
നിങ്ങൾ ടിപിഎമ്മിൽ വളരെ പുതുതായി വന്നതാണെങ്കിലും ” പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ” എന്ന പ്രേത്യേക പദവിയുള്ള ഒരു കൂട്ടം ജനങ്ങളെ പറ്റി കേട്ടിട്ടുണ്ടാകാം. ഇങ്ങനെയാണ് ഞങ്ങളുടെ ടിപിഎം ശുശ്രുഷകർ ഭാഗ്യഹീനരായ വിശ്വാസികൾക്ക് മുൻപിൽ തങ്ങൾക്കു തന്നെ ബഹുമതി ഉണ്ടാക്കുന്നത്. ഇത് എന്താണെന്ന് അറിയാതിരിക്കാൻ വേണ്ടി വേദപുസ്തകം വായിക്കാത്ത ടിപിഎം വിശ്വാസികളുടെ പുറത്ത് ഒരു രാജകീയ സവാരി നടത്തുന്നു. ടിപിഎമ്മിൻ്റെ ഡിസ്നി ലാൻഡിൽ നിന്നുമുള്ള ഈ നിർബന്ധിത സവാരിയിൽ നിന്നും പുറത്തു വരാൻ വേണ്ടി ഞങ്ങൾ “FROMTPM.COM” ടിപിഎം വിശ്വാസികൾക്ക് മുൻപിൽ ചില വസ്തുതകൾ വെയ്ക്കാൻ ആഗ്രഹിക്കുന്നു.
പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ എന്ന ധാരണ ആൽവിൻ റോമൻ കത്തോലിക്ക സഭയിൽ നിന്നും കൊണ്ടുവന്ന തികച്ചും വചന വിരുദ്ധമായ ഒരു ആശയം ആകുന്നു.
പെന്തക്കോസ്തിൻ്റെ പേരിലുള്ള ഈ റോമൻ കത്തോലിക്ക വേഷത്തിൽ വഞ്ചിതരാകരുത് … ഇത് വളരെ അപകടമാണ്. പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ എന്ന മിഥ്യയുടെ കുരുക്കഴിക്കാൻ ശ്രമിക്കാം.
ആരംഭത്തിൽ ചില ചോദ്യങ്ങൾ
- പുതിയ നിയമത്തിൽ എവിടെയെങ്കിലും ഒരു വാക്യമോ പാസ്സേജോ ഈ “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ” എന്ന ഈ പ്രത്യേക സൃഷ്ടിയെ പറ്റി കാണിക്കാമോ?
- പുതിയ നിയമത്തിൽ എവിടെയെങ്കിലും “പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻൻ്റെ വേലക്കാർ” എന്നവകാശപ്പെടുന്ന അവിവാഹിതരായ / വിവാഹബന്ധം ഉപേക്ഷിച്ച / പരസ്പര ബന്ധം ഇല്ലാത്ത ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും ഒരേ മേൽക്കൂരക്കുള്ളിൽ ഒരുമിച്ച് താമസിക്കുന്നത് കാണിക്കാമോ?
- അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് താമസിക്കുന്നത് അവിഹിത ബന്ധങ്ങൾക്ക് /ദുഷ്‌കര്‍മ്മങ്ങൾക്ക് ഇടം കൊടുക്കത്തില്ല എന്ന് ചിന്തിക്കുന്നുണ്ടോ? കൊടുക്കുമെങ്കിൽ നിങ്ങൾ 1 തെസ്സലോനിക്യർ 5:22 പിന്തുടരുകയല്ലേ?
- മർക്കോസ് 10:9 ൽ പറയുന്ന കല്പനയുടെ ലംഘനമാണോ പ്രതിഷ്ട?
- ഭർത്താവുമായി വേർപിരി ഞ്ഞ് വേറൊരു പുരുഷനുമായി ഒരേ മേൽക്കൂരയിൽ താമസിക്കുന്നതാണോ പ്രതിഷ്ട?
- നിങ്ങളുടെ കേടുപറ്റാവുന്ന (പറക്കമുറ്റാത്ത) കുഞ്ഞുങ്ങളെ മാതാപിതാക്കളേയും കുടുംബത്തേയും സ്നേഹിക്കാത്ത ഒരു പറ്റം ആളുകളുടെ കൈയിൽ ഏല്പിക്കുന്നതാണോ പ്രതിഷ്ട?
- അജ്ഞരായ വിശ്വാസികളുടെ കഷ്ടപ്പെട്ട പണം ആസ്വദിക്കുന്നത് എങ്ങനെ പ്രതിഷ്ട ആകും? അപ്പൊസ്തലനായ പൗലോസ് കഠിന വേല ചെയ്യേണ്ടിയതിൻ്റെ മാതൃക 2 തെസ്സലോനിക്യർ 3:9 ൽ കാണിക്കുന്നു. ഈ പരജീവിസ്വഭാവം പ്രതിഷ്ടയാണെന്ന് ഒരിക്കലും പ്രതിപാദിച്ചില്ല.
- മുകളിൽ പറഞ്ഞ ഏതെങ്കിലും പെരുമാറ്റരീതി വചനാടിസ്ഥാനത്തിൽ ന്യായീകരിക്കാമോ?
ടിപിഎമ്മിലെ പ്രഷ്ഠിക്കപ്പെട്ട വേലക്കാർ എന്ന് പറയുന്നത് അവരാകുന്നു.
ഇവർ റോമൻ കത്തോലിക്ക സഭയിൽ നിന്നും “അസംബന്ധമായാ പ്രതിഷ്ഠിക്കപ്പെട്ട” സുവിശേഷ വേല കടമെടുത്തു. എന്നാൽ റോമൻ കത്തോലിക്ക സഭ പോലും അച്ചനേയും കന്യാസ്ത്രീകളെയും ഒരുമിച്ചു താമസിപ്പിക്കുവാനുള്ള ധിക്കാരം കാട്ടുന്നില്ല. ഈ ടിപിഎം സമ്പ്രദായം അങ്ങേയറ്റം അസഹ്യത ഉളവാക്കുന്നു.
പൊള്ളയായ അവകാശവാദങ്ങൾ
അവർ എല്ലാം വിട്ടു
അവർ ദൈവത്തിനു വേണ്ടി എല്ലാം വിട്ടു എന്നവകാശപ്പെടുന്നു. സത്യത്തിൽ ഈ അവകാശവാദം നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇവരിൽ മിക്കവാറും ആൾക്കാർ പാവപ്പെട്ടതോ ഇടത്തരമായ സാഹചര്യത്തിൽ നിന്നോ വന്നവരാണ്? പിന്നെ അവർക്ക് വിടാൻ എന്തിരിക്കുന്നു? ധാരാളം ആസ്തിയും വളരെ സമ്പന്നമായ ഉപജീവനമാര്‍ഗ്ഗത്തിൽ നിന്നും വന്ന എത്ര പേർ ഇവരിലുണ്ട്? അവരുടെ എണ്ണം വളരെ വിരളമാണെന്ന് എനിക്ക് ഉറപ്പായി പറയാൻ സാധിക്കും.
മിക്കവാറും എല്ലാ ടിപിഎം ശുശ്രുഷകരും അല്പം പോലും പ്രവൃത്തി പരിചയം ഇല്ലാത്തവരാണ്. യേശുവിൻ്റെ ശിഷ്യന്മാർക്ക് നേരെ വിപരീതം. യേശു ശുശ്രുഷക്കായ് വിളിച്ചപ്പോൾ എല്ലാവരും നല്ല തൊഴിൽ ചെയ്തിരുന്നവരായിരുന്നു. കുറഞ്ഞ പക്ഷം പത്രോസ് സ്വന്തമായ വലയും ബോട്ടും നല്ല വരുമാനവും ജീവിത ശൈലിയും വിട്ടു. എനിക്ക് ഈ വേലക്കാരായ ഉപദേശിമാർ എന്ത് ദൈവത്തിനു വേണ്ടി വിട്ടു എന്നത് എന്നും ഒരു വലിയ നിഗൂഢതയാകുന്നു.
ഞാനൊരു ദൃഷ്ടാന്തം അവതരിപ്പിക്കട്ടെ. പണ്ട് കേരളത്തിൽ ദാരിദ്യ്രം ആയിരുന്നപ്പോൾ സമൂഹ ഉപജീവനമാര്‍ഗ്ഗമായി ധാരാളം ആൾക്കാർ ടിപിഎം ശുശ്രുഷ തിരഞ്ഞെടുത്തു. ടിപിഎമ്മിൻ്റെ വാഗ്ദാനം സമൂഹ ഉപജീവനമാര്‍ഗ്ഗമാണ്, അല്ലാതെ ദൈവത്തിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നതല്ല. ഈ പറയപ്പെടുന്ന ടിപിഎം ശുശ്രുഷകർ ടിപിഎമ്മിൽ ചേരുമ്പോൾ അവർക്കുള്ള പാരമ്പര്യസ്വത്ത് കൊണ്ടുവന്ന് പൊതുവായ ടിപിഎം സമ്പത്തിൽ ഇടുന്നു. അത് ദരിദ്രർക്ക് കൊടുക്കത്തില്ല. നിങ്ങളുടെ ദരിദ്രനായ ഏതെങ്കിലും സഹോദരന് ഒരു വ്യക്തി ടിപിഎമ്മിൽ ചേരുന്നതിനു മുൻപെ സ്വന്തം സ്വത്ത് വിറ്റു എന്തെങ്കിലും സഹായം ചെയ്തതായി അറിയാമോ? ഞാൻ ഇതുവരെയും അങ്ങനെ ഒരു സംഭവം കേട്ടിട്ടേയില്ല.
മത്തായി 19:21, “യേശു അവനോട്: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്ന് നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്ക് നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക” എന്നു പറഞ്ഞു.”
മോശ രാജകീയ ജീവിതം വെടിഞ്ഞപ്പോൾ ഒരു സമൂഹത്തിലേക്കും പോയില്ല. അദ്ദേഹം എത്യോപ്യയിലെ വനാന്തരങ്ങളിൽ തനിയെ ഇടയനായി അലഞ്ഞുതിരിഞ്ഞു.
കേരളത്തിൽ നിന്നും എത്ര ആൺകുട്ടികൾ ഇപ്പോൾ ടിപിഎം ശുശ്രുഷയിൽ ചേരുന്നുണ്ടെന്ന് ആർക്കെങ്കിലും പറയാമോ? കാരണം വളരെ ലളിതമാണ്, കേരളം അഭിവൃദ്ധി പ്രാപിച്ചു, അതിനാൽ ടിപിഎമ്മിൽ ചേരണം എന്ന ചിന്ത ആവിയായി. ഇത് ഒരു യാദൃച്ഛിക സംഭവമാണോ? അല്ല. ഉള്‍നാടന്‍ തമിഴ് നാട് കേരളം പോലെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് ഇതേ അനുഭവം അവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നു.
അവർ നിങ്ങൾക്കു വേണ്ടി രാവിലെ പ്രാർത്ഥിക്കും – 4 മണിക്ക്
സ്വയമായി പ്രാർത്ഥിക്കാതെ ക്രിസ്തിയ ജീവിതത്തിൽ പ്രാർത്ഥനക്ക് പുറം പണി കരാര്‍ കൊടുക്കുന്നത് ഒരു വലിയ സംഭവമാണെന്ന് ചിന്തിക്കുന്നവർക്ക് ഇത് നല്ല ഒരു ആശയം ആണ്. ടിപിഎം ശുശ്രുഷകർ ഈ അടവു കൊണ്ട് വിശ്വാസികളെ വികാരപരമായി അന്ധരാക്കുന്നു. നിങ്ങളെ നിരാശപ്പെടുത്തുന്നതിൽ ദുഃഖമുണ്ട്. ദൈവത്തിന് കൊച്ചു മക്കൾ ഇല്ല. യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി അംഗീകരിച്ചപ്പോൾ നിങ്ങൾ ദൈവത്തിൻ്റെ വിലയേറിയ മക്കൾ ആയി. വേറൊരു ദൈവ പൈതലിൻ്റെ പ്രാർത്ഥനക്കുള്ള അതേ വില നിങ്ങളുടെ പ്രാർഥനക്കും ഉണ്ട്. ടിപിഎം ശുശ്രുഷകർ പഠിപ്പിക്കുന്നതുപോലെ നിങ്ങളുടെ പ്രാർത്ഥനക്ക് യാതൊരു വിലയും ഇല്ലെന്ന് ഒരു നിമിഷം പോലും ചിന്തിക്കരുത്. ദൈവം ഒരു ജിൻ ആണെന്നോ നിങ്ങളുടെ നിയോഗ പൈതൽ നിങ്ങൾക്കു വേണ്ടി കാര്യങ്ങൾ ചെയ്യുമെന്നോ നിനക്കരുത്. അവൻ ദൈവമാകുന്നു. പ്രാർത്ഥന നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റ് ദൈവത്തോട് കേഴുന്നതല്ല. അത് ദൈവവുമായിട്ടുള്ള ഏറ്റവും നല്ല ആശയവിനിമയം ആണ്, പറയുന്നതിനേക്കാൾ ശ്രദ്ധിക്കുന്നതാണ് ഉത്തമം.
നിങ്ങൾ ടിപിഎമ്മിൻ്റെ രാവിലെയുള്ള സ്തുതി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? അവിടെ എല്ലാ വിശ്വാസികളുടെയും പേരെഴുതിയിട്ടുള്ള ഒരു ബുക്ക് കണ്ടുകാണും. ഓരോ കുടുംബ പേര് വിളിക്കുമ്പോൾ ചില ‘PRAISE THE LORD” ആവർത്തിക്കുന്നതാണ് സ്തുതി യോഗം. ഈ പ്രാർത്ഥന കൊണ്ട് എന്തെങ്കിലും നേടാനാകുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? അവർക്ക് എന്താണ് ആവശ്യം എന്നു പോലും അറിയത്തില്ല. ആത്മാവിന് പ്രാർത്ഥന എന്തെന്നും ആവശ്യം (ആഗ്രഹമല്ല) എന്തെന്നും നന്നായി അറിയാം.
റോമൻ 8:26, “അവ്വണ്ണം തന്നേ ആത്മാവ് നമ്മുടെ ബലഹീനതെക്ക് തുണ നില്‌ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവ് തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.”
ടിപിഎം ശുശ്രുഷകരുടെ രാവിലത്തെ സ്തുതി തികച്ചും ദൗർഭാഗ്യകരമാണ്.
സദൃശ്യവാക്യങ്ങൾ 27:14, “അതികാലത്ത് എഴുന്നേറ്റ് സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അത് ശാപമായി എണ്ണപ്പെടും.”
ടിപിഎം ഒരു സംഘടന ആയത് പല കുടുംബങ്ങളെയും തകർത്താകുന്നു. ഈ കുടുംബം നശിപ്പിക്കൽ ന്യായവിധി ദിവസത്തിൽ ഭൂതോപദ്രവമുണ്ടാക്കും.സംഘടനയുടെ വളർച്ചക്കായി കുടുംബങ്ങളെ തകർക്കുന്നത് ദൈവ മുൻപാകെ വലിയ നീച പ്രവർത്തിയാകുന്നു. ടിപിഎം വേർപാട് എന്നവകാശപ്പെട്ട് ധാരാളം വിവാഹ ബന്ധങ്ങൾ തകർത്തതിന് ഉത്തരവാദികൾ ആകുന്നു. ദൈവ ദൃഷ്ടിയിൽ ഭാര്യയേയും ഭർത്താവിനേയും വേർപെടുത്തുന്നത് അങ്ങേയറ്റം നിന്ദ്യമാണ്.
മലാഖി 2:16, “ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിൻ്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തൻ്റെ വസ്ത്രം സാഹസംകൊണ്ട് മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന് നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.”
ദൈവം തൻ്റെ തത്ത്വങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യി ല്ല. നിങ്ങളുടെ ഭാര്യയെയും മക്കളെയും ഒരു സംഘടന യ്ക്കുവേണ്ടി നീക്കിക്കളയാൻ ദൈവം നിങ്ങളോട് ആവ ശ്യപ്പെടുന്നു എന്ന് ചിന്തിച്ച് മയങ്ങിപ്പോകരുത്….
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഏടാ കിണറ്റിൽ കിടക്കുന്ന തവളേ നീ വിചാരിക്കും ഇതാ ലോകമെന്ന് എടാ ഞങ്ങൾ ഈ കിണറ്റിൽ നിന്നും പുറത്തു വന്നപ്പോഴാണ് തിരുവചനത്തിന്റെ വിശാലമായ മർമ്മങ്ങൾ നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തിരുമൊഴികളുടെ ആഴങ്ങൾ മനസ്സിലാക്കുന്നത് ഞാൻ ടി പി എമ്മിലെ പാസ്റ്റർ ഒന്നും അല്ല പല ക്രിസ്തീയ സഭകളുടെ പോരാഴ്മകൾ പഠിച്ചപ്പോൾ നമ്മുടെ കർത്താവിന്റെ തിരുമൊഴികൾ അതിന്റെ ആഴത്തി ൽ പാലിക്കുന്ന ഉപദേശം ടി പി എമ്മിന്റേതാണ് അതിനെ കേവലം ജഢീകതയുടെ രസത്തിൽ ചാലിച്ച് തൂലിക വിഷയമാക്കുന്നത് ലേഘകന്റെ അനാൽമീകതയാണ് ഞാൻ ടി പി എം വിശ്വാസിയാണ് ഞങ്ങൾ മണ്ടമാരല്ല ഞങ്ങളുടെ കൂട്ടത്തിലും IAS ,IPS ‘doctor ‘phd കാരൊക്കെയുണ്ട് OK.
സഹോദരൻ ബേബി ജേക്കബ്,
നിങ്ങളുടെ ഇടയിൽ ബിരുദ ധാരികൾ ഉണ്ടായിരിക്കാം. ദൈവ വചനം ശരിയായ രീതിയിൽ മനസ്സിലാക്കിയ എത്ര പേരുണ്ട്? ടിപിഎമ്മിന്റെ തനിമയായ ഒരു ഉപദേശം എങ്കിലും വചനാടിസ്ഥാനത്തിൽ തെളിയിക്കാമോ? വെറുതെ അസഭ്യം പറഞ്ഞതുകൊണ്ട് ടിപിഎം (യഥാർത്ഥ ജീവിതത്തിൽ ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ കള്ളന്മാർ) വിശുദ്ധന്മാരുടെ സർട്ടിഫിക്കറ്റ് കിട്ടുമായിരിക്കും, പക്ഷെ സ്വർഗ്ഗത്തിൽ പോകത്തില്ല. മനസ്സിലാക്കിക്കൊള്ളു. ഒരു വാഖ്യം ഉദ്ധരിക്കാൻ കഴിയാത്ത നിങ്ങളാണോ സുവിശേഷം പ്രസംസിക്കുന്നത്?
യേശുവിന്റെ എത്ര ശിഷ്യന്മാർ ബിരുദ ധാരികൾ ആയിരുന്നു?
2 കൊരിന്ത്യർ 4:4, “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.”
എവിടെ നിന്നാണ് ആവോ ഈ ആഴത്തിൽ നിന്നുള്ള ബുദ്ധി ജീവി വന്നത്. Phd , ഡിഗ്രി ഡിപ്ലോമ എഞ്ചിനീയറിംഗ് ഒക്കെ നിങ്ങളുടെ ഇടയിൽ ഉണ്ട് . ടിപിഎം റബറ് വെട്ട് കാരൻ അല്ലെ ബുർജ് ഖലീഫ യുടെ ഡിസൈനർ, ഇപ്പോൾ അയാൾ കേരളത്തിൽ ഉണ്ട്. പുനലൂർ മൂവാറ്റുപുഴ റോഡ് പണി യാൻ ക്യാൻസൾട്ടന്റു കളെ ആവശ്യം ഉണ്ട് . എന്താ നാട്ടിൽ പുള്ളി യുടെ ബുദ്ധി കുറച്ചു ചിലവഴിക്കരുതോ? തിരുവെഴുത്തിനു പുതിയ വ്യാഖ്യാനം കൊടുത്തു അനേകായിരങ്ങളേ വഴി തെറ്റി ക്കുന്ന ടിപിഎം ൽ phd ക്കാർ ഉണ്ടത്രേ . ഒന്ന് പറയു എന്താണ് ഈ സീയോൻ ഉപദേശം ? അത് കൊണ്ട് ഒരു ടിപിഎം വിശ്വാസിക്ക് എന്ത് ഗുണം?
എടോ പച്ച മലയാളത്തിൽ പറഞ്ഞാൽ ഇണക്കത്തിൽ കൂടെ കളിപ്പിച്ചു തിന്നുന്ന ഉപദേശം . താങ്കൾ ഈ സഭ എന്നു വിചാരിക്കുന്നത് ട്രസ്റ്റ് , അല്ലെങ്കിൽ സൊസൈറ്റി ആക്ട് പ്രകാരം മൂന്നക്ഷരം ഉള്ള സങ്കടന എന്നാണോ ധരിച്ചിരിക്കുന്നത് ? ഇവിടെ ടിപിഎം എന്ന പേരിൽ ദുരുപദേശം പ്രചരിപ്പിക്കുന്ന യഹോവ സാക്ഷി കൾ , ശാപതു കാർ , ചിൽഡ്രൻസ് ഓഫ് ഗോഡ് പോലെ ഉള്ള ഒരു പൈശാചിക ഉപദേശത്തെ പൊതു ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുകയാണ് . മാതാ അമൃത …….. കൂടെ ഉള്ള വർ എല്ലാം ഉയർന്ന പൊസിഷൻ ഉള്ളവരാണ്. എന്താ അവരാരും ബുദ്ധി ഇല്ലാത്തവർ ആണോ? ഇതു മനസിലാക്കാൻ ഉയരത്തിൽ നിന്നുള്ള അനുഗ്രഹം പ്രാപിക്കണം . നിന്റെ ഒക്കെ ധാരണ പോലെ പണം അല്ല അനുഗ്രഹം കെട്ടോ. മാനസാന്തരം ഉണ്ടായി തിരിച്ചു വരൂ
സുവിശേഷം വയറ്റിപ്പിഴപ് അല്ലേ…. ബൈബിൾ പ്രകാരം ജീവിക്കുന്ന എത്ര പേർ ഉണ്ട്.. ഏതു സഭ ആണ് ജീസസ് നെ ഫോളോ ചെയുന്നത്… അഡ്മിൻ ആയ തനിക്കു വട്ടു ആണ്. അല്ലെങ്കിൽ തനിക്കു tpmil നിന്ന് എന്തോ കിട്ടിയില്ല… മുന്തിരി പുള്ളികുന്നു എന്ന് പറഞ്ഞ കുറുക്കൻ ആണ് അഡ്മിൻ. സ്വർഗം താൻ കണ്ടിട്ടുണ്ടോ. എന്ത് ഉറപ്പിൽ ആണ് സ്വർഗം എന്ന് പറഞ്ഞു നിങ്ങൾ മനുഷ്യരെ കളിപ്പിക്കുന്നതു. മരിച്ചു കഴിഞ്ഞ ഏതെങ്കിലും വ്യക്തിയുടെ ആത്മാവ് താൻ കണ്ടിട്ടുണ്ടോ? ജോലിയും കൂലിയും ഇലാതെ ഓരോ ബ്ലോഗും കൊണ്ട് ഇറങ്ങിയേകുവാ.. ഇതിലും ഭേദം red streetile വേശ്യാഡോ.
ആർക്കാണ് വട്ടെന്ന് മനസ്സിലായി? പിന്നെ നിങ്ങൾ പറഞ്ഞ ഒരു കാര്യം തെറ്റാണ്. എനിക്ക് ടിപിഎമ്മിൽ നിന്നും ധാരാളം ദുരുപദേശം കിട്ടിയിട്ടുണ്ട്. സ്വർഗ്ഗം നിങ്ങളുടെ തെമ്മാടികളായ വിശുദ്ധന്മാർ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ടല്ലേ മരിച്ചു കഴിയുമ്പോൾ ആളും താരവും നോക്കി സ്ഥലം വീതിക്കുന്നത്. നിങ്ങൾ പറഞ്ഞ വേറൊരു കാര്യം ശരിയാണ്. നിങ്ങളുടെ ഈ തെമ്മാടികളായ വിശുദ്ധന്മാരെക്കാൾ റെഡ് സ്ട്രീറ്റിലെ വേശ്യകളാണ് ഭേദം.
വേദപുസ്തകത്തെ പറ്റി ഒരു ചുക്കും അറിയാത്ത തനിക്ക് ഒരു വാഖ്യം ഉദ്ധരിക്കാൻ കഴിഞ്ഞില്ലല്ലോ. പരിതാപകരം.
തോന്നുന്ന ഇടതു തോന്നുന്ന പോലെ വാക്യം വളച്ചൊടിക്കാൻ ഞാൻ വയറ്റിപിഴപ്പിനു ബൈബിൾ കൊണ്ട് നടക്കുന്ന ഉപദേശി അല്ല. ദുരുപദേശം കിട്ടിയിട്ടുണ്ടെങ്കിൽ നിർത്തലാക്കാൻ നിയമം ഉണ്ട് ഈ രാജ്യത്തു. ഇത് വെറുതെ പേരും നാളും ഇല്ല… ഒരു തൂലിക നാമം പോലും ഇലാതെ ഒളിച്ചിരുന്ന് maoist കളെ പോലെ പത്ര കുറിപ്പ്….. പേടി ഉള്ളവരും മനസികരോഗികളും ആണ് ലക്ഷ്യം ഇലാതെ വെറുതെ ആരോപണം ഉന്നയിക്കുന്നത്.
@STEVE,
വാഖ്യം വളച്ചൊടിക്കുന്ന സ്വഭാവം നിങ്ങളുടെ തെമ്മാടികൾക്കു ആണ്. നിങ്ങൾക്ക് ടിപിഎം ഉപദേശം അറിയാമെങ്കിൽ ടിപിഎം എമ്മിന്റെ തനിമയായ (EXCLUSIVE) ഒരു ഉപദേശം (ദുരുപദേശം) വേദപുസ്തകത്തിൽ നിന്നും തെളിയിച്ചു തരാമോ?
എഫെസ്യർ 5:11-13, “ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു. അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.”
ന്യൂസ് പേപ്പർ വാങ്ങിക്കുന്ന ത് , മലയാള മനോരമ ഓഫീസിൽ പോയാണോ?