ടിപിഎമ്മിലെ സ്തുതി വിദ്യകൾ

ടിപിഎമ്മിലെ സ്തുതി വിദ്യകളെ പറ്റി ചർച്ച ചെയ്യുന്നതിന് മുൻപായി ദൈവത്തെ സ്തുതിക്കേണ്ടതിൻ്റെ ആവശ്യകതെയെ പറ്റി വായനക്കാരുമായി  പങ്കിടുവാൻ ആഗ്രഹിക്കുന്നു.

നമ്മൾ എന്തുകൊണ്ട് ദൈവത്തെ സ്തുതിക്കണം?

ദൈവം നമ്മുടെ സൃഷ്ടാവ് എന്ന് തിരിച്ചറിഞ്ഞ് അവൻ്റെ വല്ലഭത്വം നിമിത്തം അവനെ സ്തുതിക്കണം.

സങ്കീർത്തനം 100:3-4, “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവൻ്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ. അവൻ്റെ വാതിലുകളിൽ സ്തോത്രത്തോടും അവൻ്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവന് സ്തോത്രം ചെയ്ത് അവൻ്റെ നാമത്തെ വാഴ്‌ത്തുവിൻ.

സങ്കീർത്തനം 22:3, “ദൈവം സ്തുതികളിൽ വസിക്കുന്നു. യിസ്രായേലിൻ്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.”

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ദൈവം സ്തുതികളുടെ അന്തരീക്ഷത്തിൽ വസിക്കുന്നു. ദൈവസന്നിധിയിൽ വരുന്നതിൻ്റെ ഏറ്റവും വലിയ ലക്ഷണം സ്തുതികളാണ് എന്നാകുന്നു  ഇതിൻ്റെ അർഥം. ദൈവസ്‌തുതി നമ്മളെ ശക്തമായ ദൈവ കൃപയിലേക്ക് കൊണ്ടുപോകുന്ന വിശ്വാസ വാഹനം ആകുന്നു. സ്തുതിയും ആരാധനയും ദൈവ മഹത്വത്തിൻ്റെ പാവനതിയിലേക്കുള്ള “ഗേറ്റ് പാസ്” ആകുന്നു.

എന്ത് കാരണം കൊണ്ട് നമ്മൾ ദൈവത്തെ സ്തുതിച്ചു കൂടാ

സ്തുതിയും മുഖസ്തുതിയും തമ്മിൽ വ്യക്തമായ ഒരു ലൈൻ വരച്ചിട്ടുണ്ട്. നമ്മുടെ കാര്യസാധ്യത്തിനായി ദൈവത്തെ സ്തുതിക്കരുത്. അതാണ് മുഖസ്തുതി. ദൈവം നമ്മുടെ ഹൃദയങ്ങൾ  അറിയുന്നു. ദൈവത്തെ സ്തുതിക്കുന്നത്  ഭൗതീക ആവശ്യങ്ങൾ പൂർണമാക്കി തരും എന്നുള്ള വ്യാമോഹത്താൽ ആകരുത്. ഒരുപാട് ടിപിഎം പാസ്റ്റർമാർ ഈ വ്യാമോഹത്തിൽ ജീവിക്കുന്നു. “PRAISE THE LORD” ഒരു ദിവസത്തിൽ പല പ്രാവശ്യം ആവർത്തിച്ചാൽ കാര്യം സാധിക്കും എന്നവർ ചിന്തിക്കുന്നു.  എങ്ങനെയോ അവർ “അങ്ങയുടെ ഇഷ്ട്ടം വരേണമേ” എന്നുള്ള കർത്താവിൻ്റെ പ്രാർത്ഥന ഭാഗം മറക്കുന്നു.

നിങ്ങൾ ഒരു ഫെയിത് ഹോം സന്ദർശിച്ചാൽ ഇത് കാണാം. പലപ്പോഴും പാസ്റ്റർ ഇപ്രകാരം പറയാറുണ്ട് …… ഈ കാര്യത്തിനായി  ഇത്രവട്ടം ദൈവത്തെ സ്തുതിക്കാം. ദൈവത്തിന് ഇതൊന്നും മനസ്സിലാകത്തില്ല എന്ന്  എങ്ങനെയോ അവർ ചിന്തിക്കുന്നു. ഈ പ്രഖ്യാപനം കഴിഞ്ഞാലുടൻ സഭ പൂർണമായി “PRAISE THE LORD” പറയാൻ തുടങ്ങും. ഇതൊരു മന്ത്രം പോലെയാണ്.  മിക്കവാറും അവസരങ്ങളിൽ   ജനങ്ങൾ ആ വിഷയം ധ്യാനിക്കുക പോലുമില്ല. അവരുടെ ഉരുവിടുന്നതിലുള്ള ശ്രദ്ധ മൂലം ഇവ സ്വയമേ സംഭവിക്കുന്നു. ധ്യാനിക്കാതെ ആവർത്തിച്ചുള്ള സ്തുതി ദൈവ സന്നിധിയിൽ എത്തുകയില്ല.

ഹൃദയത്തിൻ്റെ അവസ്ഥയാണ് പ്രാധാന്യം

നമ്മുടെ വായും ഹൃദയവും ഒരുപോലെ ആയിരിക്കണം. “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു“. (മത്തായി 15:8). ഹൃദയം ശരിയാക്കാതെയുള്ള സ്തുതി വിദ്യകളിൽ ദൈവത്തിന് യാതൊരു താല്പര്യവും ഇല്ല. ഹൃദയം ലോക ചിന്തകളിൽ മുഴുകിയുള്ള ആവർത്തിച്ചുള്ള ഉരുവിടിൽ യാതൊരു ഗുണവും ചെയ്യുകയില്ല. ലോകാവശ്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ അത് ഒരു പൈതൽ പിതാവിനോട് ചോദിക്കുന്നത് പോലെ ആയിരിക്കണം. പിതാവിനെ സ്വാധീനിക്കാൻ വേണ്ടിയുള്ള ജല്പന സ്തുതികളും പാടില്ല.

ഇതേപ്പറ്റി യേശുവിൻ്റെ പഠിപ്പിക്കൽ നോക്കാം.

പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്. (മത്തായി 6:7). ദൈവ മഹത്വം ധ്യാനിക്കാതെ സ്വന്ത താത്പര്യത്തിനായുള്ള  “PRAISE THE LORD” മുഖസ്തുതിയായ വെറും ജല്പനങ്ങൾ ആകുന്നു. ക്രിസ്ത്യാനികൾക്ക് അത് വിലക്കപ്പെട്ടതാണ്. നിർഭാഗ്യവശാൽ ടിപിഎം ഇത് കത്തോലിക്കാ സഭയിൽ നിന്നും മറ്റ് പൗരസ്ത്യ മതത്തിൽ നിന്നും കടമെടുത്തു.

ടിപിഎമ്മിലെ  തീവ്രമായ മുഖസ്തുതി/സ്തോത്ര രീതികൾ

എം ടി തോമസ് ടിപിഎമ്മിലെ ഒരു സീനിയർ പാസ്റ്റർ ആണ്. ദൈവത്തെ സ്തുതിക്കുന്ന ഒരു തീവ്ര നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. നിങ്ങളുടെ എന്തെങ്കിലും ആവശ്യത്തിന് അത് മനസ്സിൽ ചിന്തിച്ചു   കൊണ്ട്  500  പ്രാവശ്യം മുട്ടിന്മേൽ നിന്ന് തുടർച്ചയായി ഒരു മാസം ദൈവത്തെ സ്തുതിച്ചാൽ ആ കാര്യം സാധിക്കും എന്നദ്ദേഹം പറയാറുണ്ട്. ദൈവം ഇത്ര എളുപ്പത്തിൽ കബളിപ്പിക്കപ്പെടുമോ എന്ന് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ ദൈവം ഹിന്ദു ദേവന്മാരെ പോലെ കാര്യ നിർവഹനത്തിന്നായി വ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുന്നവനാണോ? നമ്മുടെ ജഡിക ആവശ്യങ്ങൾക്കായി ദൈവത്തിനെതിരെ ഇതു പോലെയുള്ള സ്വാധീനം ചെലുത്തണോ?

ടിപിഎമ്മിലെ എം ടി തോമസിനെക്കാളും വിദഗ്ദ്ധരായ ചിലർ ആ സംഖ്യ കൃത്യമായിരിക്കണം എന്നാവശ്യപ്പെടുന്നു. അതുകൊണ്ട് സഭയിലെ പച്ചപ്പരമാര്‍ത്ഥികളായ വിശ്വാസികളോട് 500  പ്രാവശ്യം ഒരു കടലാസ്സിൽ “Praise The Lord” എഴുതി പിന്നീട് ഒത്തുനോക്കാൻ പറയുന്നു. ഈ വിഡ്ഢിത്തരമെല്ലാം  ചെയ്‍വാൻ ജനങ്ങൾ ഇത്രമാത്രം അന്ധരാണോ എന്ന് ഞാൻ പലപ്പോഴും ആലോചിച്ചു അതിശയിക്കാറുണ്ട്. ദൈവം ഈ പാസ്റ്റർമാരിൽ ഒരുവനെ  പോലെ മന്ത്രങ്ങൾ കൊണ്ട് സ്വാധീനിക്കപ്പെടുന്ന സൂത്രക്കാരൻ  ആണെന്ന് അവർ ചിന്തിക്കുന്നു.

ഈ ജനങ്ങൾ  അറിവില്ലായ്മയിൽ നിന്നും വിടുവിക്കപ്പെടാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു.

യോഹന്നാൻ 8:32, “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

3 Replies to “ടിപിഎമ്മിലെ സ്തുതി വിദ്യകൾ”

 1. Admin: Do you know who is your father? You calling him Dad because your mother taught you. May be it is not true and there is no proof. She told you and you accepted it you moron.

  1. Dear Sankar,
   Thank you for the comment. Honesty is not a hallmark of a TPM Person so it was clear in your post.
   You thought that you will be able to camouflage as “Admin”. Not so in our site.

   Moreover, we know the evil spirit of TPM that you are under the influence of. But we have the grace to forgive you

  2. hello sanker , Your Father doubt is not our problem, ….. please discuss with your family members , here discuss the false teaching not …………dna test

Leave a Reply

Your email address will not be published. Required fields are marked *