പദവി കൊണ്ട് ക്രിസ്താനികളെ സംബോധന ചെയ്യുന്നു

“പാസ്റ്റർ” “റെവറെണ്ട്”  “പിതാവ്” എന്നിങ്ങനെ നിങ്ങൾ മത നേതാക്കളെ സംബോധന ചെയ്യാറുണ്ടോ?  ക്രിസ്ത്യൻ സഭ കോർപ്പറേറ്റ് അധികാരക്രമം പോലെയാണ് പണിതിരിക്കുന്നതെന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? എങ്കിൽ, ഇത് നിങ്ങൾക്കുവേണ്ടി. താഴെയുള്ള ഭാഗം ശ്രദ്ധയോടെ വായിക്കുക.

ബൈബിൾ ആർക്കും സ്ഥാനപ്പേര് കൊടുക്കുന്നില്ല, അതുകൊണ്ട് നമ്മളും ചെയ്യരുത്. “മുതിർന്നവരുടെ പാരമ്പര്യ”ത്തെപ്പറ്റി ബൈബിളിൽ ഉള്ള ഒരു സവിശേഷമായ ഉദാഹരണം നോക്കാം. പാരമ്പര്യത്തിനുവേണ്ടി ദൈവ കല്പനകൾ മാറ്റരുതെന്ന് യേശു ഓർമ്മിപ്പിക്കുകയും മത പണ്ഡിതരെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.  മത്തായി 15:3, “നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്ത്?”

മർക്കോസ് 7:8, “നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;”

ദൈവകല്പനകൾ എന്തെല്ലാം ആകുന്നു? മത്തായി  23:8-9, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നേ.” ഇവിടെ  യേശു വളരെ വ്യക്തമാക്കിയിരിക്കുന്നു.നമ്മൾ ആർക്കും സ്ഥാനപ്പേര് കൊടുക്കരുത്, നമ്മൾക്ക് ഒരു ഗുരു മാത്രം, എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിനു മാത്രം. നമ്മളെല്ലാവരും സഹോദരന്മാർ ആണ്, നമ്മൾ ക്രിസ്ത്യാനികൾ അന്യോന്യം അങ്ങനെ സംബോധന ചെയ്യണം. പൗലോസും ബൈബിളിൽ “സഹോദരൻ” എന്നാണ് വിളിക്കുന്നത്.

യേശുവിൻ്റെ കല്പന വളരെ വ്യക്തമാണ്.  മത്തായി 23:9, “നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ.” ധാരാളം ആളുകൾ ഇത് അനുസരിക്കാറില്ല, അവർ മത നേതാക്കളെ “പിതാവ്” എന്നു വിളിക്കുന്നു,  ടിപിഎം ശൈലിയിൽ ഒരു ചെറിയ വേലക്കാരനെപ്പോലും “അപ്പച്ചൻ” എന്നാണ് വിളിക്കുന്നത്. എല്ലാ സ്ഥാനങ്ങളും മനുഷ്യർക്കല്ല യേശുവിനു മാത്രം. ഞാൻ മറ്റൊരു ക്രിസ്ത്യാനിയെ “സഹോദരൻ” എന്നു വിളിക്കുമ്പോൾ  അദ്ദേഹത്തിൽ യേശുവിനെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്നു.

മത്തായി  23:10, “നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുത്.” യേശു പദവി കൊടുക്കാൻ പാടില്ല എന്നതിനെ പറ്റി മൂന്ന്‌ ഉദാഹരങ്ങൾ (മത്തായി  23:8-10) പറയുന്നു. ഇതിൽ മത്തായി  23:9 കല്പനയും ബാക്കി രണ്ടും ഉദാഹരണങ്ങളും ആകുന്നു. നമ്മൾ പദവി കൊടുക്കരുത് അതിനുമേലായി പദവി എടുക്കയും അരുത്‌. പദവി ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയാണെങ്കിൽ അത് പാടില്ല എന്നു പറഞ്ഞു മനസ്സിലാക്കണം എന്നു യേശു പഠിപ്പിക്കുന്നു.

മത്തായി 23:8-10 പരിശോധിക്കാം.: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുത്. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ് , സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുത്, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.”

യേശു പദവി കൊടുക്കാൻ പാടില്ല എന്നതിനെ പറ്റി മൂന്ന്‌ ഉദാഹരങ്ങൾ  പറയുന്നു. റബ്ബീ, പിതാവ്, ഗുരു. ആരും നമ്മളെ റബ്ബീ എന്നു വിളിക്കാൻ സമ്മതിക്കരുത്, നമ്മൾ ആരെയും പിതാവ് എന്നു വിളിക്കരുത്, വീണ്ടും  ആരും നമ്മളെ ഗുരു  എന്നു വിളിക്കാനും സമ്മതിക്കരുത്.

പുതിയ നിയമം പറയുന്നു ദൈവത്തിന് മുഖപക്ഷമില്ല (പ്രവൃത്തികൾ 10:34) പഴയ നിയമം പറയുന്നു (ഇയ്യോബ്  32:21-22) “ഞാൻ ഒരുത്തൻ്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല. മുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എൻ്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും.”

ഒരു കാര്യം ഓർക്കുക , പദവികളോടുള്ള നമ്മുട അകമഴിഞ്ഞ സ്നേഹഭാവം പ്രവൃത്തികൾ 20:30 ഏറ്റവും നന്നായി വിവരിച്ചിരിയ്ക്കുന്നു.

ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി” –  ഈ ജനങ്ങൾ ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയുന്നവരായിരിക്കും – അവരുടെ ഗ്രൂപ്പിൻ്റെ പിന്നാലെ, അവരുടെ സംഘടനയുടെ  പിന്നാലെ, അവരുടെ വർഗത്തിൻ്റെ പിന്നാലെ…

പൊതുവേയുള്ള ഈ സ്വഭാവം എന്താകുന്നു?

  1. അവർ മുഖ്യാസനം ഇഷ്ട്ടപ്പെടുന്നു. (മത്തായി  23:6)
  2. അവർ അങ്ങാടിയിൽ വന്ദനം   ഇഷ്ട്ടപ്പെടുന്നു. (മത്തായി  23:7)
  3. അവർ തന്നെത്താൻ ഉയർത്തുവാൻ    ഇഷ്ട്ടപ്പെടുന്നു. (മത്തായി  23:12)
  4. അവർ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു. (മത്തായി  23:13)
  5. അവർ ദൈവഭക്തി വലുതായ ആദായം കണക്കാക്കുന്നു. (1 തിമൊഥെയൊസ്  6:5)
  6. അവർ അങ്കികളോടെ നടക്കുന്നതും ഇഷ്ട്ടപ്പെടുന്നു (മാർക്കോസ് 12:38)
  7. അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു. (മാർക്കോസ് 12:40)
  8. അവർ  ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കുന്നു. (മാർക്കോസ് 12:40)
  9. അവർ ദൈവവചനത്തിൽ കൂട്ടുചേർക്കുന്നു.  (2 കൊരിന്ത്യർ  2:17).
  10. അവർ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റിനടക്കുന്നു; ചേർന്ന ശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. (മത്തായി  23:15)

അവർ ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ ചേർക്കുന്നു, ജനങ്ങൾ അവരെ പിന്തുടരാൻ ആഗ്രഹിക്കുന്നു. ജനങ്ങൾ യേശുവിൻ്റെ ശിഷ്യന്മാർ ആകുന്നത്‌ അവർക്ക് ഇഷ്ട്ടമല്ല, പിന്നെയോ അവരുടെ ശിഷ്യന്മാർ ആകണം.

അപ്പോസ്തല പ്രവർത്തികളിൽ രേഖപ്പെടുത്തിയിട്ടുള്ള പദവികൾ നമ്മുക്ക് പരിശോധിക്കാം. അക്രൈസ്തവരാണ് മറ്റുള്ളവരെ അഭിസംബോധന ചെയ്യുമ്പോൾ പദവികൾ ഉപയോഗിക്കുന്നത്.  പ്രവൃത്തികൾ  23:24-26  റോമാ പട്ടാളത്തലപ്പൻ, ഒരു അക്രൈസ്തവൻ, ദേശാധിപതി ഫേലിക്സ് എന്ന് പറയുന്നു. അദ്ദേഹം ഫെലിക്സിന് ദേശാധിപതി എന്ന സ്ഥാനപദവി കൊടുക്കുന്നു.  പ്രവൃത്തികൾ  25:24-26, “ഫെസ്തൊസ്,ഒരു അക്രൈസ്തവൻ,  അഗ്രിപ്പാക്ക് “രാജാവ്” എന്ന പദവി കൊണ്ട് അഭിസംബോധന  ചെയ്യുന്നു. അന്നത്തെ ആചാരവും ഇന്നത്തെ ആചാരവും ഒന്നു  തന്നെ.”

ഇതിൻ്റെ അർഥം എന്താകുന്നു? ഒരു അക്രൈസ്തവനെ അഭിസംബോധന ചെയ്യുമ്പോൾ പദവികൾ ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത് തെറ്റല്ല എന്നത് രസകരമായ ഒരു അവസ്ഥയാണ്. എന്നാൽ ഒരു ക്രിസ്ത്യാനി പദവി ഉപയോഗിക്കുവാൻ പാടില്ല. ഒരു ക്രിസ്ത്യാനി വേറൊരു ക്രിസ്ത്യാനിക്ക് പദവി – “പാസ്റ്റർ” എന്നിരിക്കട്ടെ – നല്കുമ്പോൾ അവൻ വചനം അറിയുന്ന ഒരു ആത്മീക ക്രിസ്ത്യാനി അല്ലെന്ന് മസ്സിലാക്കാം. അവൻ ഒരു ക്രിസ്ത്യാനി അല്ല, വെറും ഒരു ധാർമികൻ മാത്രം. ഒരു നാമധേയ ക്രിസ്ത്യാനി വേറൊരു ക്രിസ്ത്യാനിക്ക്  പദവി കൊടുക്കുമ്പോൾ – പാസ്റ്റർ മുതലായവ – അവൻ ഒരു ജഡികനാണ്  എന്ന് ഊഹിക്കാം. യേശു എപ്പോഴും പറയാറുള്ള പരീശൻ . അങ്ങനെയുള്ളവർക്ക് ബൈബിൾ ജ്ഞ്യാനം തുലോം കുറവാണ് മറ്റുള്ളവരെ നയിക്കുവാൻ ഒട്ടും യോഗ്യതയില്ലാത്തവർ.

1 തിമൊഥെയൊസ് 1:7, “ധർമ്മോപദേഷ്ടക്കന്മാരായിരിപ്പാൻ ഇച്ഛിക്കുന്നു; തങ്ങൾ പറയുന്നത് ഇന്നതു എന്നും സ്ഥാപിക്കുന്നത് ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.”

നിങ്ങളുടെ “പാസ്റ്റർ” അങ്ങനെയുള്ള വ്യക്തി അല്ലെന്ന് ചിന്തിക്കുന്നുവെങ്കിൽ ഈ സന്ദേശം അദ്ദേഹത്തോട് പറഞ്ഞു പ്രതികരണം ശ്രദ്ധിക്കുക. അദ്ദേഹത്തിന് മാറ്റം വന്നെങ്കിൽ ഒരു സഹോദരനെ നിങ്ങൾ   നേടി.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *