ക്രിസ്തുവിൻ്റെ മാതൃക
സ്വന്തം രാജ്യം പണിയുവാൻ വന്ന യേശു തൻ്റെ രാജ്യത്തിൻ്റെ പണിക്കുള്ള വഴിയെ പറ്റി ശിഷ്യന്മാരെ പഠിപ്പിച്ചു. അധികാര വിനിയോഗത്തെ പറ്റി യേശു ശിഷ്യന്മാരെ മത്തായി 20:25-28, മാർക്കോസ് 10:42-44, ലൂക്കോസ് 22:24-27 എന്നീ സ്ഥലങ്ങളിൽ പഠിപ്പിച്ചിരിക്കുന്നു.
മത്തായിയുടെ സുവിശേഷ ഭാഗം ശ്രദ്ധിക്കാം
25 : യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു.
26 : നിങ്ങളിൽ അങ്ങനെ അരുത്: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
27 : നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.
28 : മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
യേശുവിൻ്റെ രാജ്യത്തിൻ്റെ ഘടന മേൽപ്പറഞ്ഞ നാലു വാക്യങ്ങളിൽ ഒതുങ്ങുന്നു. ക്രിസ്തുവിൻ്റെ രാജ്യം “താഴെയുള്ളത് മുകളിൽ” ( Bottom-Up model) എന്ന മാതൃക അടിസ്ഥാനമാക്കിയാണ്. ഏറ്റവും മുകളിലുള്ളവർ ഏറ്റവും കൂടുതൽ സേവനം സ്വീകരിക്കുന്നു ഏറ്റവും താഴെയുള്ളവർ ഏറ്റവും കൂടുതൽ സേവനം കൊടുക്കുന്നു. ഇവിടെ ഏറ്റവും താഴെയുള്ളവനായ യേശു ഏറ്റവും കൂടുതൽ സേവനം കൊടുക്കുന്നു. നമ്മൾ യേശുവിനോട് അടുക്കും തോറും കൂടുതൽ സേവിക്കുന്നവരായിരിക്കണം. താഴെയുള്ള തല കീഴായ പിരമിഡ് ഇത് ചിത്രീകരിക്കുന്നു.
യേശുവിൻ്റെ മാതൃകയുടെ ചിത്രീകരണം താഴെ കാണിക്കുന്നു.

ടിപിഎം മാതൃക
ടിപിഎം സംഘടനയുടെ രൂപഘടന പരിശോധിക്കാം. ടിപിഎം മാതൃക യേശുവിൻ്റെ മാതൃകക്ക് നേരെ വിപരീതം ആകുന്നു. ഈ ലോകത്തിലെ കോർപറേറ്റുകളുടെ അഹങ്കാരത്തിൻ്റെ അതേ മാതൃകയാണ് അവരുടേതും. ടിപിഎമ്മിൻ്റെ “ചീഫ് പാസ്റ്റർ” കോർപറേറ്റുകളുടെ ചെയർമാനും സിഇഓ (CEO) യ്ക്കും തുല്യമാണ്. ഡെപ്യൂട്ടി ചീഫ് പാസ്റ്റർ കോർപറേറ്റിലെ സിഓഓ യ്ക്ക് തുല്യമാണ്. ഇതിൻ്റെ ഘടന ഇങ്ങനെയാണ്, ചീഫ് പാസ്റ്റർ -> ഡെപ്യൂട്ടി ചീഫ് പാസ്റ്റർ -> സെൻറ്റെർ പാസ്റ്റർമാർ -> പാസ്റ്റർമാർ -> മൂപ്പന്മാർ -> ബ്രദർമാർ -> മദർമാർ -> സിസ്റ്റർമാർ -> വിശ്വാസികൾ.
പ്രസംഗമാണ് അവരുടെ പ്രാഥമിക സേവനം എന്നവർ വിശ്വസിക്കുന്നു. പ്രസംഗം ഏറ്റവും എളുപ്പമായ കാര്യമായതിനാൽ അവർ ഒരു വ്യാമോഹത്തിൽ കഴിയുന്നു. ഞങ്ങൾ “fromtpm.com” ഇതാണ് ഏറ്റവും എളുപ്പമായ കാര്യം എന്ന് തെളിയിച്ചു തരാം. ഹാ.. നിങ്ങൾ ടിപിഎമ്മിലെ പ്രസംഗം കേട്ടിട്ടുണ്ടോ? ടിപിഎം യേശുവിനെ അല്ല , പിന്നെയോ അവരുടെ ഉയർന്ന പദവിയെ പറ്റി ആണ് പ്രസംഗിക്കുന്നത്. ഞങ്ങൾ ഭോഷ്ക്ക് പറയുകയാണ് എന്ന് ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും, ദയവായി ചില സൺഡേ സെർവീസുകൾ സന്ദർശിക്കുകയും 10 സാമ്പിൾ പ്രസംഗങ്ങൾ കേൾക്കുകയും ചെയ്യുക. എപ്പോഴും അവരുടെ പ്രസംഗത്തിൽ യേശുവിനെ പറ്റി ഒന്നുമില്ലെന്ന് വെറും വിഡ്ഢിത്തരങ്ങൾ കേട്ട് ഒന്നര മണിക്കൂർ പാഴാക്കിയ ശേഷം മനസ്സിലാകും.

ഈ കോർപ്പറേറ്റ് തലവന്മാർ ഇങ്ങനെ പെരുമാറുന്നത് തികച്ചും സ്വാഭാവികമാണ്. ഏതെങ്കിലും ഒരു ടിപിഎം കൺവെൻഷനിൽ പോയി ഇത് നേരിട്ട് കാണുക. “വർക്കേഴ്സ് ബ്രദഴ്സ്” മേൽനോട്ടത്തിൽ വിശ്വാസികളായ ആൺകുട്ടികൾ എല്ലാ കൈവേലകൾ ചെയ്യുകയും ഇവരെ എല്ലാവരേയും ഉന്നതാധികാരികൾ നിയന്ത്രിക്കുകയും ചെയ്യുന്നു.
പിന്നീട് അവരുടെ ഭക്ഷണ വിതരണം ശ്രദ്ധിക്കുക. “പാസ്റ്റേഴ്‌സ് കിച്ചൺ’ എന്നറിയപ്പെടുന്ന ഒരു വേറെ അടുക്കള പാസ്റ്റർമാർക്ക് മാത്രമായുണ്ട്. ഈ മിന്നുന്ന പാസ്റ്റർമാർ ആവശ്യപ്പെടുന്ന ആഹാരം ഉണ്ടാക്കുവാനായി ഈ അടുക്കളയിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള സിസ്റ്റർമാർ ഉണ്ട്. തരം താഴ്ന്ന വിശ്വാസികൾ പൊതുവായ അടുക്കളയിൽ ഭക്ഷിക്കണം. സമ്പന്നരായവർക്ക് രസകരമായ ഉപായത്താൽ ഫെയിത് ഹോമിൽ നിന്നും പ്രത്യേക ഭക്ഷണം കൊടുക്കാറുണ്ട്.
നിങ്ങൾ തീരുമാനിക്കുക ടിപിഎം മാതൃക – സ്വർഗീയമോ ഭൗതീകമോ?
ടിപിഎം മാതൃകയുടെ ഉറവിടം
ആൽവിൻ വന്ന റോമൻ കത്തോലിക്കാ സഭ തന്നെയാണ് ഈ ടിപിഎം മാതൃകയുടെ അടിസ്ഥാനം. ആർസി സഭ സ്ത്രീകളേയും പുരുഷന്മാരെയും വെവ്വേറെ ഇടങ്ങളിൽ താമസിപ്പിച്ചപ്പോൾ ആൽവിൻ ഇവരെ ഒരേ മേൽക്കൂരക്കുള്ളിൽ ആക്കി സ്വന്തമായ പ്രസ്ഥാനം പണിയുവാൻ തുടങ്ങി.
താഴെ ടിപിഎം അനുകരിച്ച ആർസി മാതൃകയുടെ ചിത്രീകരണം

ടിപിഎം പെരുമാറ്റം അവരുടെ മാനസികാവസ്ഥ തെളിയിക്കുന്നു.
കത്തോലിക്ക സഭയുടെ നിറം മാറ്റിയ പെന്തക്കോസ്ത് വിഭാഗമാണ് ടിപിഎം. മുകളിൽ വിവരിച്ച റോമൻ കത്തോലിക്ക മാതൃകയാണ് അവരും പിന്തുടരുന്നതെന്ന സത്യം ഒരു ഓക്കാനവും കൂടാതെ അംഗീകരിക്കും. കഴിഞ്ഞ ദിവസം ഒരു ടിപിഎം താരം കമ്മെൻറ്റ് കോളത്തിൽ ഞങ്ങളുടെ ഒരു ആർട്ടിക്കിൾ എതിർത്തിരുന്നു. വളരെ സൗഹൃദത്തോടെ തുടങ്ങി പിന്നീട് ഓന്ത് നിറം മാറ്റുന്നതുപോലെ തനി സ്വരൂപം കാണിച്ചു. ഞങ്ങൾ എതിരിട്ടപ്പോൾ, ഞങ്ങളുടെ മറു ചോദ്യങ്ങൾക്കു ഉത്തരം ഇല്ലായിരുന്നു. അവസാനം ഞങ്ങളുടേത് കാവൽക്കാരൻ്റെ ശുശ്രുഷയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ടിപിഎം ശുശ്രുഷകനായി പഠിച്ച അഹങ്കാരവും സ്വഭാവ ഗുണങ്ങളും പൂർണ രൂപത്തിൽ വെളിപ്പെട്ടു. ലോക മാതൃക എല്ലാ ടിപിഎം വിശുദ്ധന്മാരിലും തള്ളിക്കയറിയിരിക്കുന്നതു എത്രമാത്രം ഉണ്ടെന്നു താഴെയുള്ള ഭാഗം വായിക്കുമ്പോൾ മനസ്സിലാകും. അദ്ദേഹം ബൈബിൾ വായിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു.
പ്രിയ വായനക്കാരെ…. ടിപിഎം സംഘടന ദൈവ നിയോഗത്താൽ ഉള്ളതല്ലെന്ന് ക്രിസ്തുവിൻ്റെ ഉപദേശം ചവറ്റു കൊട്ടയിൽ തള്ളിയതിനാൽ തെളിഞ്ഞിരിക്കുന്നു. യേശുവിൻ്റെ അഗോചരമായാ ശരീരത്തിനെതിരെ ഒരു വലിയ സഭ പണിയെണമെന്ന ഒരേയൊരു ഉദ്ദേശം മാത്രമേ അവർക്കുള്ളു. യേശു സൂചിപ്പിച്ചതുപോലെ ടിപിഎം നരക കവാടം ആകുന്നു.
മത്തായി 16:18, “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോട് പറയുന്നു.”
മനുഷ്യ നിർമ്മിതമായ വ്യാജ പദവികളിൽ ഇരിക്കുന്ന “പാസ്റ്റർ” എന്ന് അവകാശപ്പെടുന്ന ഇവർ വചന വിരുദ്ധമായി തങ്ങളെ വലിയവരായി അംഗീകരിക്കണമെന്ന് പഠിപ്പിക്കുന്നു. അതിനാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന യഥാർഥ നായകരായി ഇവരെ കാണുവാൻ സാധ്യമല്ല. യേശു ചെന്നായ്ക്കളായ ഇവരിൽ നിന്നും ഓടുവാൻ ഗുണദോഷിക്കുന്നു. ആടുകൾ വശീകരിക്കപ്പെട്ട് യേശുവിനെ പിന്തുടരാതിരുന്നാൽ തെറ്റായ ദിശയിലേക്കു പോകുന്നു.
യോഹന്നാൻ 10:27, “എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.“
നമ്മുക്ക് ഒരേയൊരു നായകൻ മാത്രം, യേശു ക്രിസ്തു. (മത്തായി 23:8-10) ഞാൻ നിങ്ങളുടെ “പാസ്റ്റർ” എന്നവകാശപ്പെടുന്ന ഏത് മനുഷ്യനും കള്ളനും ചെന്നായും ആകുന്നു.
1 കൊരിന്ത്യർ 11:3, “എന്നാൽ ഏതു പുരുഷൻ്റെയും തല ക്രിസ്തു എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.”