനവും പൊട്ട് സുരേഷ് എന്ന പേരിലറിയപ്പെടുന്ന സുരേഷുമായും നല്ല ബന്ധമുണ്ട്. ഈ സുരേഷ് സ്വന്തമായി കുറ്റവാളിസംഘമുള്ള ഒരു ഗുണ്ടയാണ്. ഈ വളരെ അടുത്തകാലത്ത് പാസ്റ്റർ ജോബിനെ മധുരൈ ടിപിഎം സെൻറ്റെറിൽനിന്നും ട്രിച്ചി ടിപിഎം സെൻറ്റെറിലേക്ക് സ്ഥലംമാറ്റി. പാസ്റ്റർ ജോബിന് ചെന്നൈയിലും നല്ല രാഷ്ട്രീയ ബന്ധമുള്ളതിൽ ടിപിഎം പൗരോഹിത്യം അദ്ദേഹത്തെ ഈ കേസിൽ ഉപയോഗിക്കുന്നു. എല്ലായ്പ്പോഴും പാസ്റ്റർ ജോബിൻ്റെ കൂടെ എന്തിനും മടിക്കാത്ത 4-5 യുവാക്കൾ ഉണ്ടായിരിക്കും. അദ്ദേഹത്തിൻ്റെ വാഹനത്തിൽ എപ്പോഴും വടിവാൾ, ചുറ്റിക മുതലായ മാരകായുധങ്ങൾ ഉണ്ടായിരിക്കും എന്ന വസ്തുത മിക്കവാറും എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ തദ്ദേശനിവാസികൾക്കും പാസ്റ്റർ ജോബിന് മധുരൈയിൽ റെസ്റ്റോറെൻറ്റും കൊടൈക്കനാലിൽ റിസോർട്ടും റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഉണ്ടെന്ന കാര്യം അറിയാവുന്നതാണ്. ഇതെല്ലം സ്വന്ത സഹോദരൻ്റെ പേരിൽ ആണ് നടത്തുന്നത്. വളരെ അടുത്ത ജനങ്ങളുടെ ഇടയിൽ ഇയാൾ ഒരു റൗഡിയും റിയൽ എസ്റ്റേറ്റ് ബിസിനെസ്സ്കാരനും ആണെന്ന് എല്ലാവർക്കും അറിയാം. തൂത്തുക്കുടി ടിപിഎം ഫെയിത് ഹോമിലെ വിശ്വാസികളുടെ ഇടയിൽ ഇദ്ദേഹം കലക്കം ഉണ്ടാക്കിയിട്ടുണ്ട്. പാസ്റ്റർ ജോബിൻ്റെ ഇടപെടൽ മൂലം യഥാർത്ഥ പ്രതികൾ രക്ഷപ്പെടുമോ എന്ന ഭയം തൂത്തുക്കുടിയിലെ ജനങ്ങൾക്കും വിശ്വാസികൾക്കും ഉണ്ട്.