അധികാരികളെ അനുസരിക്കു?

എബ്രായർ 13:17 എന്തുകൊണ്ട് മറ്റ് തിരുവെഴുത്തുകൾക്ക് വിപരീതം ആകുന്നു?

“തെറ്റായ തർജ്ജിമ” “വെട്ടിച്ചുരുക്കൽ” “കൂട്ടിച്ചേർക്കൽ” മുതലായവ സ്വാർത്ഥ താൽപര്യക്കാർ ബോധപൂർവം ബൈബിളിൽ ചേർത്തിട്ടുണ്ടെന്ന് അറിയാമോ? അധികാര മോഹികളായ സഭാ  നേതൃത്വം ജനങ്ങളെ വഴി തെറ്റിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. വേറെയൊരു ആർട്ടിക്കിളിൽ അതെ പറ്റി ചിന്തിക്കാം. ഈ ആർട്ടിക്കിൾ അങ്ങനെയുള്ള ഒരു വചന ഭാഗത്തെ പറ്റിയാകുന്നു.

ബൈബിൾ പഠിപ്പിക്കുന്നില്ലേ, “അധികാരികൾക്ക് കീഴടങ്ങുക” “നല്ലവണ്ണം ഭരിക്കുന്നവർക്ക് ഇരട്ടി ബഹുമാനം കൊടുക്കണം” “നിങ്ങളെ ഭരിക്കുന്നവരെ ഓർത്തു കൊള്ളണം” “നിങ്ങളുടെ ഭരണകർത്താക്കളെ അനുസരിക്കണം” അങ്ങനെ ഇളയവർ മൂപ്പന്മാർക്കു ബഹുമാനം കൊടുക്കണം”?

ഇതെല്ലാം സഭ നേതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട വചനങ്ങൾ ആണ്. ഇതുകൊണ്ട് വിശ്വാസികളുടെ കഴുത്തു ഞെരിച്ചു പൂഴി മണലിൽ അവർ പിടയുന്നത് കണ്ടു രസിക്കും. തെറ്റായി ചെയ്യപ്പെട്ട തർജ്ജിമ “സഭ” “സ്നാനം” “കര്‍ത്തവ്യം” എന്നീ വാക്കുകളോട് “അനുസരിക്കുക” “ഭരിക്കുക” “കീഴ്‌പ്പെടുക” എന്ന വാക്കുകളും ചേർക്കും.

അസ്സെംബ്ലി, ദൈവജനങ്ങളുടെ കൂട്ടായ്മ എന്നീ അർത്ഥമുള്ള പൗരസഭ (ECCLESIA) എന്ന വാക്ക് സ്ഥാപിത താല്പര്യത്തോടെ സഭ (അർഥം കെട്ടിടം അഥവാ സംഘടന) എന്ന് മാറ്റി ജനങ്ങളുടെ മേൽ കർതൃത്വം നടത്തുന്നു എന്ന കാര്യം ഇപ്പോൾ കണ്ടുവല്ലോ? അതുപോലെ അധികാര മോഹികൾ മേൽപ്പറഞ്ഞ വാഖ്യത്തെ എങ്ങനെ വളച്ചൊടിച്ചുവെന്ന് നോക്കാം.

എബ്രായർ 13:17, “അടിസ്ഥാനമാക്കി നമ്മുക്ക് ചിന്തിക്കാം. ആദ്യ നോട്ടത്തിൽ ഈ വാഖ്യം ദൈവ ജനങ്ങളെ ഭരിക്കുന്നവരെ കുറിച്ചാണെന്ന് തോന്നുന്നതിനാൽ ടിപിഎം ശുശ്രുഷകന്മാരുടെ ഏറ്റവും പ്രിയപ്പെട്ട വാക്യമാണിത്. നമ്മുടെ മുന്ന് വാക്കുകളും ഒരേ ശ്വാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നമ്മുക്ക് ഓരോ വാക്കും വേറെ വേറെ ചിന്തിക്കാം. അതിനാൽ യഥാർത്ഥ അർത്ഥവും തർജിമയിൽ വന്ന പിശകും മസ്സിലാകുമ്പോൾ അധികാര മോഹികളുടെ ദുർവിനിയോഗം തിരിച്ചറിയാം.

എബ്രായർ 13:17, “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ലസന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”

ആദ്യമായി “കീഴടങ്ങിയിരിപ്പിൻ” എന്ന വാക്ക് ശ്രദ്ധിക്കുക. ഈ വാക്ക് പഴയ കയ്യെഴുത്തു പ്രതികളിൽ ഒരു രുപത്തലിലും ഇല്ല. ഈ വാക്ക് തർജ്ജിമകാരൻ സ്വന്ത താല്പര്യത്തിനായി കുത്തിത്തിരുകിയതാണ്.

പെയ്തൊ (PEITHO) എന്നാൽ എന്ത്?

അടുത്തത് “അനുസരിക്കുക” അഥവാ “അവരെ അനുസരിക്കുക”. ബൈബിൾ സോഫ്റ്റ്‌വെയർ പ്രോഗ്രാം ഉപയോഗിച്ച് ഇത് ആർക്കും പരിശോധിക്കാം. സ്ട്രോങ്ങിൻ്റെ നമ്പർ അനുസരിച്ച് “അനുസരിക്കുക” എന്ന ഗ്രീക്ക് പദം “പെയ്തൊ (PEITHO)” ആണ്. സ്ട്രോങ്ങിൻ്റെ നമ്പർ 3982 . ഇത് 60  പ്രാവശ്യം കാണാം. കിംഗ് ജെയിംസ് വേർഷൻ അനുസരിച്ച് ഈ ഗ്രീക്ക് പദത്തിൻ്റെ അർത്ഥം “പ്രോത്സാഹിപ്പിക്കുക” “വശീകരിക്കുക” എന്നൊക്കെ ആണ്.

ഇത് ബൈബിളിൽ ആദ്യം എവിടെ വരുന്നുവെന്ന് ശ്രദ്ധിക്കാം

മത്തായി 27:20, “എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.”

മഹാപുരോഹിതന്മാർക്കും മൂപ്പന്മാക്കും പുരുഷാരത്തോട് ബർബാസിനെ വിടുവാനോ യേശുവിനെ കൊല്ലുവാൻ ചോദിക്കാനുള്ള   യാതൊരു അധികാരവുമില്ല. പക്ഷെ ജനങ്ങൾ പിലാത്തോസിനെ അതിന് പ്രേരിപ്പിക്കുകയായിരുന്നു. അത് തന്നെയാണ് എബ്രായർ 13:17.

വൈനിൻ്റെ സ്‌പോസിറ്റോറി നിഘണ്ടു പ്രകാരം പെയ്തൊ  :  പ്രേരിപ്പിക്കുക, വിജയിക്കുക, എന്നൊക്കെ അർഥം. അപ്പൊ.പ്രവ. 5:40 (കര്‍മ്മണിപ്രയോഗം)  പ്രേരണയിലൂടുള്ള അനുസരണം, അല്ലാതെ സമർപ്പണമല്ല.

“അനുസരണം” എന്ന പദത്തിനുള്ള ഗ്രീക്ക് വാക്ക് “HAPAKOUO” എന്നാണ്. ഈ “HAPAKOUO” എന്ന പദം പുതിയ നിയമത്തിൽ 21 പ്രാവശ്യം പ്രതിപാദിക്കുന്നുണ്ട്. അത് “അനുസരണത്തിൻ്റെ” പല വിധങ്ങൾ സൂചിപ്പിക്കുന്നു.

മത്തായി 8:27, “എന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.”

എഫെസ്യർ 6:1, “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.”

1 പത്രോസ് 3:6, “അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്ത് യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.”

കടലും കാറ്റും യേശുവിനെ അനുസരിച്ചു. മാതാപിതാക്കന്മാരെ അനുസരിക്കാൻ  കുട്ടികളെ ഉപദേശിക്കുന്നു. സാറ അബ്രഹാമിനെ അനുസരിച്ചു, യജമാനൻ എന്ന് വിളിച്ചു. വചനത്തിൽ ഒരിടത്തും പാസ്റ്റർമാർക്കോ സഭാ നേതാക്കൾക്കോ മേൽപ്പറഞ്ഞ രീതിയിലുള്ള യാതൊരു അധികാരവും കൊടുത്തതായി പറയുന്നില്ല.

ഗ്രീക്ക് പദം “HAPAKOUO” ഒരിക്കലും ആ അർത്ഥത്തിൽ ഉപയോഗിച്ചിട്ടില്ല. എന്നാൽ  “PEITHO” എന്ന ഗ്രീക്ക് പദം “പ്രേരിപ്പിക്കുക” “പ്രോത്സാഹിപ്പിക്കുക” മുതലായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നു.

PEITHO” എന്ന പദം ഉപയോഗിച്ചിരിക്കുന്ന വേറെ ചില അവസരങ്ങൾ നോക്കാം.

അപ്പൊ.പ്രവ 13:43, “പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവകൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു (PEITHO).”

അപ്പൊ.പ്രവ 19:8, “പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും (ചർച്ച) സമ്മതിപ്പിച്ചുംണ്ട് (PEITHO) മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.”

പള്ളിയിൽ ജനങ്ങളുമായി  നടത്തേണ്ടി വന്ന ചർച്ചയെ പറ്റി  ഇവിടെ അപ്പൊസ്തലന്മാർ “വാദിക്കുന്നു”. അവരെ ആജ്ഞാപിക്കുന്നില്ല, അവരുടെ യോഗ്യത മനസ്സിലാക്കി അനുസരിക്കകയത്രേ. വാദിക്കാതെ അവരെ പ്രോത്സാഹിപ്പിച്ചു (PEITHO).

അപ്പൊസ്തലന്മാർ അവരുടെ വലിപ്പം കാണിച്ചില്ല. അവിടെ സഭ പണിതില്ല. തന്നത്താൻ വലിയവർ ആക്കിയില്ല. അവരുടെ ഒരേ ഒരു ഉദ്ദേശം ക്രിസ്തുവിനെ ഉയർത്തുക മാത്രമായിരുന്നു.

യഥാർത്ഥ നേതൃത്വം എന്താണെന്ന് അറിയണോ? എന്തുകൊണ്ട് പൗലോസ് പ്രേരിപ്പിച്ചു? എന്തുകൊണ്ടെന്നാൽ അദ്ദേഹം പൂർണമായി പ്രേരിതനായി. എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമായി അറിയാമായിരുന്നു.

അപ്പൊ.പ്രവ. 19:26, “എന്നാൽ ഈ പൗലൊസ് എന്നവൻ കയ്യാൽ തീർത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു (PEITHO) മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.”

അപ്പൊ.പ്രവ. 26:28, “അഗ്രിപ്പാ പൗലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു (PEITHO) എന്നു പറഞ്ഞു.”

അപ്പൊ.പ്രവ. 28:23, “ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവൻ്റെ പാർപ്പിടത്തിൽ അവൻ്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളുംആധാരമാക്കി യേശുവിനെക്കുറിച്ചു അവർക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു. (PEITHO).”

ഗ്രീക്ക്  പദം PEITHO എന്നതിനെ പറ്റി ചില വചനങ്ങൾ

നമ്മൾ എബ്രായർ 13:17 ആണ് ചിന്തിക്കുന്നതെന്ന് എന്നോർക്കുക, അവിടെ “അനുസരണം” എന്ന പദം എപ്രകാരം തിരി മരിച്ചതാണെന്നു ശ്രദ്ധിക്കുക.

2 കൊരിന്ത്യർ 5:11, “ആകയാൽ കർത്താവിനെ ഭയപ്പെടേണം എന്നു അറിഞ്ഞിട്ടു ഞങ്ങൾ മനുഷ്യരെ സമ്മതിപ്പിക്കുന്നു;”

2 തിമോ. 1:5, “ആ വിശ്വാസം ആദ്യം നിൻ്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.(peitho).”

2 തിമോ. 1:12, “അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എൻ്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.(peitho).”

എബ്രായർ 11:13, “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും (peitho) ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.”

ഒരു  സഭ നേതാവ്, അത് പാസ്റ്റർ ആയാലും മൂപ്പൻ ആയാലും. ക്രിസ്തുവിൻ്റെ ആത്മാവിൽ ജീവിക്കുകയും നടക്കുകയും ചെയ്താൽ ഒരിക്കലും ആജ്ഞാനുവർത്തിയോ അധികാര മോഹിയോ  ആകുകയില്ല. പൂർണമായ അടിമത്വം എബ്രായർ 13:17 ഉദ്ദേശിക്കുന്നില്ലെന്ന് മനസ്സിലായല്ലോ.

പത്രോസിൻ്റെയും അപ്പൊസ്തലന്മാരുടെയും മാതൃക

അപ്പൊസ്തലനായ പത്രോസിനെ നോക്കാം. അപ്പൊ പ്രവ. 10 ൽ, ദൈവം പത്രോസിനെ ഗാഢനിദ്രയിൽ ആക്കി കൊർന്നേല്യൊസിൻ്റെ ഭവനത്തെ കുറിച്ചുള്ള ദർശനം കാണിച്ച് ജാതികളിലേക്ക് സുവിശേഷം എത്തിക്കുന്നു. അപ്പൊ.പ്രവ. 11:1-3, “ജാതികളും ദൈവവചനം കൈക്കൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു. പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു: നീഅഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.”

എന്തായിരുന്നു പത്രോസിൻ്റെ പ്രതികരണം? ഞാനൊരു അപ്പൊസ്തലൻ ആണെന്ന ബാഡ്ജ് അവരെ കാണിച്ചോ? “ദൈവം അഭിഷേകം ചെയ്തവനെ തൊടരുതെന്ന” വചനം കാണിച്ചോ? നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ പാടില്ലെന്ന് പറഞ്ഞോ? “വിശുദ്ധ കോപം” അവർക്കെതിരെ ചൊരിഞ്ഞോ? ഇതു മാതിരി യാതൊരു തമാശയും കാണിച്ചില്ല.

പത്രോസ് എല്ലാ സംഭവങ്ങളും തുടക്കം മുതൽ വിവരിക്കാൻ തുടങ്ങി. “ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് എൻ്റെ മേൽ വന്നു. യോഹന്നാൻ വെള്ളത്താൽ സ്നാനം കഴിപ്പിച്ചു, അവൻ നിങ്ങളെ പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കും  എന്ന ഭാഗം ഓർത്തു… ഈ കാര്യം കണ്ടപ്പോൾ അവർ  സമാധാനത്താൽ ദൈവത്തെ മഹത്വപ്പെടുത്തി, ജാതികൾക്കും മനസ്സാന്തരത്തിലൂടെ രക്ഷ പ്രാപിക്കും എന്നറിഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.

അവർ ധ്യാനിച്ച് ദൈവത്തിന് മഹത്വം കൊടുക്കാൻ പ്രേരിപ്പിച്ചു. പത്രോസ് അനുസരണമോ അധികാരമോ കാണിച്ചില്ല. പത്രോസ് വിവേകത്തോടെ പ്രവർത്തിച്ചത് ദൈവ നാമ മഹത്വത്തിനിടയായി. പത്രോസ് സഹോദരന്മാരോട് എങ്ങനെ ഇടപെടണം എന്നു കാണിച്ചു കൊടുത്തു. അദ്ദേഹം ചോദ്യങ്ങൾക്കും വിമർശനത്തിനും മേലെയാണെന്നു ചിന്തിച്ചില്ല. ദൈവീകമായ അദ്ദേഹത്തിൻ്റെ പ്രവത്തനം  ധാരാളം ആളുകൾക്ക് പ്രേരണയായി തീർന്നു. കൊർന്നല്യോസിൻ്റെ ഭവനത്തിൽ കുമ്പിട്ടത് ആദ്യം  ഓർക്കുക. എന്തായിരുന്നു പത്രോസിൻ്റെ പ്രതികരണം? പത്രോസ് അദ്ദേഹത്തെ ഉയർത്തി ഞാനും നിന്നെപ്പോലൊരു മനുഷ്യൻ എന്നു പറഞ്ഞു.

തനിക്കുള്ള വിശുദ്ധ അഭിഷേകം കാരണം പത്രോസ് എന്തെങ്കിലും അനുസരണമോ സമർപ്പണമോ ആവശ്യപ്പെട്ടോ? പാസ്റ്റർ പരിവേഷം കാരണം  എന്തെങ്കിലും പ്രത്യേക പരിഗണന ആവശ്യപ്പെട്ടോ? ക്രിസ്തു നിയമിച്ച ഓഫീസിൽ ക്രിസ്തുവിൻ്റെ വസ്ത്രം ധരിച്ച ആളെ കണ്ടോ? ഞാനും കണ്ടില്ല !!!

നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ എബ്രായർ 13:17 ശ്രദ്ധിക്കാം

“അനുസരിക്കു” എന്ന പദം, തർജിമക്കാരൻ “ഭരിക്കുക” “കർതൃത്വം നടത്തുക” മുതലായ വാക്കുകളാൽ സഭ സംഘടനകൾക്ക് ജനങ്ങളെ അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെ പ്രയോഗിച്ചതാണെന്ന് മനസ്സിലായല്ലോ.  (“കർതൃത്വം നടത്തുക”  എന്ന പദം മൂലഗ്രന്ഥത്തിൽ ഒരിടത്തം ഇല്ല, അതിനാൽ അത് തള്ളിക്കളയേണ്ടതാകുന്നു).

ഗ്രീക്ക് പദം  “ഭരിക്കുക” പഠിക്കുമ്പോൾ അതൊരു നിർവചനം അല്ലാതെ ഒരു പുനഃവ്യാഖ്യാനം ആണ്. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ…എന്നത് തർജിമാക്കാരൻ്റെ പ്രതിനിധാനം ആകുന്നു. “കർതൃത്വം നടത്തുക” എന്നതിന് യാതൊരു ലക്ഷ്യാര്‍ത്ഥവും ഇല്ല.

ശരിയായ രീതിയിൽ പരിഭാഷപ്പെടുത്തിയ ചില വാക്യങ്ങൾ ശ്രദ്ധിക്കാം

ഫിലിപ്പിയർ 2:3, “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.”

ഫിലിപ്പിയർ 3:8, “അത്രയുമല്ല, എൻ്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൻ്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.”

1 തെസ്സലൊനീക്യർ  5:13, “ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ.”

എബ്രായർ 13:17 ഇത് “പ്രോത്സാഹിപ്പിക്കുന്നവരെ വളരെ മാന്യതയോടെ” എന്ന് വായിക്കണം. ”നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ” എന്നല്ല. ഒരു സഭ നേതാവിനും വിശ്വാസത്തിനു മേൽ അധികാരമില്ല.

2 കൊരിന്ത്യർ  1:24, “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്‌ക്കുന്നുവല്ലോ.”

മത്തായി 20:25-28 അധ്യായം നോക്കാം. “യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾഅറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

ഇപ്പോൾ സഭാ നേതാക്കളുടെ ഇടയിൽ  ഇങ്ങനെയല്ല. യഥാർത്ഥ സഭ നേതാക്കൾ ശുശ്രുഷിക്കുന്നവരായിരിക്കണം. അവർ ഒരിക്കലും മറ്റുള്ളവരുടെ മേൽ കർതൃത്വം നടത്തുകയില്ല. അവർ മറ്റുള്ളവരുടെ സന്തോഷത്തിൽ പങ്കാളികൾ ആകേണം. “ഭരിക്കുക” “കർതൃത്വം നടത്തുക” മുതലായ പദങ്ങൾ ഇപ്പോഴുള്ള സഭ അധികാരികൾക്ക് ഏറ്റവും ചേർന്നതാണ്. വചനം പഠിപ്പിക്കുന്ന സഭാ നേതാക്കൾ ഇങ്ങനെയാണോ അതോ ഇപ്പോൾ കാണുന്ന സഭാ നേതാക്കൾ ഇങ്ങനെയാണോ? “ഭരിക്കുക” “കർതൃത്വം നടത്തുക” മുതലായ പദങ്ങൾ ഒരു ശുശ്രുഷകന് യോജിച്ചതേയല്ല. ഇപ്പോഴെങ്കിലും നിങ്ങളുടെ കണ്ണ് തുറന്നോ? ക്രിസ്തുവിൻ്റെ സ്വഭാവം ശുശ്രുഷിക്കുന്നതാകയാൽ ഞങ്ങളുടെ സംശയംവർദ്ധിക്കുന്നു.

മത്തായി 18:3-4, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്‌ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.”

മത്തായി 20:28, “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”

മത്തായി 23:12, “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്‌ത്തപ്പെടും; തന്നെത്താൻ താഴ്‌ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.”

യോഹന്നാൻ  13:14-17, “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ.”

ഇതേ വിഷയം 1 തിമോത്തിയോസ് 5:17  ലും പറയുന്നു. നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക. ഗ്രീക്ക് പദം “PROISTEMI”  ഒരിക്കലും കർതൃത്വം അല്ല.

അപ്പൊ.പ്രവ. 5:20, “നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവൻ്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.”

അപ്പൊ.പ്രവ. 24:20-21, “അല്ല, ഞാൻ ന്യായാധിപ സംഘത്തിൻ്റെ മുമ്പിൽ നില്‌ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ അവിടെവെച്ചു എൻ്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ.”

തീത്തോസ് 3:8, “ഈ വചനം വിശ്വാസയോഗ്യം; ദൈവത്തിൽ വിശ്വസിച്ചവർ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിപ്പാൻ കരുതേണ്ടതിന് നീ ഇതു ഉറപ്പിച്ചു പറയേണം എന്നു ഞാൻ ഇച്ഛിക്കുന്നു. ഇതു ശുഭവും മനുഷ്യർക്കു ഉപകാരവും ആകുന്നു.”

തീത്തോസ് 3:14, “നമുക്കുള്ളവരും ഫലമില്ലാത്തവർ ആകാതെ അത്യാവശ്യസംഗതികളിൽ സൽപ്രവൃത്തികൾക്കു മുമ്പരായിരിപ്പാൻ പഠിക്കട്ടെ.”

2 കൊരിന്ത്യർ 1:24, “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്‌ക്കുന്നുവല്ലോ.”

എബ്രായർ 13:17 – യഥാർത്ഥ വിശദീകരണം

പൗലോസ് പോലും തന്നെ കുട്ടു വേലക്കാരനായി നിനച്ചു ആരുടെ മേലും കർതൃത്വം നടത്തിയില്ല.

എബ്രായർ 13:17, “ഇത് ഇങ്ങനെ പരിഭാഷപ്പെടുത്തണമായിരുന്നു,നിങ്ങളെ നടത്തുന്നവർക്ക്‌ പ്രേരണയാകേണ്ടതിനു അവരുടെ അഭിപ്രായത്തോടു യോജിക്കുക ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.”

എബ്രായർ 13:17 – ൽ കാർത്ര്യത്വത്തെ പറ്റി വേറൊരു സംഭവം കാണിക്കുന്നു. “നിങ്ങളെ ഭരിക്കുന്നവരെ ഓർത്തു കൊള്ളുക. അവർ ദൈവ വചനം നിങ്ങളോടു ഉപദേശിച്ചവരല്ലോ, അവരുടെ വിശ്വാസവും സംഭാഷണവും കണ്ടുവല്ലോ.”

ഈ വാക്യം ഭൂതകാലത്തിൽ  എഴുതേണ്ടതാണ്, എന്നാൽ കെജെവി പരിഭാഷയിൽ ഇത് വർത്തമാന കാലത്തിൽ ആണ്. വിശ്വാസത്തിൽ മരിച്ചവരെ പറ്റിയാണ്, അല്ലാതെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരെ പറ്റി അല്ല.  അതിൻ്റെ പിന്നിലുള്ള രണ്ടു അധ്യായങ്ങളിൽ ഒരു മാനദണ്ഡം വെച്ചിട്ട് കടന്നു പോയവരെ കാണിക്കുന്നു. അവരുടെ വിശ്വാസത്തെ അനുകരിച്ചു അവരുടെ ജീവിത ശൈലി പിന്തുടരുക. ആദ്യകാലങ്ങളിൽ ക്രിസ്തുവിനെ പിന്തുടർന്നവർക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും ആയിരുന്നു. നമ്മൾ അവരെ പിന്തുടരണ്ടായോ?

യേശു ക്രിസ്തുവാണ് നമ്മുടെ പരമാധികാരിയായ രാജാവും പ്രഭുവും. നമ്മുടെ “ഭരണാധികാരി” “കർതൃത്വം നടത്തുന്നവൻ” മുതലായ വാക്കുകൾ അദ്ദേഹത്തിന് മാത്രമുള്ളതാണ്. ഇന്നത്തെ ലോക്കൽ സംഘടന പരമായ സഭയിലുള്ള അങ്ങേയറ്റം ഏകാധിപതിയും ദൈവ ജനങ്ങളെ  ഭരിക്കുന്ന രീതി തീർത്തും ക്രിസ്തു വിരുദ്ധമാണെന്നു അംഗകരിക്കുമെന്ന് ഞാൻ സംശയിക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ നെറ്റിമേൽ “ഭരണാധികാരി” എന്നെഴുതാൻ പാടില്ല. ഇന്നത്തെ പല സഭാനേതാക്കളും, അഹങ്കാരികളും, വഞ്ചകരും, തലയെടുപ്പും ഉള്ളവരായതിനാൽ “ഭരണാധികാരി” എന്ന് ചിന്തിക്കുന്നു. ധാരാളം ശമ്പളവും ആനുകൂല്യങ്ങളും ഉള്ളവർ പോലും ഇത് കാണുമ്പോൾ നാണിച്ചു പോകും. നിങ്ങൾതല കുനിക്കേണ്ട.

“അനുസരിക്കുക” “കർതൃത്വം നടത്തുക” എന്നി പദങ്ങളോട് ചേർന്ന് “കീഴ്‌പ്പെടുക” എന്ന പദവും ചേർത്തിരിക്കുന്നു.

എബ്രായർ 13:17, “നിങ്ങളെ നടത്തുന്നവരെ അനുസരിച്ച് കീഴടങ്ങിയിരിപ്പിൻ.”

ഇപ്പോൾ സഭകളിൽ നടന്നുകൊണ്ടിരിക്കുന്ന ആത്മീക അധിക്ഷേപവും വചന വിരുദ്ധമായ ഏകാധിപത്യവും കാരണം മിക്കവാറും എല്ലാ ക്രിസ്ത്യാനികൾക്കും “കീഴ്‌പ്പെടുക” എന്ന പടം ഇറക്കാൻ വളരെ ബുദ്ധിമുട്ടാണ്. “കീഴ്‌പ്പെടുക” എന്നതിനുള്ള ഗ്രീക്ക് പദം “HUPEIKO” ആണ്. ഇത് ആരെങ്കിലും ദൈവ സ്നേഹത്താൽ ചെയ്യുന്ന കാര്യങ്ങൾ ആണ്. ക്രിസ്തു സഭയിൽ ഒരിടത്തും അധികാരികൾക്ക് കീഴടങ്ങൽ പറഞ്ഞിട്ടില്ല. നിങ്ങൾ അങ്ങനെ ചെയ്താൽ നിങ്ങൾക്ക് യാതൊരു അധികാരവും ഇല്ലെന്നു വ്യക്തമല്ലേ. മാര്‍ഗനിര്‍ദേശം നല്കാൻ സാധിക്കത്തില്ലെങ്കിൽ നയിക്കാൻ യോഗ്യരല്ല.

ബൈബിളിൽ ഒരിടത്തും സഭാ ഒരു ആർമി ആണെന്ന് എഴുതിയിട്ടില്ല. ഡ്രില്ലിങ് മെഷിൻ്റെ ശബ്ദം വചനത്തിൽ ഇല്ല, എന്നാൽ പുരുഷൻ നയിക്കുന്ന സഭാ സംഘടനകളിൽ കാണാം. മിക്കവാറും എല്ലാ സഭ നേതാക്കളും ദൈവ ജനങ്ങളെ ഭരിക്കുന്നവരാണ്. അവരുടെ ഗുരുക്കന്മാരും സെമിനാരികളും ലോക ചിന്തയും ഈ പ്രവൃത്തി ചെയ്യിക്കുന്നു. വചനങ്ങൾ അല്ലാതെ, ബലപ്രയോഗത്താലോ ആർമി അധികാരത്താലോ ഇത് ചെയ്യുന്നു.

1 പത്രോസ്  5:5, “അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. (HUPOTASSO). എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്‌ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.”

ഗ്രീക്ക് പദം “HUPOTASSO” എന്നാൽ ആർമി സൈനികരെ അവരുടെ നേതാവിൻ്റെ കീഴിൽ അണിനിരത്തുക.

പ്രശസ്തമായ “സഭാ ഉപദേശങ്ങൾക്ക്” വിപരീതമായി, പത്രോസ് വിശ്വാസികളോട് അധികാര മോഹികളുടെ ആജ്ഞക്ക് കീഴ്‌പ്പെടുവാൻ പറയുന്നില്ല. സഭാ നേതാക്കൾക്ക് കീഴ്‌പ്പെടാത്തവരെ അഹങ്കാരികളെന്നോ ധിക്കാരിയെന്നോ വിളിക്കുന്നില്ല. ഈ പറയുന്ന സഭാ നേതാക്കൾക്ക് കീഴ്‌പ്പെടാതിരിക്കുന്നതു അഹങ്കാരം അല്ല. ക്രിസ്തുവിൻറ്റെ വിനീതമായ മാതൃകയെ അവഗണിച്ച് സ്വയമായി പുകഴ്ത്തുന്നതാണ് അഹങ്കാരം.  ഇത് സഭ നേതാക്കൾക്ക് സ്വയമായി കീഴ്‌പ്പെടാത്തതല്ല. മറ്റുള്ളവരുടെ മേൽ അധികാരം കാണിക്കുന്നതാകുന്നു.

വചന പരിസമാപ്‌തി

യേശു ദൈവം ആയിട്ടുപോലും മറ്റുള്ളവരുടെ മേൽ കർതൃത്വം നടത്തിയില്ല. ഫിലിപ്പിയർ 2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി.

അഹങ്കാരം മറ്റുള്ളവരെ താഴ്ന്ന നിലയിൽ കാണുന്നതാണ്, അല്ലാതെ അന്യായമായി മറ്റുള്ളവർക്ക് കീഴ്‌പ്പെടാതിരിക്കുന്നത് അല്ല. ദൈവം ആയിട്ടുപോലും ക്രിസ്തുവിൻ്റെ താഴ്മയെ ആലിംഗനം ചെയ്യുന്നതാണ് വിനയം. വിനയംഎന്നത് ഒരാളുടെ മതിപ്പ് ഇല്ലാതാക്കുന്നതാണെങ്കിൽ അഹങ്കാരം എന്താകുന്നു?

ജനങ്ങളെ ഉപദേശങ്ങളും ആജ്ഞകളും നയിക്കുന്ന അശുദ്ധ സ്ഥലമാണിത്.  ഇതാണ് സംഘടനാ പരമായ മതങ്ങൾ ആവശ്യപ്പെടുന്നത്. ഇത് ലോക്കൽ സഭ ഒരു സംഘടനയായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ഇത് ക്രിസ്തുവിനെ അല്ല, റോമിനെ തുണക്കുന്നു.

യേശു ക്രിസ്തു പിതാവിൻ്റെ വലഭാഗത്ത്‌ കാണുമ്പോൾ പല സഭകളും ക്രിസ്തുവിൻ്റെ ഈ ലോക ജീവിതത്തിൽ ദാസരൂപം എടുത്തത് മറക്കുന്നു. സഭ നേതാക്കൾ സാർ ചക്രവർത്തിമാരല്ല. അവർ ക്രിസ്തിയ സഭയുടെ തലവന്മാരും അല്ല. എല്ലാ അധികാരവും അവൻ്റെതാകുന്നു. ക്രിസ്തു പ്രവർത്തിച്ചതുപോലെ എല്ലാ അധികാരവും ദാസരൂപം എടുത്തു സേവനം ചെയ്യാനാണ്, അല്ലാതെ മറ്റുള്ളവരെ അടിമപ്പെടുത്താൻ അല്ല.

യാക്കോബ് 1:16, “എൻ്റെ പ്രിയ സഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.”

ടിപിഎം സഭാ നേതാക്കൾ സത്യത്തിൽ വിശ്വസിക്കുകയും ദൈവ വചനം മനസ്സിലാക്കുകയും ചെയ്യുന്നത് കാണുമ്പോൾ ഭയം തോന്നുന്നു. അവർ അത്രമാത്രം കുറച്ച് അതിനെ പിന്തുടരുന്നു.

പ്രായാധികൻ (മൂപ്പൻ എന്ന വാക്കിൻ്റെ യഥാർത്ഥ അർഥം) സംശയാതീതമായി ആത്മീക പക്വത പ്രാപിച്ച നല്ല ഒരു ഗുരുവും ജനങ്ങളുടെ ഐശ്വര്യത്തിൽ ആത്മാർത്ഥത ഉള്ളവനും ആയിരിക്കേണം. ജനങ്ങളെ ഒരിഞ്ചു പോലുംഅധികാരം നടത്തുന്നവൻ ആയിരിക്കരുത്. ജനങ്ങളിൽനിന്നും ആദരവും ബഹുമാനവും ആവശ്യപ്പെടുന്നവൻ പാടില്ല, ജീവിതത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ക്രിസ്തുവിനെ പോലെ ആണെങ്കിൽ ക്രിസ്തുവിൻ്റെ സ്നേഹം എവിടെയും കാണിക്കും, ജനങ്ങൾ അദ്ദേഹത്തിൻ്റെ പഠിപ്പിക്കലും മാതൃകയും കണ്ടു വിവേകിതരായി തീരും.

ഭരണ വൈദികർക്കെതിനെയുള്ള ഏറ്റവും ശക്തമായ വാദം യേശുവിൻ്റെ മാതൃകയാണ്. ഒന്ന് പണിയാൻ വേണ്ടി മറ്റൊന്ന് തകർത്തോ? വീഥികളിൽ സ്വന്തം ജനങ്ങളുടെ സ്ഥാനമുയർത്താനായി സേവിച്ചോ? ഞങ്ങൾക്ക് ഒന്നുന്നില്ല.

ഇത് അവൻ്റെ (യേശുവിൻ്റെ) പ്രവത്തനം അല്ലെങ്കിൽ, പ്രതിച്ഛായ പ്രതിഫലിക്കുന്നില്ലെങ്കിൽ, സ്വഭാവം വ്യക്തമാക്കുന്നില്ലെങ്കിൽ, ഇത് അവൻ്റെ ശൈലി അല്ല, പൗരോഹിത്യ സഭയും അല്ല.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ഉറവിടം : വിക്കഡ്‌ ഷെഫേർഡ്സ് (WICKED SHEPHERDS)

Leave a Reply

Your email address will not be published. Required fields are marked *