ടിപിഎം അയയുന്നു – സമ്മർദ്ദനത്തിന് വഴങ്ങുന്നു.

“ദി പെന്തക്കോസ്ത് മിഷൻ” (ടിപിഎം) അവസാനം അയഞ്ഞു. ഇത് അവർക്കു ബോധോദയം ഉണ്ടായതു കൊണ്ടല്ല, സമ്മർദ്ദം കാരണം വേറെ മാർഗ്ഗമില്ലാതായതു കൊണ്ടാണ്. അഞ്ഞുറിൻ്റെയും ആയിരത്തിൻ്റെയും നോട്ടുകൾ അസാധുവാക്കിയത് അവർക്ക് ചൈനയുടെ വന്മതിൽ പോലെയായി. കൊലപാതകത്തിന് ഉത്തരവാദികൾ അവരുടെ തന്നെ ആളുകൾ ആണെന്നും അവർക്കെതിരെ നടപടികൾക്ക് തയ്യാറാണെന്നും ടിപിഎം സമ്മതിച്ചു. പ്രതികൾ അവരുടെ എണ്ണം കൂട്ടുമ്പോൾ ധാരാളം അസ്ഥിപഞ്‌ജരങ്ങൾ പുറത്തു വരുമെന്ന് അവർ ഭയക്കുന്നു. പ്രതികൾ   പല ഗൂഡാലോചനകളും പുറത്തു വിട്ടാൽ സംഘടനക്ക് വളരെ ദോഷം ചെയ്യാൻ സാധ്യതയുണ്ടെന്നും അവർക്കറിയാം.

suspects of Kanagaraj Murder

ഉടനെ തന്നെ ചില അറസ്റ്റുകൾ പ്രതീക്ഷിക്കുന്നു. നിയമ യുദ്ധം വളരെ നീളാൻ സാധ്യതയുണ്ടെന്നും അറിയാം. എങ്കിലും ഞങ്ങൾ നിരുത്സാഹപ്പെടുകയില്ല.

ഉടനെ അഭിസംബോധന  ചെയ്യേണ്ട  ചില പ്രശ്നങ്ങൾ

ടിപിഎമ്മിൽ നടന്ന ആദ്യത്തെ കൊലപാതകം ഇതല്ല. ഞങ്ങൾ ‘fromtpm.com’  ടിപിഎമ്മിൽ സംഭവിച്ച പല  മരണങ്ങളും വിഷം കൊടുത്തു കൊലപ്പെടുത്തിയിട്ടുള്ളതായി സംശയിക്കുന്നു. ശവം പെട്ടെന്ന് മറവു ചെയ്യുന്നതിൽ ഇവർ വളരെ നൈപുണ്യം നേടിയിട്ടുള്ളവരാണ്. സൂഷ്മ പരിശോധന ഒഴിവാക്കാനായി ശവം ഉടനെ തന്നെ മൊബൈൽ മോർച്ചറിയിലേക്ക് മാറ്റുന്നു. ഞങ്ങൾ എല്ലാ ടിപിഎം വിശ്വാസികളോടും ഓരോ ടിപിഎം പാസ്റ്റർമാരുടെയും മൃതശരീരം ഒരു നിഷ്പക്ഷനായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കണം എന്ന് ആഹ്യാനം ചെയ്യുന്നു.

എല്ലാ ടിപിഎം പാസ്റ്റർമാരും വിശുദ്ധന്മാർ  അല്ലെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സത്യത്തിൽ ഇവരിൽ ചിലർ വളരെ അപകട കാരികൾ ആകുന്നു. ഇവരെ കൂടാതെ, ഏറിയ പങ്ക് ടിപിഎം ശുശ്രുഷകരും ലൈംഗീക വികാരങ്ങളുടെ പിരി മുറുക്കത്തിൽ ആയതുകൊണ്ട്  അവസാനം ആ വഴിയേ പോകുന്നു. വചനത്തിന് വിരുദ്ധമായി സ്വർഗീയ പ്രതിഫലത്താൽ  വശീകരക്കപ്പെട്ട  നിർബ്ബന്ധിത  ബ്രഹ്മചാരികൾ  ആയതിനാൽ ഞങ്ങൾ ഇവരെ കുറ്റപ്പെടുത്തുന്നില്ല.

അവസാന  നാളിൽ ഇതുപോലെയുള്ള കപട ഭക്തിക്കാരെ പറ്റി  പ്രവചനം ഉണ്ട്.

1 തിമൊഥെയൊസ്  4:1-4, “എന്നാൽ ഭാവികാലത്ത്‌ ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവ് തെളിവായി പറയുന്നു. അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും. എന്നാൽ ദൈവത്തിൻ്റെ സൃഷ്ടി എല്ലാം നല്ലവ്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല…..”

വ്യക്തികൾ ഷണ്ഡന്മാരല്ലാതിരിക്കെ ഷണ്ഡന്മാരാകുവാൻ വേണ്ടി വിളിക്കപ്പെട്ടവർ ആകുന്നു എന്ന് പറയുന്നത് കപടഭക്തി ആകുന്നു. കഴിവില്ലാത്തവരെ നിങ്ങൾ യോഗ്യന്മാർ എന്ന് പറഞ്ഞ് മാനുഷിക ഉപദേശങ്ങൾ അടിച്ചേൽപ്പിക്കരുത്. ഇത് വ്യക്തമായ   കപടഭക്തി ആകുന്നു. ദൈവം കപടഭക്തി വെറുക്കുന്നു.

ഷണ്ഡന്മാരാകുവാൻ കൃപയുള്ളവർ മറ്റുള്ളവരെക്കാളും ശ്രേഷ്ഠൻമാർ ആണെന്ന അവകാശവാദം തികച്ചും തെറ്റാണ്. വക്രമായ ഉപദേശങ്ങളാൽ നട്ടം തിരിയരുത്.

ഞങ്ങളുടെ സംഭാവന

ഞങ്ങൾ കർത്താവിനെ സ്നേഹിക്കുന്ന സാധാരണ ക്രിസ്ത്യാനികൾ ആണ്. ഞങ്ങളുടെ സൈറ്റ് ഒരു മാസം പോലും ആയിട്ടില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ടിപിഎം ഉപദേശങ്ങൾ ദൈവീകമല്ലെന്നു ഞങ്ങൾക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നു. ഇത് സാധാരണ ജനങ്ങളെ ഭരിക്കുവാൻ വേണ്ടി മനുഷ്യരാൽ രചിച്ച ദുഷ്കാര്യമാണ്.  ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യാത്തതിനാൽ ഇവർ എളിയവരാണ്. ഇവർ എല്ലാ വിഡ്ഢിത്തരങ്ങളും പഠിപ്പിക്കുന്ന വിശുദ്ധന്മാർ എന്നഭിനയിക്കുന്ന കപട ഭക്തികാർക്ക് കരാർ ഒപ്പിട്ടു കൊടുത്തിരിക്കുന്നു.

ടിപിഎം   വളരെ രഹസ്യമായി വെച്ചിട്ടുള്ള അസ്വാഭാവിക മരണങ്ങളെ പറ്റി ഞങ്ങൾക്ക് അറിയാമായിരുന്നു. പക്ഷെ കോടതിൽ പോകുവാൻ വേണ്ട വൈദ്യപരിശോധന തെളിവുകൾ ഞങ്ങളുടെ പക്കൽ ഇല്ല. ഞങ്ങളുടെ കുറേ ബന്ധുക്കൾ ടിപിഎം  ശുശ്രുഷയിൽ ഉണ്ട്. അവരോട് രഹസ്യമായി  ഇതിനകത്തുള്ള പ്രശ്നങ്ങൾ ചോദിക്കുമ്പോൾ അറിവില്ലായ്മ കാരണം ഇതിനകത്തു പോകേണ്ടിവന്നതുകൊണ്ടു വളരെ ദുഖിതരാണെന്ന് എപ്പോഴും  പറയാറുണ്ട്. കെണിയിൽ അകപ്പെട്ടതിനാൽ വേറെ മാർഗം ഇല്ലാതെ കിടന്നു അലയുന്നു. ഇത് പരിഹാരം കാണേണ്ട ഒരു പരിഹാസമാണ്.

പാസ്റ്ററെ ആര് കൊന്നു?

അവർ പാസ്റ്റർ കനകരാജിനെ വിഷം കൊടുക്കുവാൻ ശ്രമിച്ചിരുന്നു. ഇത് ഫെയിത് ഹോമിൽ നടന്നുകൊണ്ടിരുന്ന പല ആഭാസങ്ങളെയും മറ്റു  പ്രവൃത്തികളെയും അദ്ദേഹം എതിർത്തത് കൊണ്ടാണ്. ചില അടുത്ത സുഹൃത്തുക്കളുടെ അഭിപ്രായപ്രകാരം അദ്ദേഹം ഫെയിത് ഹോമിൽ നിന്നുള്ള ഭക്ഷണം പോലും കഴിച്ചിരുന്നില്ല. വെളിയിൽ നിന്ന് കൊണ്ടുവരുന്ന ആഹാരമാണ് കഴിച്ചിരുന്നത്. അവരുടെ “PLAN A”  പരാജയപ്പെട്ടപ്പോൾ “PLAN B” നടത്താൻ തീരുമാനിച്ചു. ഏറ്റവും മൃഗീയമായ “PLAN B” പുറത്തു വന്നപ്പോൾ ഇതിനെ പറ്റി ഒരു ബോധവൽക്കരണം നടത്തിയില്ലെങ്കിൽ വളരെ നിർദോഷർ കെണിയിൽ അകപ്പെട്ടു പാസ്റ്റർ കനകരാജ് മാതിരി ആകുമായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. അതുകൊണ്ടു ഞങ്ങളുടെ സ്വന്തമായ പണവും അദ്ധ്വാനവും ചിലവഴിച്ചു ജനങ്ങൾ സത്യം അറിയണമെന്നുദ്ദേശത്തോടെ  മുന്‍കൈയെടുക്കാൻ  തീരുമാനിച്ചു. വേറെ മാർഗ്ഗമൊന്നും ഇല്ലായിരുന്നു. ക്രമമായി കിട്ടിക്കൊണ്ടിരിക്കുന്ന ഭീഷണികളും വശീകരണങ്ങളും  ഞങ്ങൾക്ക് ഒരു പ്രശ്നമേ അല്ല.

ടിപിഎം മറയ്ക്കാൻ ശ്രമിച്ച ഈ കൊലപാതകം പ്രചരിക്കാൻ സഹായിച്ച എല്ലാ ടിപിഎം വിശ്വാസികളോടും ഉള്ള നന്ദി അറിയിക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലാതെ വരുമ്പോൾ ഈ പ്രവാഹം പൊട്ടുമെന്ന് നേതാക്കന്മാർക്ക് അറിയാം. ഞങ്ങളുടെ സംഭാവന വളരെ ചെറുതാണെങ്കിൽ പോലും അത് ദൈവ പ്രവർത്തിയാകുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഈ കേസും ഇതുപോലെ ഞങ്ങളുടെ ശ്രദ്ധയിൽ പെടുന്ന വേറേ കേസുകളും ഞങ്ങൾ പിന്തുടരും. ടിപിഎമ്മിൻ്റെ ദുരുപദേശങ്ങളെ പറ്റിയും ഞങ്ങൾ ബ്ലോഗ് ചെയ്തു കൊണ്ടിരിക്കും.

ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

4 Replies to “ടിപിഎം അയയുന്നു – സമ്മർദ്ദനത്തിന് വഴങ്ങുന്നു.”

  1. i am jacob from kerala. i waiting same with this , more than 15years ,this is our time , we fire the tree in now the condition ,please give one id contact with you GOD KEEP OUR MISSION SAFELY

  2. പ്രിയ സഹോദരങ്ങളെ അഭിപ്രായ വ്യത്യാസങ്ങളും തെറ്റുകളും ഒരു പക്ഷെ താങ്കളുടെ കണ്ണിൽ കണ്ടേക്കാം അത് ശരിയാകാം ഒരു പക്ഷ തെറ്റും ആകാം എന്നാൽ നീ നിമിത്തം ഒരിക്കലും ദൈവനാമം ദുഷിക്കരുത് അങ്ങനെ സംഭവിച്ചാൽ ദൈവം കാര്യം തീർക്കുന്ന നാളിൽ നീ നരകത്തിനു യോഗ്യനാകും ഭൂമിയിൽ ശുശ്രൂഷകരെ ദൈവനാമത്തിനായി സുവിശേഷം ലോകം മുഴുവൻ എത്തിക്കാൻ തെരെഞ്ഞെടുത്തു അവർ എന്ത് തെറ്റ് ചെയ്താലും ദൈവം അവരോട് ന്യായാസനത്തിനു മുൻപിൽ കണക്ക് ചോദിക്കും ഒരു സംശയവും വേണ്ട ഈ കാര്യത്തിൽ
    ഏതെങ്കിലും ഒന്നോ രണ്ടോ പത്തോ വ്യക്തികൾ തെറ്റുകൾ ചെയ്തത് എന്ന് കേൾക്കുമ്പോൾ താങ്കൾ TPM മുഴുവൻ മോശമാണ് എന്ന് ദയവായി ചിത്രീകരിക്കരുത്എത്രയോ വിമാനങ്ങൾ പറന്ന് ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ യാത്രാമധ്യേ നശിക്കുന്നു എന്ന് കരുതി വിമാനം പറത്തൽ നിർത്തുന്നുവോ
    ദയവായി പ്രിയ സഹോദരങ്ങളെ താഴ്മയായി അപേക്ഷിക്കുന്നു ദൈവകോപത്തിന്ന് ഇടവരാതെ സൂക്ഷിക്കുക ദൈവ നാമം താങ്കൾ മുഖാന്തരം നശിക്കരുത്
    അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടേ താങ്കൾ അതോർത്ത് ഭാരപ്പെടേണ്ട

    1. please read jude;-3, 4 . and carefully study NEW TESTAMENT. this is our duty given by God , we fear only God. our penal code is the holy bible, please you not fear our life, and God’s punishment. Keep your salvation and life .

Leave a Reply

Your email address will not be published. Required fields are marked *