ടിപിഎമ്മിൻ്റെ മുഖംമൂടിക്ക് പിന്നിലെ രഹസ്യങ്ങൾ

കൾട്ടും യഥാർത്ഥ സഭയും തമ്മിലുള്ള വ്യത്യാസങ്ങൾ

എല്ലാ കൾട്ടിൻ്റെയും വളരെ ശക്തമായ ഒരു ഉപകരണമാണ് രഹസ്യം. അവരുടെ ഇടപാടുകളിൽ യാതൊരു സുതാര്യതയും ഇല്ല. ടിപിഎം ഒരു സംഘടനയായി ഈ രഹസ്യകലയിൽ വളരെ നൈപുണ്യം നേടിയിരിക്കുന്നു, അതുമാത്രമല്ല, ഈ അതീവരഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ പൂർണ്ണമായും ജയാളിയുമാണ്. ഈ ലേഖനത്തിൽ ടിപിഎമ്മിൻ്റെ മുഖംമൂടിക്ക് പിന്നിലെ രഹസ്യങ്ങളിലേക്ക് അല്പം വെളിച്ചമിടാൻ ശ്രമിക്കുന്നു. ഈ ഗൂഢമായ രഹസ്യങ്ങൾ യേശു ക്രിസ്തുവിൻ്റെയും ദൈവത്തിൻ്റെയും സ്വഭാവത്തിന് നേരെ വിപരീതമാണ്.

യെശയ്യാവ് 45:19, “ഞാൻ രഹസ്യത്തിൽ അന്ധകാരപ്രദേശത്തുവെച്ചല്ല സംസാരിച്ചത്; ഞാൻ യാക്കോബിൻ്റെ സന്തതിയോട്: വ്യർത്ഥമായി എന്നെ അന്വേഷിപ്പിൻ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാൻ നീതി സംസാരിക്കുന്നു, നേരുള്ളത് പ്രസ്താവിക്കുന്നു.”

യെശയ്യാവ് 48:16, “നിങ്ങൾ അടുത്തുവന്നു ഇതു കേൾപ്പിൻ; ഞാൻ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിൻ്റെ ഉത്ഭവകാലംമുതൽ ഞാൻ അവിടെ ഉണ്ട്; ഇപ്പോഴോ യഹോവയായ കർത്താവ് എന്നെയും തൻ്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.”

യോഹന്നാൻ 18:20, “അതിന്നു യേശു: ഞാൻ ലോകത്തോത് പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.”

യേശുവിൻ്റെ പരസ്യശുശ്രുഷയിൽ എന്തെങ്കിലും രഹസ്യമായിട്ട് വെച്ചിരിന്നുവെങ്കിൽ ഇന്ന് പല കാര്യങ്ങളും അറിയത്തില്ലായിരുന്നു. അപ്പോസ്തലന്മാരാൽ എല്ലാം വെളിപ്പെടുത്തി തന്നതുകൊണ്ട് ദൈവത്തിനു നന്ദി പറയുന്നു. അറിവിൻ്റെ ഒഴുക്ക് നിയന്ത്രിക്കുന്നത് (SECRET GUARDING) സാത്താന്യ പ്രവർത്തനം ആകുന്നു.

എന്തുകൊണ്ട് ഒളിച്ചുവെയ്ക്കണം

കാര്യങ്ങൾ രഹസ്യമായി വെയ്ക്കുന്നതിനു 2 കാരണങ്ങൾ ഉണ്ട്.

  1. നാണക്കേട്
  2. ശത്രു, ചലനങ്ങൾ അറിയരുത് (സിഐഎ, കെജിബി, റോ മുതലായവ)

“ക്രിസ്ത്യൻ സംഘടന” എന്ന് പറയപ്പെടുന്നവയുടെ അതീവ രഹസ്യങ്ങൾ അറിയുവാൻ ഇപ്പോൾ അത്ര വലിയ പ്രയാസം ഒന്നുമില്ല. ദുരുപദേശ രഹസ്യങ്ങൾ അല്ലാതെ ശത്രുവിൻ്റെ അറിവിൽ നിന്നും ഈ ക്രിസ്ത്യൻ സംഘടനകൾക്ക് വിലക്കപ്പെട്ടതായി ഒന്നുമില്ല. ടിപിഎം സഭ ശത്രുവിൻ്റെ എജൻറ്റോ അതോ ശത്രു തന്നെയോ എന്നാണ്  ഒരു വിശ്വാസിയെ കരുതുന്നത് എന്നറിയുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ മാനസിക  പ്രയാസം ഉണ്ടാക്കുന്ന അനുഭവമാണ്. തങ്ങളുടെ പ്രത്യേകത സ്ഥിരപ്പെടുത്തുവാൻ വേണ്ടി കുറെയേറെ വചന ദുരുപദേശം ആണ് ടിപിഎമ്മിൻ്റെവിലക്കപ്പെട്ട അറിവുകൾ എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.

അവർ എന്തിനെ ഭയപ്പെടുന്നു?

അവർ സത്യത്തെ അല്ലാതെ മറ്റൊന്നിനേയും ഭയപ്പെടുന്നില്ല.

പിന്നെ അവരെ ഭയപ്പെടുത്തുന്ന ഈ സത്യം എന്താണ്?

അവർ വിശ്വാസികൾ എന്ന് വിളിക്കപെടുന്നവരുടെ മുൻപാകെ തങ്ങളുടെ ശ്രേഷ്ഠത ഉയർത്തികാട്ടുന്നതിൽ പൂർണമായി വിജയിച്ചിരിക്കുന്നു. ഈ സത്യം ജനങ്ങൾ അറിഞ്ഞാൽ അവരുടെ കണ്ണ് തുറക്കപ്പെടും. ടിപിഎമ്മിനെ നഗ്‌നമായി പിടിക്കുകയും അവരുടെ ബിസിനെസ്സ് തകരുകയും ചെയ്യും. ഭോഷ്ക്ക് പറയുന്നവർ എന്നാരും അവരെ വിളിക്കുവാൻ അവർ ഇഷ്ടപ്പെടുന്നില്ല. കൂടാതെ ഇവർ കള്ള അപ്പോസ്തലന്മാരാണ് എന്നും ജനങ്ങൾ അറിയും.

വെളിപ്പാട് 2:2-3, “ഞാൻ നിൻ്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും നിനക്കു സഹിഷ്ണതയുള്ളതും എൻ്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നുപോകാഞ്ഞതും ഞാൻ അറിയുന്നു.

അതിനാൽ ഈ രഹസ്യങ്ങൾ സൂക്ഷിക്കുവാൻ അവർ നിർബന്ധിതരാകുന്നു.

കാലയളവിനനുസരിച്ച് അസ്ഥികൂടങ്ങൾ ക്ലോസെറ്റിൽ നിന്നും പുറത്തെടുക്കപ്പെടും. അതുകൊണ്ട് വിപുലമായ മൂടിവെയ്ക്കൽ ആവശ്യമാകുന്നു. അവർ പല മൂടിവെയ്ക്കലിലും വിജയിച്ചിട്ടുണ്ട് എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. നിർഭാഗ്യവശാൽ ടിപിഎമ്മിലെ ഈ രഹസ്യ രാക്ഷസൻ ഒരുപാട് വളർന്നതുകൊണ്ട് ഇപ്പോൾ കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടായിരിക്കുന്നു. ഇപ്പോൾ വിടവുകൾ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു.

വിശ്വാസികൾ ചിന്തിക്കുവാൻ ചില തെളിവുകൾ

ഞങ്ങൾ fromtpm.com കാർക്ക് ഇവിടെ പ്രസ്‌താവിച്ചിട്ടുള്ളതിലും ധാരാളം കാര്യങ്ങൾ അറിയാവുന്നവരാണ്. സാധാരണകാരുടെ അറിവിനായി ചില വിചിത്ര കാര്യങ്ങൾ വെളിപ്പെടുത്തുന്നു.

  1. വേലക്കാരുടെ യോഗം ദിനംപ്രതി രഹസ്യങ്ങൾ എറിയതാകുന്നു. ടിപിഎം യുവാക്കളേയും യുവതികളെയും ശുശ്രുഷയിൽ ചേരുവാൻ വിളിക്കുന്നു. ഈ യുവജനങ്ങളെ കള്ള മുഖമൂടി ധരിച്ചു ആകർഷിക്കുവാൻ ശ്രമിക്കുന്നു. അവർ വിശ്വസ്തരാണെങ്കിൽ അവരുടെ “വർക്കേഴ്സ് മീറ്റിംഗ്” ൽ ഇവരെ പങ്കെടുപ്പിക്കണം എന്നു പറയുന്നത് ന്യായമല്ലെ. അതിൻ്റെ പരിസര പ്രദേശത്തു ഒരു പൂച്ചയെപോലും അനുവദിക്കത്തില്ല. ഒരു കൾട്ടിൻ്റെ യഥാർത്ഥ ലക്ഷണം. എഫെസ്യർ 5:12, “അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.”
  2. ധാരാളം ഗർഭ നിരോധ ഉറകളും അതിൻ്റെ കെയ്‌സുകളും ഫെയിത് ഹോമുകളിൽ കണ്ടിട്ടുണ്ട്. ഈ അടുത്തകാലത്തെ ഒരു ഫെയിത് ഹോമിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിയപ്പോൾ ഒരുപാടു കോൺടോംസ്‌ കണ്ടു. ഇത് എങ്ങനെ അവിടെ എത്തി?
  3. ആദ്യ കാലങ്ങളിൽ വിശ്വാസികൾ ഫെയിത് ഹോമുകൾ സന്ദർശിക്കുകയും അതിലെ അന്ധേവാസികളെ സഹായിക്കുകയും ചെയ്യുമായിരുന്നു . എന്നാൽ ഇപ്പോൾ യോഗ സമയത്തല്ലാത്ത ഈ സന്ദർശനം അധികം പ്രോത്സാഹിപ്പിക്കാറില്ല. അകത്തു നടക്കുന്നത് പുറത്തു പോകാതിരിക്കുവാൻ വേണ്ടിയാണിത്.
  4. dsc_0242-1രോഗികല്ലാത്ത പാസ്റ്റർമാരുടെ പെട്ടെന്നുള്ള മരണം. രോഗിയായ പാസ്റ്റർമാരുടെ അപ്രതീക്ഷിത മരണങ്ങൾ. കുറച്ചുകാലം മുൻപ് വരെയും ഇവർ മരണത്തിനു മുൻപായി വളരെ കഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഓരോ ശവസംസ്ക്കാരച്ചടങ്ങും ചോദ്യങ്ങളുടേതാണ്.
  5. കൊലപാതകം കൂടി. മരിച്ചവരുടെ സംസ്കാരം പെട്ടെന്ന് നടത്തുന്നതിൽ സഭ താത്പര്യം കാണിക്കുന്നു. നിങ്ങളുടെ ഭവനത്തിൽ ഒരാൾ കൊലചെയ്യപ്പെട്ടാൽ നിങ്ങൾ മൃതശരീരം പെട്ടെന്ന് മറവ് ചെയ്യുവാൻ ശ്രമിക്കുമോ? പകരം കൊലയാളിക്ക് അനുയോജ്യമായ ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കാറില്ലേ? അതേസമയം ഞാൻ കൊലപാതക സംഘത്തിൽ പെട്ട ആളാണെങ്കിൽ എത്രയും പെട്ടെന്ന് എല്ലാ തെളിവുകളും നശിപ്പിച്ചു മറവ് ചെയ്യാൻ ശ്രമിക്കും…
  6. ഏതെങ്കിലും ഒരു പാസ്റ്ററും സഹോദരിയും തമ്മിലുള്ള ബന്ധം പിടിക്കപ്പെട്ടാൽ ഉടനെ അവർക്ക് സ്ഥലമാറ്റം കൊടുത്ത്‌ പുതിയ സ്ഥലത്തു അവരുടെ ബന്ധം തുടരാൻ അനുവദിക്കും. ഈ വ്യക്തികൾക്ക് അറിയാവുന്ന വിവരങ്ങളുടെ ആധിക്യം കാരണം ഇവർക്ക് എതിരെ സഭ ഒരു നടപടിയും എടുക്കത്തില്ല.

പ്രിയ വായനക്കാരെ,

ഈ പ്രതിപാദിച്ച തെളിവുകളുടെ വെളിച്ചത്തിൽ നിങ്ങൾ എന്താണ് പിന്തുടരുന്നതെന്നു സ്വയം ചിന്തിക്കു? കൂറ് സ്ഥാപിക്കുവാൻ വേണ്ടി നിങ്ങളുടെ മനസ്സ് നിയന്ത്രിച്ചു ചോദ്യങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടോ? ഈ മാനുഷിക സംഘടനകളെ പിന്തുടരാതെ സ്വയമായി ചിന്തിക്കുമോ? നിങ്ങൾ ഈ “വിശുദ്ധന്മാരുടെ” മറവിൽ സുരക്ഷിതരായിരിക്കുന്നുവെന്ന് ഇനിമേൽ ചിന്തിക്കുന്നുണ്ടോ? ന്യായവിധി ദിവസത്തിൽ നിങ്ങൾക്ക്‌ ദൈവമേ ഞാൻ വിശുദ്ധന്മാരെ പിന്തുടർന്നതിനാൽ ഇങ്ങനെ സംഭവിച്ചു എന്ന് പറയാമോ? ദുർവ്യാഖ്യാനം വിട്ട് ആത്മീകത വളരെ ഗൗരവമായി എടുത്ത് ബൈബിൾ പഠിക്കുമോ? സഹായത്തിനായി പ്രാർത്ഥിക്കുക ദൈവം സഹായിക്കും.

നിങ്ങൾ ഇനിയും അന്ധനായ മൂഢനാകില്ല എന്ന ആത്മാർത്ഥ പ്രതീക്ഷയോടെ ..

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *