സഭാപരമായ അടിമത്വവും ചൂഷണവും

സാം അലങ്കാരമണി


ആയിരകണക്കിന് കരിസ്മാറ്റിക്കും പുതിയ പെന്തക്കോസ്ത് സഭകളിലുമുള്ള സത്യസന്ധരും വിശ്വസ്തരുമായ വിശ്വാസികൾ അദൃശ്യമായ മത ബന്ധനത്തിൻ്റെ വലയിൽ അകപ്പെട്ടിരിക്കുന്നുവെന്ന സത്യം അവർ അറിയുന്നതേ ഇല്ല.

അടുത്ത കാലത്ത്‌, എൻ്റെ ഇന്ത്യ സന്ദർശന സമയത്ത്‌ വളരെ പ്രശസ്തമായ ഒരു പെന്തക്കോസ്ത് സഭയിൽ ഞായറാഴ്ച രാവിലെയുള്ള ആരാധനയിൽ പങ്കെടുത്തു. പ്രസംഗ മദ്ധ്യേ പാസ്റ്റർ വിശ്വാസികളോട് ഈ സഭയിൽ അല്ലാതെ വേറെ ഒരിടത്തും ആരാധനയിൽ പങ്കെടുക്കരുതെന്ന് ആജ്ഞാപിച്ചു. സാന്ദര്‍ഭികമായി, വേറെ ഏതെങ്കിലും സഭയിൽ പോയാൽ അവരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് എന്നെ അത്ഭുതപ്പെടുത്തി.

അതിന് അല്പം മുൻപ് ഞാൻ എൻ്റെ ഫിലിപ്സ് ട്രാൻസ്ലേഷൻ (PHILIP TRANSLATION) ബൈബിൾ എടുത്തു, എനിക്ക് കിട്ടിയ വേദഭാഗം യെശയ്യാവ് 10:1-2 ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എൻ്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്ക് കൊള്ളയായ്‌തീരുവാനും അനാഥന്മാരെ തങ്ങൾക്ക് ഇരയാക്കുവാനും തക്കവണ്ണം നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!” വിശുദ്ധിയുടെ മറവിലും ആത്മീക അധികാരങ്ങളോട് സമർപ്പണം എന്നുള്ള കപടത്തിലും അറിവില്ലാത്ത ധാരാളം ജനങ്ങളെ അറവു ശാലയിലേക്ക് കൊണ്ടുപോകുന്ന ആട്ടിൻ കൂട്ടത്തെ പോലെ പല സ്വയനിയമങ്ങളാൽ ബുദ്ധിമുട്ടിക്കുന്നു.

യൂദമതം തങ്ങൾക്ക് ചുറ്റും രണ്ടു കാരണങ്ങളാൽ മതിൽ സൃഷ്ടിച്ചു.

  1. ജനങ്ങളെ വെളിയിൽ നിർത്തുക
  2. ജനങ്ങളെ അകത്ത്‌ നിർത്തുക

വചന സത്യത്തിൽ അജ്ഞരായ ജനങ്ങളെ കൈപ്പിടിയിൽ ഒതുക്കുവാനായി മിക്ക സഭകളും ആത്മീക അധികാര ദുർവിനിയോഗത്തിനായി സമയം ഉപയോഗിക്കുന്നു. അവർ  ജനങ്ങളെ അവരുടെ പ്രത്യേക വിശ്വാസങ്ങളും ഉപദേശങ്ങളും കൊണ്ട് നിയന്ത്രിക്കുന്നു. അതുകൊണ്ട് പത്രോസ് നമ്മുക്ക് മുന്നറിയിപ്പ് നല്കുന്നു. 1 പത്രോസ് 5:2-3, “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിൻ്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.”

വിശുദ്ധി ഏതു വിധത്തിലും ഏതു രൂപത്തിലും നിർബന്ധമാക്കരുത്. ഇത് മഹത്വത്തിൻ്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളുടെ ഹൃദയത്തിൽ പ്രവർത്തിക്കുന്നതാകണം. നിബന്ധന ഒരു പക്ഷെ നന്നെന്ന് തോന്നുന്നുണ്ടാകാം, അവസാനം അത് വെറുപ്പ് വളർത്തി കടിച്ചു കീറി ആത്മീക മരണം സംഭവിക്കും. പരിശുദ്ധാത്മാവ് വളർത്തുന്നിടത്തോളം ഓരോ ജീവിതവും വളരട്ടെ.

ന്യായപ്രമാണത്താൽ  ആരും നീതികരിക്കപ്പെടുകയില്ല

ഭീകരമായ അധികാര ദുർവിനിയോഗവും ചൂഷണവും മാനസിക അടിമത്വവും ക്രിസ്ത്യൻ സഭകളിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. സഭാപരമായ അടിമത്വവും ചൂഷണവും പല സഭകളിലും എന്ന് സർവ്വ സാധാരണമാണ്. ഇത് ഒരു ചെറിയ അംശം മാത്രമുള്ള തീവ്രവാദി ഗ്രൂപ്പോ കൾട്ടോ അല്ല, ഇത് വളരെ അഭിമാനമുള്ള സകലരും അറിയുന്ന സഭകളിലും നടക്കുന്നുണ്ട്. അതിൻ്റെ അംഗങ്ങൾ പല മേഖലകളിലും ബഹുമാനിക്കപ്പെടുന്നവരുമാണ്.

ഈ ഗ്രൂപ്പുകളുടേയും അറിയപ്പെടുന്ന കൾട്ടുകളുടേയും മാനസിക കൗശലവും മേൽക്കോയ്മയും നിയന്ത്രണവും എല്ലാം ഒരേ രീതിയിലാകുന്നു. ഈ വക പ്രവർത്തിക്കുന്ന സഭകൾ പകുതി കൾട്ടോ മുഴുവൻ കൾട്ടോ ആയിരിക്കും.

ഇതിൻ്റെ അനന്തര ഫലങ്ങൾ എന്തെല്ലാം ആകുന്നു. വികാരങ്ങൾ മുറിവേറ്റപ്പെട്ട ഒരു കൂട്ടം മോഹവിമുക്തരാണിവർ എന്ന് അവകാശപ്പെടുന്നു. ഇത് സത്യത്തിൽ നിന്നും വളരെ അകലെയാകുന്നു. തകർന്നതും നഷ്ട്ടപ്പെട്ടതുമായ  ദാമ്പത്യ ജീവിതം, കുടുംബങ്ങൾ, മിത്രത, ധാരാളം ആത്മാർത്ഥത, വിശ്വസിച്ചവർ ആത്മീകമായി തകർത്ത, ഒരു വലിയ കൂട്ടം ജനങ്ങൾ ആണിവർ. അതും കൂടാതെ വേറെ  പല തകർച്ച. (എൻ്റെ അമ്മക്ക് വളരെ ചെറുപ്പത്തിൽ തന്നെ ഭർത്താവിനേയും കൊച്ചു കുഞ്ഞുങ്ങളേയും വേർപിരിയേണ്ടി വന്നു). ആരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യകൾ, പല കാരണങ്ങൾ കൊണ്ടുള്ള അകാല മരണങ്ങൾ, മുതലായയെല്ലാം ഈ ഇരകൾക്ക് നേരിടേണ്ടി വന്നു. സത്യത്തിൽ അവരുടെ ജീവിതത്തിൽ നേരിട്ട നാശവും സംഹാരവും ഇവിടെ രേഖപ്പെടുത്തിയാൽ വായനക്കാർക്ക് താങ്ങാവുന്നതിലും വളരെ അധികമാകുന്നു. അത് ചപ്പുചവറുകൾ, ഭാവനാതീതം. ചിലരുടേത് അഭുതങ്ങൾ കൂടാതെ മാറ്റാനും വയ്യാത്തതാണ്.

നമ്മുക്ക് നൽകിയിരിക്കുന്ന സ്വാതത്ര്യത്തിൽ നിലനിൽക്കാം. മാനുഷിക ഉപദേശങ്ങൾക്കും ആചാരങ്ങൾക്കും ബന്ധിതരാകരുത്. നമ്മുടെ വീണ്ടടുപ്പുകാരനും കൃപാലുമായ യേശു ക്രിസ്തുവിൻ്റെ അരികിലേക്ക് വരാം. ക്രിസ്തു നമ്മൾ ഓരോരുത്തരുടെയും വീണ്ടെടുപ്പിനും സ്വാതന്ത്ര്യത്തിനുമായി സ്വന്ത ജീവൻ നൽകി. പുത്രനിൽ കൂടിയുള്ള  സ്വാതന്ത്ര്യം  യഥാർത്ഥ സ്വാതന്ത്ര്യം  ആകുന്നു. നമ്മുടെ ജീവിതത്തിലും സ്വാതത്ര്യത്തിലും ദൈവ നാമം മഹത്വീകരിക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *