ധാരാളം ചെന്നായ്ക്കൾ (മത്തായി 7:15) ക്രൈസ്തവലോകത്തിലും ക്രിസ്ത്യൻ പള്ളികളിലും ഇടം പിടിച്ചിട്ടുണ്ട്.
അവർ സാധാരണക്കാരായ, വിവേകമില്ലാത്തവരായ, സംശയിക്കപ്പെടാത്ത വർഗത്തെ വേട്ടയാടുന്നു. അവർ ഈ ഇരകളെ “യേശു ക്രിസ്തുവിൻറ്റെ ശുശ്രുഷകന്മാർ” എന്ന വ്യാജത്താൽ വിഴുങ്ങുന്നു (മത്തായി 24:5). അവർ ആട്ടിൻ തോല് ധരിച്ചുകൊണ്ട് വരും. പല കപടവേഷങ്ങൾ ധരിച്ച് പൊങ്ങച്ച പദവികൾ ഉപയോഗിച്ച് ഇരകളെ തങ്ങൾ യാഥാർത്ത വ്യക്തികളാണെന്ന് തെറ്റിദ്ധരിപ്പിക്കും.
ചില ചെന്നായ്ക്കളെ “പാസ്റ്റർ’ എന്ന് വിളിക്കും.. വേറെ ചിലതിനെ മൂപ്പന്മാരെന്നും ഡീക്കന്മാരെന്നും വിളിക്കും. ചിലർ “ഡോക്ടർ”, “പ്രൊഫസർ” അല്ലെങ്കിൽ “സ്കോളർ”. മറ്റു ചിലർ ഗ്രന്ഥകാരന്മാർ. ചിലർ പാട്ടുകാരും പാട്ടെഴുത്തുകാരും. ചിലർ അധികാര മോഹികൾ, നിയന്ത്രണ ദാഹികകൾ. ചിലർ ലൈംഗീക കാടന്മാർ – ചിലർ സഹ സ്ത്രീകളുമായും വേറെ ചിലർ ചെറിയ ആൺകുട്ടികളുമായും.
നിങ്ങൾ ചെന്നായ്ക്കളുടെ നടുവിലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
ഇതാ അതിനുള്ള 5 പ്രധാനപ്പെട്ട മർമ്മങ്ങൾ.
- ചെന്നായ്ക്കൾ “നിങ്ങളുട വിനീതനായ വേലക്കാരൻ” എന്ന് അഭിനയിക്കുമെങ്കിലും യഥാർത്ഥത്തിൽ അവർ “അധികാരവും ഭരണവും” എന്ന തത്വത്തിൽ എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കും.
- ചെന്നായ്ക്കൾ എല്ലാ ആഴ്ചയിലും ഉള്ള പ്രകടനത്തിൽ സാന്നിദ്ധ്യം നിഷ്‌ക്കർഷിക്കും.
- ചെന്നായ്ക്കൾ ഞായറാഴ്ചകളിൽ സ്തോത്രകാഴ്ച പാത്രത്തിൽ ഇടുന്ന പണമോ അഥവാ മറ്റേതെങ്കിലും അവസരത്തിൽ കൊടുക്കുന്ന പണമോ ദൈവത്തിന് കൊടുക്കുന്നതായും അവൻ നിങ്ങളെ അനുഗ്രഹിക്കുമെന്നും തോന്നിപ്പിക്കും.
- ചെന്നായ്ക്കൾ ..ദൈവം അവരിൽകൂടെ സംസാരിക്കുന്നുവെന്നും … അതിനാൽ ..അവരെ ചോദ്യം ചെയ്യാൻ പാടില്ല.. എന്നും എപ്പോഴും പഠിപ്പിക്കും.
- ചെന്നായ്ക്കൾ കുടുംബത്തെ ഏകീകരിക്കുന്നവരും സത്യത്തെ സ്നേഹിക്കുന്നവരും എന്ന് അവകാശപ്പെടുമെങ്കിലും വാസ്തവത്തിൽ നേരെ മറിച്ചാണ് കാര്യങ്ങൾ. അവർ കടുംബത്തെ നശിപ്പിക്കയും സത്യത്തെ വഞ്ചിക്കയും ചെയ്യും.
പരിശുദ്ധാത്മാവിൽ കൂടെ യേശു ക്രിസ്തുവിൻ്റെ അതുല്യമായ വിവേചനം ഇല്ലാത്ത ഏവരെയും ഈ വഞ്ചകരും കപടവേഷധാരികളും കബളിപ്പിക്കും… എന്നാൽ ചില ചെന്നായ്ക്കൾ തന്നത്താൻ കബളിക്കപ്പെടാറുണ്ട്. എന്നാൽ കുടുതലും ഉപജീവനാര്‍ത്ഥമുള്ള പ്രവൃത്തിയായി ചെയ്യുന്നവരും യേശു ക്രിസ്തുവിൻ്റെ നാമമെടുക്കുന്ന ചതിയന്മാരും “ലോക്കൽ സഭ സംഘടന” സ്വന്തം ലൗകീക താത്പര്യങ്ങൾക്കും സ്വന്തം അഭിലാഷ പൂർത്തീകരണത്തിനുമായിട്ട് ഉപയോഗിക്കുന്നവരുമാണ്.
പരിശീലിക്കുന്ന ക്രിസ്ത്യാനി, ബന്ധനസ്ഥനായി യേശു ക്രിസ്തുവിനെ അല്ലാതെ അനുഗമിക്കുമ്പോൾ, തെറ്റായ മാർഗം പിന്തുടരുന്നു.
