ശത്രുവിൻ്റെ വിരലടയാളങ്ങൾ – ടിപിഎം നിക്കൊലാവ്യർ (ഭാഗം-1)

ടിപിഎമ്മിൻ്റെ ഫലങ്ങൾ ശ്രദ്ധിക്കാം. ഇത് നിക്കൊലാവ്യരുടെ രൂക്ഷമായ ദുര്‍ഗന്ധം പരത്തുന്നു. ശത്രുവിൻ്റെ വിരലടയാളങ്ങൾ ശ്രദ്ധിക്കാം – ടിപിഎം നിക്കൊലാവ്യർ. യഹൂദന്മാരെ യേശു പതിവായി കപടഭക്തിക്കാർ എന്ന് വിളിച്ചിരുന്നു (മത്തായി 23). ഞങ്ങളും ടിപിഎം നേതാക്കളെ കപടഭക്തിക്കാർ എന്നു വിളിക്കുന്നു. യേശു വെറുത്തതിനെ നിങ്ങൾ വെറുക്കുമോ? അങ്ങനെയെങ്കിൽ നിങ്ങളുടെ ടിപിഎം നേതാക്കളെ പറ്റി ബൈബിൾ അടിസ്ഥാനത്തിൽ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേൾക്കാൻ തയ്യാറാകുക. ബാലം, ഇസബെൽ, കോൺസ്റ്റൻറ്റെൻ എന്നിവരെ പോലെ അവരും ദൈവത്തോട് ലൗകികമായ അനുസരണക്കേടുകൾ ചെയ്യുന്നവരാണ്. അല്ലയോ ടിപിഎം വിശ്വാസികളെ, ഈ നിക്കൊലാവ്യർ  പറയുന്നത് അനുസരിച്ചു നിങ്ങളെ ശരിയായ മാർഗത്തിൽ നയിക്കുന്നു എന്നു ഉറച്ചു വിശ്വസിപ്പിച്ചു നിങ്ങൾ  വിഡ്ഢികളാക്കപ്പെടുന്നു. ഇത് ഈ നിക്കൊലാവ്യർ സ്വാർത്ഥ തല്പരരായി ജനങ്ങൾ “എങ്ങനെ ചിന്തിക്കണം” എന്നതിന് പകരം “എന്ത് ചിന്തിക്കണം” എന്നു പുലമ്പുന്നതുകൊണ്ടാകുന്നു. ഇവർ ദൈവാരാജ്യത്തിൻ്റെ ഭാഗമേ അല്ല, സ്വന്തം രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന  കര്‍ശനമായ ഒരു യന്ത്രസംവിധാനം ആകുന്നു.

അവർ നന്നായി വസ്ത്രധാരണം ചെയ്യുന്നതുകൊണ്ട് നമ്മൾ ചെന്നായുടെ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ല. അവർ ഗോതമ്പാണെന്ന് പറഞ്ഞ് തരുന്ന തവിട് തിന്നരുത്. വിവേചിക്കുന്നവർ ആയിത്തീരുക.

ഹോശേയ 4:6, “പരിജ്ഞാനമില്ലായ്കയാൽ എൻ്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ട് നീ എനിക്ക് പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിൻ്റെ ദൈവത്തിൻ്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിൻ്റെ മക്കളെ മറക്കും.”

വെളിപ്പാട് പുസ്തകത്തിൽ നിന്നും 2 വാഖ്യങ്ങളും മത്തായിയിൽ നിന്നും ഒരു വാഖ്യവും ചിന്തിക്കാം.

വെളിപ്പാട് 2:6, “എങ്കിലും നിക്കൊലാവ്യരുടെ നടപ്പ് നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും പകെക്കുന്നു.”

വെളിപ്പാട് 2:15-16, “അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ട്. ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എൻ്റെ വായിലെ വാളുകൊണ്ട് അവരോട് പോരാടും.”

മത്തായി 23:13, “കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്ക് സ്വർഗ്ഗരാജ്യം അടച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല.”

നിക്കൊലാവ്യർ ആരാകുന്നു ….

പൗരോഹിത്യ ക്രമത്തിൽ, സാധാരണ ജനങ്ങളെ (ഇവിടെ ടിപിഎം വിശ്വാസികൾ) തോൽപ്പിച്ച് വലിയ വിജയം നേടിയ സഭ പുരോഹിതന്മാർ (നമ്മുടെ കേസിൽ ടിപിഎം ശുശ്രുഷകർ) ആണ് നിക്കൊലാവ്യർ. ജനങ്ങളെ നിർബന്ധിച്ച് ദൈവം വെറുക്കുന്ന അനിയന്ത്രിതമായ ആധിപത്യം ബലമായി അടിച്ചേൽപ്പിക്കുന്നു.

1 പത്രോസ് 5:1-3, “നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിൻ്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിൻ്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല. ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‍വിൻ.”

നിക്കൊലാവ്യരുടെ പഠിപ്പിക്കലും ഉപദേശങ്ങളും മതപരവും ഭൗതീകവുമായ നിഘണ്ടുവിൽ ഉണ്ട്. ആ പദത്തിൻ്റെ നിർവ്വചനംഅധികാരശ്രേണി, ആധിപത്യ അധികാരം, പൗരോഹിത്യ ഭരണാധികാരികളുടെ സർക്കാർഎന്നിവയൊക്കെയാണ്. തെളിവിനായി താഴെയുള്ള ക്ലിപ്പ് ശ്രദ്ധിക്കുക.

എങ്ങനെ ഈ ആധിപത്യം സ്ഥാപിച്ചു?

“കത്തോലിക്ക സഭയിൽ ബിഷപ്പുമാരും, പുരോഹിതസംഘവും, സുവിശേഷകരും ചേർന്ന് ദിവ്യമായ  വൈദികപ്പട്ടത്തോടുള്ള ഒരു അധികാരശ്രേണി ഇല്ലെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അവൻ ശപിക്കപ്പെട്ടവൻ എന്ന് കൌൺസിൽ ഓഫ് ട്രെൻറ്റ് (പരിഭാഷ)  XXIII 6,” (സെഞ്ചുറി നിഘണ്ടു)

മറ്റുള്ളവരുടെ മേൽ അധികാരം നടത്തുന്ന ഒരു കൂട്ടം ആളുകൾ, സഭാംഗങ്ങളുടെ മേൽ ഭരണം നടത്തുന്ന പോലെയുള്ളവരുടെ സ്വഭാവങ്ങൾ കണ്ട് ആർക്കെങ്കിലും അധികാരശ്രേണി ഇല്ലെന്ന് പറയാനുള്ള തൻറ്റേടം ഉണ്ടെങ്കിൽ, അവർ ശപിക്കപ്പെട്ടവർ. തീർച്ചയായും ഈ പുരോഹിതസംഘം മഹത്വീകരിക്കുന്നത് അവരുടെ അപകീര്‍ത്തി ആകുന്നു.

വെബ്സ്റ്റർ ഡിക്ഷണറി അനുസരിച്ച് “എപ്പിസ്കോപ്പൽ” എന്ന പദം “ബിഷപ്പുമാർക്കൊ പ്രധാന പുരോഹിതനോ സർക്കാർ അധികാരം, വസ്‌തുവകകൾ  എന്നിവ നിക്ഷേപിച്ചിരിക്കുന്നവർക്കൊ ആകുന്നു. കൂടാതെ “എപ്പിസ്കോപ്പൽ” ബിഷപ്പുമാർ സാധാരണ പുരോഹിതന്മാരെക്കാൾ മുന്തിയവരാണെന്നും അവർക്ക് കൽപ്പനകൾ പുറപ്പെടുവിക്കാൻ അധികാരം ഉണ്ടെന്നും പറയുന്നു.”

മേല്പറഞ്ഞ നിർവചനത്തിൽ നിന്നും ചില പുരോഹിതസംഘങ്ങൾക്ക് (മൂപ്പന്മാർ) അപ്പൊസ്തലിക സമയത്തും സാധാരണ പുരോഹിതസംഘങ്ങളുടെ മേൽ അധികാരം നടത്താനുള്ള അവകാശം ഉണ്ടായിരുന്നു. ബിഷപ്പുമാരുടെ ഭരണം, ബിഷപ്പുമാരുടെ പദവി അനുസരിച്ച് ഉണ്ടാക്കിയ സംഘടനയാൽ നടത്തിയിരുന്നുവെന്നതും വസ്തുതയാണെന്ന് മനസ്സിലാക്കാൻ സാധിക്കും. വിശുദ്ധമായസഹോദര്യത്തിന് പകരം ലൗകീകവും കാമപരവുമായ അതിക്രമങ്ങൾ ചെയ്യുന്ന “മേലുദ്യോഗസ്ഥന്‍” സൃഷ്ടിക്കുന്നതാണ് സർക്കാർ പൗരോഹിത്യ സഭയെന്നു തീർച്ചയായല്ലൊ. ഈ സ്ഥാനപ്പേര്‌, ഒരേ രീതിയിലുള്ള പുരോഹിത വർഗ്ഗത്തിൽ നിന്നും താണവരെ സൃഷ്ടിക്കും.

പദവിയും അധികാരശ്രേണിയും

“സാധാരണ മൂപ്പൻ” മാരുടെ ഈ അംഗീകരിക്കല്‍ അതി വിശിഷ്ടമായ  ഒരു കൂട്ടം പാസ്റ്റർമാർ/മൂപ്പന്മാർ/പ്രത്യേക വിശുദ്ധർ എന്നവരാൽ ദിവ്യ സഹോദര്യത്തിന് പകരം പദവികൾ സൃഷ്ടിക്കുന്നു. ഇത് കൂട്ടായ്മയെ നശിപ്പിച്ച് വിഭജനവും പോരാട്ടവും വളർത്തി അസൂയ നിറക്കുന്നു,  യേശു ഇതിനെ വെറുത്ത്‌ നിന്ദിച്ച് മനസ്സാന്തര പെടണം എന്ന് ഉപദേശിച്ചത് എത്രയോ മഹനീയമാണ്.

നിക്കൊലാവ്യ വഴികളിൽ നടക്കുന്നവർ പശ്ചാത്തപിക്കുമൊ എന്നതാണ് ചോദ്യം. പീഡനകാലത്ത്‌ ചിലർ തീർച്ചയായും ചെയ്യും. മറ്റു ചിലർ ലോകം കണ്ടിട്ടുള്ളതും കാണാൻ പോകുന്നതുമായ ഏറ്റവും വലിയ കഷ്ടപ്പാടിൽ എൻ്റെ പൗരോഹിത്യ ഉന്നത ചിന്ത ഇതിൽ നിന്നും കര കയറ്റും എന്ന് വിശ്വസിക്കുന്നു. അവർ എതിർ ക്രിസ്തുവിൻ്റെ പങ്കാളികളോട് കൂടെ ഒഴുകി പോകും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

One Reply to “ശത്രുവിൻ്റെ വിരലടയാളങ്ങൾ – ടിപിഎം നിക്കൊലാവ്യർ (ഭാഗം-1)”

  1. മുകളിൽ ഉദ്ധരിച്ചിരിക്കുന്ന വാചകങ്ങൾ തികച്ചും അർത്ഥ സമ്പൂർണ വാക്കുകൾ ആണെന്ന് ഊന്നി പറയുന്നു. ടി പി എം വിശ്വാസി എന്ന നിലയിൽ അതിൽ കാണുന്ന തെറ്റുകൾ വചന അടിസ്ഥാനത്തിൽ ചൂണ്ടി കാട്ടുന്നതിൽ തെറ്റില്ല, നമ്മുടെ സഭയിൽ നടത്തിപ്പുകാർ എന്ത് പറയുന്നു അതാണ് വിശ്വാസികൾക്ക് വേദ വാക്യം. ഓരോ നടത്തിപ്പുകാരും അവരവർക്ക് ബോധിച്ചപോലെ സഭ നടത്തുമ്പോൾ വിശ്വാസികളായ നാം കണ്ണും അടച്ചു അനുസരിക്കാൻ നിർബന്ധിതർ ആകുന്നു. വിവേകമുള്ള ഏതൊരു വിശ്വാസിയും ഞാൻ എഴുതിയ ഈ കമന്റ് വായിക്കുമ്പോൾ ഉള്ളിൽ പറയും സത്യം ആണെന്ന്, പക്ഷെ നാവു കൊണ്ട് പറയാൻ പറ്റില്ല, കാരണം നിന്റെ നാവു സാത്താനിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *