ഒരു ടിപിഎം ശുശ്രുഷകൻ്റെ “വേലക്കാരുടെ യോഗ”ത്തിലെ ദർശനം

ദർശനങ്ങൾ ഈ കാലയളവിൽ വളരെ അപൂർവമാണ്. ദർശനങ്ങൾ ഒരു വ്യക്തിയുടെ ആത്മീയ ജീവിതത്തിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തന പ്രകടനമാണെന്നും മനസ്സിലാക്കണം.

അപ്പൊസ്തല പ്രവൃത്തികൾ 2:17, “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എൻ്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”

യോവേൽ  2:28, “അതിൻ്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എൻ്റെ ആത്മാവിനെ പകരും, നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും.”

ഈ  ബ്ലോഗിൽ ഒരു ടിപിഎം  ശുശ്രുഷകൻ വേലക്കാരുടെ യോഗത്തിൽ കണ്ട ഒരു ദർശനം പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നു. തൻ്റെ ഉന്നതാധികാരികളോട് ഈ ദർശനത്തെ പറ്റി പറയുനുള്ള നെഞ്ചുറപ്പ്‌ ഈ ശുശ്രുഷകന് ഇല്ലായിരുന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളോടും ലോക്കൽ സഭയിലെ അംഗങ്ങളോടും ഇത് പ്രസ്താവിച്ചു. ഈ ദർശനം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ആത്മാവിനാൽ നിറഞ്ഞു കൊണ്ടിരുന്നപ്പോൾ ആണ് ഈ ശുശ്രുഷകന് ദർശനം കിട്ടിയത്. ദർശനം ഇപ്രകാരം ആയിരുന്നു.

ദർശന സാരം

കക്ഷത്തിൽ കറുത്ത വേദപുസ്തകവും  രണ്ടു കൈയും കൊണ്ട് രണ്ടു പേരുടെ കഴുത്ത്‌ ഞെരിക്കുന്നതുമായ ഒരു ടിപിഎം ശുശ്രുഷകനെ കണ്ടു.  അവരുടെ വസ്ത്രധാരണം കൊണ്ട് രണ്ടു കൂട്ടരെയും ടിപിഎമ്മിൽ തിരിച്ചറിയാൻ കഴിയും. അതുകൊണ്ട് അദ്ദേഹത്തിൻ്റെ  ദർശനത്തിൽ, ഒരു  ദൈവദാസൻ (ടിപിഎം പാസ്റ്റർ) തൻ്റെ രണ്ടു കൈയും ഉപയോഗിച്ച് രണ്ടു പേരുടെ കഴുത്തു ഞെരിച്ചു കൊണ്ട് (ടിപിഎം വിശ്വാസികൾ) ഭീഷണിപ്പെടുത്തുന്നത് കണ്ടു. അദ്ദേഹത്തിൻറ്റെ കക്ഷത്തിലിരിക്കുന്ന പുസ്തകം ബൈബിൾ മാതിരി തോന്നുമെങ്കിലും അതിനകത്ത്‌  എല്ലാ വഞ്ചന തന്ത്രങ്ങളും, ദുർമാർഗവും മനസ്സ് നിയന്ത്രണ തന്ത്രങ്ങളും അടങ്ങിയിരുന്നു. അതിനുശേഷം, ആകാശം തുറന്ന്‌ മനുഷ്യരെ ഞെക്കുന്ന കൈകൾ മുറിച്ചു കളയുക എന്നൊരു ശബ്ദം കേട്ടു.

പിന്നീട് കൈ വെട്ടി മനുഷ്യരെ സ്വതന്ത്രർ ആക്കുവാൻ വേണ്ടി ഒരു വാൾ സ്വർഗത്തിൽ നിന്നും അയച്ചു.

ദർശന വ്യഖ്യാനം

ഈ ദർശനം വ്യഖ്യാനിക്കുവാൻ പ്രത്യേക വൈദഗ്ദ്ധ്യം ഒന്നും ആവശ്യമില്ല. എന്നാൽ പാവപ്പെട്ട ആ പാസ്റ്റർക്ക് മറ്റുള്ള വിശുദ്ധന്മാരോട് യോഗത്തിൽ പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അവസാനം ലോക്കൽ സഭയിൽ ദർശനം അവതരിപ്പിച്ചപ്പോൾ വ്യഖ്യാനം ഇങ്ങനെ ആയിരുന്നു. സഭയിൽ ദുരുപദേശം പ്രസരിപ്പനായി ചില ദുഷ്‌ടരായ പാസ്റ്റർമാർ വരും.  അതു കണ്ട് ദൈവം അവരുടെ കൈ മുറിച്ചു കളയും.

ഇത് ദൃഷ്ട്ടാന്തമാണെന്നും അതിനാൽ അതിനെ അപ്രകാരം വ്യാഖാനിക്കണമെന്നും അറിയാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. ഇത് ഒരു വൈദികൻ സാധാരണക്കാരനെ എങ്ങനെ നിയന്ത്രിക്കുകയും ബന്ധിക്കുകയും ചെയ്യുന്നു എന്നുള്ളതിൻ്റെ ചിത്രീകരണം ആണ്. ദൈവം, മനുഷ്യരെ  നിയന്ത്രിക്കുന്ന കരങ്ങൾ  മുറിച്ചു സാധാരണക്കാരെ സ്വതന്ത്രമാക്കാൻ പോകുന്നു എന്നത് വളരെ സന്തോഷകരമായ വാർത്തയാകുന്നു.

ലൂക്കോസ് 4:18-19, “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്കയാൽ അവൻ്റെ ആത്മാവ് എൻ്റെമേൽ ഉണ്ട്; ബദ്ധന്മാർക്കു വിടുതലും കുരുടന്മാർക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും കർത്താവിൻ്റെ പ്രസാദവർഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *