മിക്കവാറും എല്ലാ സഭയിലേയും ഉപദേശിമാർ തന്ത്രപൂർവ്വം ജനങ്ങളെ ഭീഷണിപ്പെടുത്തി കൃത്രിമപ്പണി ചെയ്യിക്കുന്നവരാണ്. “ടിപിഎം വിശുദ്ധന്മാർ” ഇതിൽ ഒട്ടും പിന്നിലല്ല. തന്ത്ര പൂർവ്വം ഭീഷണിപ്പെടുത്തി ജനങ്ങളെ കൃത്രിമപ്പണി ചെയ്യിക്കുന്നതിൽ അവർ അതീവ സമർത്ഥന്മാർ ആകുന്നു. പഴയ നിയമത്തിൽ പല പ്രമാണങ്ങൾ ഉണ്ട്. പരിച്ഛേദന, വിവിധ തരം ബലികൾ, ആഹാര ക്രമങ്ങൾ, ഡ്രസ്സ് കോഡുകൾ, വിവാഹ നിർദ്ദേശങ്ങൾ മുതലായവ. ന്യായപ്രമാണത്തിൽ മൊത്തം അങ്ങനെയുള്ള 613 കല്പനകൾ കാണാം. പ്രാസംഗികർ തങ്ങൾക്ക് പ്രയോജനമുള്ള ഇതിലെ ചില കല്പനകളിൽ മാത്രം ആശ്രയിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? ബാക്കിയുള്ളത് അവർക്കു ക്ലേശകരവും ബുദ്ധിമുട്ടുമുള്ളതാകയാൽ അവർ തള്ളിക്കളയും.
- കൃഷിസമ്പത്തും മൃഗസമ്പത്തും ഉള്ള ഇസ്രായേലി ജനങ്ങൾക്ക് മാത്രമുള്ള ഒരു പഴയ നിയമ കല്പനയാണിതെന്ന് നിങ്ങൾക്ക് അറിയാമോ? (ലേവ്യ 27:30)
- സാധാരണ കൈവേലക്കാർ ദശാംശം കൊടുത്തിരുന്നില്ല എന്ന വസ്തുത നിങ്ങൾക്കറിയാമോ?
- ദശാംശം ഒരിക്കലും പണം ആയിരുന്നില്ല എന്ന കാര്യം അറിയാമോ? (ആവ 14:23) അന്നത്തെ കാലത്ത് പണമില്ലായിരുന്നു എന്നു പറഞ്ഞു പ്രാസംഗികൻ നിങ്ങളെ വിഡ്ഢിയാക്കാൻ അനുവദിക്കരുത്. ഉല്പത്തി 23:15 മുതൽ യിസ്രായേലിൻ്റെ കറൻസി ശേഖേൽ ആയിരുന്നു.
- പാവങ്ങൾ ഒരിക്കലും ദശാംശം കൊടുത്തിരുന്നില്ല പിന്നെയോ എടുത്തിരുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയാമോ? (ആവ 14:28-29)
- ദശാംശം നിങ്ങൾ തന്നെ ഭക്ഷിക്കേണം എന്ന് നിങ്ങൾക്ക് അറിയാമോ? (ആവ 14:23)
- വരുമാനത്തിൻ്റെ 23.33% വരെയാകുന്ന 3 തരം ദശാംശം ഉണ്ടായിരുന്നുവെന്ന് അറിയാമോ? (സംഖ്യാ 18:21,24, ആവ 14:22-27, ആവ 14:28-29)
- ടിപിഎം പാസ്റ്റർമാർ ജനങ്ങളെ അവർ പുതിയ നിയമ ലേവ്യരാണെന്ന് പറഞ്ഞു വിഡ്ഢികളാക്കുന്നുവെന്ന് അറിയാമോ? അതേസമയം ഞങ്ങൾ മൽക്കിസെദെക്കിൻ്റെ കുലത്തിൽ പെട്ടവരാണെന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും അറിയാമോ? ഒരേ മത്സരത്തിൽ രണ്ടു വശത്തുനിന്നും ബാറ്റ് ചെയ്ത് ലാഭമുണ്ടാക്കുന്നവരാണിവർ.
- ഇന്നത്തെ പാസ്റ്റർമാർ ഒരു ദശാംശവും വാങ്ങുന്നതിന് യോഗ്യരല്ല എന്ന കാര്യം അറിയാമോ? (സംഖ്യാ 18:21,24, ആവ 14:22-27, ആവ 14:28-29)
- ലേവി കുലത്തിൽ ജനിച്ച ലേവ്യന് മാത്രമേ ദശാംശം സ്വീകരിക്കാനുള്ള യോഗ്യതയുള്ളുവെന്ന് അറിയാമോ? പുൽപിറ്റിൽനിന്നുമുള്ള തലതിരിഞ്ഞ പ്രസംഗത്താൽ വിഡ്ഢികളാകരുതേ?
- പള്ളി ഇല്ലാത്തതിനാൽ ആധുനിക യെഹൂദൻ ദശാംശം വാങ്ങുന്നില്ല എന്നറിയാമോ?
എന്നാൽ ആധുനിക പാസ്റ്റർമാർ ഒരു പഴയ നിയമ കല്പന വളച്ചൊടിച്ച് പണ സമ്പാദന മാർഗ്ഗമാക്കിയിരിക്കുന്നു. “ടിപിഎം വിശുദ്ധന്മാർ” ഞങ്ങൾ ഈ ലോകം വിട്ടിട്ട് ഇറങ്ങി എന്ന് പറയുമ്പോൾ വിശ്വസിക്കരുത്. അവർ നിങ്ങളുടെ പണം മോഹിച്ചു തന്ത്രപരമായ ഭീഷണിയിലൂടെ പണം (ദശാംശം) കൊടുക്കാതിരിക്കുന്നത് ദൈവത്തിൽ നിന്നും മോഷ്ട്ടിക്കുന്നതിന് തുല്യമാണെന്ന് പറയുന്നു. ടിപിഎം പാസ്റ്റർ ലാലുവിൻ്റെ “മോഷ്ട്ടാക്കൾ” എന്ന വിഷയം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
മലാഖി 3:10 അടിസ്ഥാനപ്പെടുത്തിയാണ് മിക്കവാറും എല്ലാ പ്രസംഗങ്ങളും. മലാഖി 2,3 അധ്യായങ്ങൾ വൈദികർ ദശാംശം മോഷ്ടിക്കുന്നത് സംബന്ധിച്ചാണ് എന്ന സത്യം അവർ പറയുകയില്ല. ദശാംശം പണമല്ല കാർഷിക ഉൽപ്പന്നങ്ങൾ ആണെന്ന് പറയുവാൻ ബുദ്ധിമുട്ടുകയും ഇല്ല.
എന്തുകൊണ്ട് ഉപദേശി ജനങ്ങൾ “കൊടുക്കുന്നതിൽ” വിശ്വസിക്കുന്നില്ല. എന്തുകൊണ്ട് അവർ നവയുഗത്തിൽ പണമായി ദശാംശം ഊന്നിപ്പറയുന്നു. ജനങ്ങൾ കൊടുക്കാൻ തുടങ്ങിയാൽ പണത്തിൻ്റെ നല്ലൊരു പങ്കും സഭയിൽ പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കും എന്നവർക്ക് അറിയാം. അതിനാൽ അത് വൈദികൻ്റെ പാത്രത്തിൽ എത്തില്ല.
ക്രിസ്ത്യനികൾ മോശയുടെ ന്യായപ്രമാണത്തിന് കീഴല്ലെന്ന് റോമർ, ഗലാത്യർ മുതലായ പുതിയ നിയമ ലേഖനങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നു. അതിൻ്റെ അർത്ഥം നമ്മൾ നിയമരഹിതർ എന്നല്ല പിന്നെയോ ക്രിസ്തുവിൻ്റെ നിയമത്തിൻ കീഴിൽ ആണ് എന്നാകുന്നു. (1 കോരി 9:20-21, യാക്കോബ് 1:25, 2:8,12, റോമ 13:8-10). പുതിയ ഉടമ്പടിയിൽ ദൈവസ്വഭാവ ഗുണപാഠം പ്രതിഫലിക്കുന്ന മോശയുടെ നിയമത്തിൻ്റെ ദർശനം പുതിയ നിയമത്തിൽ ആവർത്തിച്ച് കല്പിച്ചിരിക്കുന്നു. പക്ഷെ സഭ ഒരിക്കലും ദശാംശം കല്പിച്ചില്ല.
കാര്യങ്ങൾ കൂടികലർത്തല്ലെ
മോശയുടെ ന്യായപ്രമാണത്തിന് മുൻപേ അബ്രഹാമും ഇസഹാക്കും ദശാംശം കൊടുത്തില്ലെ എന്നാണ് ദശാംശം കൊടുക്കണമെന്ന് വാദിക്കുവർ ചോദിക്കുന്നത്. അവർ വാദിക്കുന്നത് ദശാംശം ന്യായപ്രമാണത്തെ അസാധുവാക്കുന്നു. പുതിയ നിയമം കൂടുതൽ നിർദ്ദേശങ്ങൾ തന്നിരുന്നില്ലെങ്കിൽ അതൊരു പ്രബലമായ അഭിപ്രായമായിരുന്നു. അതല്ലെന്ന് ഞാൻ തെളിയിക്കാം. പരിച്ഛേദന, ശബത്ത് ആചരണം ഇത്യാദി ന്യായപ്രമാണത്തിനു മുൻപേ ഉള്ളതെങ്കിലും ഇപ്പോൾ നമ്മുക്ക് ബാദ്ധ്യസ്ഥമല്ല.
അബ്രഹാമിൻ്റെയും യാക്കോബിൻ്റെയും ദശാംശം പരിശോധിച്ചാൽ അത് ഒരു സ്ഥിരമായ ഇടപാടാണെന്നും ദൈവം കൽപ്പിച്ചെന്നുമുള്ള യാതൊരു തെളിവുമില്ല. ഒരിടത്ത് അബ്രഹാം യുദ്ധം വിജയിച്ചശേഷം യുദ്ധകൊള്ളയിൽനിന്നും ദശാംശം കൊടുത്തു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ മറ്റു സമ്പത്തിൽ നിന്നോ വരുമാനത്തിൽ നിന്നോ സ്ഥിരമായി കൊടുത്തു എന്നതിന് യാതൊരു വിവരണവുമില്ല. (ഉല്പത്തി 14:20) നീ എന്നെ സുരക്ഷിതമായി നടത്തിയാൽ എനിക്കുള്ളതിൻറ്റെ പത്തിലൊന്നു ഞാൻ തരാം എന്ന വ്യവസ്ഥയോടെയുള്ള ശപഥം ദൈവമുൻപാകെ യാക്കോബ് വച്ചതിനാൽ അത് പിന്തുടരുന്നത് തെറ്റാണ്. (ഉല്പത്തി 28:20-22). അത് കൊടുക്കുന്നതിനുള്ള നല്ല ഉദാഹരണം അല്ല. ദശാംശം മോശയുടെ ന്യായപ്രമാണ പ്രകാരം ആണ് ആവശ്യം, എന്നാൽ വിശ്വാസികൾ അതിന് കീഴിലല്ല.
പഴയ നിയമ വ്യവസ്ഥയെ പറ്റി വലിയ അറിവില്ലാത്ത ജാതികളുടെ സഭയിൽ “കൊടുക്കുന്നതിനെ” പറ്റി പ്രസ്താവിക്കുമ്പോൾ പൗലോസ് ദശാംശം കൊടുക്കണമായിരുന്നെങ്കിൽ എന്തുകൊണ്ട് അത് പറഞ്ഞില്ല?
ദശാംശം ദൈവത്തോടുള്ള കടപ്പാട് ഊന്നി പറയുന്നു; പതിയ നിയമ ദാനം സ്വമനസ്സാലെ ദൈവകൃപയോടുള്ള പ്രതികരണമാണ് ഊന്നി പറയുന്നത്.. കൂടാതെ ദശാംശം ദാനത്തിന് അതിരുകളിടുന്നു. ഇതിൽ കൂടുതൽ ആവശ്യമില്ല എന്ന ചിന്താഗതി, സത്യത്തിൽ കൂടുതൽ ചെയ്യാൻ സാധിക്കും. സ്നേഹ ബന്ധത്തിന് പകരം ഒരു വ്യക്തി ദശാംശം കൊടുത്തു ദൈവത്തോട് ഒരു കരാറിൽ ഏർപ്പെടുന്ന പ്രവണത തെറ്റാണ്.
യേശു പാവങ്ങൾക്ക് കൊടുക്കണമെന്ന് പറയുന്നു…. അദ്ദേഹത്തിന് പണത്തിൻ്റെ ആവശ്യമില്ലായിരുന്നു….
നമ്മുടെ കർത്താവിൻ്റെ നിര്‍ദ്ദേശം ശ്രദ്ധിക്കാം.
മത്തായി 19:21, “യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” എന്നു പറഞ്ഞു. യേശു ഇങ്ങനെ പറഞ്ഞില്ല, “എൻറ്റെ ശുശ്രുഷയിൽ ചേരുന്നതിനാൽ നിനക്കുള്ളതെല്ലാം വിറ്റ് എനിക്ക് തരിക.”
അപ്പൊസ്തലന്മാർ നിങ്ങളുടെ പണം എന്ത് ചെയ്യണമെന്ന് പഠിപ്പിക്കുന്നു?
ഗലാത്യർ 2:10, “ദരിദ്രരെ ഞങ്ങൾ ഓർത്തുകൊള്ളേണം എന്നു മാത്രം അവർ പറഞ്ഞു; അങ്ങനെ ചെയ്‍വാൻ ഞാൻ ഉത്സാഹിച്ചുമിരിക്കുന്നു.”
നമ്മൾ നമ്മുടെ കർത്താവിനേയും അപ്പോസ്തലന്മാർ എഴുതിയിരിക്കുന്നതിനേയും അനുസരിക്കണം. യേശുവിൻ്റെ നാമത്തിൽ സ്വന്തമായ സാമ്പ്രാജ്യം കെട്ടിപ്പെടുത്താൻ ഇറങ്ങിയിരിക്കുന്ന ഈ വ്യാജ അപ്പോസ്തലന്മാരെ അനുസരിക്കേണ്ട ആവശ്യമില്ല.
ഇതൊരു ന്യായമായ ചോദ്യമാണ്. ടിപിഎം പാസ്റ്റർമാർ വിവാഹത്തിൻ്റെ കാര്യത്തിൽ പൗലോസിനെ പിന്തുടരുമ്പോൾ പ്രവർത്തനത്തിൽ എന്തുകൊണ്ട് ചെയ്യുന്നില്ല.
പൗലോസും അപ്പോസ്തലന്മാരും നിത്യ ചിലവിനായി സ്വന്ത കൈകൊണ്ടു വേല ചെയ്തിരുന്നു. (കൂടാരപ്പണി)
2 തെസ്സലൊനീക്യർ 3:8, “ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തുപോന്നു.”
7 ആ വാക്യത്തിൽ പൗലോസ് ഞങ്ങളെ അനുകരിപ്പീൻ എന്ന് പറയുന്നു. “ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല“,
9 വാക്യത്തിൽ അവൻ നമ്മുക്ക് ഒരു മാതൃക കാട്ടിത്തരുന്നു. “അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.”
മറ്റുള്ളവരുടെ സംഭവനകൊണ്ട് ജീവിക്കുന്നതിനേക്കാൾ വേല ചെയ്യുന്നതാണ് നല്ല മാതൃക എന്ന് പ്രസ്താവിക്കുന്നു.
അതുകൊണ്ട് ഞാൻ ചോദിക്കുന്നു..
- ടിപിഎം പാസ്റ്റർമാർ സ്വന്ത കൈകൊണ്ടു അദ്ധ്യാനിക്കുന്നതിനു പകരം പാവങ്ങളുടെ പണം വക്രതയിലൂടെ കൈവശപ്പെടുത്താൻ ശ്രമിക്കുന്നതെന്തിന്?
- പൗലോസിനെ പോലെ എന്തുകൊണ്ട് വേല ചെയ്ത് ജീവിക്കണം എന്ന നല്ല മാതൃക പിന്തുടരുന്നില്ല?
- ബൈബിളിൽ ഇല്ലാത്ത വളഞ്ഞ വഴിയിലുള്ള സമ്പാദ്യം ഊന്നി പറയുന്നു?
- ഒരു മത സംഘടനയുടെ വൈദികനായി ഏറ്റവും സുഖകരമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
1000, 500 നോട്ടുകൾ സെൻട്രൽ ഗവർമെന്റ് പിൻവലിച്ച സ്‌ഥിതിക്കു നമ്മുടെ വിശ്വാസ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന കണക്കിൽ പെടാത്ത കോടി കണക്കിന് സമ്പാദ്യങ്ങൾ അതായത് അതിനെ കള്ളപ്പണം എന്ന് തന്നെ പറയാം, അത് എങ്ങനെ വെളുത്ത പണമാക്കി മാറ്റും ?