ടിപിഎമ്മിലെ മനസ്സ് നിയന്ത്രണം – പുറത്തേക്കും പുറത്തുനിന്നും അറിവുകൾ തടയുക.
1 യോഹന്നാൻ 2:26-27, “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്ക് സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
ജനങ്ങളെ നയിക്കുന്നതിൽ നിന്നും പരിശുദ്ധാത്മാവിനെ ടിപിഎം നേതാക്കൾ പുറത്തേക്ക് തള്ളി. ദൈവത്തിനു മാത്രമുള്ള ഇരിപ്പിടത്തിൽ അവർ കയറി ഇരുന്നു. ബൈബിൾ അവരെ “വശീകരണക്കാർ” അഥവാ “നിങ്ങളെ തെറ്റിക്കുന്നവർ” എന്ന് വിളിക്കുന്നു. ഈ നേതാക്കൾ അവരുടെ ജനങ്ങളുടെ മേൽ മനസ്സ് നിയന്ത്രണവും കൗശലവും നടത്തുന്നു.
“ഫെയിത് ഹോം” എന്നറിയപ്പെടുന്ന സഭാ മന്ദിരത്തിൽ എല്ലാ യോഗങ്ങൾക്കും ടിപിഎം അംഗങ്ങൾ വരണമെന്ന് അവർ ആവശ്യപ്പെടുന്നു. അവർ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ക്രിസ്തുവിൻ്റെ വരവിൽ പോകുവാൻ തയ്യാറല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നവർ ആരോപിക്കും. സ്വർഗ്ഗ കവാടത്തിൽ കൂടെ ജനങ്ങളെ കടത്തി വിടാനുള്ള അധികാരം ഇവർക്കാനുള്ളത് എന്ന് അവരുടെ പ്രസംഗങ്ങൾ കേട്ടാൽ തോന്നും. ഈ ശുശ്രുഷകന്മാരുടെ ഏതു കല്പനയും ചെയ്യുവാൻ തയ്യാറാകത്തക്ക വിധത്തിൽ അവർ ജനങ്ങളെ ഭീഷണിപ്പെടുത്തും.
മറ്റുള്ള ക്രിസ്താനികളുമായി അവർ “വിശ്വാസികൾ” എന്നു വിളിക്കുന്ന സഭാംഗങ്ങൾ ഏതെങ്കിലും അറിവുകൾ പങ്കിടുന്നത് ഈ സംഘടന അങ്ങേയറ്റം എതിർക്കുന്നു. അവരുടെ ശുശ്രുഷകന്മാരുടെയും വിശ്വാസികളുടെയും ഇടയിൽ ഒരു പ്രത്യേക ആധിപത്യമനോഭാവം അവർ വളർത്തുന്നു. അത്തരം പഠിപ്പിക്കൽ മറ്റുള്ള ക്രിസ്ത്യാനികൾ താണതരക്കാരാണെന്നും അവരെപ്പോലെ ഉന്നത വിളിക്കു യോഗ്യരല്ലെന്നും ഉള്ള മനോഭാവം ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കുന്നു. ടിപിഎംകാരുടെ അല്ലാത്ത ഏതെങ്കിലും മാഗസിൻ വായിച്ചാൽ നേതാക്കൾ ജനങ്ങളെ ക്രൂരമായി വിമർശിക്കും. ഈ മാഗസിനുകൾ ദുരുപദേശങ്ങൾ പ്രചരിപ്പിക്കുന്നു എന്നവർ അവകാശപ്പെടുന്നു, പക്ഷെ സത്യത്തിൽ അവരാണ് അങ്ങനെ ചെയ്യുന്നത്.
സത്യത്തിൽ, ജനങ്ങളെ വേദപുസ്തക സത്യങ്ങളിൽനിന്നും അകറ്റി നിർത്തുവാൻ വേണ്ടിയാണ് ഈ ടിപിഎം അല്ലാത്തവരുമായുള്ള അകൽച്ച. ചായം പിടിപ്പിച്ച ടിപിഎം ലെൻസിൽ കൂടെ വേദപുസ്തകം വായിക്കുന്നതുകൊണ്ട് അതിലെ ധാരാളം സത്യങ്ങൾ ടിപിഎം ജനങ്ങൾക്ക് അറിഞ്ഞുകൂടാ. ടിപിഎം സഭാ അധികാരികൾ ജനങ്ങൾ സത്യം അറിയാതിരിക്കാൻ വേണ്ടി വാട്സ്ആപ്പ്, സമൂഹ മാധ്യമങ്ങൾ മുതലായവ ഉപയോഗിക്കുന്നതിനെ എതിർക്കുന്നു. പുറത്തുള്ളവർ ടിപിഎമ്മിനെ അറിയുന്നതും അവർ നിയന്ത്രിക്കുന്നു. ജനങ്ങൾ വാട്സ്ആപ്പ്.

ഉപയോഗിക്കുന്നതിനെ പറ്റി ടിപിഎം ചീഫ് പാസ്റ്റർ പുറപ്പെടുവിച്ച നോട്ടീസ് ശ്രദ്ധിക്കുക. നോട്ടീസിൽ ചീഫ് പാസ്റ്ററുടെ ഒപ്പിടാത്ത ചതി മനസ്സിലാക്കുക. സർക്കുലർ എന്തെങ്കിലും വിവാദം സൃഷ്ടിച്ചാൽ അതിൽനിന്നും കൈ കഴുകാനാണ് ഈ വിദ്യ. മനസ്സ് നിയന്ത്രണം എങ്ങനെ പൂർണമാക്കാമെന്നു അറിയാവുന്ന അസുരക്ഷിതരാണ് ടിപിഎം നേതാക്കൾ. മനസ്സ് നിയന്ത്രണ തന്ത്രം പുറത്തു വന്നാൽ അവരുടെ സംഘടനക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് അവർക്ക് അറിയാം. ജനങ്ങൾ ഒന്നുകിൽ അവരെ പുറത്തു ചാടിക്കും അല്ലങ്കിൽ അവർ ഈ കൾട്ട് സംഘടനയിൽ നിന്നും പുറത്തു വരും.
മനസ്സ് നിയന്ത്രണം ടിപിഎമ്മിൽ പുതിയ പ്രതിഭാസമൊന്നുമല്ല. ഇതിൻ്റെ ആരംഭം മുതൽ ഇത് നടന്നുകൊണ്ടിരിക്കുന്നു. വേറൊരു ഉപായം സൺഡേ സർവീസ് കഴിഞ്ഞു ആഹാരം കൊടുക്കുന്നതാണ്. ഈ സൗജന്യ ആഹാരം കഴിച്ചതിനുശേഷം പാവം വിശ്വാസികൾക്ക് നേതാക്കളെ ചോദ്യം ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുന്നു. മനസ്സ് നിയന്ത്രണവിനോദം ഇത്ര വിജയമായതിനാൽ ജനങ്ങൾ നേതാക്കളെ “ദൈവമായി” കരുതുന്നു.
ബോധവാന്മാരായ ടിപിഎം വിശ്വാസികൾ ടിപിഎം സംഘടനയുടെ ഈ മനസ്സ് നിയന്ത്രണ ഉപായങ്ങളെ പുറത്തു കൊണ്ടുവരുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അവർ ധൈര്യത്തോടെ അവരുടെ സ്വാതന്ത്ര്യം ഘോഷിക്കണം. അവരുടെ ജീവിതത്തിൻ്റെ നിയന്ത്രണം തിരിച്ചെടുത്ത് മുൻപോട്ടു നയിക്കുവാൻ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടണം.