താഴെയുള്ള വിഡിയോയിൽ നിന്നും ടിപിഎം നടത്തുന്ന ബലപ്രയോഗം പുതുമ അല്ലെന്ന് മനസ്സിലാക്കാം. അവർ തീർച്ചയായും ആട്ടിൻ തോല് ധരിച്ച ചെന്നായ്ക്കൾ ആകുന്നു. മൃഗീയമായി കൊല ചെയ്യപ്പെട്ട സ്വന്തം പാസ്റ്റർക്ക് നീതി ലഭിക്കണമെന്ന് സഭ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാകുന്നു. അകത്തുള്ളവർ തന്നെയാണ് കൊല ചെയ്തതെന്ന് ടിപിഎം അംഗീകരിക്കുന്നുണ്ടെങ്കിലും, അവരെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടുവരുവാൻ തയ്യാറല്ല. ഈ തെമ്മാടികളെ അവർ എന്തുകൊണ്ട് ഭയപ്പെടുന്നു? തീർച്ചയായും നിങ്ങളുടെ ഊഹം ശരിയാണ്, അവർ ഈ സംഘടനയുടെ ഓരോ അഴിമതികളും വെളിപ്പെടുത്തും.
അന്ധരായ ടിപിഎം പിന്തുണക്കാരോട് ചോദിക്കുന്നു
- വിശ്വാസികളിൽനിന്നും നേരിട്ട് കേട്ട ശേഷവും നിങ്ങൾക്ക് എങ്ങനെ ഈ സംഘടനയെ പിന്താങ്ങുവാൻ സാധിക്കുന്നു?
- രാജ്യത്തിൻ്റെ നിയമത്തിന് എതിരെയുള്ള ദൈവദൂഷണം അല്ലെ ഇത്?
നിങ്ങളുടെ മനസ്സാക്ഷി മരിച്ചതും ആത്മാവ് വിറ്റതുമാകയാൽ ഈ ചോദ്യങ്ങൾ അവഗണിച്ചേക്കു….. നിങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശാരീരിക ബലപ്രയോഗത്തിനും പണമിടപാടുകൾക്കും കൂട്ടാളികൾ ആകുന്നു.