ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം – (ഭാഗം – 4)

സൂചിപ്പിക്കുന്നതിൻ്റെ ഉദ്ദേശം

വെളിപ്പാട് 1:1 അനുസരിച്ച് ആ പുസ്തകം മുഴുവൻ ചിഹ്നങ്ങളാലും മുദ്രകളാലും എഴുതപ്പെട്ടിരിക്കുന്നു. ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം ഈ കല്ലിൽ തട്ടി ശരിയാകാൻ കഴിയാത്ത വിധം മുറിവേറ്റിരിക്കുന്നു.

യേശുക്രിസ്തുവിൻ്റെ വെളിപ്പാട് : വേഗത്തിൽ സംഭവിപ്പാനുള്ളത് തൻ്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു. അവൻ അതു തൻ്റെ ദൂതൻ മുഖാന്തരം അയച്ചു തൻ്റെ ദാസനായ യോഹന്നാന് – സൂചകമായി – പ്രദർശിപ്പിച്ചു. {മലയാളം തര്‍ജ്ജമയിൽസൂചകമായി – എന്ന ഏറ്റവും അർത്ഥവത്തായ പദം കൊടുത്തിട്ടില്ല.}

സാധാരണക്കാർക്ക് മനസ്സിലാക്കുവാൻ പ്രയാസമുള്ള രീതിയിൽ പറയുന്നതിൻ്റെ ഉദ്ദേശം മനസ്സിലാക്കുവാൻ ശ്രമിക്കാം.

മുകളിൽ എഴുതിയ വാഖ്യം ആരെ ഉദ്ദേശിച്ചാണെന്ന് വളരെ വ്യക്തമാണ് (അവൻ്റെ വേലക്കാർ). അതിൻ്റെ അർത്ഥം ഇത് ചിലരെ ഉദ്ദേശിച്ചല്ലെന്നും കൂടെ അല്ലെ. ഈ മെസ്സേജിൽ ഒരു ദൈവീക രഹസ്യ കോഡുകൾ ഉപയോഗിച്ചിരിക്കുന്നു.  ഇത് ആരെ ഉദ്ദേശിച്ചിരിക്കുന്നുവോ അത് അവർക്ക് മനസ്സിലാകുകയും ആരെ ഉദ്ദേശിച്ചിട്ടില്ലയോ അവർക്ക് മനസിലാകാതിരിക്കുകയും ചെയ്യുന്നു. ഇത് വേലക്കാരെ കുറിച്ചായതിനാൽ  വേലക്കാരുടെ വേഷം ധരിക്കുന്നവർക്ക് മനസ്സിലാകത്തില്ല.

ആധുനിക കാലത്തിലെ തമാശ

The Zion Doctrine of TPM

ഇപ്പോൾ പല ഇ-കോമേഴ്‌സ് സൈറ്റുകളിലും ഈ പ്രതിഭാസം കാണാൻ സാധിക്കും. “HTTP” പ്രോട്ടോക്കോളിലൂടെ ബ്രൗസ്‌ ചെയ്ത് ഈ സൈറ്റിൽ എത്താം. കൂടുതൽ വിശദ വിവരങ്ങൾ ചോദിച്ചാൽ സൈറ്റ് ഉടനെ “HTTPS” പ്രോട്ടോക്കോളിലേക്ക് മടങ്ങും. പ്രോട്ടോകോൾ ഒരു ലോക്ക് സൈനിലൂടെ സൂചിപ്പിക്കും. ഈ ലോക്ക് സൈനിൽ ക്ലിക്ക് ചെയ്താൽ 128-ഓ 256-ഓ ബിറ്റുകളുള്ള ഒരു രഹസ്യ കോഡിലൂടെ (ENCRYPTION) സുരക്ഷിതമാക്കിയിക്കയാണെന്ന് മനസ്സിലാക്കാം. ഈ ENCRYPTION അധികാരസ്ഥർ സാക്ഷ്യപ്പെടുത്തിയിരിക്കും. സേർവറിലേക്ക് അയയ്ക്കുന്ന വിവരങ്ങൾ ആരും അതിക്രമിച്ച് കടന്നു ഹാക്ക് ചെയ്യാതിരിക്കുവാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.  സേർവറും ഇടപാടുകാരൻ്റെ മെഷീനും തമ്മിലുള്ള വാർത്താവിനിമയങ്ങൾ ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത വിധത്തിൽ ഒരു രഹസ്യമായ കീ ഉപയോഗിച്ച് മാറ്റും. അത് അതിന് യോജിച്ച മെഷീൻ മാത്രം മനസ്സിലാക്കും. ഈ പൂട്ട് വേറൊരു മെഷീനും അഴിക്കാൻ സാധിക്കത്തില്ല.

എങ്ങെനെയെങ്ങിലും ഒരു ഹാക്കർ ഇതിനകത്ത്‌ കടന്നു കൂടിയാൽ പ്രൈവറ്റ് കീ ഇല്ലാത്തതിനാൽ വെറും വരയും കുത്തുമല്ലാതെ യഥാർത്ഥ മെസ്സേജ് കിട്ടത്തില്ല.

സൂചനകളുടെ യഥാർത്ഥ ഉദ്ദേശം ഇത് തന്നെയാണ്.

യേശു ക്രിസ്തു ഈ ലോകത്തിൽ ആയിരുന്നപ്പോൾ ഇതേ രീതിയിലുള്ള സൂചനകൾ ഉപയോഗിച്ചിരുന്നു. നമ്മൾ ഇങ്ങനെയുള്ള രഹസ്യ കോഡുകളെ “ഉപമകൾ” എന്ന് പറയുന്നു. ഉപമയുടെ ഉദ്ദേശത്തെ പറ്റി യേശു എന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാം.

യേശു ഉപമകൾ രണ്ട് ഉദ്ദേശത്തോടു കൂടിയാണ് ഉപയോഗിച്ചിരുന്നത്. ചിലർക്ക് സത്യം മനസ്സിലാക്കാനും (ലൂക്കോസ് 10:36-37) ചിലരിൽ നിന്നും സത്യം മറച്ചു വെയ്ക്കാനും (മർക്കോസ്  4:10-12 വരെയുള്ള ഭാഗങ്ങൾ ശ്രദ്ധിക്കുക). ദൈവത്തെ പിന്തുടരാൻ അതി വാഞ്ചയുള്ളവർൻ്റെ ഉപമകൾ ദൈവരാജ്യത്തിലെ തത്വങ്ങളുടെ അതിമനോഹരമായ പ്രകടങ്ങൾ ആകുന്നു. ദൈവത്തെ എതിർക്കുന്നവർക്ക് അത് ന്യായവിധിയുടെ ഒരു മറയ്ക്കപ്പെട്ട പാടയാകുന്നു.

മർക്കോസ് 4:10-12, “അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടു കൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു. അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിൻ്റെ മർമ്മം നിങ്ങൾൻ്റെ നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.  അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.”

മുകളിലെ അടിവരയിട്ട ഭാഗങ്ങൾ ശ്രദ്ധിക്കുക. സ്വന്ത വാഖ്യാനത്തെ പറ്റി ദൃഢവിശ്വാസമുള്ളവർക്ക്‌  അതൊരു വലിയ മുന്നറിയിപ്പാണ്. ടിപിഎം ഒരിക്കലും തിരിച്ചു വരാൻ സാധിക്കാത്തവിധം ഈ ഭ്രാന്തൻ വാഖ്യാനങ്ങളുമായി മുൻപോട്ട് പോയിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും വിശ്വാസികൾക്ക് ഇതിൽനിന്നും പുറത്തു വരുവാനുള്ള അവസരം ഉണ്ട്. പ്രിയ വായനക്കാരെ ഈ ദുരുപദേശങ്ങളിൽ നിന്നും പുറത്തു വരിക.

മുന്നറിയിപ്പ് തന്നിരുന്നു

ഇതിൻ്റെ മൂന്നാം ഭാഗത്തിൽ യാതൊരു സംശയത്തിനും ഇടം കൊടുക്കാതവണ്ണം ടിപിഎം ഉപദേശം തെറ്റാണെന്ന് വ്യക്തമാക്കിയിരുന്നു. അവരുടെ വ്യാഖ്യാനത്തിൻ്റെ ഫലവും നമുക്കറിയാം. ഇത് അവരെ അഹങ്കാരികളും അവർക്കു തന്നെ ഉത്തരം അറിയാത്ത ചോദ്യങ്ങളുടെ വിഡ്ഢി രാജാക്കന്മാരുമാക്കി  തീർത്തു.

യഥാർത്ഥത്തിൽ കള്ള അപ്പൊസ്തലന്മാരായ ഈ അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിൽ കുടുങ്ങരുത്.

വെളിപ്പാട് 2:2, “ഞാൻ നിൻ്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്ക് സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,

2 പത്രോസ്  2:1-2, “എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിൻ്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്ക് തന്നേ ശീഘ്രനാശം വരുത്തും. അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.”

വെളിപ്പാട്  18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടതു. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

4 Replies to “ടിപിഎമ്മിൻ്റെ സീയോൻ ഉപദേശം – (ഭാഗം – 4)”

 1. ക്രിസ്മസ് ചിന്തകൾ.

  ഒരിടത്ത് ഒരു മുക്കുവന്‍ ഉണ്ടായിരുന്നു.അയാള്‍ ദിവസവും കടലില്‍ പോയി മീന്‍ പിടിച്ചാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

  ഒരു ദിവസം അയാളുടെ ഭാര്യ മീന്‍ മുറിക്കുന്നതിനിടെ ഒരു മത്സ്യത്തിന്‍െറ ഉള്ളില്‍ നിന്നും തിളങ്ങുന്ന ഒരു മുത്ത് കിട്ടി..

  അയാള്‍ അതുമായി ഒരു മുത്ത് കച്ചവടക്കാരനെ സമീപിച്ചു.

  ഇതിന് എന്ത് വില കിട്ടും?

  കച്ചവടക്കാരന്‍ പറഞ്ഞു ഇത് വളരെ വിലപിടിപ്പുള്ളതാണ്. എത്രയാ വില പറയാ എന്നെനിക്കറിയില്ല.. നീ ഇതുമായി പട്ടണത്തില്‍ ചെന്ന് അന്വേഷിക്കുക.

  പട്ടണത്തിലെ പ്രമുഖ വ്യാപാരി പറഞ്ഞുഃ

  ഇത് അമൂല്യമായ മുത്താണ്. ഇതിന്‍റെ വില തരാന്‍ എനിക്ക് സാധിക്കില്ല. നീ ഭരണാധികാരിയെ പോയി കാണുക. അദ്ദേഹത്തിനേ ഇത് വാങ്ങാന്‍ കഴിയൂ…

  ഭരണാധികാരി മുത്ത് നോക്കിയിട്ട് പറഞ്ഞുഃ
  സുഹൃത്തേ…ഇത് ഞാന്‍ എടുത്ത് കൊള്ളാം, പകരം എന്‍റെ ഖജനാവില്‍ നിന്നും ഇഷ്ടമുള്ള അത്ര എടുത്ത് കൊള്ളുക.

  പക്ഷേ ഒരു വ്യവസ്ഥ
  നിനക്ക് മൂന്ന് മണിക്കൂര്‍ മാത്രമേ ഖജനാവിൽ സമയമുള്ളൂ…

  മുക്കുവന്‍ പറഞ്ഞു മൂന്ന് മണിക്കൂറൊന്നും എനിക്ക് വേണ്ട. ഞാനൊരു സാധാ മുക്കുവനാണ്.

  ഭരണാധികാരി പറഞ്ഞു നിനക്ക് മൂന്ന് മണിക്കൂര്‍ സമയം അനുവധിച്ചിരിക്കുന്നു..

  മുക്കുവന്‍ ഖജനാവിന്‍റെ അകത്ത് കയറി.

  ഖജനാവ് മൂന്നായി ഭാഗിച്ചിരിക്കുന്നു. ഒരു ഭാഗത്ത് നിറയെ വില പിടിപ്പുള്ള സ്വര്‍ണവും രത്നങ്ങളും.

  ഒരിടത്ത് കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍ നിരത്തി വച്ചിരിക്കുന്നു.

  മറ്റൊരിടത്ത് മുറിയിൽ വിശാലമായ കട്ടിളും മെത്തയും

  വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് ശേഷം സ്വര്‍ണം ശേഖരിക്കാം എന്നയാള്‍ കരുതി..

  ഭക്ഷണം കഴിച്ചപ്പോള്‍ അല്‍പം വിശ്രമിക്കാം എന്ന് കരുതി അയാള്‍ പട്ടു മെത്തയില്‍ കിടന്നു…
  അറിയാതെ അയാള്‍ ഉറങ്ങിപ്പായി….

  ‘സമയം തീര്‍ന്നു’..
  .പുറത്ത് വരൂ എന്ന വിളി കേട്ട് അയാള്‍ ഞെട്ടി ഉണര്‍ന്നു…

  താന്‍ ഒന്നും ശേഖരിച്ചില്ല..
  എനിക്ക് ഒരല്‍പ സമയം കൂടി തരൂ എന്നയാള്‍ കരഞ്ഞ് പറഞ്ഞു.

  പക്ഷേ..നിരാശയായിരുന്നു ഫലം.

  അയാള്‍ അമൂല്യ സ്വത്ത് നഷ്ടപ്പെടുത്തി വീട്ടിലേക്ക് ദുഃഖിതനായി മടങ്ങി….

  സുഹൃത്തേ…ഈ കഥ നിന്‍റേതുകൂടിയാണ്…

  കഥയിലെ മുക്കുവന്‍ നീയാണ്…

  അമൂല്യമായ നിധി നിന്‍റെ ആയുസ്സാണ്,നിന്‍റെ ജീവിതമാണ്.
  .
  ഖജനാവിലെ സ്വര്‍ണവും അമൂല്യ വസ്തുക്കളുംനിന്‍റെ നിത്യതയാണ്.അതായതു യേശു ക്രിസ്തുവിലൂടെ ദൈവം നമുക്കായി നൽകിയ നിത്യ ജീവനാണ്. അത് മരണം കൊണ്ട് അവസാനിക്കുന്നതല്ല.
  യേശു ക്രിസ്തുവിനെ രക്ഷകനും കർത്താവും ആയി ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന ഏതു വ്യക്തികൾക്കും മത ,വർഗ്ഗ ,ലിംഗ വ്യത്യാസമില്ലാതെ ആർക്കും ലഭ്യമാക്കാവുന്ന മാർഗമാണ് നിത്യ ജീവന്‍റെ മാർഗം.

  സമൃദ്ധമായ ഭക്ഷണം നിന്‍റെ അശ്രദ്ധയാണ്…

  പട്ടുമെത്ത നിന്‍െറ ഈ ലോക ചിന്തകളും വിചാരങ്ങളുമാണ്.

  അതെ,

  നിന്‍റെ വികാര വിചാരങ്ങളും അശ്രദ്ധയും നിന്നെ പിടികൂടിയപ്പോള്‍ വില ഏറിയ നിന്‍റെ ആത്മാവിന്റെ കാര്യംനീ ശ്രദ്ധിച്ചില്ല.ക്രിസ്തു നിനക്കായി ഒരുക്കിയ പാപമോചനവും വീണ്ടെടുപ്പും മറന്നുകളയരുതേ.
  ദൈവത്തിന്റെ മുൻപിൽ നീ വിലയേറിയവനായതിനാലാണ് ദൈവം മനുഷ്യനായി ഈ ഭൂമിയിൽ ജഡാവതാരം എടുത്തത്
  ഈ ക്രിസ്തുമസ് ക്രിസ്തുവിനെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്ന ദിനങ്ങളാവട്ടെ.
  ക്രിസ്തു നിന്‍റെ ഉള്ളിൽ ജനിക്കട്ടെ.അതാണ് യഥാർത്ഥ ക്രിസ്തുമസ്.

  1. തേളിന്റെ വിഷം വാലിൽ എന്നുപറയുന്നത് പോലെ , ടിപിഎം ദുരുപദേശ വിഷം ഏറ്റവും കുടിപ്പിക്കുന്നത് അവരുടെ പാട്ടുകളിലൂടെ യാണ് , തെളിവുകൾ തരാം ;- ടിപിഎം ഗീതങ്ങൾ പട്ടു 172 . ….പാടിപ്പാടി സിയോൺ മലയിൽ കുഞ്ഞാടുമായി നില്കും 144000 , പേര് , അത് ഒന്നാം തരാം കന്യകന്മാര .ഓർത്തോണം . എന്തിനാടാ വിശ്വാസി നീ കന്യകാൻ മാരെ പുകഴ്ത്തുന്നത് , നിന്റെ അധ്വാനത്തിന്റെ ഓഹരി തിന്നിട്ടു നിനെകൊണ്ടുതന്നെ 0 0 0 പറയിക്കുന്നു . 588…എത്ര മനോഹരം സീയോൻ നഗരം അവസാനം മേല്കീസാദിഖിന് സേവാ ……. വിശ്വാസി ? നിനക്ക് ഇതു പാടാമോ ? — 593 പാടിപ്പാടി ….പ്രിയനേ സ്നേഹിച്ചു സേവിച്ചതാൽ പ്രത്യുവിൽ ഷണ്ണന്മാരാകിയോർ ………..ഭാര്യ യുമായി ജീവിക്കുന്ന മുതുമണ്ഡൻ വിശ്വാസി നിനെകൊണ്ട് ഇതിലും കൂടുതൽ അടുത്തപാടിൽ പാടിക്കും ….. പിടിച്ചോ 596 .. മാലികി സാദിഖിന് ക്രമപ്രകാരം നിത്യ പുരോഹിതൻ മാരായവർ……ടിപിഎം പഠിപ്പിക്കൽ പ്രകാരം , വിശ്വാസി നീ ഇവിടുത്തെ പുരോഹിതനാ ? 590 ഇതോക്കെ തന്നെ….മറുപടി തരാൻ നിങ്ങൾക്കും സ്വാതന്ത്ര്യം തന്നിട്ടുണ്ട് , ഷാജി ജോൺ ചെയ്യുന്നതുപോലെ ഇംഗ്ലീഷ് സെക്ഷനിൽ പോയ് തെറിപറയല്ലേ ;

 2. ഷാജി ടിപിഎം മിന്റെ കൊട്ടാരം ഉപദേഷ്ടാവാണല്ലോ ? ഷാജി മുകളിൽ എഴുതിയിരിക്കുന്നത് മുടങ്ങാതെ വായിച്ചു അനുസരിച്ചാൽ …..സിയോൺ .സിയോൺ ….

 3. ഷാജി ഈ കഥയിലെ മുക്കുവൻ നീയാണ് , നീ ഇതു പറയേണ്ടത് നിന്റെ മൂപ്പൻ മാരോടാണ് .നീ ധൈര്യമായി അവരോടു പറയുക നിങ്ങൾ സർവ ബഹുമാനവും കള്ളത്തരത്തിൽ ഞങ്ങളോട് പിടിച്ചു വാങ്ങിയിട്ടും മൂപ്പ …..നിങ്ങളെല്ലാം നിത്യ നരകത്തിന്റെ അവകാശികൾ ആകുവാൻ തയാറായി ഞങ്ങളെകൂടി ചതിക്കുമ്പോൾ നിങ്ങൾ ശരിക്കും ടിപിഎം ചീഫ് പാസ്‌റ്റർ പറഞ്ഞിട്ടു തന്നെയോ എന്ന് ചോദിക്കുക . പാസ്‌റ്റർ കനകരാജ് വിശുദ്ധൻ മാർ മാത്രം താസിക്കുന്ന കെട്ടിടത്തിൽ കുലപതാകാൻ മാറാലഉ മരണപ്പെട്ടു . വിശ്വാസികൾക്ക് വേണ്ടി രാപ്പകലെന്യേ പ്രാർഥിക്കുന്ന മാലാഖമാരും , കന്യകൻ മാരും മാത്രമേ അവിടെയുള്ളു . കന്യക നീ മാലാഖ മാരുടെ അടുത്ത് പോകരുത് എന്നു മരണപ്പെട്ട മനുഷ്യൻ പറഞ്ഞിരുതായി കേൾക്കുന്നു . ഷാജി കള്ളം ചെയ്യുന്നതിനേക്കാൾ കുറ്റകരമാണ് കള്ളാത്തിനു കൂട്ടുനില്കുനത് വരും ദിവസങ്ങൾ ഷാജിക്ക് അത് മനസിലാകും ……പ്രാർഥിക്കുക

Leave a Reply

Your email address will not be published. Required fields are marked *