ടിപിഎം വിശ്വാസികൾക്ക് കാഹളശബ്ദം (CLARION CALL)

പാസ്റ്റർ കനകരാജ് കൊല്ലപ്പെട്ടിട്ട് ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു. ഇതിലെ പ്രധാന കുറ്റവാളി അസ്സി.സെൻട്രൽ പാസ്റ്റർ ജോൺ തോമസ് ആണെന്നതിൽ യാതൊരു സംശയവുമില്ല.

 • ടിപിഎം പല്ലും നഖവും കൊണ്ട് ജോൺ തോമസിൻ്റെ എന്തുകൊണ്ട് അറസ്റ്റിനെ എതിർക്കുന്നുവെന്ന് അറിയാമോ?
 • നിങ്ങളുടെ ലോക്കൽ പാസ്റ്ററോട് ഈ മരണം എന്തുകൊണ്ട് മൂടിവെയ്ക്കാൻ ശ്രമിക്കുന്നുവെന്ന് ചോദിച്ചോ?
 • സംഭവ സ്ഥലത്തിന് വെളിയിലുള്ള ടിപിഎം ശുശ്രുഷകന്മാർ എന്തുകൊണ്ട് ഈ സംഭവം മറച്ചു വെയ്ക്കുന്നു?  അവർ കൊലയാളിയെ സംരക്ഷിക്കുകയൂം കരുതുകയും ചെയുമ്പോൾ വിശുദ്ധന്മാരായി അഭിനയിക്കുന്നു.
 • നിങ്ങളുടെ കഷ്ടപ്പെട്ട  പണമാണ് ഈ വഞ്ചകർ യേശുവിൻ്റെ നാമത്തിൽ ഉപയോഗിക്കുന്നതെന്ന് അറിയാമോ?

കാരണം മനസ്സിലായോ?

ഞങ്ങൾക്ക് അറിയാം. ടിപിഎം വിശ്വാസികൾ “ദൈവം നോക്കിക്കൊള്ളും”  എന്ന തലകെട്ടിൽ ഒട്ടകപക്ഷി തല മണ്ണിൽ താഴ്ത്തുന്നതുപോലെ എത്രകാലം സമാധിയിലിരിക്കും എന്ന് ശ്രദ്ധിക്കുകയാണ്. ഇനിയെങ്കിലും ഉത്തരവാദിത്വം ഉള്ളവരാകു.

നിങ്ങൾ താഴെയുള്ളവയെ പറ്റി ചിന്തിച്ചിട്ടുണ്ടോ?

 1. നിങ്ങൾ മരുന്ന് ഉപയോഗിച്ചാൽ നിങ്ങളെ പുറത്താക്കും. തിരുവത്താഴത്തിൽ  നിന്നും വിലക്കും.
 2. നിങ്ങളുടെ മക്കൾ വേറെ ക്രിസ്ത്യൻ സഭയിൽ വിവാഹിതരായാൽ നിങ്ങളെ വിലക്കും.
 3. ശുശ്രുഷകൻ്റെ അസാന്മാര്‍ഗ്ഗിക പ്രവർത്തനങ്ങൾ   ചോദിച്ചാൽ നിങ്ങളെ ശപിക്കുകയും പുറത്താക്കുകയും ചെയ്യും.
 4. നിങ്ങൾ പാവങ്ങൾ ആണെങ്കിൽ ഒരു അവകാശവും ഇല്ല. നിങ്ങളെ പുറത്താക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

എന്നാൽ ടിപിഎം ശുശ്രുഷകർക്ക് ഈ കാര്യങ്ങൾ ചെയ്യാം.

 1. വ്യഭിചാരവും പരസ്ത്രീ ബന്ധവും ഫെയിത് ഹോമിനകത്തും പുറത്തും ചെയ്യാം. ഈ സംഭവം വെളിച്ചത്ത്‌ വന്നാൽ അവരെ സ്ഥലം മാറ്റി പുതിയ സ്ഥലത്തു പോയി വിശുദ്ധനാകും. ടിപിഎം ആധിപത്യം യേശുവിൻ്റെ രക്തത്തെക്കാൾ ഭേദമായി പാപങ്ങളെ കഴുകുന്നുവെന്ന് തോന്നുന്നു.
 2. അവരുടെ സഹപ്രവർത്തകരെ വിഷം കൊടുത്തോ പാസ്റ്റർ കനകരാജ് മാതിരി മൃഗീയമായോ  കൊലപ്പെടുത്താം. കൊലയാളികളെ വിശ്വാസികളുടെ സംഭാവന കൊണ്ട് മിഷൻ സംരക്ഷിക്കും.
 3. രഹസ്യമായി മരുന്നും ഉപയോഗിക്കാം, ഓപ്പറേഷനും വിധേയരാകാം. ഇത് തികച്ചും അനുവദനീയമാണ്. ഈയിടെ ടിപിഎം പ്രധാനഗുരു, ശുശ്രുഷകന്മാർ മരുന്ന് ഉപയോഗിക്കുന്നത് പിടിച്ചാൽ തരം താഴ്ത്തുമെന്ന് ഒരു സർക്കുലർ പുറപ്പെടുവിച്ചു.
 4. ഈ ലൗകിക ചിന്തകളോട് യോഗിക്കാത്തവരെ ശപിക്കുവാൻ അവർക്ക് പ്രത്യേക അവകാശം ഉണ്ട്. ഇവർ വേറൊരു സുവിശേഷം പിന്തുടരുന്നതിനാൽ ഗലാത്യർ 1:8-9 പറയുന്ന ശാപങ്ങൾക്ക് യോഗ്യരായിത്തീരുകയാണെന്ന് മനസ്സിലാക്കുന്നില്ല.

ഇവർ വചനത്തിലുള്ള ഈ കാര്യങ്ങൾ ചെയ്യുന്നു..

മത്തായി 23:24, “കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.”

മത്തായി 15:9, “മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.”

ജോൺ തോമസിനെ സംരക്ഷിക്കുന്നതിൻ്റെ കാരണം

പല നീചമായ ജോലികൾ ചെയ്യുന്ന ഒരു ടീമിലെ അംഗമാണ്  ജോൺ തോമസ്.  ജോൺ തോമസ് വായ് തുറന്നാൽ ടിപിഎം സംഘടനയുടെ നടു തൂണ് വീഴും. അദ്ദേഹം സത്യം പറഞ്ഞാൽ അന്വേഷണത്തിനായി പല കല്ലറകളും തുറക്കും.  സംഘടനയിലെ പല രഹസ്യങ്ങളും പുറത്താകും.

ഞങ്ങൾ അദ്ദേഹത്തിൻ്റെ ജീവന് ഭീഷണി കാണുന്നു. അദ്ദേഹത്തെ നിർവീര്യമാക്കി സത്യം എന്നന്നേയ്ക്കുമായി മൂടി വെയ്ക്കാനുള്ള സാഹചര്യം വളരെ കൂടുതൽ ആണ്.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *