ദൈവത്തിന് പകരം – ടിപിഎം ശുശ്രുഷകന്മാർ

താഴെ കൊടുത്തിരിക്കുന്ന  വിഗ്രഹം കാണുമ്പോൾ, ഇത് വളരെ മോശമാണെന്ന് ക്രിസ്ത്യാനികളായ നമ്മൾ പറയും. ചിലർ പറയും ഇത് അസംബന്ധമാണ്. പുറമെ കാണുന്നതിനേക്കാൾ കുറച്ചു കൂടി മുൻപോട്ടു ചിന്തിക്കുന്നതാണ് അതിൻ്റെ കാരണം.

സ്വന്തം കഴിവും ശില്പചാതുര്യവും കൊണ്ട് ഒരു പ്രതിമ ഉണ്ടാക്കി അതിനെ ഒരു idolsപീഠത്തിന്മേൽ സ്ഥാപിച്ചു. അന്യ ജാതികളുടെ വിഗ്രഹാരാധന അങ്ങേയറ്റം അനിഷ്ടപ്രദമായ ഒരു വസ്തുതയാണെന്ന് എല്ലാ ടിപിഎംകാരും സമ്മതിക്കുമെന്ന് എനിക്കറിയാം. എന്നാൽ തന്നിലേക്ക് തന്നെ നോക്കി തങ്ങളും അങ്ങനെയാണോ ചോദിക്കുവാനുള്ള കൃപ അവർക്കില്ല.

ഞാൻ വളരെ വർഷങ്ങളായി ടിപിഎമ്മിൽ ആയതുകൊണ്ട് അതിൽ എന്താണ് വ്യത്യസ്തമെന്നും എന്താണ് മാനദണ്‌ഡം എന്നും നന്നായി അറിയാം. ഞാൻ വ്യക്തമായി പറയട്ടെ. നിങ്ങളുടെ ടിപിഎം സഭയിലെ സാക്ഷ്യം ശ്രദ്ധിച്ചാൽ വളരെ  നിഗൂഢവും അപകടകരവുമായ ഒരു പ്രവണത കാണാൻ സാധിക്കും. ഒരു ബധിരനു മാത്രമേ ഇത് മനസ്സിലാകാതിരിക്കയുള്ളു. മിക്കവാറും സാക്ഷ്യങ്ങൾ, ഞങ്ങളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും വിശുദ്ധന്മാരുടെ (ഉദ്ദേശിക്കുന്നത്  ടിപിഎം ശുശ്രുഷകന്മാർ) പ്രാർത്ഥനയിൽ കൂടെ സാധിച്ചു എന്നതായിക്കും. ദൈവത്തിൻ്റെ വിശ്വസ്തതയും അനുകമ്പയും അവർ പറയുകയേ ഇല്ല എന്നതാണ് അത്ഭുതകരം. നന്ദി പ്രകടനത്തിൽ ദൈവത്തെ പൂർണമായി വിഴുങ്ങി താഴെ ഇരിക്കുന്നു. അടുത്ത വ്യക്തിയും ഇതു തന്നെ ആവർത്തിക്കുന്നു. ഇതാണ് ഫെയിത് ഹോം ഞായറാഴ്ച ആരാധനയിൽ  മാനദണ്‌ഡം.

എൻ്റെ ലളിതമായ ചില ചോദ്യങ്ങൾ

ഞങ്ങളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും വിശുദ്ധന്മാരുടെ (ഉദ്ദേശിക്കുന്നത്  ടിപിഎം ശുശ്രുഷകന്മാർ) പ്രാർത്ഥനയിൽ കൂടെ സാധിച്ചു എന്ന് സാക്ഷ്യം പറയുമ്പോൾ നിങ്ങൾ ആരെയാണ് ആരാധിക്കുകയും സ്തുതിക്കയും ചെയുന്നത്?  തീർച്ചയായും ദൈവത്തിന് യാതൊരു പങ്കാളിത്വവും ഇല്ല. ദൈവത്തിൻ്റെ വിശ്വസ്തതയാണ് ഇതെല്ലാം നേടിത്തന്നത് എന്ന് പറയാൻ പോലും ബുദ്ധിമുട്ടാറില്ല. കുറഞ്ഞപക്ഷം സങ്കീർത്തനം 23:1 എങ്കിലും ഓർക്കേണ്ടതല്ലേ. ബൈബിൾ അശ്രദ്ധമായി കാണുന്നവർക്കു പോലും ഇങ്ങനെ മനുഷ്യർക്ക് സ്തുതി കരേറ്റുന്നത് അങ്ങേയറ്റം നിന്ദാപേക്ഷിതമാണ്. അവർ തെറ്റുകൾ തിരുത്തുന്നത്   പഠിച്ചുകൊണ്ടിരിക്കുന്നവർ എന്ന് നമുക്കാശ്വസിക്കാം. പക്ഷെ എന്നെ അമ്പരപ്പിക്കുന്നത് വേറെയൊരു വസ്തുതയാണ്.

എന്തുകൊണ്ട് ടിപിഎം ശുശ്രുഷകർ ശാസിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ല? ദൈവത്തിനു യോഗ്യമായ പ്രശംസയും സ്തുതിയും തങ്ങൾക്കു കിട്ടുന്നത് അവർക്ക് തികച്ചും പ്രിയമാണ്.  ഈ അജ്ഞരായ വിശ്വാസികൾക്ക് അവർ ദൈവമായി തീരുകയാണെന്ന് അറിയാമോ? അവർക്ക് അറിയാം എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ലോകത്തിലെ ദൈവം (സാത്താൻ) അതുപോലെയുള്ള സാക്ഷ്യങ്ങളാൽ ആനന്ദിക്കുകയും അവരുടെ സ്വയ പ്രശംസയിൽ തകർന്നാടുകയും ചെയ്യും. ഇപ്പോൾ നിങ്ങൾക്ക് ഈ അഹങ്കാരത്തിൻ്റെയും അഹംഭാവത്തിൻ്റെയും കാരണം മനസ്സിലായോ?

ഒരു ദൈവിക പ്രതികരണം

ഒരു യഥാർത്ഥ ആത്മീകൻ ഈ സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം?

വെളിപ്പാട് 19:10, “ഞാൻ അവനെ നമസ്കരിക്കേണ്ടതിന്നു അവൻ്റെ കാൽക്കൽ വീണു; അപ്പോൾ അവൻ എന്നോട്: അതരുത്: ഞാൻ നിനക്കും യേശുവിൻ്റെ സാക്ഷ്യം ഉള്ള നിൻ്റെ സഹോദരന്മാർക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിൻ്റെ സാക്ഷ്യമോ പ്രവചനത്തിൻ്റെ ആത്മാവ് തന്നേ എന്നു പറഞ്ഞു.”

അപ്പൊസ്തലന്മാർ തെറ്റിയപ്പോൾ ദൈവദൂതന്മാർ തിരുത്തിയ വിധം പാലിക്കുക.

ദൈവത്തിന് സമർപ്പിക്കേണ്ട സ്തുതിയും സ്തോത്രവും സ്വതവേ ഏറ്റെടുക്കുന്ന പൈശാചിക സ്വഭാവക്കാരാണ് ടിപിഎം ശുശ്രുഷകർ എന്ന് പ്രത്യേകം ഓർക്കുക. ദൈവദൂതന്മാർ കരുതിയ പോലെ ടിപിഎം വിശ്വാസികൾ സഹപ്രവർത്തകർ എന്ന് അവർ ചിന്തിക്കുന്നതേയില്ല. വിശ്വാസികൾ ആജ്ഞാനുവര്‍ത്തികളായ അടിമകളാണെന്നും അവരുടെ ആവശ്യങ്ങൾക്കു വേണ്ടി അവർ ദൈവത്തോട് ശുപാർശ ചെയ്യണമെന്നും ചിന്തിക്കുന്നു. താഴെക്കിടയിലുള്ള വിശ്വാസികളേക്കാൾ അവർ ദൈവത്തോട് ഏറ്റവും അടുത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഇത് പുതിയ നിയമ വചനങ്ങൾക്ക് തീർത്തും വിപരീതമാകുന്നു. ഇപ്പോൾ നിങ്ങൾക്ക് ഈ അഹങ്കാരത്തിൻ്റെയും അഹംഭാവത്തിൻ്റെയും കാരണം മനസ്സിലായോ?

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *