ശനിയാഴ്ചത്തെ കാത്തിരുപ്പ് യോഗം ടിപിഎമ്മിൻ്റെ അപ്പൊസ്തലിക വാദത്തിൻ്റെ ഒന്നാന്തരം തട്ടിപ്പാണെന്ന് നിങ്ങൾക്ക് അറിയാമോ?
അപ്പൊസ്തലന്മാർ എന്ന ടിപിഎം പാസ്റ്റർമാരുടെ അവകാശവാദം പുതുമയല്ല. അവർ കല്യാണം കഴിക്കാതെ ടിപിഎമ്മിൽ ചേർന്നതുകൊണ്ടാണ് ഈ അപ്പോസ്തലന്മാർ എന്ന അവകാശവാദം. ഇത് അത്ര മാത്രമേ ഉള്ളു. ഇത് എത്ര പരിഹാസജനകമാണ്. ഇതു മാതിരിയുള്ള വിഡ്ഢിത്തരങ്ങൾ ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ഇല്ല, പക്ഷെ അറിവില്ലാത്ത വിശ്വാസികളെ ചതിക്കാൻ തീരുമാനിച്ചപ്പോൾ ഇതുപോലെയുള്ള എല്ലാ പഠിപ്പിക്കലുകളും ഉണ്ടായി.
അവരുടെ കാത്തിരുപ്പ് യോഗത്തിൽ ഇതേപോലെയുള്ള അവകാശ വാദങ്ങൾ പുറത്തെടുക്കുന്നു. സ്വർഗ്ഗത്തിൽനിന്നും അധികാരം ലഭിച്ചപ്പോൾ അപ്പൊസ്തലന്മാർ പരിശുദ്ധാത്മാവിനായി പെന്തക്കോസ്ത് വരെ കാത്തിരുന്നുവെന്ന് ബൈബിൾ പഠിപ്പിക്കുന്നു. പരിശുദ്ധാത്മ സ്നാനം ലഭിച്ചതിനു ശേഷം അവർക്ക് കാത്തിരിക്കേണ്ടി വന്നില്ല.
വിശേഷാൽ ഒരു പുതിയ പ്രതിഭാസം വെളിവായി. ഈ പുതിയ പ്രതിഭാസം ഇങ്ങനെയാണ്. അപ്പോസ്തലന്മാരുടെ കൈവെപ്പ് കൊണ്ട് പരിശുദ്ധാത്മാവ് ലഭിക്കാനുള്ള ഒരു പ്രത്യേക അധികാരം അവർക്ക് ലഭിച്ചു.
അപ്പൊ.പ്രവ 8:17 : “അവർ അവരുടെമേൽ കൈവെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു.“
അപ്പൊ.പ്രവ 19:6 : “പൗലൊസ് അവരുടെമേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.“
ഞാൻ എൻ്റെ എല്ലാ ടിപിഎം തീവ്രവാദികളോടും ഒന്ന് ചോദിക്കട്ടെ.
ടിപിഎം അപ്പോസ്തലന്മാർ കൈവെച്ചപ്പോൾ എത്ര പേർക്ക് പരിശുദ്ധാത്മാവ് ലഭിച്ചു?
എൻ്റെ 40-ൽ അധികം വർഷത്തെ ടിപിഎം അനുഭവത്തിൽ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ല.
ടിപിഎം ശുശ്രുഷകന്മാർ അപ്പൊസ്തലന്മാരല്ലെന്ന് തെളിയിക്കുവാൻ കാത്തിരിപ്പ് യോഗം മാത്രം പോരായോ? അവർ യഥാർത്ഥ അപ്പോസ്തലന്മാർ ആയിരുന്നെങ്കിൽ അവർ രക്ഷിക്കപ്പെട്ട ജനങ്ങളുടെ മേൽ കൈ വെച്ചാൽ മാത്രം മതിയായിരുന്നു. ഉടനെ തന്നെ ദൈവം പരിശുദ്ധാത്മ സ്നാനം അവർക്കു കൊടുത്ത് അടയാളങ്ങളാലും അത്ഭുതങ്ങളാലും അത് സ്ഥിരീകരിക്കുമായിരുന്നു.
മർക്കോസ് 16:20 : അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.
താഴെ ഞങ്ങളുടെ മിത്രങ്ങളിൽ ഒരാൾ എല്ലാ അപ്പൊസ്തലന്മാർക്കും വേണ്ടി എഴുതിയ ശ്രേഷ്ടമായ അദ്ധ്യായം ചേർക്കുന്നു. ആരാണ് യഥാർത്ഥ അപ്പൊസ്തലന്മാർ എന്ന് അറിയുവാൻ വേണ്ടി ദയവായി വായിക്കുക. പ്രസക്തമായ നാവിഗേഷൻ ബാറിൽ ക്ലിക്ക് ചെയ്ത് പ്രസക്ത ഭാഗങ്ങൾ വായിക്കാം. അതി ശ്രേഷ്ടമായ ഒരു വായന ഭാഗം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാം.