ടിപിഎമ്മിൽ ചെവിയടഞ്ഞ പൊട്ടയണലി രോഗലക്ഷണങ്ങൾ

ഈ  ബ്ലോഗിലെ അഭിപ്രായങ്ങൾ  വായിക്കുമ്പോൾ ഞങ്ങളെ (ഈ സൈറ്റിൻ്റെ നടത്തിപ്പുകാരെ) ചില ടിപിഎം തീവ്രവാദികൾ  ദൈവത്തിൻ്റെ ശിക്ഷവിധി ഞങ്ങളുടെ മേൽ വരും പോലെയുള്ള വളരെ നികൃഷ്ടമായ വാക്കുകളിൽ  ഭീഷണിപ്പെടുത്തുന്നത് കാണാം. വചനവും ദൈവകല്പനയും ഞങ്ങൾ പിന്തുടരുമ്പോൾ ന്യായവിധി വരുവാനുള്ള കാര്യം എന്താണെന്ന്  ചിന്തിച്ചു തല പുകയാറുണ്ട്. അവരുടെ പെരുമാറ്റത്തിനോ ലോജിക്കിനോ യാതൊരു വചനാടിസ്ഥാനവും ഇല്ലെന്നും ഇത് വെറും വികാരപരമായ ഭീഷണി ആണെന്നും മനസ്സിലാക്കാൻ കഴിയും. അവർക്ക് വചനത്തിൽ നിന്നും യാതൊരു സപ്പോർട്ടും കിട്ടുകയില്ല.

“ദി പെന്തക്കോസ്ത് മിഷൻ” എന്ന ദുരുപദേശവും കൾട്ടുമായ ഈ സംഘടനയെ പിന്തുണക്കുന്നതിന് യോജിച്ച വചനവുമായി വരാൻ പല പ്രാവശ്യം ഇവരോട് അഭ്യർത്ഥിച്ചതാണ്. വിഷം തുപ്പുവാൻ മാത്രമേ അവർക്ക് കഴിയുകയുള്ളു. ഈ വിഷം തുപ്പുന്നതിൻ്റെ കാരണം അറിയാമോ?  സത്യം വെളിച്ചത്തു വരുമെന്ന ഭയം മാത്രമാണ്. ഇതാണ് ബധിര  അണലിയുടെ രോഗലക്ഷണങ്ങൾ.

സങ്കിർത്തനം 58:4, “അവരുടെ വിഷം സർപ്പവിഷംപോലെ; അവർ ചെവിയടഞ്ഞ പൊട്ടയണലി പോലെയാകുന്നു.”

ഈ പ്രതിഭാസത്തിൻ്റെ കാരണം

ആരെങ്കിലും സ്വമേധയാ ഒരു പ്രസ്ഥാനമോ സംഘടനയോ ആയ “ലോക്കൽ ടിപിഎം സഭ”യിൽ ചേർന്നാൽ അവർ അവിടെ ചിലവഴിക്കുന്ന സമയം തികച്ചും ഔദ്യോഗികമായിരിക്കും. ഈ ഔദ്യോഗികം എന്ന് പറയുന്നത് ജനങ്ങളുടെ മനസ്സിൽ ഭയം വളർത്തി അവരുടെ പ്രത്യേക മത-സംവിധാനത്തിൻ്റെ ബന്ധനത്തിലാക്കാൻ “മത നേതാക്കളും” “ആത്മീയ ഗുരുക്കന്മാരും” ശ്രമിക്കുന്നതാകുന്നു. വഞ്ചിക്കപ്പെടുമെന്ന ഭയത്താൽ അവർ വേറെ ഒന്നും ചിന്തിക്കുകയേ ഇല്ല. ഒരു പ്രത്യേക ഉപദേശം മനസ്സിൽ വീണ്ടും വീണ്ടും അടിച്ചേൽപ്പിച്ചാൽ, വളരെ വ്യക്തമായി, കുറച്ചു  വചനം എടുത്ത്, ഭയവും അതോടു കൂടെ അതിഭയാനകരമായ ബഹുമാനവും സഭാധികാരികളോട്  ഉണ്ടാകും. അതിനുശേഷം ആ വ്യക്തി ബൈബിൾ വായിക്കുമ്പോൾ വളരെ വ്യക്തമായ കാര്യങ്ങൾ പോലും വേറെ വിധത്തിൽ മനസ്സിലാകും. അവരുടെ മനസ്സിലുള്ള അരിപ്പയിലൂടെ അവർ വചനം കാണുന്നു. വചന സത്യങ്ങൾ അവർക്ക് മനസ്സിലാകത്തില്ല. ഇതാണ്  ഞങ്ങളുടെ എല്ലാ തീവ്രവാദികളായ ടിപിഎം പിന്തുണക്കാർക്കും സംഭവിച്ചത്. അതുകൊണ്ട് അവർക്ക് ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കത്തില്ല.

ആരെങ്കിലും സ്വമേധയാ ഒരു പ്രസ്ഥാനമോ സംഘടനയോ ആയ “ലോക്കൽ ടിപിഎം സഭ”യിൽ ചേർന്നാൽ അവർ അവിടെ ചിലവഴിക്കുന്ന സമയം തികച്ചും ഔദ്യോഗികമായിരിക്കും. ഈ ഔദ്യോഗികം എന്ന് പറയുന്നത് ജനങ്ങളുടെ മനസ്സിൽ ഭയം വളർത്തി അവരുടെ പ്രത്യേക മത-സംവിധാനത്തിൻ്റെ ബന്ധനത്തിലാക്കാൻ “മത നേതാക്കളും” “ആത്മീയ ഗുരുക്കന്മാരും” ശ്രമിക്കുന്നതാകുന്നു. വഞ്ചിക്കപ്പെടുമെന്ന ഭയത്താൽ അവർ വേറെ ഒന്നും ചിന്തിക്കുകയേ ഇല്ല. ഒരു പ്രത്യേക ഉപദേശം മനസ്സിൽ വീണ്ടും വീണ്ടും അടിച്ചേൽപ്പിച്ചാൽ, വളരെ വ്യക്തമായി, കുറച്ചു  വചനം എടുത്ത്, ഭയവും അതോടു കൂടെ അതിഭയാനകരമായ ബഹുമാനവും സഭാധികാരികളോട്  ഉണ്ടാകും. അതിനുശേഷം ആ വ്യക്തി ബൈബിൾ വായിക്കുമ്പോൾ വളരെ വ്യക്തമായ കാര്യങ്ങൾ പോലും വേറെ വിധത്തിൽ മനസ്സിലാകും. അവരുടെ മനസ്സിലുള്ള അരിപ്പയിലൂടെ അവർ വചനം കാണുന്നു. വചന സത്യങ്ങൾ അവർക്ക് മനസ്സിലാകത്തില്ല. ഇതാണ്  ഞങ്ങളുടെ എല്ലാ തീവ്രവാദികളായ ടിപിഎം പിന്തുണക്കാർക്കും സംഭവിച്ചത്. അതുകൊണ്ട് അവർക്ക് ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കുകയില്ല.

ചെവിയടഞ്ഞ പൊട്ടയണലി ലക്ഷണങ്ങൾ

സഭ നേതാക്കന്മാരാലുള്ള മസ്തിഷ്ക ക്ഷാളനം (BRAINWASHING) : ഞങ്ങൾ “fromtpm.com” ചെയ്യുന്നത് അവർക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല. അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിക്കുന്നുവെന്ന യാഥാർഥ്യം അവർക്ക് മനസ്സിലാകുന്നില്ല. ഞങ്ങൾ ഇതിനെ ചെവിയടഞ്ഞ പൊട്ടയണലി ലക്ഷണങ്ങൾ എന്ന് വിളിക്കുന്നു.

തീത്തോസ് 1:10-11, “വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ. അവരുടെ വായ് അടക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.”

ഒരു വേദഭാഗം എത്രയോ പ്രാവശ്യം തെറ്റായ രീതിയിൽ പഠിപ്പിച്ചിരിക്കുന്നു, എങ്കിലും ഒരിക്കൽ പോലും ആ വൈരുദ്ധം ആരും പ്രകടിപ്പിച്ചിട്ടില്ല എന്നത് അതീവ അത്ഭുതമായിരിക്കുന്നു.

ഒരു പക്ഷെ ആരംഭത്തിൽ ആ ദുഷ്‌കരമായ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കാം. അവരെ അധിക്ഷേപിച്ചപ്പോൾ, ശാസിച്ചപ്പോൾ, നാണം കെടുത്തിയപ്പോൾ സഭയിൽ ഭിന്നിപ്പായപ്പോൾ ചോദ്യങ്ങൾ മേലാൽ വേണ്ട എന്ന് മനസ്സിലായി. ഒഴുക്കിനൊത്ത്‌ നീന്താൻ അവരും പഠിച്ചു.

കൺമുൻപിലുള്ള  പാട  വളരെ കട്ടിയായി തീർന്നതുകൊണ്ട് ദൈവ വചനം ഉൾപ്പെടെ എല്ലാം കടുത്ത ഇരുട്ടിലായി. കുറച്ചു നാളായി അങ്ങനെ കണ്ടുകൊണ്ടിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നവർക്ക് അറിയില്ല. “നേതാക്കൾ” സ്വന്തം പദ്ധതിയിൽ അവരെ പൂട്ടി. ഇതിലുള്ള  മിക്കവാറും ആൾക്കാരും  വേറൊരു വിധത്തിൽ ചിന്തിക്കാൻ വയ്യാത്ത അവസ്ഥയിലാണ്.

നേതാക്കന്മാരെ !  ഇത് വേദവിരുദ്ധ തുല്യമായി കരുതണം.

ആരേയും മുറിപ്പെടുത്താതെ, സ്വന്ത  സവിശേഷത മുകളിൽ പ്രതിപാദിച്ച രണ്ടു തീവ്രമായ ഉദാഹരണങ്ങളെക്കാളൊ മറ്റേതെങ്കിലും ആധികാരികത സമൂഹത്തെക്കാളോ വ്യത്യാസമല്ല. ഇങ്ങനെ തുടരെ തുടരെയുള്ള പ്രലോഭനങ്ങളുടെ ഇരകൾ സ്വന്തം അധികാരം നഷ്ട്ടപ്പെടുകയോ  മൂഢ അവസ്ഥയിലേക്ക് താഴുകയോ ചെയ്യാം. എല്ലാ ഞായറാഴ്ചയും സഭയിൽ പോകുന്ന വിശ്വാസി ജീവിതകാലം മുഴുവൻ ഈ ഒരേ സന്ദേശം  കേട്ട് വചനത്തിലൂടെയുള്ള “സത്യം” അറിയാൻ സാധിക്കാതെ വരുന്നു. ഇവർ ഈ ദുരുപദേശം വിട്ട് വേറൊരു സുവിശേഷം കേൾക്കാനും തയാറാകത്തില്ല. എന്തുകൊണ്ട്?

കാരണം വളരെ ലളിതമാണ് പക്ഷെ മനസ്സിലാകുവാനും ബോധവാന്മാരാകുവാനും അത്യന്തം പ്രാധാന്യമുള്ള കാരണം വളരെ ലളിതമാണ് പക്ഷെ മനസ്സിലാകുവാനും ബോധവാന്മാരാകുവാനും അത്യന്തം പ്രാധാന്യമുള്ളതു – പ്രലോഭനങ്ങളും ഭയവും – പ്രലോഭനങ്ങളും ഭയവും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *