അബദ്ധ ഉപദേശ കാരണങ്ങൾ
ടിപിഎമ്മിൻ്റെ ഈ സീയോൻ ഉപദേശം വിശദീകരിക്കുന്നതിന് മുൻപായി അതേ പോലുള്ള ദുരുപദേശങ്ങളുടെ കാരണം മനസ്സിലാക്കേണ്ടത് പ്രധാന ആവശ്യമാകുന്നു. ഈ ലോകത്തിലുള്ള എല്ലാ കൾട്ടുകളും അവരുടെ പ്രത്യേകത സ്ഥാപിക്കാൻ ചില ഉപദേശങ്ങൾ സ്വീകരിക്കുന്നു. കൂടാതെ ഇത് വൈദികഗണത്തെ ദൈവ ശ്രേഷ്ഠന്മാരായും സാധാരണ ക്രിസ്ത്യാനികളെ തരം താഴ്ത്തുവാനും ഉപയോഗിക്കാം. ആത്മീക അഹങ്കാരത്തിൻ്റെ പ്രധാന കാരണം ഇതാകുന്നു.
അതിനിടെ അറിവില്ലാത്ത ശുദ്ധരായ ജനങ്ങളെ വിഡ്ഢികളാക്കുവാൻ അടിസ്ഥാനപരമായ ഛിന്നങ്ങളിൽ മാറ്റം വരുത്തുന്നു. ഇവർ കാണിക്കുന്ന അധികാരം പ്രേക്ഷകരെ ചോദ്യങ്ങളിൽ നിന്നും അകറ്റുന്നു.
അവരുടെ ഒരു ബൈബിൾ പഠനത്തിലും ചോദ്യോത്തര പംക്തി ഇല്ല. ഇത് ടിപിഎമ്മിൻ്റെ കാര്യത്തിലും സത്യമാണ്. ബൈബിൾ വ്യാഖ്യാനം ശരിയായി മനസ്സിലാക്കുവാനായി ഞാൻ ഛിന്നങ്ങളുടെ മുന്ന് പ്രധാന നിയമങ്ങൾ പ്രസ്താവിക്കുന്നു. ഇത് ഏറ്റവും ലളിതമാക്കുകയാണ് എൻ്റെ ഉദ്ദേശ്യം. ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം വേദ വിപരീതം ആയതുകൊണ്ട് ഇത് ഇവിടെ പ്രസ്താവിക്കുന്നു.
വ്യാഖ്യാന നിയമം – 1
ബൈബിളിൽ ധാരാളം വിഷയങ്ങൾ ഉണ്ട്. സഭയുടെ പ്രധാന ഉപദേശങ്ങളെ പറ്റി പഠിക്കുമ്പോൾ, അവ ഭാഗീകമായി എടുക്കാതെ മുഴുവനും എടുത്തില്ലെങ്കിൽ വചനം ദുർവ്യാഖ്യാനത്തിന് ഇടയാകാൻ നല്ല സാധ്യതയുണ്ട്. എല്ലാ വ്യാഖ്യാനങ്ങളും അനുയോജ്യമായ മറ്റു സുവിശേഷങ്ങളിലെ ഭാഗങ്ങളും ചേർത്ത് ഉറപ്പിക്കണം. വചനം വചനത്തെ വ്യാഖ്യാനിക്കട്ടെ.
…… രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും” (2 കോരി 13:1)
മുകളിലത്തെ വചനം കുറഞ്ഞത് മുന്ന് പ്രാവശ്യമെങ്കിലും ബൈബിളിൽ ആവർത്തിച്ചിച്ചിരിക്കുന്നു.
ആവ 17:6, മത്തായി 18:16.
മുകളിലത്തെ ഉദാഹരണത്തിൽ ഓരോ വാഖ്യവും മറ്റേ രണ്ടു വ്യാഖ്യങ്ങളുടേയും പ്രാമാണ്യത്തെ സമർത്ഥിക്കുന്നു. മുന്ന് പുസ്തകങ്ങളുടെയും എഴുത്തുകാർ വേറെ വേറെ ആണെന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന് പൗലോസ്, രണ്ട് മോശ, മൂന്ന് മത്തായി (യേശുവിൻ്റെ ഉദ്ധരണി). അതുകൊണ്ട് ഒരു കാര്യം അംഗീകൃതമാക്കാനുള്ള നിയമം തന്നെ അംഗീകൃതമായിരിക്കുന്നു. പൗലോസ് തന്നെ ഇത് മൂന്ന് പ്രാവശ്യം സൂചിപ്പിച്ചിരുന്നെങ്കിൽ ഇതിൻ്റെ പ്രാധാന്യം പൗലോസ് തന്നെയാണ് സാക്ഷി എന്ന കാരണത്താൽ കുറയുമായിരുന്നു. ഒരു സാക്ഷിയും വേറെ രണ്ടു പേരും കൂടെ ചേർന്ന് ഉപദേശം ഉറപ്പാക്കുന്നതിനാൽ ദൈവം വചനം എത്ര ഭംഗിയായിയാണ് രൂപകല്പന ചെയ്തതെന്ന് ശ്രദ്ധിക്കുക.
മേൽപ്പറഞ്ഞ നിയമം അനുസരിച്ച്, ഒരു ഉപദേശം രണ്ടോ മൂന്നോ പ്രാവശ്യം സ്ഥിരപ്പെടുത്തിയാൽ മാത്രമേ അംഗീകരിക്കാവു എന്ന് ബൈബിൾ വളരെ അസന്ദിഗ്‌ദ്ധമായി പഠിപ്പിക്കുന്നു. ഇത് ദുർവ്യാഖ്യാനത്തിനുള്ള സാധ്യത മാറ്റുന്നു.
വ്യാഖ്യാന നിയമം – 2
ബൈബിളിൽ പദാനുപദമായും ദൃഷ്‌ടാന്തമായും ഉള്ള ഖണ്‌ഡികകൾ ഉണ്ട്. ഒരു പാസ്സേജ് പദാനുപദമായി പ്രതിപാദിച്ചിരിക്കയാണെങ്കിൽ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. എന്നാൽ ഒരു പാസ്സേജ് ദൃഷ്‌ടാന്തമായി പ്രതിപാദിച്ചിരിക്കയാ ണെങ്കിൽ അതിൻ്റെ എല്ലാ ഭാഗങ്ങളും വിശകലനം ചെയ്ത് ആ ദൃഷ്ട്ടാന്തം മനസ്സിലാക്കണം. അതേ സമയം തന്നെ ആ ദൃഷ്‌ടാന്തത്തിന് ഒരു ആത്മീയ അർത്ഥം ഉണ്ടന്നും മനസ്സിലാക്കണം. പദാനുപദവും ദൃഷ്‌ടാന്തവും കുടിക്കലർത്തി സ്വകാര്യമായ വ്യാഖ്യാനം കൊടുക്കരുത്. ഒരിക്കലും സ്വന്ത താല്പര്യം നോക്കി ഒരു മുൻവിധി വ്യാഖ്യാനവും ആ ഉള്ളടക്കത്തിൽ കൊണ്ടുവരരുത്. അതിലെ ഉള്ളടക്കമായിരിക്കണം രാജാവ്. ആ ഖണ്‌ഡികയിൽ നിന്നു വിശദീകരണം തനിയെ വരണം. വചനം സ്വന്ത താത്പര്യത്തിനായി ഒരിക്കലും ഉപയോഗിക്കരുത്.
ചിഹ്നങ്ങളുടെ (HERMENEUTICS) നിയമനുസരിച്ച് , പദാനുപദമായും ദൃഷ്‌ടാന്തമായും ഉള്ള ഖണ്‌ഡികകൾ സ്വന്ത താല്പര്യം സ്ഥാപിക്കുവാൻ വേണ്ടി ഒരിക്കലും കൂടി കലർത്തി വ്യാഖ്യാനിക്കരുത്.
2 പത്രോസ് 1:20, “തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.“
വ്യാഖ്യാന നിയമം – 3
ഒരു ദൃഷ്‌ടാന്ത ഖണ്‌ഡികക്ക് ഒരേയൊരു വിശദീകരണം മാത്രമേയുള്ളുവെന്ന് ചിന്തിക്കരുത്. തിരുവെഴുത്ത് ഒരു പ്രവചന ഖണ്‌ഡികക്ക് ഇരുമടങ്ങ് നിർവചനം അനുവദിക്കുന്നു. അതുകൊണ്ട് ഏത് ദൃഷ്‌ടാന്ത ഖണ്‌ഡികക്കും പല വ്യാഖ്യാനങ്ങൾ ഉണ്ടാകാം എന്ന് മനസ്സിലാക്കണം.
സോർ രാജാവിനെ ഓർത്തു യെഹെസ്കേൽ പ്രവാചകൻ്റെ വിലാപങ്ങൾ പല കാര്യങ്ങൾ തെളിയിക്കുന്നു. ആദ്യം ദൈവം നേരിട്ട് സോർ രാജാവിനെ സംബോധന ചെയ്യുകയാണ്. (യെഹെസ്കേൽ 28:1-11). സോർ രാജാവ് ഞാൻ ദൈവമെന്ന് അവകാശപ്പെടുകയാൽ യഥാർത്ഥ ദൈവം നീ മരിച്ചു കുഴിയിൽ എറിയപ്പെടും എന്നറിയിക്കുന്നു. (വാക്യം 8). വാക്യം 12 മുതൽ കരച്ചിൽ സാത്താനോടെതിരായി. ”മനുഷ്യപുത്രാ, നീ സോർരാജാവിനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാ മുദ്രയാകുന്നു; നീ ജ്ഞാനസമ്പൂർണ്ണനും സൗന്ദര്യസമ്പൂർണ്ണനും തന്നേ. നീ ദൈവത്തിൻ്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ലു, മാണിക്യം, മരതകം മുതലായ സകലരത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീർത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു. നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു. (യെഹെസ്കേൽ 28:12-14) : സോർ രാജാവ് ഒരിക്കലും ഏദൻ തോട്ടത്തിലെ അഭിഷേകം പ്രാപിച്ച കെരൂബ് ആയിരുന്നില്ല. വീണ്ടും പല സ്ഥിതികൾ ആവശ്യമാണ്, ഇവിടെ സോർ രാജാവ് സാത്താനായി ലൂസിഫെറിൻ്റെ പഠനത്തെ ഓർമിപ്പിക്കുന്നു.
ഈ നിയമം അനുസരിച്ച്, ഞങ്ങൾക്ക് മാത്രം തിരുവെഴുത്തുകളെ കുറിച്ചുള്ള അന്തിമ ജ്ഞാനമുള്ളു എന്നു ചിന്തിക്കുന്ന മത ഭ്രാന്തൻ ആകരുത്. ബാക്കിയെല്ലാ വ്യാഖ്യാനങ്ങളും തെറ്റാണെന്നും പറയരുത്. ഓരോ സന്ദര്‍ഭത്തിനും യോജിച്ച ഏറ്റവും നല്ല വാഖ്യാനം സ്വീകരിക്കു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ട.
ചിഹ്നങ്ങളെ (HERMENEUTICS) പറ്റി കൂടുതലായി അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
One Reply to “ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം എന്താകുന്നു? (ഭാഗം – 1)”