കർത്തൃ മേശയോ അതോ ടിപിഎമ്മിൻറ്റെ മേശയോ?

എല്ലാ ക്രിസ്ത്യാനികളും ഒരു കൂദാശയിൽ പങ്കെടുക്കണമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെ  തിരുവത്താഴം എന്നറിയപ്പെടുന്നു. നമ്മുടെ കർത്താവ് എൻ്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു അരുളിച്ചെയ്തു. (1 കൊരിന്ത്യർ 11:24). എന്നാൽ ഇതു ടിപിഎമ്മിൽ വരുമ്പോൾ കർത്തൃ മേശയോ അതോ ടിപിഎമ്മിൻ്റെ മേശയോ എന്ന സംശയം എനിക്കെപ്പോഴും ഉണ്ടാകാറുണ്ട്. ടിപിഎം എല്ലാ വിശുദ്ധ കല്പനകളും ദുരുപദേശത്തിലാക്കി സ്വന്തം താല്പര്യങ്ങൾ അനുസരിച്ച് വിശ്വാസികളെ നിയന്ത്രിക്കുന്നു. ഈ നിയന്ത്രണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി നിലനിൽക്കുന്നു.  പക്ഷെ പാശ്ചാത്യ രാജ്യങ്ങളിൽ ധനവാന്മാരായ വിശ്വാസികളെ നിലനിർത്തുവാനായി ഇത് വളരെ സൂഷ്മതയോടെ ഉപയോഗിക്കുന്നു. അതുകൊണ്ട് താഴെ കൊടുക്കുന്ന കാര്യങ്ങൾ പാശ്ചാത്യർക്ക് ബാധകമല്ല. യാക്കോബ് 2 ൻ്റെ വ്യക്തമായ അതിക്രമം.  കൂടാതെ, ഇത് കർത്താവിന് വെറുപ്പായ  കാര്യമാണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.

സദൃശ്യവാക്യങ്ങൾ  20:10, “രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവെക്കു വെറുപ്പ്.”

ടിപിഎമ്മിൻ്റെ വളച്ചൊടിക്കൽ

ആദ്യ നൂറ്റാണ്ടുകളിൽ അപ്പം എല്ലാ ദിവസവും മുറിച്ചിരുന്നു. (അപ്പൊ.പ്രവ. 2:46) എല്ലാ ആഴ്ചാരംഭത്തിലും ഒരു ആഘോഷവും (അപ്പൊ.പ്രവ. 20:7). എന്നാൽ മിക്കവാറും എല്ലാ ടിപിഎം സഭയിലും ഇതു ആറുമാസത്തിൽ ഒരിക്കൽ മാത്രം നടത്തുന്നു. ടിപിഎം നേതാക്കൾ കുറച്ചു ദിവസത്തെ “ശുദ്ധീകരണ യോഗ”ത്തിനു  ശേഷം മാത്രമേ ഇതു നടത്താവു എന്ന് വിശ്വസിക്കുന്നു. ശുദ്ധീകരണ യോഗം കർത്തൃമേശയിൽ പങ്കെടുക്കാൻ യോഗ്യർ ആരാണ് എന്ന് സഭയോട് പറയുവാൻ വേണ്ടിയുള്ളതു  മാത്രമാണ്. ഒരു വ്യക്തിയുLord's Table or TPM's Tableടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് നേരിട്ട്  പ്രവർത്തിക്കും എന്ന് ടിപിഎം നേതാക്കൾ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ അവർ അനുഷ്ഠിക്കുന്നത് കർത്തൃ മേശയല്ല എന്ന് ശക്തമായി വിശ്വസിക്കുന്നത്. ബൈബിൾ അനുസരിച്ച് രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരുമായ ഏവർക്കും ഇതിൽ പങ്കെടുക്കാം.

അപ്പൊ.പ്രവ. 2:41, “അവൻ്റെ വാക്ക് കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.”

ടിപിഎം പാസ്റ്റർമാർ നടത്തുന്നത്  കർത്തൃ മേശയോ അതോ ടിപിഎമ്മിക്ക് മേശയോ?

അവരുടെ വിശ്വാസികൾക്ക് ഇതിൽ പങ്കെടുക്കാൻ യോഗ്യതയുള്ള പ്രത്യേക ഘടകങ്ങൾ ചിന്തിക്കാം.

  1. “അപ്പൊസ്തലൻ” എന്നോ “വിശുദ്ധൻ” എന്നോ വിളിക്കുന്ന ടിപിഎം വേലക്കാരാൽ ഇവർ സ്നാനപ്പെട്ടവർ ആയിരിക്കണം . നിങ്ങൾ വേറൊരു സഭയിൽ സ്നാനപ്പെട്ടവർ ആണെങ്കിൽ കർത്തൃ മേശയിൽ പങ്കെടുക്കുനുള്ള യോഗ്യത അവരുടെ ഔദാര്യം മാത്രമാണ്. ടിപിഎം പാസ്റ്റർമാർ സ്നാനപ്പെടുത്താത്തവരെ കർത്തൃ മേശയിൽ നിന്ന് മാറ്റിയ സംഭവം എനിക്കറിയാം.
  2. നിങ്ങൾ മരുന്ന് ഉപയോഗിക്കാൻ പാടില്ല. നിങ്ങൾ മരുന്നുപയോഗിക്കുന്നുണ്ട് എന്ന് പ്രസ്താവിച്ചാൽ  ദൈവത്തിൽ നിന്നുള്ള സൗഖ്യത്തിൽ നിങ്ങൾക്ക് വിശ്വാസം ഇല്ല എന്ന് പറഞ്ഞു മേശയിൽനിന്നും മാറ്റും. എന്നാൽ ഈ പാസ്റ്റർമാർ കണ്ണട ഉപയോഗി ക്കുകയും രോഗങ്ങൾക്ക് ആയുർവേദ മരുന്നുകൾ കഴിക്കുകയും ചെയ്യുന്നത് എത്ര വിരോധാഭാസമാണ്. ചിലർക്ക് വെപ്പ് പല്ലും ഉണ്ട്. എങ്ങനെയാണെങ്കിലും വിശ്വാസി കളുടെ മേൽ അടിച്ചേൽപ്പിക്കുന്ന  വിഷയത്തിൽ  അവർക്ക് തന്നെ വിശ്വാസമില്ല. 
  3. ശുദ്ധീകരണ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ യോഗ്യരല്ല. സ്വന്തം മനസ്സാക്ഷിയാണ് ഏറ്റവും  വലിയ ജഡ്‌ജി എന്നും അവർ വിശ്വസിക്കുന്നില്ല. അവർ 1 യോഹന്നാൻ  3:21 അദ്ദേഹത്തിൻ്റെ വിവരക്കേടാണ് എന്നവർ ചിന്തിക്കുന്നു.  1 യോഹന്നാൻ  3:21, “പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കിൽ നമുക്ക് ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ട്.”
  4. പാസ്റ്റർമാരുടെ മുൻപാകെ ശുദ്ധീകരണ യോഗത്തിൽ പാപങ്ങൾ ഏറ്റുപറഞ്ഞില്ലെ ങ്കിൽ യോഗ്യരല്ല. റോമൻ കത്തോലിക്കാ സഭയിലെ പോലെ ടിപിഎം പാസ്റ്റർമാരുടെ അംഗീകാരം വേണമെന്ന് അവരും വിശ്വസിക്കുന്നു. ദൈവവും വിശ്വാസിയുമായി ട്ടുള്ള വക്തിഗത ബന്ധത്തെ അവർ തള്ളിക്കളയുന്നു.
ഇപ്പോൾ ഞാൻ എല്ലാ ടിപിഎം വിശ്വാസികളോടും ചോദിക്കുന്നു … അവർ നടത്തുന്നത്  കർത്തൃ മേശയോ അതോ ടിപിഎമ്മിൻ്റെ മേശയോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *