ഇത് ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം ആണ്. ഇതിൽ ടിപിഎമ്മിൻ്റെ പ്രത്യേകമായ സീയോൻ ഉപദേശത്തിൽ അവരുടെ വ്യാഖ്യാനക്കാർ അവഗണിച്ച ഒരു പ്രധാന വസ്തുതതയെ പറ്റി ചിന്തിക്കുവാൻ ആഗ്രഹിക്കുന്നു.. ഇതിൽ വഞ്ചനയുടെ നായകനായ പിശാച്, സ്വന്ത മഹിമ തേടിക്കൊണ്ടിരുന്ന ടിപിഎം പാസ്റ്റർമാരെ യാതൊരു സംശയത്തിനും ഇടം കൊടുക്കാതെ എത്ര തന്ത്രമായി വഞ്ചിച്ചുവെന്ന് നോക്കാം.
- നിങ്ങൾ പുകവലി ന്യായികരിക്കുവാൻ വേണ്ടി വാഖ്യം അന്വേഷിച്ചാൽ തീർച്ചയായും കിട്ടും.
- നിങ്ങൾ മദ്യപാനം ന്യായികരിക്കുവാൻ വേണ്ടി വാഖ്യം അന്വേഷിച്ചാൽ തീർച്ചയായും കിട്ടും.
- നിങ്ങൾ വ്യഭിചാരം ന്യായികരിക്കുവാൻ വേണ്ടി വാഖ്യം അന്വേഷിച്ചാൽ തീർച്ചയായും കിട്ടും.
- പക്ഷെ നിങ്ങൾ കൊലപാതകം ന്യായികരിക്കുവാൻ വേണ്ടി വാഖ്യം അന്വേഷിച്ചാൽ തീർച്ചയായും നിങ്ങളുടെ വാദത്തിനു ചേർന്ന ബൈബിൾ വാഖ്യം കിട്ടും.
- ……..
- ……..
- നിങ്ങൾ സ്വന്ത മഹിമ സ്ഥാപിക്കുവാൻ .വേണ്ടി വാഖ്യം അന്വേഷിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഏറ്റവും അനുയോജിച്ച വാഖ്യം ബൈബിളിൽ നിന്നും സാത്താൻ കൊണ്ടുത്തരും.
ഈ ലോകത്തിലെ പല ദുഷ്ടതകളും മത ഗ്രന്ഥങ്ങളുടെ സഹായത്തോടെ ചെയ്യുന്നു. ക്ലൂ ക്ലൂസ് ക്ലാൻ , നാസിസം മുതലായവയുടെ വിചാരണയും മറ്റു പല ദുഷ്ടതകളും ന്യായികരിക്കാൻ ബൈബിളിൽ വാഖ്യം ഉണ്ട്. ഈ ലോകത്തിലെ എല്ലാ കൾട്ടുകളും ബൈബിൾ ദുർവ്യാഖ്യാനം ചെയ്ത് സ്ഥാപിതമായി. ടിപിഎമ്മും അങ്ങനെ തന്നെയാണ്. യഹോവ സാക്ഷിക്കാരെ പോലെ ടിപിഎം വെളിപ്പാട് പതിനാലാം അധ്യായത്തിലെ ഒരേ ഒരു വാഖ്യം എടുത്ത് ഈ സംഘടന സ്ഥാപിച്ചു.
എല്ലാ ദുർവ്യാഖ്യാനിക്കാരും എന്താണ് ചെയ്യന്നത് … തന്നിഷ്ടപ്രകാരമുള്ള തിരെഞ്ഞെടുപ്പ് (CHERRY PICKING). അവർ ബൈബിൾ നിർദ്ദേശങ്ങളോ ചിഹ്നങ്ങളോ വചന വ്യാഖ്യാനത്തിന് ഉപയോഗിക്കുന്നില്ല. “വചനം വചനത്തെ വ്യാഖ്യാനിക്കട്ടെ” എന്നുള്ള അടയാള നിയമത്തിൻ്റെ അങ്ങേ അറ്റത്തെ ലംഘനം ആണ് ടി പി എമ്മിൻ്റെ വെളിപ്പാട് 14 വാഖ്യാനം എന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ വാഖ്യാനത്തിൽ എത്തുമ്പോൾ ടിപിഎം പാസ്റ്റർമാർ അവഗണിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം ഞാൻ നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നു.
വെളിപ്പാട് പുസ്തകത്തെ ആദ്യത്തെ വാഖ്യത്തിൽ തന്നെ മനസ്സിലാക്കുവാനായി ദൈവം കരുണ കാണിച്ചു. ആ വാഖ്യം മനസ്സിലാക്കുന്നതിനു മുൻപേ ഒരു കാര്യം മനസ്സിലാക്കണം, വേദപുസ്തകത്തിലെ ഒരു പുള്ളിയും കുത്തും കാരണം കൂടാതെ ഇട്ടതല്ല.
മത്തായി 5:18 : “സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.”
വെളിപ്പാട് വ്യാഖ്യാനത്തിനുള്ള പ്രധാന വചനം പരിശോധിക്കാം.
വെളിപ്പാട് 1:1 : “യേശുക്രിസ്തുവിൻ്റെ വെളിപ്പാട്: വേഗത്തിൽ സംഭവിപ്പാനുള്ളത് തൻ്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തൻ്റെ ദൂതൻ മുഖാന്തരം അയച്ചു തൻ്റെ ദാസനായ യോഹന്നാന് – സൂചകമായി – പ്രദർശിപ്പിച്ചു.” {മലയാളം തര്‍ജ്ജമയിൽ- സൂചകമായി – എന്ന ഏറ്റവും അർത്ഥവത്തായ പദം കൊടുത്തിട്ടില്ല.}
എൻ്റെ ടിപിഎം മിത്രങ്ങൾ – സൂചകമായി – എന്ന പദം അവഗണിച്ചു് ഒരേപോലെ മനസ്സിലാക്കി. ഇത് വളരെ നിഗൂഢമെങ്കിലും വളരെ പ്രാധാന്യമുള്ളതാണ്. യേശുക്രിസ്തുവിൻ്റെ വെളിപ്പാട്: വേഗത്തിൽ സംഭവിപ്പാനുള്ളത് തൻ്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവന് കൊടുത്തു. അവൻ അത് തൻ്റെ ദൂതൻ മുഖാന്തരം അയച്ചു തൻ്റെ ദാസനായ യോഹന്നാന് പ്രദർശിപ്പിച്ചു. ( ഇങ്ങനെയാണ് മലയാള ബൈബിൾ തര്‍ജ്ജമ)
ഈ – സൂചകമായി – എന്ന പദം മനസ്സിലാക്കുവാൻ വേണ്ടി ചില അടയാളങ്ങൾ പഠിക്കണം.
ബെൻസൺ വിവരണം
നമ്മൾ കണ്ടത് എഴുതണം, വീണ്ടും കാണാത്തത് എഴുതണം, അതിനുശേഷം എന്താകുന്നു എന്തായിരിക്കും , എന്നാൽ ഇവിടെ, പുസ്തകത്തിൻ്റെ സാദ്ധ്യത എവിടെയൊക്കെ കാണിക്കുന്നുവോ, എല്ലാം അവസാനിച്ചേ മതിയാവു എന്ന് പിന്നീട് പറയുന്നു. അതുകൊണ്ട് വരാൻ പോകുന്ന കാര്യങ്ങൾ കാണിച്ചു എന്നതാണ് ഏറ്റവും വലിയ വീക്ഷണഗതി. വിശുദ്ധ യോഹന്നാൻ കണ്ടതും അതിൻ്റെ സ്വതീനവും വെളിച്ചം പരത്തുന്നതിനെ പറ്റിയും എഴുതുന്നു. അതിനാൽ അവൻ – യേശു ക്രിസ്തു, അയച്ചത് – അടയാളങ്ങളാലും ചിഹ്നങ്ങളാലും ദൈവ ദൂതന്മാർ മുഖാന്തരം സൂചിപ്പിച്ചു. പ്രത്യേകിച്ച് ദൈവ ദൂതനായ ശേഖേൽ, പിളര്‍പ്പ് എന്നിവ സൂചിപ്പിച്ചിരിക്കുന്നു. വെളിപ്പാട് 17:1, വെളിപ്പാട് 21:9, വെളിപ്പാട് 22:6, വെളിപ്പാട് 22:16, അവൻ്റെ ദാസനായ ജോഹന്നാൻ – വേറെ ആർക്കും ആ പുസ്തകത്തിൽ ഒരു പദവിയും കൊടുത്തിട്ടില്ല.
പുൽപിറ്റ് വിവരണം
സൂചിപ്പിച്ചു – യേശു ക്രിസ്തു വരാൻ പോകുന്ന അടയാളങ്ങളും അഭുതങ്ങളും കൊണ്ട് സൂചിപ്പിച്ചു. “സൂചന” (σημαίνειν) വിശുദ്ധ യോഹാന്നാൻ്റെ ഒരു സ്വഭാവ വിശേഷമാണ്. അദ്ദേഹത്തിന് അഭുതങ്ങൾ ദിവ്യ സത്യങ്ങളുടെ “അടയാളങ്ങൾ” (σημεῖα) ആകുന്നു. ഇത് സൂചിപ്പിക്കുന്നത് (രൂപകാലങ്കാരം ഉപയോഗിച്ച്) തൻറ്റെ മരണവിധം ആകുന്നു. (യോഹന്നാൻ 12:33) ദൈവ ദൂതന്മാരാൽ, അക്ഷരാര്‍ത്ഥത്തിൽ, ദൂതന്മാരാൽ കാരണം (διὰ τοῦ ἀγγέλου). “ദൈവദൂതന്മാർ” കണ്ടിട്ടില്ലാത്ത ലോകത്തിൽ നിന്നുള്ള ആത്മീക സന്ദേശവാഹകർ എന്ന് പൊതുവെയുള്ള അർഥം, അവരുടെ സ്വർഗീയ സ്വഭാവത്തേക്കാളും മേന്മയേറിയത് ക്രിസ്തുവിൻ്റെ സന്ദേശകർ എന്ന വസ്തുത പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. വെളിപ്പാട് മുഴുവൻ ആ ഒരു ദൈവ ദൂതനാണോ എന്ന് വ്യക്തമല്ല. അവൻ മുൻപിലേക്ക് വെളിപ്പാട് 17:1,7,15 വരേയും വരുന്നതേ ഇല്ല.
ഈ – സൂചകമായി – എന്ന പദം ഗ്രീക്കിൽ ( മൂലവാക്യം) അടയാളങ്ങൾ അഥവാ ചിഹ്നങ്ങൾ എന്ന അർത്ഥത്തിലാണ്.
വെളിപ്പാട് പുസ്തകത്തിലെ എല്ലാ കാര്യങ്ങളും അടയാളങ്ങളും ചിഹ്നങ്ങളും ആണെങ്കിൽ എന്നോട് ദയവായി ഇനിയും കുറിക്കുന്ന ചോദ്യങ്ങൾക്കു മറുപടി തരാമോ?
വെളിപ്പാട് പുസ്തകത്തിലെ കുഞ്ഞാട് യഥാർത്ഥ കുഞ്ഞാട് ആണോ അതോ യേശു ക്രിസ്തുവിനെ സൂചിപ്പിക്കുന്നുവോ? എനിക്കറിയാം ഞങ്ങളുടെ ടിപിഎം തീവ്രവാദികൾ അത് യേശുവിനെ പ്രതിനിധീകരിക്കുന്നുവെന്ന് അംഗീകരിക്കും.
അങ്ങനെയെങ്കിൽ …
- 1440000 അക്ഷരാര്‍ത്ഥത്തിലുള്ള സംഖ്യയാണോ? അല്ലെങ്കിൽ എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? ഏതു സാഹചര്യത്തിലും ടിപിഎം തെറ്റാണ് എന്ന് വ്യക്തമല്ലേ?
- ഈ വ്യക്തികൾ അക്ഷരാര്‍ത്ഥത്തിൽ ശാരീരിക കന്യകമാരാണോ? അല്ലെങ്കിൽ എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? ഏതു സാഹചര്യത്തിലും ടിപിഎം തെറ്റാണ് എന്ന് വ്യക്തമല്ലേ ….ഈ ഖണ്‌ഡികയിലുള്ള സ്ത്രീകളോട് മലിനപ്പെടാത്തവർ എന്നത് ലൈംഗിക ബന്ധമാണോ? അല്ലെങ്കിൽ എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? ഏതു സാഹചര്യത്തിലും ടിപിഎം തെറ്റാണ് എന്ന് വ്യക്തമല്ലേ?
- അവരുടെ നെറ്റിയിൽ അക്ഷരാര്‍ത്ഥത്തിൽ പിതാവിൻറ്റെ പേര് എഴുതിയിട്ടുണ്ടോ? അല്ലെങ്കിൽ എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? ഏതു സാഹചര്യത്തിലും ടിപിഎം തെറ്റാണ് എന്ന് വ്യക്തമല്ലേ ?
- അവരുടെ പാട്ട് അക്ഷരാര്‍ത്ഥത്തിലുള്ളതാണോ അതോ ലക്ഷണമാണോ? അല്ലെങ്കിൽ എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? ഏതു സാഹചര്യത്തിലും ടിപിഎം തെറ്റാണ് എന്ന് വ്യക്തമല്ലേ ?
- അവർക്ക് കുറവുകൾ ഇല്ലെങ്കിൽ അവരുടെ യോഗ്യതകൊണ്ടാണോ അതോ യേശു ക്രിസ്തുവിൻ്റെ രക്തത്താലുള്ള അധികാരത്തെയാണോ സൂചിപ്പിക്കുന്നത്? അല്ലെങ്കിൽ എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? ഏതു സാഹചര്യത്തിലും ടിപിഎം തെറ്റാണ് എന്ന് വ്യക്തമല്ലേ ?
പ്രിയ വായനക്കാരെ,
വെളിപ്പാട് 1:1, “യഥാർത്ഥ രീതിയിൽ വെളിച്ചമാക്കി ചിന്തിക്കുക.. ഞങ്ങൾക്ക് മറുപടി വേണ്ട. വേദപുസ്തക വെളിച്ചത്തിൽ നിങ്ങളുടെ മനസാക്ഷിക്ക് ഉത്തരം കൊടുക്കുക. ടിപിഎം കൾട്ടിൻ്റെ അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ധാരാളം മറുപടികൾ ഞങ്ങൾക്ക് ഓരോ ആർട്ടിക്കിളിനും ലഭിക്കുന്നുണ്ട്. നിങ്ങൾ സ്വയമായി ചിന്തിക്കുക — അന്ധകാരം വേണോ അതോ വെളിച്ചം വേണോ?
യോഹന്നാൻ 3:19 : (ഇതാകുന്നു ന്യായവിധി) : “ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നേ.”
ന്യായവിധി വന്നു കഴിഞ്ഞു … “നിങ്ങൾ എവിടെ” എന്നതു മാത്രം ബാക്കി.
വെളിച്ചത്തിൻ്റെ കൂടെയോ ഇരുളിൻ്റെ കൂടെയോ?
ഈ സൈറ്റ് നിങ്ങൾക്ക് ന്യായവിധി ആയിത്തീരാൻ ഇടയാകാതിരിക്കട്ടെ.. ഇരുളിനെ സ്നേഹിക്കരുത്.