ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം എന്താകുന്നു? (ഭാഗം – 2)

ഇത് ഈ സീരീസിലെ രണ്ടാമത്തെ ആർട്ടിക്കിൾ ആണ്. ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടിപിഎമ്മിനെ വേറൊരു വസ്തുവായി നിർത്തുന്ന പശ അവരുടെ നിത്യതയെ കുറിച്ചുള്ള ഉപദേശം ആകുന്നു. ഞങ്ങളുടെ ടിപിഎം തീവ്രവാദികൾ ഞങ്ങളോട് പറയുന്നത് ടിപിഎമ്മിൻ്റെ സവിശേഷത നിത്യതയെ കുറിച്ചുള്ള ഈ പ്രത്യേക വെളിപ്പാടാണ് എന്നാണ്. ദൈവവിരോധി മതത്തിൻ്റെ ഒരു അടയാളമാണ് ഈ പ്രത്യേക വെളിപ്പാടെന്നു അവർ മനസ്സിലാക്കാത്തത് ഒരു വലിയ ദുഃഖാവസ്ഥ ആകുന്നു. ഈ ആർട്ടിക്കിളിൽ ടിപിഎം ഉപദേശപ്രകാരം നിത്യതയിലെ രണ്ടാമത്തെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലത്തെ പറ്റി ചിന്തിക്കാം.

ടിപിഎമ്മിൻ്റെ ഉപദേശപ്രകാരം പുതിയ യെരുശലേമിന് യോഗ്യർ ആർ?

നിത്യതയിലിലുള്ള രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പുതിയ യെരുശലേം. “അപ്പോസ്തലിക ഉപദേശം” പിന്തുടരുന്നതിനാൽ പ്രധാനമായും ടിപിഎം വിശ്വാസികൾ ആണ് ഇവിടെ പോകുന്നതെന്ന് ടിപിഎം സഭ അവകാശപ്പെടുന്നു. ടിപിഎം പുൽപിറ്റിൽ നിന്നും കേൾക്കുന്ന വചന വിരുദ്ധമായ വിഡ്ഢിത്തരങ്ങൾ മൂലമുള്ള കഷ്ടപ്പാടുകൾ ആണ് ഇതിന്  യോഗ്യത.  വളരെ കൗശലത്തോടെ ഇതിന് സാർവലൗകികസ്വഭാവം കൊടുക്കുവാനായി അപ്പോസ്തലിക ഉപദേശം പിന്തുടരുന്ന “ഏവരും” അവിടെ ചെല്ലുമെന്ന് ഉപദേശിക്കും. ടിപിഎമ്മിൽ ഒഴികെ വേറെ എവിടെ ഈ അപ്പോസ്തലിക ഉപദേശം ഉണ്ടോ എന്ന് ചോദിച്ചാൽ അവരുടെ വാക്കടയും.

ഈ പ്രത്യേക “അപ്പൊസ്തലിക ഉപദേശം” അജ്ഞരായ വിശ്വാസികൾക്ക് കൊടുക്കുന്ന ദുരുപദേശങ്ങളുടെ തിരിമറിയൽ ആണ്.

2 പത്രൊസ്  3:16,അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.”

ഈ ടിപിഎം വേദപണ്ഡിതർക്ക് ചിഹ്ന നിയമങ്ങൾ അറിയത്തില്ല. അവർക്ക് എല്ലാത്തിനും മുന്‍കൂട്ടി ഉറപ്പിച്ച ഒരു തീരുമാനമുണ്ട്. അവരുടെ ഈ തീരുമാനത്തിൽ എത്താൻ വേണ്ടി മറ്റുള്ള എല്ലാ തീരുമാനങ്ങളും കുറ്റം പറഞ്ഞു വൃത്തി കേടാക്കും.

അവർ എങ്ങനെ ഈ തീരുമാനത്തിൽ എത്തി?

ടിപിഎം, വിശ്വാസികളുടെ മേൽ ഉള്ള അധികാരം നിലനിർത്തുവാൻ വേണ്ടി നിത്യതയിൽ രണ്ടാം സ്ഥാനം അവർക്ക് കൊടുക്കേണ്ടി വന്നു. അല്ലെങ്കിൽ, ഇവരുടെ ഈ പഠിപ്പിക്കലിനോട് നീരസപ്പെട്ട്  വിശ്വാസികൾ വെളിയിൽ പോകാമെന്നുള്ളത് തികച്ചും സ്വാഭാവികമാണ്.

ഈ ഉപദേശത്തിനായുള്ള അവരുടെ പ്രധാന വാദങ്ങൾ ചിന്തിക്കാം.

അവരുടെ വാദം അനുസരിച്ചു്, അബ്രഹാമും ബാക്കി പഴയ നിയമ വിശുദ്ധന്മാരും പുതിയ യെരുശലേമിന് യോഗ്യരല്ലാത്തതിനാൽ ടിപിഎം വിശ്വാസികൾ നിത്യതയിൽ അവരെക്കാൾ ശ്രേഷ്ടർ എന്ന് പഠിപ്പിക്കുന്നു. അവരുടെ വാഖ്യം നോക്കാം.

എബ്രായർ  11:39-40, “അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.

വാക്യം 39 പറയുന്നു പഴയ നിയമ  വിശുദ്ധന്മാർ വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അതുകൊണ്ട് ടിപിഎം കരുതുന്നു അവർക്ക്‌ വാഗ്ദത്തനിവൃത്തി കിട്ടിയിട്ടില്ല. എബ്രായ ലേഖന എഴുത്തുകാരൻ അങ്ങനെ പറയുന്നുണ്ടോ? എബ്രായ ലേഖന എഴുത്തുകാരൻ പറയുന്നത് ഇതുവരെ പ്രാപിച്ചില്ല എന്നത്രെ.

വാക്യം 40, അതിൻ്റെ പൂർണ വിശദീകരണം തരുന്നു. ഇവിടെ പറയുന്നു അവരും അതേ വാഗ്ദാനം (പുതിയ യെരുശലേം) നമ്മളോടുകൂടെ നേടും.

നമ്മുക്ക് അതിലും ശ്രേഷ്ഠമായത് ഉണ്ടെന്നു പറയുന്നു. നമ്മൾ രണ്ടു പേർക്കും ആ വാഗ്ദാനം (പുതിയ യെരുശലേം) ഒരേ സമയം കിട്ടുമെന്ന് അറിയാം. ശ്രേഷ്ഠ കാര്യം പുതിയ യെരുശലേം അല്ല വാഗ്ദാനമാണ്.

ശ്രേഷ്ഠമായത്  അറിയുവാൻ  എബ്രായർ ലേഖനം മുഴുവൻ വായിക്കണം. പീഡനം കാരണം മോശയുടെ  ന്യായപ്രമാണത്തിലേക്ക് തിരിച്ചു പോകുവാൻ ചിന്തിച്ചു കൊണ്ടിരുന്ന എബ്രായ (ഇസ്രായേല്യർ) വിശ്വാസികൾക്ക് ആണ് ഈ ലേഖനം എഴുതുന്നത്. മോശയുടെ മാർഗവുമായി താരതമ്യപ്പെടുത്തുമ്പോൾ യേശുവിലൂടെയുള്ള മാർഗശ്രേഷ്ഠതയെ  പറ്റിയാണ് ഈ ലേഖനം മുഴുവൻ പ്രതിപാദിക്കുന്നത്.

  • എബ്രായർ  അദ്ധ്യായം 1 –  ദൈവപുത്രനായ യേശുവിൻ്റെതാണ് അവസാന വാക്ക്, മോശയുടേത് അല്ല.
  • എബ്രായർ  അദ്ധ്യായം 2 – യേശു നിത്യമായ വാഗ്ദാനം, എന്നാൽ മോശ വെറുമൊരു നിഴൽ.
  • എബ്രായർ  അദ്ധ്യായം 3 – യേശു വ്യക്തിത്വത്തിൽ മോശയേക്കാൾ  ശ്രേഷ്ഠൻ
  • എബ്രായർ  അദ്ധ്യായം 4 – യേശുവിൻ്റെ ശബ്ബത്ത് മോശയുടേതിനേക്കാൾ മഹത്തരം
  • എബ്രായർ  അദ്ധ്യായം 5,6,7 – യേശുവിൻറ്റെ പൗരോഹിത്യം അഹരോൻ്റെ പൗരോഹിത്യത്തേക്കാൾ മഹിമയേറിയത്ത്.
  • എബ്രായർ  അദ്ധ്യായം 8,9,10 – യേശുവിൻ്റെ ഉടമ്പടി മോശയുടേതിനേക്കാൾ ഗുണമേറിയത്.

എബ്രായ ലേഖനകാരൻ പറയുന്ന ശ്രേഷ്ഠമായത് എന്താണെന്ന് മാന്യ വായനക്കാർക്ക് മനസ്സിലായെന്നു പ്രതീക്ഷിക്കുന്നു. ബൈബിൾ വായിക്കാത്തതുകൊണ്ടു ഈ വഞ്ചന എന്താണെന്ന്  ടിപിഎം വിശ്വാസികൾക്ക് മനസ്സിലാകത്തില്ല. അവരുടെ സഭയുടെ വളഞ്ഞ ഉപദേശങ്ങൾ സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് ബൈബിൾ വായിക്കുന്നത്.  ജനങ്ങൾ, ടിപിഎം കണ്ണട എടുത്തു മാറ്റി വിവേചനത്തിൻ്റെ കണ്ണട ധരിക്കുക.

എഫെസ്യർ 1:17, “പരിജ്ഞാനത്തിൽ ജ്ഞാനത്തിൻ്റെയും വെളിപ്പാടിൻ്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ.”

നമ്മുടെ വിവേകം/വ്യാഖ്യാനം സ്ഥിരീകരിക്കുന്നു

രണ്ടോ മൂന്നോ സാക്ഷികളാൽ എല്ലാം സ്ഥാപിക്കണമെന്ന് നമ്മുക്ക് അറിയാം.

2 കൊരിന്ത്യർ 13:1, രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാര്യവും ഉറപ്പാകും.”

പുതിയ യെരുശലേമിനെ കുറിച്ചുള്ള എബ്രായ വാഖ്യം ശരിയായിട്ട് മനസ്സിലായോ എന്ന് സ്ഥിരീകരിക്കുവാൻ വേണ്ടി വേറൊരു നിര്‍ദ്ദേശം നോക്കാം. വെളിപ്പാട് അദ്ധ്യായം 21  പുതിയ യെരുശലേം എന്ന സ്ഥലത്തെ പറ്റി വ്യക്തമായി വിശദീകരിക്കുന്നു. ഈ സ്ഥലത്തിൻറ്റെ ഒരു സ്വഭാവവിശേഷം, അതിന് 12 ഗോപുരവും 12 അടിസ്ഥാനവും ഉണ്ട് എന്നതാണ്. വാഖ്യം 12, “അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ട്.

പുതിയ നിയമ വിശുദ്ധന്മാർ  12 അപ്പോസ്തലന്മാരാൽ ചിത്രീകരിച്ചിരിക്കുന്നത്  പോലെ പഴയ നിയമ വിശുദ്ധന്മാർ 12 ഗോത്രങ്ങളാൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അവരുടെ പ്രധാന സ്ഥലത്തിൻ്റെ പേരുകൾ ശ്രദ്ധിക്കുക. ഇത് യെരുശലേം ഗോപുരങ്ങളുടെ മുകളിൽ ആണ്. താഴെ കൊടുത്തിരിക്കുന്ന  ഡോർ  നെയിം-പ്ലേറ്റ് ശ്രദ്ധിക്കുക.

nameplate2-1

ഈ ചിത്രത്തിൽ നിന്നും എന്ത് മനസിലാക്കുന്നു? ഇവിടെ താമസിക്കുന്നത് ഡാനിയേൽ സി ഓൾഡ്‌ജെൻസ് ആണെന്ന് ഞാൻ മനസിലാക്കുന്നു. ദൈവം വെളിപ്പാട് 21 ൽ വിഭിന്നമായ ജനങ്ങളുടെ സ്ഥിര താമസ പദവി വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. വ്യക്തമായി പഴയ നിയമ വിശുദ്ധന്മാർ പുതിയ യെരുശലേമിലെ താമസക്കാരാണ് എന്ന്  മനസിലാക്കാം  . ദൈവം നമ്മളോട് വിഡ്ഢിത്തരം പറയത്തില്ല. കൂടാതെ , ദൈവം ഭോഷ്ക്ക് പറയുന്നവനാണോ?

സംഖ്യാ 23:19, “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?

എബ്രായർ 11:8-10, “വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.”

9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ട്

10 ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.

ദൈവം അബ്രഹാമിന് വഞ്ചിച്ചു എന്ന് ടിപിഎം അനുമാനിക്കുന്നതിനാൽ, അവരുടെ ഭോഷ്ക്ക് വിശ്വസിക്കരുതേ. ദൈവത്തിൻ്റെ വിശ്വസ്തതയെ അവർ ചോദ്യം ചെയ്യുന്നു. ആരാണ് ദൈവത്തിൻ്റെ വിശ്വസ്തതയെ ചോദ്യം ചെയ്യുന്നതെന്ന് എടുത്തു പറയേണ്ട ആവശ്യമുണ്ടോ? ദൈവത്തെ മോശമായി കാട്ടുന്ന ഈ ടിപിഎം ഉപദേശം പാതാളത്തിൻ്റെ അടിത്തട്ടിൽ നിന്നുമുള്ളതാണ്. നിങ്ങൾ ദൈവത്തിൻ്റെ പക്ഷത്താണെങ്കിൽ അത് വിശ്വസിക്കരുത്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *