നീതി നിഷേധിച്ചിടത്ത്, ദാരിദ്ര്യം നടപ്പാക്കിയിടത്ത്, അറിവില്ലായ്മ വളരുന്നിടത്ത്, സോസൈറ്റിയെ അടിച്ചമർത്തലിൻറ്റെ ഒരു ആസൂത്രിത സംഘടനയായി ഒരു വർഗത്തിന് തോന്നുന്നിടത്ത് മോഷ്ടിക്കുകയും അപമാനിക്കുകയും ചെയ്യുക, വ്യക്തികളൊ സമ്പത്തോ സുരക്ഷിതമായിരിക്കില്ല. ഫ്രഡറിക്ക് ഡഗ്ലസ് .
ഹവ്വയെ കെണിയിൽ പെടുത്തിയപ്പോൾ പിശാച് മനുഷ്യനെ ആക്ഷേപിച്ചു. അത് ഇന്നും തടർന്നു കൊണ്ടിരിക്കുന്നു. ഇത് ഒരു വലിയ കോർപ്പറേറ്റ് (ഇവിടെ മതം) പാവങ്ങളെ ഭീഷണിപ്പെടുത്തി നീതി നിഷേധിക്കുന്ന ഒരു കഥയാണ്. അധികാരത്തിൻ്റെ ഇടനാഴി ഈ അനീതിയുടെ സ്വമനസ്സാലെയുള്ള പങ്കാളി ആണ്.
സദൃശ്യവാക്യങ്ങൾ 22:22, “എളിയവനോടു അവൻ എളിയവനാകകൊണ്ടു കവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു.”
നേരത്തേ റിപ്പോർട്ട് ചെറുത്തതുപോലെ, സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ മറന്ന് അത്യാഗ്രഹികളായവർക്കു ഇഷ്ടംപോലെ കോഴ കൊടുക്കുവാൻ ടിപിഎമ്മിന് വളരെ വലിയ പോക്കറ്റ് ഉണ്ട്. ഞങ്ങൾക്ക് fromtpm.com ൽ തൂത്തുകുടിയിലെ പ്രയാസപ്പെടുന്ന ധാരാളം വിശ്വാസികളുടെ സന്ദേശം ലഭിക്കുന്നുണ്ട്. ടിപിഎം, വിശ്വാസികളുടെ അലവിളിയുടെ വായ് പൊത്താൻ ശ്രമിക്കുന്നതിൽ അവർ അങ്ങേയറ്റം പ്രകോപിതരാണ്. ഇവരാണ് ടിപിമ്മിലെ “വിശുദ്ധർ” . ജനങ്ങൾ, കണ്ണ് തുറക്കുക. നിങ്ങൾ ചെമ്മരിയാടിൻറ്റെ തോല് ധരിച്ച ചെന്നായ്ക്കളെ ആണ് പിന്തുടരുന്നത്.
നിങ്ങൾ ഒരു ടിപിഎം വിശ്വാസിയാന്നെങ്കിൽ ചില കാര്യങ്ങൾ ചോദിക്കുന്നു.
നിങ്ങളുടെ സഭയിലെ സഹ വിശ്വാസികളെപ്പോലെ, ഇവിടെ സംഭവിച്ചതുപോലെ നിങ്ങൾ കഷ്ടപ്പെട്ട് സ്വരൂപിച്ച പണം അനീതി അടിച്ചമർത്താൻ ആണോ കൊടുക്കുന്നത്? നിങ്ങൾക്ക് നിശ്ശബ്ദരായി ഇരിക്കാം….. മത കോർപ്പറേഷൻ്റെ ഈ അഹങ്കര പ്രവർത്തിക്കു കാരണം നിങ്ങളുടെ പണമാണ് എന്നോർക്കുക. എന്തുകൊണ്ട് നിങ്ങൾ ഈ അനീതിക്ക് കുട്ടാളിയാകുന്നുവെന്ന് നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിക്കുക. ഞങ്ങൾക്ക് ഉത്തരം വേണ്ട …… നിങ്ങളുടെ മനസ്സാക്ഷിക്കും ദൈവത്തിനും ഉത്തരം കൊടുക്കുക.
പണത്തിൻ്റെ മുഴുക്കത്താൽ അധികാരികളുടെ അവഗണനയുടെ അനുഭവം പങ്കിടുന്ന ഒരു വിശ്വാസിയുമായുള്ള അഭിമുഖസംഭാഷണം ഞങ്ങൾക്ക് ലഭിച്ചു.
പാസ്റ്റർ കനകരാജിൻറ്റെ മൃഗീയമായ കൊലപാതകത്തിന് ഉത്തരവാദികളെ നീതിക്കു മുൻപിൽ കൊണ്ടുവരുവാൻ മുൻപിൽ നിന്നു പോരാടുന്ന വക്കീൽ അതിശയ കുമാറിൻറ്റെ ഒരു കുറിപ്പും ലഭിച്ചിട്ടുണ്ട്.