വൈദികഗണവും സാമാന്യജനവും തമ്മിൽ ടിപിഎമ്മിലുള്ള വിഭജനം

ആധുനിക സഭയിൽ നിക്കൊലാവ്യരുടെ ഉപദേശം ഒരു ശാപമാണ്. യേശുവിൻ്റെ ശരീരത്തിൻ്റെ അംശികളിൽ വൈദികർ – സാധാരണക്കാർ വിഭജനം എന്ന ദുരുപദേശം നിലനിൽക്കുന്നു.

മത്തായി 23:8,9, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നേ.”

ക്രിസ്തിയ സിദ്ധാന്തം

യേശു ക്രിസ്തുവിൻ്റെ സഭയിൽ ഒരേഒരു കൂട്ടം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു, അവർ അന്യോന്യം സഹോദരൻ/സഹോദരി എന്ന് വിളിച്ചിരുന്നു. ഒരിക്കലും ഇല്ലാത്ത പ്രത്യേക ശക്തി ഉണ്ടെന്നു അവകാശപ്പെട്ടു കൊണ്ട് സഭയിൽ തങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠർ എന്ന് അവകാശപ്പെടുന്ന പല ഗ്രൂപ്പിൽ പെട്ട മത നേതാക്കളെ ഇന്ന് സഭയിൽ കാണാൻ കഴിയും. യേശു ക്രിസ്തുവിൻ്റെ സഭയിൽ എല്ലാവരും ഒരു ശുശ്രുഷക്കാർ (വേലക്കാർ) ആയിരുന്നു., അത് സഭയുടെ ബോധവൽക്കരണം ആയിരുന്നു. ഒരിക്കലും ഈ ചുമതലകൾ മറ്റൊരാളുടെമേൽ അധികാരത്തിനായി ഉപയോഗിച്ചിരുന്നില്ല.

വൈദികർ – സാധാരണക്കാർ വിഭജനം ടിപിഎമ്മിൽ എങ്ങനെ നടക്കുന്നു?

“വിശുദ്ധൻ” എന്നു വിളിക്കുന്ന വൈദികനും “വിശ്വാസി” എന്നറിയപ്പെടുന്ന സാധാരണക്കാരനും തമ്മിലുള്ള വൈദികർ – സാധാരണക്കാർ വിഭജനം ടിപിഎമ്മിൽ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്നു. സാധാരണക്കാരന് ടിപിഎമ്മിൽ യാതൊരു അവകാശവും ഇല്ല. അവർക്ക് ചെയ്യുവാൻ സാധിക്കുന്നത് വരണം, നോക്കണം, ഇരിക്കണം, അനുസരിക്കണം, കൊടുക്കണം,പോകണം ഇത് മാത്രമാണ്. ഹേ, അതുമാത്രമല്ല സാധാരണക്കാരന് സാക്ഷ്യവും പറയാം. ഇവരുടെ (വിശ്വാസികൾ) സാക്ഷ്യങ്ങൾ കേട്ടാൽ ദൈവം ചെയ്യുന്ന നന്മകളെല്ലാം സ്വതവേ “വിശുദ്ധന്മാർ” എന്നവകാശപ്പെടുന്ന വൈദികരുടെ മധ്യസ്ഥതയിൽ കിട്ടിയതാണെന്നു തോന്നും. ഇത് കത്തോലിക്കരുടെയോ ഓർത്തഡോൿസ് കാരുടെയോ പോലെ അവരുടെ ഇഷ്ടമുള്ള വിശുദ്ധൻ്റെ മധ്യസ്ഥതയിൽ ദൈവത്തോട് അപേക്ഷിച്ചതാണെന്ന് തോന്നും. അവർക്ക് ദൈവം സ്വന്ത പ്രാർത്ഥന കേൾക്കാൻ വയ്യാത്തത്ര ദൂരത്തിലാണ്. അവർക്ക് വൈദികനിൽ (വിശുദ്ധൻ) നിന്നും പ്രത്യകേ ബൂസ്റ്റർ സഹായം വേണം. ഇതുപോലെയുള്ള പ്രലോഭനങ്ങൾക്ക് ടിപിഎം വിശ്വാസി വിധേയനാകണം. എന്തൊരു പരിതാപകരമായ അവസ്ഥ. സാധാരണ വ്യക്തിഗത പ്രാർത്ഥന അല്ലാതെ ഒരു ടിപിഎം വിശ്വാസിക്ക് സ്വർഗ്ഗസ്ഥനായ പിതാവുമായി യാതൊരു ബന്ധവുമില്ല. ഈ പ്രാർത്ഥനകൊണ്ട് യാതൊരു പ്രയോജനവും ഇല്ലന്ന് അവർക്ക് അറിയാം. അത്കൊണ്ട് എല്ലാ പ്രാർത്ഥനയും അപേക്ഷയും വിശുദ്ധന്മാർ വഴി പോകണം.

1 കൊരിന്ത്യർ 14:26,ആകയാൽ എന്ത്? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാടു ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യഖ്യാനം ഉണ്ട്, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.”

നിങ്ങൾ ടിപിഎംകാരൻ ആണെങ്കിൽ 1കൊരിന്ത്യർ 14:26 അടിസ്ഥാനത്തിൽ നിങ്ങളുടെ അസംബ്ലി ഒന്നു വിലയിരുത്തുക. ഇനിയും ഈ ചോദ്യങ്ങൾക്ക് ദയവായി ഉത്തരം തരിക.

  1. നിങ്ങൾക്ക് യോഗങ്ങളിൽ ആദ്യ പാട്ട് പാടാൻ സാധിക്കുമോ?
  2. നിങ്ങൾക്ക് ഒരു പ്രബോധനം ഉണ്ടെങ്കിൽ അവതരിപ്പിക്കുവാൻ സാധിക്കുമോ?
  3. നിങ്ങൾക്ക് ഒരു വെളിപ്പാട് ഉണ്ടെങ്കിൽ അത് സഭ മുൻപാകെ പറയാൻ സാധിക്കുമോ?
  4. നിങ്ങൾ യോഗങ്ങളിൽ അന്യോന്യം മുഖാമുഖം കാണുന്നുണ്ടോ? അതോ പാസ്റ്ററുടെ മുഖമാണോ കാണുന്നത്?

ഇതിൽനിന്നും പരിശുദ്ധാത്മാവിന് പുൽപിറ്റിൽ ഇരിക്കുന്ന ഒരാളോടു മാത്രമേ ബന്ധമുള്ളൂവെന്നു തോന്നുന്നു. ബാക്കി ഉള്ളവർ വെറും കാഴ്ചക്കാർ മാത്രം.

ടിപിഎമ്മിലും മറ്റു സഭകളിലും കാണപ്പെടുന്ന ഈ വൈദികർ – സാധാരണക്കാർ വിഭജനം ബൈബിൾ അടിസ്ഥാനത്തിൽ പരിശോധിക്കാം.

യേശു ക്രിസ്തുവിൻറ്റെ ശരീരത്തെ വിഭജിക്കുന്ന ദുരാചാരത്തെ “നിക്കൊലാവ്യരുടെ ഉപദേശം” എന്നു വിളിക്കുന്നു. നിക്കൊലാവ്യൻ എന്ന പദത്തിൻറ്റെ അർഥം ഭരണാധികാരി അല്ലെങ്കിൽ സാധാരണക്കാരുടെ മേലെയുള്ള രാജാവ്. അതായത്‌ സഭയിലുള്ള ചിലർ മേധാവികളും ബാക്കിയുള്ളവർ അവർക്ക് കീഴ്പ്പെട്ടവരും ആകുന്നു.ഈ ഗ്രീക്ക് പദം വേർപ്പെടുത്തുമ്പോൾ നിക്കോസ് = ഭരണം , ലെയോസ് = ജനങ്ങൾ

യേശുവിൻ്റെ ആദിമ സഭ ഇതേ രീതിയിൽ പ്രവർത്തിച്ചില്ല. എല്ലാവരും തുല്യർ. പ്രായാധിക്യം കാരണം ചിലരെ മൂപ്പന്മാർ എന്നു വിളിച്ചിരുന്നു. ടിപിഎം അനുകൂലികൾ പറയുന്നതുപേലെ “മൂപ്പന്മാർ” എന്ന സ്ഥാനം ഇല്ലായിരുന്നു. അവർ 1 പത്രോസ് 5:1-5 വായിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

1 പത്രോസ് 5:1, “നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:”
1 പത്രോസ് 5:5, “അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ.”

TPM Church Leaders Nicolaitans

പത്രോസ് മൂപ്പന്മാരെയും ഇളയവരേയും എങ്ങനെ തുലനം ചെയ്യുന്നു എന്നു കാണുക. പ്രായം മാത്രമല്ല ഒരാൾ വേറൊരാൾക്ക് കീഴടുന്നതിനുള്ള ഒരേയൊരു മാനദണ്ഡം എന്ന്‌ വ്യക്തമായി കാണുന്നു. ഈ കാലത്ത്‌ ഒരു മാനുഷിക സംഘടന കൊടുക്കുന്ന ആഴമില്ലാത്ത പദവിയാണ് താഴ്മയുടെ മാനദണ്ഡം. ഈ അഹങ്കാരം എല്ലാ ടിപിഎം ശുശ്രുഷകരിലും കാണാം.

ഇപ്പോൾ നിങ്ങൾക്ക് നിക്കൊലാവ്യരുടെ ഉപദേശം എതിർത്ത എഫസോസിലെ സഭയോ അനുകൂലിച്ച പ്രഗമോസിലെ സഭയോ തിരഞ്ഞെടുക്കാം.

തീരുമാനത്തിനു മുൻപേ യേശു എവിടെയാണെന്ന് മനസ്സിലാക്കുവാൻ വെളിപ്പാട് 2 ആം അധ്യായം വായിക്കുക. ബൈബിൾ പഠന സാമഗ്രികൾ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട.

Leave a Reply

Your email address will not be published. Required fields are marked *