ഒരു ഫെയിത് ഹോം പൈതലിൻ്റെ സാക്ഷ്യം (ഇപ്പോൾ 78 വയസ്സ്)

ഇപ്പോൾ 78 വയസ്സുകാരനായ സഹോദരൻ സാം അലങ്കാരമണിയുടെ സാക്ഷ്യം താഴെ ചേർക്കുന്നു. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ ഈ ലോകത്തിലെ സ്വത്തുക്കൾ എല്ലാം ടിപിഎം (അന്ന് സിപിഎം) സംഘടനക്ക് അടിമപ്പെടുത്തി അതിൽ ചേർന്നു.

Alwin
ആട്ടിൻ തോല് ധരിച്ച ചെന്നായ് ആൽവിൻ

ഇന്ന് കാണുന്ന ടിപിഎം ഉപദേശങ്ങൾ ആൽവിൻ ഡി ആൽ വിസ് എന്ന കപടനായ ലൈംഗീക അത്യാസക്തൻ്റെ സാങ്ക ല്പിക സൃഷ്ടികൾ ആകുന്നു. ടിപിഎം ഒളിച്ചോടികൊണ്ടിരിക്കുന്ന  ഒരു ട്രെയിൻ ആകുന്നു. ടിപിഎം ജനങ്ങൾ അതിൻ്റെ ഡ്രൈവർ (ആൽവിൻ) പുറത്തെറിയപ്പെട്ടതിനാൽ  വളരെ  ആഹ്ളാദത്തിലാ കുന്നു. ആൽവിൻ ഓടിച്ച തെറ്റായ പാതയിലൂടെ ആണ് വണ്ടി ഓടി ക്കൊണ്ടിരിക്കുന്നത് എന്ന സത്യം അവർ  അറിയുന്നില്ല. അതുകൊ ണ്ട് ഈ രാക്ഷസ സംഘടന സീയോൻ്റെ പേരിൽ ജനങ്ങളെ വിഴുങ്ങു ന്നതിൽ  അത്ഭുതപ്പെടാൻ ഒന്നുമില്ല.

സഹോദരൻ സാം അലങ്കാരമണിയുടെ സാക്ഷ്യം

ഏറ്റവും വലിയ കപടഭക്തനും വഞ്ചകനും ആട്ടിൻ തോല് ധരിച്ച ചെന്നായുമായ ആൽവി ൻ്റെ വ്യക്തിഗതമായ വെളിപ്പാടുമായതിനാലാണ് ടിപിഎം സീയോൻ ഉപദേശം ഇത്ര കുഴ പ്പമായി തീർന്നത്.  അദ്ദേഹത്തിന് “സെക്സ്” മനസ്സില്‍നിന്ന് വിട്ടുപിരിയാത്ത വിചാരം ആയിരുന്നു.  ഈ  നിന്ദ്യമായ വിചാരം ഒളിച്ചു വെയ്ക്കാനായി സീയോനും ബ്രഹ്മചര്യയും കൊണ്ടുവന്നു. എപ്പോഴും വിജയകരമായ ജീവിതത്തെ പറ്റി പറയുന്ന വ്യക്തി ഒരു സെക്സ് അടിമയായിരുന്നു.

ഞാൻ അദ്ദേഹത്തിൻ്റെ പരിചാരകനും ഉഴിച്ചില്‍ക്കാരനും വേലക്കാരനും ആയിരുന്നു. അയാൾ സ്വയംഭോഗം നടത്തുന്നത് ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ശ്രീലങ്കയിലെ ബോറല്ല ഫെയിത് ഹോമിൽ വെള്ളം ഒഴിച്ച് വൃത്തി ആക്കാൻ എന്നോട് ആവശ്യപ്പെടുമായിരുന്നു. ആ സമയം ഞാനൊരു കൗമാരപ്രായക്കാരൻ ആയിരുന്നു.

അറുപതുകളുടെ ആദ്യകാലങ്ങളിൽ ലണ്ടനിൽ വെച്ച് എന്നോട് മൂന്ന്‌ പൂട്ടുകൾ ആവശ്യപ്പെട്ടു. അത് രണ്ടു വെവ്വേറെ ഫെയിത് ഹോമുകളിൽ രണ്ടു മുറികളിൽ ഉറപ്പിച്ചു. തമിഴ് വിശ്വാസികൾ ശ്രീലങ്കയിൽ കുഴപ്പം സൃഷ്ടിക്കുന്നതിൽ നിന്നും ജയം നേടുവാനായി ഞാൻ പ്രാർത്ഥിക്കാൻ പോകുകയാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പ്രാർത്ഥനക്ക് പകരം അവിടെ സഹേദരിമാരെ “ശുദ്ധീകരിക്കുകയായിരുന്നു”. ഒരു സുപ്രഭാതത്തിൽ ഒരു സഹോദരിയോട്‌ എന്തിനാണ് ദുഖിച്ചു കരയുന്നതെന്ന് ഞാൻ ചോദിച്ചു. അവരുടെ കണ്ണുകളിൽ ചോരകറ കാണപ്പെട്ടു. ആ സഹോദരിയെ ശുദ്ധീകരിച്ചു ജീവിതം ആൽവിൻ നരകമാക്കിത്തീർത്തു.  പല സഹോദരിമാരും ഇത് തികച്ചും ശരിയാണെന്നും ഞങ്ങളെ എന്താണ് ശുദ്ധീകരിക്കാത്തതെന്നും ചിന്തിക്കുന്നതായി പാസ്റ്റർ എസ്സ് ബി ഏണെസ്റ്റ് ഒരിക്കൽ  എന്നോട് പറഞ്ഞു.

അദ്ദേഹത്തിൻ്റെ വെളിപ്പാടുകളെ പാസ്റ്റർ ഫ്രഡ്‌ഡി പോൾ ഒഴികെ ആരും എതിർത്തില്ല, അതിനാൽ പോളിനെ അമേരിക്കയിലേക്ക് നാടു കടത്തി.

ശ്രീലങ്ക ഫെയിത് ഹോമിൽ പൈതങ്ങൾ പട്ടിണി കിടക്കുമ്പോൾ ആൽവിൻ ലോകം മുഴുവൻ പറക്കുകയായിരുന്നു. ഞങ്ങൾ കുട്ടികളുടെ ജീവിതം അദ്ദേഹം നരക തുല്യമാക്കി. ഞാൻ അദ്ദേഹത്തിൻ്റെ കണ്ണിലുണ്ണി ആയിരുന്നു. തലമുടി ചീകുന്നതിനും മറ്റും എൻ്റെ കൂട്ടുകാരെ അടിച്ചിരുന്നു, എന്നാൽ എന്നെ ഒരിക്കൽ പോലും അടിച്ചിട്ടില്ല. ഒരു പയ്യന് പ്രേമ ലേഖനം എഴുതി എന്ന് പറഞ്ഞു ഒരു കുട്ടിയെ മുടിക്ക് പിടിച്ചു തറയിൽ എറിഞ്ഞു.

ശ്രീലങ്കകയിലെ  മാറ്റകുളിയ ഫെയിത് ഹോമിലേക്ക് ഇന്ത്യയിൽ നിന്നും സുന്ദരികളായ യുവ സഹോദരിമാരെ കൊണ്ടുവന്നു. അദ്ദേഹം ഈ ഫെയിത് ഹോം സന്ദർശിച്ച് ഇവരിൽ നിന്നും പൂർണ വിജയത്തിനായി പാപങ്ങൾ ഏറ്റുപറയാൻ ആവശ്യപ്പെടുമായിരുന്നു. പാപങ്ങൾ ഏറ്റുപറയുമ്പോൾ പൂർണ വിശദാംശങ്ങള്‍ കൊടുക്കണമായിരുന്നു.

തൽക്കാലം ഇവിടെ നിർത്തുന്നു.  കൂടുതൽ വേണമെങ്കിൽ പറയുക. നിങ്ങൾ കുതിച്ചു ചാടത്തക്കവണ്ണം ഞാൻ ദേഷ്യപ്പെടുത്താം.

എൻ്റെ യൗവ്വനകാലത്ത്‌ എനിക്ക് ഈ വ്യക്തിയെ പറ്റി ധാരാളം സംശയങ്ങൾ ഉണ്ടായിരുന്നു. എ സി തോമസ്, സി ജോൺ, തമ്പിരാജ മുതലായവർ ആൽവിൻ ഉപദേശങ്ങളെ പിന്തുടർന്ന് ജനങ്ങളുടെ മനസ്സ് നിയന്ത്രിച്ചത് എനിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ. ഇവർ അധികാര മോഹികളായ ഭീരുക്കൾ ആയിരുന്നു.

ആൽവിൻ  പുതിയ ഭൂമി, യെരുശലേം, സീയോൻ എന്നിവയുടെ യഥാർത്ഥ പ്രതിരൂപം സമാഗമന കൂടാരം ആണെന്ന് പഠിപ്പിക്കുമായിരുന്നു. അല്ലയോ സ്നേഹിതരെ, തിരശീല പിളർന്നതിനാൽ നമുക്കേവർക്കും സീയോനിലേക്കുള്ള പ്രവേശനം ഉണ്ട് !!!! ബ്രഹ്മചാരി ആണെങ്കിലും അല്ലെങ്കിലും….

ഞാൻ പൗലോസിനെ പോലെ വിശ്വസിക്കുന്നു, എബ്രായർ 12:22, “പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സർവ്വസംഘത്തിന്നും  — അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നത്

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

2 Replies to “ഒരു ഫെയിത് ഹോം പൈതലിൻ്റെ സാക്ഷ്യം (ഇപ്പോൾ 78 വയസ്സ്)”

  1. സ്വർഗീയ വാസസ്ഥലത്തെ 4 ആയി devide ചെയ്ത ഈ ടിപിഎം ഉപദേശം വെറും പൊള്ളത്തരം അല്ലെ ? ആൽവിൻ എന്ന ഈ വ്യക്തിയെ ഒരിക്കൽ ടി പി എം പുറത്താക്കിയത് സത്യം ആണെങ്കിൽ പിന്നീട് ഇപ്പോളും ഈ ആൽവിൻ principle follw up ചെയ്യുന്നത് തികച്ചും മൗഢ്യം അല്ലെ.?

  2. യേശു പറഞ്ഞ അനേകം വാസസ്ഥലങ്ങ ഏതൊക്കെയാ സഹോദരാ?

Leave a Reply

Your email address will not be published. Required fields are marked *