ടിപിഎം ഒരു സഭയായി എളുപ്പം കബളിപ്പിക്കാവുന്ന വിശ്വാസികളെ നിയന്ത്രിക്കുവാൻ തന്ത്രപൂർവം വഞ്ചിക്കാറുണ്ട്. അവർ ജനങ്ങളെ ശിക്ഷാ ഭയമോ അനുഗ്രഹ നഷ്ടമോ പറഞ്ഞു ഭയപ്പെടുത്തി കൗശലത്താൽ ഇത് ചെയ്യുന്നു.

ഈ ടിപിഎം പാസ്റ്റർമാർ ജനങ്ങൾ എല്ലാവരും വിഡ്ഢികളാണെന്നും അവർ വിവേക ശൂന്യരാണെന്നും ചിന്തിച്ചു വഞ്ചന ജീവിതം നയിക്കുന്നു. താഴെ ഞാൻ കേട്ടിട്ടുള്ള ചില വഞ്ചന ഉദ്ധരണികൾ പ്രതിപാദിക്കുന്നു. ഈ സ്വയം പ്രമാണങ്ങൾക്ക് യാതൊരു ബൈബിൾ അടിസ്ഥാനവുമില്ല. എന്തുതന്നെ ആണെങ്കിലും ടിപിഎം സംഘങ്ങളുടെ ഇടയിൽ ഇത് നല്ല ഫലപ്രദമാണ്.
ആധുനിക യുഗത്തിൽ ഈ തന്ത്രങ്ങള്‍ തിരിച്ചടിക്കും. കുറേ വർഷങ്ങൾക്ക് മുൻപ് മുതിർന്നവർ കുട്ടികളെ ഓല പാമ്പ് കാട്ടി ഭയപ്പെടുത്തിയിരുന്നു. ടിപിഎം പാസ്റ്റർമാർ മുതിർന്ന വരെ പോലും തെറ്റിദ്ധരിപ്പിച്ച് അവരുടെ കഥകൾക്ക് കൈ ഉയർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. കൃത്രിമം കാട്ടുന്നതിൽ അ വർക്ക് പ്രായവ്യത്യാസം ഒന്നുമില്ല. വഞ്ചനയും കൗശലവും സാത്താൻ്റെ പ്രവർത്തിയാണെന്ന സത്യം അവർ മറക്കുന്നു.
വഞ്ചനയും കൗശലവുമായ ഉദ്ധരണികൾ
- നിങ്ങൾ വിശ്വസ്തയോടെ ദശാംശം കൊടുത്തില്ലെങ്കിൽ അനന്യാസിൻ്റെയും സഫീറയുടേയും പോലെ ആയിടും. (ഘോരമായ ദുർവ്യാഖ്യാനം)
- മുഖത്ത് താടിയോ മീശയോ ഉണ്ടങ്കിൽ നിങ്ങൾ സ്വർഗത്തിൽ പോകത്തില്ല. ദൈവജനങ്ങൾ ക്ലീൻ ഷേവ് ചെയ്തിരിക്കണം. (അടിസ്ഥാനമില്ലാത്ത ഉപദേശം)
- “ദൈവ ഭവനത്തിൽ” സഹായം ചെയ്തില്ലെങ്കിൽ അനുഗ്രഹിക്കപ്പെടത്തില്ല. (അജ്ഞരായ ജനങ്ങളെ വഞ്ചിക്കുന്നു)
- നേതൃത്യത്തെ (അർഥം ടിപിഎം വിശുദ്ധന്മാർ) അനുസരിച്ചില്ലെങ്കിൽ കുടുംബത്തിൽ ശാപം വരും. (മനസ്സ് നിയന്ത്രണം)
- ക്രിസ്തുവിൻ്റെ മണവാട്ടി സഭയിൽ വരുമ്പോൾ വെള്ള ഡ്രസ്സ് ധരിക്കണം. (നിഗൂഢമായ അർഥം വെള്ള ധരിക്കാത്തവർ ക്രിസ്തുവിൻ്റെ മണവാട്ടി അല്ല)
- നിങ്ങൾ എല്ലാ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ കൈവിട്ടു പോകും. (മനസ്സ് നിയന്ത്രണം)
- സ്വർഗത്തിൽ ഒന്നാം നിരയിൽ ടിപിഎം പാസ്റ്റർമാർ, രണ്ടാം നിരയിൽ ടിപിഎം വിശ്വാസികൾ. അതിനു ശേഷം മറ്റു സഭയിലെ നേതാക്കളും വിശ്വാസികളും അതായതു മൂന്നാം നിരയിലും നാലാം നിരയിലും. (ഈ പഠിപ്പിക്കൽ ടിപിഎം വർഗക്കാർ കാണിക്കുന്ന ആത്മീക നിഗളമാകുന്നു)
- സ്വർഗത്തിൽ ടിപിഎം വിശ്വാസികൾ മറ്റ് സഭയിലെ പാസ്റ്റർമാരേക്കാൾ ശ്രേഷ്ഠൻമാർ ആകുന്നു.(ആത്മീക അഹന്ത ഉണർത്തുന്ന അടിസ്ഥാനമില്ലാത്ത ഉപദേശം)
- ടിപിഎം സഭ അപ്പോസ്തലികവും ബാക്കി സഭകൾ തരം താണതും. ഒരേഒരു കാരണം അവരുടെ പാസ്റ്റർമാർ വിവാഹിതരല്ല. (വീണ്ടും ആത്മീക അഹന്ത)
- മരുന്ന് കഴിച്ചാൽ ശരീരം മലിനപ്പെടുകയും ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ രൂപാന്തരപ്പെടുകയും ഇല്ല. (ദൈവത്തെ മോഹിപ്പിക്കുക)
- ടിപിഎം പാസ്റ്റർമാരോടെ വിയോജിക്കുകയോ വിസ്സമ്മതിക്കുകയോ ചെയ്യുന്നത് ദൈവത്തോട് എതിർക്കുകയും മത്സരിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. (എങ്ങനെയാണെങ്കിലും ദൈവത്തെ പ്രതിനിധീകരിക്കാനുള്ള മൗലീകാവകാശം അവർക്ക് മാത്രമാണെന്ന് വിശ്വസിക്കുന്നു.)
ഞങ്ങൾക്ക് കിട്ടുന്നതനുസരിച്ചു കൂടുതൽ ഇതുപോലെയുള്ള ഉദ്ധരണികൾ ചേർക്കുന്നതായിരിക്കും.