നിലവിലുള്ള സഭ ഘടനയും യേശു സ്ഥാപിച്ച സഭ ഘടനയും

സഭയിലെ അഴിമതിയും മനുഷ്യ അടിമത്വവും – ഒരു തിരക്കഥ

ജനങ്ങളെ എന്നും സത്യത്തിൽ നിന്നും അകറ്റിയിരുന്നുവെന്ന്  വചനം നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു. പ്രത്യേകിച്ചും, പദവികളും അധികാര ശ്രേണികളും ഉയർത്തിപ്പിടിക്കുന്ന ടിപിഎം മാതിരിയുള്ള മത സമ്പ്രദായങ്ങൾക്ക് ഇത് വളരെ അർത്ഥവത്താണ്.

ഇപ്പോഴത്തെ സഭ ഘടന

വഞ്ചിക്കപ്പെട്ട ആശയക്കുഴപ്പത്തിലായ                          സഭാംഗങ്ങൾ

സ്ഥാനങ്ങളും പദവികളും കാംക്ഷിക്കുന്ന മനുഷ്യർ ഇന്ന് എല്ലാ മത സംഘടനകളിലും പെരുകുകയാണ്. യാതൊരു യോഗ്യതയും ഇല്ലാതെ അംഗീകാരം ലഭിക്കുന്ന ധാരാളം ജനങ്ങൾ ഇന്നുണ്ട്. അധികാര മോഹത്താൽ ലഹരിപിടിച്ച ജനങ്ങളും ഉണ്ട്. പുരോഹിതവേഷം ധരിച്ചു കൊണ്ട് മത കാര്യങ്ങളിലൂടെ ജീവിതം നയിക്കുന്നവരുമുണ്ട്. അങ്ങനെയുള്ളവർ പ്രധാന ഇടയൻ അഥവാ ചീഫ് പാസ്റ്റർ എന്ന ദൈവീക പദവി സ്വതവേ അലങ്കരിച്ചു കൊണ്ട് നടക്കുന്നവർ ആകുന്നു.

ഒരു ആർമി സെർജെൻറ് ഒരു ബറ്റാലിയന് മാർച്ചിങ്ങ് ഓർഡർ കൊടുക്കുന്നതു പോലെയുള്ള ചിത്രം ടിപിഎം മാതിരിയുള്ള സംഘടനകളിൽ അല്ലാതെ ബൈബിളിൽ എവിടെയും ഇല്ല. ദൈവത്തിൻ്റെ ജനങ്ങളെ ഭരിക്കണമെന്ന് പല സഭ സംഘടനകളിലുമുള്ള സഭ നേതാക്കൾ വിശ്വസിക്കുന്നു. അവരുടെ അധ്യാപകർ, അവരുടെ സെമിനാരികൾ, ലൗകീക ഹൃദയവുമായി ജനങ്ങളെ ഭരിക്കുന്നു. ഇങ്ങനെ ജനങ്ങളെ വാക്കുകളാലോ പ്രവർത്തികളാലോ വരച്ച വരയിൽ നിർത്തുന്നത് വചനാടിസ്ഥാനത്തിൽ അല്ല. ടിപിഎമ്മിലും ഇതര സഭകളിലും സംഘടനാ/കോർപ്പറേറ്റ് സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എന്തുകൊണ്ടാണ് യേശു എൻ്റെ രാജ്യത്തിന് യോഗ്യരായവർ എല്ലാ അധികാരത്തിനായുള്ള സ്ഥാനങ്ങളും പദവികളും മാത്രമല്ല ഒരു മാർഗ്ഗദശി ആയിട്ട് പോലും ഉള്ള സ്ഥാനങ്ങളും പദവികളും ഉപേക്ഷിക്കണമെന്ന് പറഞ്ഞതെന്ന് നമ്മുക്ക് നോക്കാം…

യേശു അങ്ങനെ പറഞ്ഞെന്ന് നിങ്ങൾക്ക് അറിയാമോ? അത് വായിക്കുവാൻ വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക..

ദൈവ ജനങ്ങളുടെ ഇടയിൽ ലോക വ്യവസ്ഥയുടെ സ്വാധീനം

യേശു സമൂഹത്തിൽ, ഹീനരായ ഒരു കൂട്ടത്തെ സുവിശേഷ സന്ദേശങ്ങളാൽ അനുഗ്രഹിച്ചു. അവർ അങ്ങേയറ്റം വൃത്തി കെട്ടവർ ആയിരുന്നു. പൊങ്ങച്ചക്കാരും “വിശുദ്ധർ” എന്നു നടിക്കുന്ന പരീശന്മാർക്കും ശാസ്ത്രിമാർക്കും ഇത് വലിയ വിരോധാഭാസം ആയിത്തീർന്നു. ശിഷ്യന്മാർക്ക്  പോലും ഈ ലോകത്തിലേക്കും വലുത് എന്ന അംഗീകാരം ഇഷ്ട്ടമായിരുന്നു.

യേശു ക്രിസ്തു യെഹൂദ നേതാക്കളുടെ ഇടുങ്ങിയ ചിന്താഗതിയേയും സ്വയ നീതിയേയും വെല്ലുവിളിച്ചപ്പോൾ തന്നെ ഇത് ഒരു വേറെ സമൂഹം ആണെന്ന് മനസ്സിലായി. ഈ ലോകത്തിൽ വലിയവൻ ആരെന്നു ചോദിച്ചപ്പോൾ യേശു പറഞ്ഞു…

മത്തായി 18:3-4,  “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.”

“ഒരു നിമിഷം” യേശു പറഞ്ഞു .. നിങ്ങളുടെ പ്രവർത്തന ശൈലി മാറ്റണം. നിങ്ങൾ കാര്യങ്ങൾ ശരിയായി കാണുന്നില്ല. നിങ്ങളുടെ മനോഭാവം മാറ്റിയില്ലെങ്കിൽ സ്വർഗ്ഗ രാജ്യത്തിൽ കടക്കുകയില്ല.

ഇതിൽ നിന്ന് അപ്പോസ്തലന്മാർക്ക് യാതൊരു സ്ഥാനങ്ങളും പദവികളും സംഘടന നേതൃത്വവും ലഭിക്കില്ലെന്ന് വ്യക്തമല്ലേ…..ഇപ്പോഴും നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ വീണ്ടും നോക്കാം. ..

മത്തായി 20:20-28, “യാക്കോബിൻ്റെയും യോഹന്നാൻ്റെയും ‘അമ്മ യേശുവിനോടു എൻ്റെ മക്കളെ രാജ്യത്തിൽ വലിയവർ ആക്കണം എന്ന് ആവശ്യപ്പെടുന്നു.”

വാക്യം 21, “ഈ എൻ്റെ പുത്രന്മാർ ഇരുവരും നിൻ്റെ രാജ്യത്തിൽ ഒരുത്തൻ നിൻ്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.”

മറ്റു ശിഷ്യന്മാരും ഈ പദവി ആഗ്രഹിച്ചതുകൊണ്ട് അവരുടെ ഇടയിൽ വലിയ ഒരു വെറുപ്പ് ഉണ്ടായി. യേശു ഉണ്ടാക്കുവാൻ പോകുന്ന സമൂഹത്തിൻ്റെ ഘടനയെ പറ്റി അവരോട് വിശദീകരിച്ചു. ഈ സമൂഹത്തിൻ്റെ നേതൃത്വം ഈ ലോകത്തിലേതുപോലെ, യെഹൂദ പരീശന്മാരുടെ, ശാസ്ത്രിമാരുടെ, സന്നിദ്രി സമൂഹത്തിൻ്റെ പോലെ സഭാചട്ടപ്രകാരം അധികാരങ്ങൾ ഉള്ളതല്ല.

യേശുവിൻ്റെ ഘടന

യേശു, സ്വന്തം മതത്തിൻ്റെ പാരമ്പര്യവും രാജാവിൻ്റെയോ ചക്രവർത്തിയുടെയോ അധികാരത്തിന് സമാനമായ ആധികാരികത ചിന്താഗതിയും പാടേ നിരസിച്ചു.  യേശു ഇത് വ്യക്തമായി വിശദീകരിക്കുന്നു,

മത്തായി  20:25-28, യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.  നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

വലിയ പദവികളോ സ്ഥാനങ്ങളോ അല്ല പിന്നെയോ സേവനങ്ങൾ ആകുന്നു. എൻ്റെ രാജ്യത്തിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവൻ സേവന തല്പരൻ ആയിരിക്കണം. എൻ്റെ സമൂഹത്തിൽ ശ്രേഷ്ഠൻ ആകേണ്ടിയവൻ  കൂടുതൽ സേവിക്കണം.  എൻ്റെ ജനങ്ങൾക്ക് മേൽ യാതൊരു അധികാരവും കാണിക്കരുത്.

ഇത് യേശുവിൻ്റെ ശിഷ്യന്മാരോടുള്ള  ഉപദേശം ആണ്.

ഇതിനു ശേഷവും ദൈവ സഭയിൽ സ്ഥാനങ്ങളെ കുറിച്ചുള്ള സംശയം ശിഷ്യന്മാർക്ക്   ഉണ്ടായിരുന്നു. മത്തായി 23 ൽ നിലവിലുള്ള സമ്പ്രദായവും മത നേതാക്കളുടെ സ്ഥാനമാന അധികാര മോഹങ്ങളും  എതിർത്ത് യേശു അവരുടെ സംശയം അകറ്റി.

അനന്തരം യേശു പുരുഷാരത്തോടും ശിഷ്യന്മാരോടും പറഞ്ഞത്:

മത്തായി 12:1-7, “ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു.  ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾ പോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.  അവർ ഭാരമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു.  അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു.”

മത്തായി 12:8-12, “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു. നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ.  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.  തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.

ഈ വാക്യങ്ങളിൽ തൻ്റെ രാജ്യത്തിൻ്റെ ഘടനയെ പറ്റി യേശു വ്യക്തമാക്കുന്നു. തൻ്റെ നേതാക്കൾ സ്ഥാന മാനങ്ങൾ മോഹിക്കരുത്. നിങ്ങളെ ആരും റബ്ബീ എന്ന് വിളിക്കരുത്. റബ്ബീ (ഗുരു,നായകൻ) എന്ന സ്ഥാനമോ പദവിയോ മോഹിക്കരുത്.

ഇത് മതിയായില്ല എന്ന് വിചാരിച്ചു്  നിങ്ങളെ ആരും നേതാവ് എന്ന് വിളിക്കരുത് എന്നും ആവശ്യപ്പെടുന്നു. “LEADER” എന്ന പദത്തിൻ്റെ യഥാർത്ഥ പരിഭാഷ “സഹായി” എന്നാകുന്നു. VINE  ഈ നിർവചനം കൊടുക്കുന്നു.

KathHgHtHs എന്നത് സഹായി ആണ്,അതായത്  സഹായത്തിനായി പോകുന്നവർ. നിർഭാഗ്യവശാൽ  ഇതിനെ  നായകൻ എന്നു പരിഭാഷപ്പെടുത്തി. മത്തായി 23:10 (രണ്ടു പ്രാവശ്യം)

അപ്പൊസ്തലന്മാർ എന്ന് അറിയപ്പെടാൻ സാധ്യതയുള്ളവരെ പറ്റി യേശു വളരെ വ്യക്തമാക്കുന്നു. പിന്നീട് നിങ്ങൾ  ആരും സ്ഥാന മാന പദവികൾ അലങ്കരിക്കരുത്.

പാസ്റ്റർ സ്മിത്ത് എന്ന് വിളിക്കരുത്.

നായകൻ, റെവറെണ്ട് , മൂപ്പൻ, ഡീക്കൻ സ്മിത്ത് എന്നും വിളിക്കരുത് .

യേശു ശരിയായ ഒരു പ്രയോഗം അല്ലിയോ ഉപയോഗിച്ചത്? അല്ലെങ്കിൽ കാരണം എന്ത്?

പെസഹാ പെരുന്നാളിന് മുൻപായി വേറൊരു ഉദാഹരണം കാണുന്നു. യേശു പോകുന്നതിനു മുൻപായി വളരെ താല്പര്യത്തോടെ ഒന്ന് ചെയ്യുവാൻ ആഗ്രഹിക്കുന്നു. യേശു 12  ശിഷ്യന്മാരെയും കൂട്ടി അവസാന അത്താഴം കഴിക്കുവാൻ ഒരുങ്ങി. നിഴൽ നിറഞ്ഞതിൻ്റെ  പൂർത്തീകരണത്തിനായി ഏതാനം മണിക്കുറുകൾ മാത്രമുള്ള ആഹാരം. ഈ ആഹാരത്തിൻ്റെ പ്രവചന പ്രാധാന്യം, പ്രവചന സത്യങ്ങൾ എന്നിവ അവരുടെ  മുൻപിൽ ഏതാനം മണിക്കൂറുകൾക്കുള്ളിൽ പൂർത്തീകരിക്കാൻ പോകുന്നു എന്ന്   വെളിപ്പെടുത്തുവാൻ ആഗ്രഹിച്ചു.

അത്താഴത്തിനുശേഷം യേശു എഴുന്നേറ്റു. ശിഷ്യന്മാർ,  യേശു കൈ കഴുകുവാൻ പോകുകയാണെന്ന് വിചാരിച്ചു്  അവിടെ തന്നെ ഇരുന്നു. പക്ഷെ അവർക്ക് എന്തോ സംശയം തോന്നി. സാധാരണ പാരമ്പര്യത്തിൽ നിന്നും യേശു വ്യതി ചലിക്കുന്നതെന്ത്? ആ വേലക്കാൻ്റെ ഉടുപ്പ്   വെറുതെ ധരിച്ചതായിരിക്കാം  !!! ആ വെള്ള പാത്രം നിറക്കുന്നതെന്തിന്?  ഇപ്പോൾ എന്ത് ചെയ്യാൻ പോകുന്നു? തീർച്ചയായും അല്ല !!!

എല്ലാ പാദങ്ങളും വൃത്തിയാകുവോളം ഓരോത്തരുടേയും മുൻപിൽ മുട്ടുകുത്തി. അതിനുശേഷം ചോദിച്ചു, ” ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് മനസ്സിലായോ?” അവർ സ്തംഭിച്ചു പോയി. ഒരു രാജാവ് പ്രജകളുടെ കാൽ കഴുകുന്നത് ഇതിനു മുൻപ് അവർ ഒരിക്കലും കേട്ടിരുന്നില്ല. നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത സംഭവം അവർ നേരിൽ കണ്ടു. “ഞങ്ങളോടു കൂടെയുള്ള ദൈവം” ഇതാ കാൽ കഴുകുന്നു.

യോഹന്നാൻ 13:17, “ഇത് നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.”

ദൈവ പൗരസഭയിലെ നേതൃത്വ ഘടന ശ്രദ്ധിക്കുക.  അവിടെ സിഇഒ ഇല്ല, പുൽപിറ്റിൽ ഇരിക്കുന്ന “ചീഫ് പാസ്റ്റർ” ഇല്ല, അവിടെ  ഭരിക്കയും കടിഞ്ഞാണ്‍ ഇടുകയും, എല്ലാവരും സമർപ്പിക്കണമെന്ന് അലറി വിളിക്കുന്ന വൈദിക ഗണവും ഇല്ല. ഇതൊരു കുടുംബ അടിമയാണ്.

മുട്ടിന്മേൽ നിന്ന് യേശു പറഞ്ഞു, യോഹന്നാൻ  13:15,ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.”

ഈ ഉദാഹരണം എന്നും നമ്മുടെ കണ്ണിൻ മുൻപിൽ ഇരിക്കണം.

അതെ, യേശു അനുകരിക്കുവാൻ   ഒരു ദൃഷ്ടാന്തം കാണിച്ചു – ഇന്നു കാണുന്ന സഭാ നേതൃത്വത്തിന് തികച്ചും വിപരീതമായത്.

ഈ സ്വർഗീയ ഘടന, എണ്ണ വെള്ളത്തിൽ ഇടകലരാത്തതുപോലെ, ലോക്കൽ ടിപിഎം സഭയിലെ സ്വേച്ഛാധിപത്യവും ഇടയകാവ്യ ചെളിയും അവരുടെ ജീവിതത്തിലെ ഏറിയ സമയം ഞാൻ ഒരിക്കലും ഇടകലരില്ല എന്ന അവസ്ഥയിൽ ചിലവഴിക്കും.

ഭരണാധികാരികളെ യേശു ഒഴിവാക്കിയിരുന്നത് പ്രത്യേകം ശ്രദ്ധിക്കുക. ജനനം മുതൽ കല്ലറ വരെ ഏറ്റവും താഴ്മയുള്ള വഴി തിരഞ്ഞെടുത്തു.

ഒരു കാലിത്തൊഴുത്തിൽ ജനിച്ചു. ഏറ്റവും ഹീനമായ കീറത്തുണികൾ ആയിരുന്നു ഉണ്ണി യേശുവിൻ്റെ വസ്ത്രം. കന്നുകാലികളുടെ പുൽക്കൂടായിരുന്നു തൊട്ടിൽ. സാധാരണക്കാരായ ആട്ടിടയർ  വന്ദനം ചെയ്തപ്പോൾ ശ്രേഷ്ഠന്മാർ എല്ലാവരും  അവഗണിച്ചു. യെരുശലേം സമർപ്പണ സമയത്ത്‌ ഏറ്റവും പാവങ്ങളുടേതായ   രണ്ടു ചെറു പ്രാവുകൾ മാത്രമാണ് മാതാപിതാക്കൾക്ക് കൊടുക്കുവാൻ കഴിഞ്ഞത്. ഗലീലിയിലെ ഏറ്റവും താണ ജോലിയായ ആശാരിപ്പണി ചെയ്ത് വളർന്നു. തന്നത്താൻ യാതൊരു യോഗ്യതക്കും അർഹൻ അല്ലാത്തവനായിത്തീർന്നു. ലോക മനുഷ്യരെ ആകർഷിക്കാൻ അഴകോ സൗന്ദര്യമോ ഇല്ലാത്തവൻ എന്ന് യെശയ്യാവു പ്രവചിച്ചു. അവസാന ആഴ്ചയിൽ എല്ലാം കീഴ്‌പ്പെടുത്തിയ രാജാവിനെ പോലെ വലിയ കുതിര പുറത്തു അല്ലാതെ ഒരു ചെറിയ കഴുത കുട്ടിയുടെ മേൽ യെരൂശലേമിലേക്കു യാത്ര തിരിച്ചു. അവസാന രാത്രിയിൽ ശിഷ്യന്മാരുടെ കാൽ കഴുകി. നിർദോഷിയായവൻ രണ്ട് കൊലയാളികളുടെ നടുവിൽ ഏറ്റവും ലജ്ജാകരമായ ക്രൂശ് മരണത്തിന് വിധേയനായി. അവസാനം കടം എടുത്ത കല്ലറയിൽ മൃതദേഹം മറവ് ചെയ്തു.

അവസാനം  നമ്മൾ  എവിടെ ചെന്നെത്തി.

ദൈവ മക്കളെ ഭരിക്കുന്നവർ എന്ന് സ്വതേ അവകാശപ്പെടുന്നവർ ക്രിസ്തുവിനെ ഈ വെളിച്ചത്തിൽ കാണുന്നില്ല. അഥവാ മനസ്സിലാക്കുകയാണെങ്കിൽ ഏറ്റവും ഹീനമായ, ശൂന്യമായ ചുണ്ടുകൾ കൊണ്ട് എന്തെങ്കിലും പറഞ്ഞ് അടുത്ത ആഴ്ച നേരെ വിപരീതം പ്രവർത്തിക്കുന്നവർ. കർത്താവിൻ്റെ “ഈ മനസ്സ് നിങ്ങളിൽ ഉണ്ടാകട്ടെ” എന്നുള്ള വിളി അടഞ്ഞ ചെവികളിൽ വീഴുകയും അതിൽ കുടുതലും പേർ ലോക്കൽ സഭകളിൽ നേതൃത്വ പദവികൾ അലങ്കരിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിൻ്റെ മനസ്സ് ഇല്ലാത്തവരാണിവർ. ചരിത്രപരമായും, സത്യത്തിലും ഈ നിമിഷം വരെയും “സ്ഥാനങ്ങൾക്ക് പിന്നാലെ പോകുന്ന  ടിപിഎം സഭ” ഒരിക്കലും യേശുവിനെ സേവിച്ചിരുന്നില്ല. ആരംഭത്തിൽ വേലക്കാരൻ്റെ വേഷം അണിഞ്ഞിടത്ത്‌ ഇന്ന് വൈദിക വസ്ത്രം അണിയുന്നു. ഇന്ന് ധാരാളം ആളുകൾ കാലുകഴുകൽ ശുശ്രുഷക്ക് മീതെയാണ്. സാധാരണക്കാരായ ജനങ്ങൾക്ക് മുൻപിൽ തല വണക്കുന്നത് വിശുദ്ധ പാസ്റ്റർ ഓഫീസിന് വളരെ നാണക്കേടാണ്. ഉദ്യോഗസ്ഥരെ പോലുള്ള  വൈദികർക്ക് ശുശ്രുഷ വെറും ഒരു  കാപട്യം മാത്രമാണ്. നമ്മൾ ദൈവം കാണിച്ച ദൈവീക പ്രമാണത്തിൽ  നിന്നും എത്രയോ വീണിരിക്കുന്നു.

നമ്മുടെ ദൈവീക അനുശാസനയുടെ ഉദാഹരണം യേശു ക്രിസ്തു ആകുന്നതിനു പകരം, നമ്മുടെ കണ്ണുകൾ  മുട്ടിന്മേൽ നിന്ന് ശിഷ്യന്മാരുടെ കാലുകഴുകുന്നവനായ സ്വർഗ്ഗസ്ഥ പിതാവിൽ നിക്ഷിപ്തമാക്കുന്നതിനു പകരം, നമ്മൾ എന്ത് ചെയ്യുന്നു? സ്നേഹം ഞെരുങ്ങുന്നത് കാണുന്നില്ലേ? സ്നേഹം തകരുന്നത് കാണുന്നില്ലേ? നമ്മൾ സ്നേഹം വേലക്കാരൻ്റെ തോർത്തിൽ പൊതിയുന്നത് കാണുന്നില്ലേ?

ഇതാണ് നമ്മൾ കാണുന്നത്…ലോക മോഹങ്ങളിലേക്ക് നോക്കുന്ന മനുഷ്യരെ കാണുന്നു.   ഫോർച്യൂൺ 500 കമ്പനി മാതിരി സ്വന്തം സഭ സ്ഥാപിക്കയും നടത്തുകയും ചെയ്യുന്ന മനുഷ്യരെ കാണുന്നു. എൻ്റെ അധികാരവും പദവിയും ചോദ്യം ചെയ്യാൻ നീ ആരാടാ എന്ന് അലറുന്ന വായ് കേൾക്കുന്നില്ലേ…

ദൈവത്തെ ഉപേക്ഷിച്ച് “നീ എന്നെ പാസ്റ്റർ എന്നു വിളിക്കണം” എന്ന് ആജ്ഞാപിക്കുന്നവർ, എനിക്ക് കീഴ്പ്പെടുന്നവൻ ദൈവത്തിനു കീഴ്‌പ്പെടുന്നു എന്ന്  ആജ്ഞാപിക്കുന്നവർ, ക്രിസ്തുവിൻ്റെ അധികാരം ആക്രമിച്ചെടുക്കുന്നവർ, “ലോക്കൽ സഭ സ്ഥാപനം” മിലിറ്ററി ബേസ് പോലെ, അഭയാർത്ഥി ക്യാമ്പുകൾ പോലെ,  മാനസിക ആശുപത്രി പോലെ നടത്തുന്നവർ

നമ്മൾ എന്ത് ചെയ്തു? നമ്മൾ വൃത്തികെട്ടതും തുച്ഛവുമായ മൂലകങ്ങളിലേക്കു മടങ്ങി പോയി. യേശു ക്രിസ്തുവിൻ്റെ ജീവിതവും ഉദാഹരണവും ഒരു മിഥ്യ ആണെന്നും കാൽവറി കുരിശ് ഭാവനാശക്തി ആണെന്നും ധരിക്കുന്നു. നമ്മുടേത് ദൈവം പദ്ധതിയിട്ട കുടുംബം അല്ല. ഇത് നമ്മൾ സ്വന്തമായി രചിച്ച ഒരു സംഘടന ആണ്.

നമ്മൾ പുതിയ നിയമം വായിക്കുമ്പോൾ മേൽ കൈക്കാരായ അധികാര മോഹികളെ പറ്റി വേറെ എന്തെല്ലാം കാണുന്നു…

എല്ലാ ഇടങ്ങളിലും ഈ മാനുഷിക പ്രവണത ശരിയാണെന്ന് പൗലോസ് നമ്മുക്ക് മുന്നറിയിപ്പ് നല്കുന്നു.  എഫെസ്യ സഭയിലെ വിശ്വാസികളായ മൂപ്പന്മാരോട് (അർഥം പ്രായാധിക്യം ആയവർ, ഇനിയുള്ള വിശദീകരണം ശ്രദ്ധിക്കുക) സംസാരിക്കുമ്പോൾ ഇങ്ങനെ മുന്നറിയിപ്പ് തരുന്നു..

അപ്പൊ.പ്രവൃത്തികൾ 20:28-30, “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിൻ്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ. ഞാൻ പോയശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.”

ശിഷ്യന്മാരെ കർത്താവിൽ   നിന്നും വലിച്ചുകളയുന്ന ജനങ്ങളുട പ്രത്യേക സ്വഭാവം ശ്രദ്ധിക്കുക. അവർ  നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും. അവർ വെളിയിൽ നിന്നുള്ളവരല്ല. അവർ മോശമായ കാര്യങ്ങളെ പറ്റി സംസാരിക്കും. അവർ ശിഷ്യന്മാരെ അവർക്ക് പിന്നാലെ വലിച്ചുകളയും. ശിഷ്യന്മാരെ ക്രിസ്തുവിൽ നിന്നകറ്റി തന്നിലേക്ക് ആകർഷിക്കുകയാണ് അവരുടെ തന്ത്രം.

ഇവരെ (ചെന്നായ്ക്കൾ) പിന്തുടരുന്ന ധാരാളം കൂട്ടരേ നമ്മൾക്ക് അറിയാം.  പ്രത്യേക കഴിവുണ്ടെന്ന് പറഞ്ഞു ഒരു കൂട്ടം ആൾക്കാരെ അധികാരികളാക്കി മറ്റുള്ളവരെ  ഭരിക്കും. ധാരാളം ആൾക്കാർ ഈ സൈറ്റിൽ വന്ന് അശ്ളീലം പറയുന്നുണ്ട്, പക്ഷെ അവർ വിവേകത്തിൻ്റെ കണ്ണ് തുറക്കാൻ തയ്യാറല്ല. ഞങ്ങൾക്ക് അവരോട് സഹതാപം തോന്നുന്നു, വിടുതലിനായി പ്രാർത്ഥിക്കുന്നു.

എതിർ ക്രിസ്തുവിൻ്റെ ആത്മാവിന്  പറ്റി പറയുമ്പോൾ, ക്രിസ്തുവിനെ മാറ്റുന്നവർ മാത്രമല്ല വചന വിരുദ്ധമായി പ്രവർത്തിക്കുന്നവരും ഉൾപ്പെടുന്നു. ക്രിസ്തുവിൻ്റെ സ്വഭാവം പ്രവർത്തനത്തിൽ കൂടി നിർണയിക്കുന്നു. എന്ത് പറഞ്ഞു എന്ത് പറഞ്ഞില്ല  എന്നതിൽ അത് പ്രതിഫലിക്കുന്നുണ്ടോ? ഇല്ല എന്നാണെങ്കിൽ അത് അവൻ്റെത്  അല്ല, ഇത് അവൻ്റെ നൈപുണ്യം അല്ല. ഇത് അവൻ്റെ പ്രതിച്ഛായയോ സ്വഭാവമോ കാണിക്കുന്നില്ല.  അവൻ്റെ സഭയിലും ഇത് കാണില്ല.

ദൈവത്തെ ലജ്ജിപ്പിച്ചു കൊണ്ട് മനുഷ്യരുടെ മുൻപിൽ സ്വന്ത മഹത്വം വർണ്ണിക്കുന്ന എതിർ ക്രിസ്തുവിനെ സൂക്ഷിക്കുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *