ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കുടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യാജ മതം ടിപിഎം ആകുന്നു. ഏറ്റവും ഒടുവിലത്തെ സർക്കുലർ ടിപിഎം വസ്തുതയുടെ കുന്ത മുനയാണ്. സഭാ നേതാക്കൾ സഭാ ജനങ്ങളെ നിയന്ത്രിക്കുന്നത് ആഭിചാരം എന്ന കരു കൊണ്ടാണെന്ന് അറിയാമോ? സ്വതന്ത്ര്യത്തിൻ്റെ എതിർ വചനം നിയന്ത്രണം ആകുന്നു. യേശു നമ്മെ സ്വന്ത്രരാക്കി, നിർഭാഗ്യവശാൽ നേതാക്കൾ ജനങ്ങളെ വീണ്ടും അടിമത്വത്തിലേക്ക് നയിക്കുന്നതിനാൽ അവർക്ക് ഇത് മനസ്സിലാകുന്നില്ല.
ആഭിചാരത്തിന് രണ്ട് വശങ്ങൾ ഉണ്ട്. ഒന്ന് സ്വാഭാവിക വശം മറ്റത് അതിമാനുഷ വശം. ധാരാളം ആളുകൾക്ക് ആഭിചാരം ജഡത്തിൻ്റെ പ്രവർത്തനമാണെന്ന് അറിയത്തില്ല.
ഗലാത്യർ 5:19-21 വരെയുള്ള വാക്യങ്ങൾ പഠിക്കാം.
ജഡത്തിൻ്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോട് മുൻകൂട്ടി പറയുന്നു.
ഇത് വീണുപോയ മാനുഷിക സ്വഭാവത്തിൻ്റെ വികസനം ആകുന്നു. ഇത് വീണ്ടും ജീവൻ വയ്ക്കാത്ത വീണുപോയ മനുഷ്യരുടെ പ്രകടനം ആകുന്നു. ഇത് ജഡിക സ്വഭാവത്തിൻ്റെ ഫലങ്ങൾ ആണ്. മനുഷ്യരെ നിയന്ത്രിക്കുന്നത് ഈ വീണുപോയ സ്വഭാവത്തിൻ്റെ പരിണിത ഫലമാണ്. ജനങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് നേടാൻ വേണ്ടി എന്ത് ഉപായവും ഉപയോഗിക്കും. അതിനു വേണ്ടി നിയമാനുസൃതമല്ലാത്ത വഴികളും തേടും. ജഡമോഹമായ നിയന്ത്രണത്തിന് അടിമപ്പെടുകയാണെങ്കിൽ, മറ്റുള്ളവരുടെ മേൽ കർതൃത്വം നടത്തുകയാണെങ്കിൽ അവസാനം ഒരു പൈശാചിക ആഭിചാര ബന്ധം നിങ്ങളുടെ ജീവിതത്തിൽ കടന്നു വരുമെന്ന് ഓർക്കുക. അത് ആഭിചാരത്തിൻ്റെ അതിമാനുഷ ഭാഗം ജീവിതത്തിലേക്ക് വരാനുള്ള വഴി ഒരുക്കം ആയിരിക്കും. ഒരു വ്യക്തി മറ്റുള്ളവരെ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ ഒരു അതിമാനുഷ ശക്തി ഉള്ളിലേക്ക് കടന്നു വരും. മറ്റുള്ളവരെ വരുതിയിൽ നിർത്തുന്നതിന് ഭാരിച്ച ഊർജ്ജം ആവശ്യമാകുന്നു.
ഇപ്പോൾ ഉയരുന്ന ചോദ്യം നേതൃത്വത്തിന് എവിടെ നിന്ന് ഈ ഊർജ്ജം കിട്ടുന്നു എന്നതാണ്? ഇത് സാത്താൻ്റെ പ്രവർത്തനം ആണ്. സാധാരണ രീതിയിൽ ഇതുപോലെയുള്ള ഊർജ്ജവും ശക്തിയും ലഭിക്കത്തില്ല. ഇത് ദൈവീകമല്ല. ജനങ്ങളോട് എന്ത് ചെയ്യണം, എപ്പോൾ ചെയ്യണം, എങ്ങനെ ചെയ്യണം എന്നെല്ലാം പറഞ്ഞ് അവരുടെ ജീവിതം പന്താടണമെങ്കിൽ അതിഭയങ്കര ഊർജ്ജം ആവശ്യമാണ്. സാത്താൻ്റെ ശക്തിയാൽ ജനങ്ങളെ നിയന്ത്രിക്കുന്നു. ഈ അതിമാനുഷ ഊർജ്ജമാണ് ആഭിചാരം.
ഈ ശക്തിയിൽ നിന്നും വിടുതൽ പ്രാപിക്കണമെങ്കിൽ ആദ്യം ഇത് സാത്താൻ്റെ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ നേരിടണം. നിങ്ങൾ ഇങ്ങനെയുള്ള ശക്തിക്ക് അധീനരാണെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിച്ച് വിടുതൽ നേടുക എന്നത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്തം ആകുന്നു. ആഭിചാരത്തിൻ്റെ ആത്മാവ് സത്യം ബോധ്യമാകുന്നതിൽ നിന്നും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. മിക്കവാറും എല്ലാവരും കാൽ തുടയ്ക്കുന്ന തുണിപോലെയാണ്. ദുഷ്ടാത്മാവ് നിങ്ങളെ ചവുട്ടി താക്കാൻ സമ്മതിക്കരുത്. മറ്റുള്ളവർ നിങ്ങളെ സാമ്പത്തികമായും, ശാരീരികമായും, വികാരപരമായും ചുഷണം ചെയ്തു കാൽ ചവുട്ടി തുടയ്ക്കുന്ന തുണിയാകാൻ അനുവദിക്കരുത്.
പൗലോസ് ക്ഷുദ്രംചെയ്തു മയക്കുന്നതിനെ പറ്റി പറയുന്നു, ഗലാത്യർ 3:1, “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന് മുമ്പിൽ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആർ?”
ഏതെങ്കിലും ഒരു ടിപിഎം സഭയിൽ പോയി ഏതെങ്കിലും ഒരു സാധാരണ വിശ്വാസിയോട് സംസാരിച്ചാൽ സംഭാഷണം പതുക്കെ ഫെയിത്ത് ഹോമിലേക്കും വിശുദ്ധന്മാരിലേക്കും തിരിയും. യേശുവെ പറ്റിയോ രക്ഷയെ പറ്റിയോ ദൈവത്തെ പറ്റിയോ ഒന്നും ചർച്ച ചെയ്യില്ല. ടിപിഎം വിശ്വാസികൾ ക്ഷുദ്രംചെയ്തു മയാക്കിയവരാണെന്ന് തെളിയിക്കുവാൻ ഈ തെളിവ് മാത്രം പോരായോ ?
ആഭിചാരത്തിൻറ്റെ മാധ്യമങ്ങൾ
ഈ വിധത്തിലുള്ള ആഭിചാരങ്ങൾ സഭയിൽ പുതുമയല്ല. ഇത് ആദ്യകാല സഭകളിലും ഉണ്ടായിരുന്നു, എന്നാൽ ഇന്ന് പതിന്മടങ്ങു വർദ്ധിച്ച് സഭകളിൽ സംഹാരം നടത്തുന്നു.
സാധാരണയുള്ള ആഭിചാരത്തിൻ്റെ മാധ്യമങ്ങൾ താഴെ പറയുന്നു
- മേല്‍ക്കോയ്‌മ
- ഭീഷണി
- കൗശലം
ദുഷ്ടയായ ഇസബെൽ രാജ്ഞി ദൈവത്തിനും പ്രവാചകന്മാർക്കും എതിരെ ഉപയോഗിച്ചത് ഇതേ ഉപകരണങ്ങളായിരുന്നു. വെളിപ്പാട് 1-3 വരെയുള്ള അധ്യായങ്ങളിൽ ഇതേ ആത്മാവ് സഭകളിൽ പ്രവർത്തിക്കുന്നത് കാണാം. ഇസബെലിൻ്റെ ആത്മാവോട് കീഴടങ്ങുന്നവർ ശാരീരികവും ആത്മീകവുമായ മരണത്തിനും നാശത്തിനും ഇര ആയിത്തീരും.
ആദ്യ കാലത്ത് സഭയിൽ ഉണ്ടായിരുന്ന ഒരു “കപട വിശുദ്ധനെ” ശ്രദ്ധിക്കാം. ഞാൻ ഓരോ പ്രാവശ്യവും ഈ വാഖ്യം വായിക്കുമ്പോൾ ടിപിഎം സഭയിൽ കാണുന്ന ദിയൊത്രെഫേസ് മാരെ പറ്റി ചിന്തിക്കാതിരിക്കാൻ കഴിയത്തില്ല.
3 യോഹന്നാൻ 9-10, “സഭെക്ക് ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല. അതുകൊണ്ട് ഞാൻ വന്നാൽ അവൻ ഞങ്ങളെ ദുർവ്വാക്ക് പറഞ്ഞ് ശകാരിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തി അവന് ഓർമ്മ വരുത്തും. അവൻ അങ്ങനെ ചെയ്യുന്നത് പോരാ എന്നുവച്ചു താൻ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നത് മാത്രമല്ല, അതിന് മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.”
മുകളിലെ വാഖ്യങ്ങൾ ആദ്യകാല സഭയിൽ ദിയൊത്രെഫേസ് ചെയ്തിരുന്ന നിയന്ത്രണ രീതിയെ പറ്റി വ്യക്തമാക്കുന്നു. ടിപിഎം സഭയിലും അത് വളരെ വ്യക്തമല്ലെ?
- ദിയൊത്രെഫേസ് പോലെ വൈദികഗണം പരമ മേൽക്കോയ്മ ഇഷ്ടപ്പെടുന്നു. എല്ലാ ഇടങ്ങളിലും അവർ പ്രധാന ഇരിപ്പിടം ആഗ്രഹിക്കുന്നു.
- ദിയൊത്രെഫേസ് പോലെ, ഒരു സഹോദരനെ സ്വീകരിക്കുന്നതിൽ വലിയ വൈഷമ്യം കാണിക്കുന്നു. ടിപിഎം ശുശ്രുഷകർ അല്ലാത്തവരുടെ വിവാഹങ്ങളിൽ ഇവർ പങ്കെടുക്കാതിരിക്കുന്നത് ശ്രദ്ധിക്കുക. ഇവർ ടിപിഎം ശുശ്രുഷകന്മാർ അല്ലാത്തവരോട് കൂടെ സംസാരിക്കുക പോലും ഇല്ല. ഇവരുടെ അഹങ്കാരത്തിനും ദുരഭിമാനത്തിനും യാതൊരു അതിരും ഇല്ല.
- ദിയൊത്രെഫേസ് പോലെ, വിശ്വാസികളെ വിലക്കുന്നതാണ് ഇവരുടെ പ്രധാന ജോലി. അവരുടെ ഉത്തരവുകൾ ആരെങ്കിലും അനുസരിക്കാതിരുന്നാൽ അവരെ നിർദാക്ഷണ്യം പുറത്താക്കും.
പ്രിയ വായനക്കാരെ,
നിങ്ങളുടെ മേൽ വീശി അടിക്കുന്ന ആഭിചാരം എത്ര നാൾ സഹിക്കും? ഈ ബന്ധനം പൊട്ടിച്ച് പുറത്തു വരിക. ദുഷ്ട പ്രവർത്തനത്തിന് പങ്കാളികൾ ആകരുത്.
വെളിപ്പാട് 18:4, “വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടച്ച്. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.
റ്റി പി എം നടത്തിപ്പുകാർ ആഭിചാരം ചെയ്യാർയില്ലാ. നിങ്ങളെ പോലെ ആഭിചാരം ചെയ്യുന്നവരെ ആട്ടിഓടികാറെയുള്ളൂ. സഭാവിശ്വാസികൾ നടത്തിപ്പുകർക്ക് കൊടുക്കുന്ന സ്നേഹവം ബഹുമാനവം കണ്ടിട്ട് നീയോക്കെ തുള്ളിയിട്ട് ഒരു കാര്യം ഇല്ലാ .സഭാ വിശ്വാസികൾക്ക് നന്മ തിന്മകൾ മനസ്സിലാക്കാൻ ബുദ്ധി ദൈവം കൊടുത്തിട്ടുണ്ട്
ഷാജി ബ്രദർ മലയാളി ആണെങ്കിലും മലയാളം ശരിക്കും വായിക്കാൻ അറിയില്ല എന്നു തോന്നുന്നു (ആ ആണ് ),……ആഭിചാരം എന്നാണ് എഴുതിയിരിക്കുന്നത് …….ബ്രദർ ഉദ്ദേശിച്ച കാര്യം പകൽപോലെ സത്യമാണ് , അത് പ്രിയ മകൻ ഷാജിക്കും അറിയാം …തന്റെ ജോലിയുടെ കാഠിന്യം കൊണ്ടാകണം എങ്ങനെയൊക്കെ ,എഴുതിപ്പോകുന്നത് , പ്രിയ മകന് ചിന്ദിക്കുവാനും പ്രവർത്തിക്കുവാനുമുള്ള പരിജ്ഞാനം കൊടുക്കണം അതിനായി സ്തോത്രം ചെയ്യാം ……
എന്നുപറയാൻ വരട്ടെ , ശരിക്കും അക്ഷരാർഥത്തിൽ ടിപിഎം കാർ ആഭിചാരം ചെയ്തതിനു തെളിവുതന്നാല് ഷാജി എങ്ങനെ പ്രതികരിക്കും , ഈ തലത്തിരിഞ്ഞവൻ മാർക്കെതിരെ പോരാടുമോ ? അടിയാലും ചാടിയാലും ഉടൻ കാര്യങ്ങൾ പുറത്തുവരും
ടിപിഎം കാർ ആഭിചാരം ചെയ്യാറില്ല ചയ്യുന്ന നിങ്ങളെ പോലുള്ളവരെ പുറത്താകുകയേ ഉള്ളൂ എന്നു ഷാജി പറയുന്നൂ . ഒരു പ്രശസ്‌ത ടിപിഎം സഭയിലെ (ഇവിടെ നിന്ന് 666 നെ കുറിച്ച് ആറുദിവസത്തെ ബൈബിൾ ക്ലാസ് നടത്തിയിരുന്ന മഹാവിശുദ്ധൻ വേലക്കിറങ്ങിയത്. ആള് ടിപിഎം ഭാഷയിൽ മഹത്വത്തിൽ പ്രവേശിച്ചു ). ഒരു വിശ്വാസിയെ കാണാതായി …കാണാതായവന്റെ വീട്ടിൽ ഉപവാസ പ്രാർഥന ഊർജിതമായി നടക്കുന്നു ….മൂന്നുദിവസം കഴിഞ്ഞിട്ടും പ്രദയേകിച്ചു ഒന്നും നടന്നില്ല . ഇതിനിടയിൽ കാണാതായവന്റെ ഭാര്യ ഒരു ഓട്ടോ വിളിച്ചു ഒരു മുസൽമാന്റെ ജോതിഷാലയത്തിൽ ചെന്നു , കാര്യങ്ങൾ അയാൾ പറഞ്ഞതുപോലെ അഞ്ചാം ദിവസം ആളുത്തിരിച്ചെത്തി അടുത്ത ഞായറാഴ്ച ഇവന്റെ ഭാര്യയാ ,സാക്ഷ്യം മുഴക്കി വിശുദ്ധന്മാര് പ്രാർഥിച്ചു …..കേട്ടു. ഓട്ടോക്കാരൻ ഇന്നും ഈ കാര്യമ് പറഞ്ഞു നടക്കുന്നു. ആരാണ് ദൈവനാമം ദുഷിക്കുവാൻ കാരണക്കാരൻ ? ഞാനോ ? ഓട്ടോക്കാരനോ ? അതോ കാണാതെ പോയവന്റെ ആൾക്കാരോ ?. ഇവന്റെ കൂടെ ഒരു പെണ്ണിനേയും കാണാതായിരുന്നേ………….ഷാജി
Karthavil priya SHAJI brother, thankalude comment athi vichithram, mukalil ezhuthiyathinte headding mathrame thankal vayichottunnu, sathanya bedhanathil aayirikkunna thankal aa lekhanam vaayikkathe coment ezhuthoyathil albhuthappedunnu.
പ്രിയ റോസമ്മ സഹോദരിക്കു നല്ല പോലെ ദൈവവചനത്തിൽ പരിജ്ഞാനം ഉണ്ട്ന്ന് മനസ്സിലായി .എന്റെ സംശയങ്ങൾ സഹോദരിയുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു .. എന്റെ നംമ്പർ ഞാൻ പോസ്റ്റ് ചെയ്യതിട്ടുണ്ട് .രാത്രിയിൽ വിളിച്ചാൽ മതി .പകൽ ജോലിയ്ക്കു പോകണും .നിങ്ങളെ പോലെ നാട്ടുകാരെ പറ്റിച്ചു ജിവിക്കാൻ സാധിക്കില്ല. ..
ഷാജി താങ്കൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ ? കാരണം ഏതോ ഒരു സഹോദരി തികച്ചും ന്യായമായ ഒരു കാര്യം എഴുതിയതിനു / മുകളിൽ ഫോൺ നമ്പർ ഉണ്ട് പകൽ എനിക്ക് ജോലിക്കു പോകണം രാത്രിയിൽ വിളിക്കൂ എന്ന് പറഞ്ഞാൽ താങ്കൾക്ക് എന്തോ പന്തികേടുണ്ട് എന്നാണ് സംശയിക്കേണ്ടത് .തന്നെയുമല്ല താങ്കൾ ശലോമോനെ പോലെ ഒരു ജ്ഞാനിയാകുമ്പോൾ ഒരുദിവസം ലീവെടുത്തു റൂമിൽ ഇരിക്ക് , സത്യം അറിയാവുന്ന ആളാകുമ്പോൾ ചില ത്യാഗങ്ങൾ സഹിക്കണം.താങ്കൾ ഗൾഫിൽ ജോലിചെയ്യുന്ന പണം ഞങ്ങൾക്കാണോ തരുന്നത് ? ടിപിഎം വിശ്വാസിയിൽ നിന്നും ടിപിഎം ചീഫ് പാസ്റ്റർ പദവിയിലേക്ക്- ഈ വിഷയായതിനുള്ള മറുപടി തരൂ ശലോമോനെ, വെറുതെ പാവം സഹോദരിയെ വിഷമിപ്പിക്കാതെ ശലോമോനെ …പ്രിയ മകന് ചിന്ദിക്കുവാനും പ്രവർത്തിക്കുവാനുമുള്ള പരിജ്ഞാനം കൊടുക്കണം അതിനായി സ്തോത്രം ചെയ്യാം …….
കുഴപ്പം എനിക്ക് അല്ലാ നിങ്ങൾക്ക് ആണ് ജോലിക്കും കൂലിക്കും പോകാതേ നാട്ടുക്കാരുടെ കുറ്റവം കുറവും പറഞ്ഞ് സമയം കളയുന്നതേ നിങ്ങൾ അല്ലേ? ഈ ഭുമിക്ക് തന്നെ നിങ്ങൾ ഒരു ഭാരം ആണ് പ്രിയ സഹോദര
Karthavil priya SHAJI brother, thankalude comment athi vichithram, mukalil ezhuthiyathinte headding mathrame thankal vayichottullu, sathanya bedhanathil aayirikkunna thankal aa lekhanam vaayikkathe coment ezhuthoyathil albhuthappedunnu.
സഹോദരി റോസമ്മ,
നിങ്ങൾ പറയുന്നു, “.സഭാ വിശ്വാസികൾക്ക് നന്മ തിന്മകൾ മനസ്സിലാക്കാൻ ബുദ്ധി ദൈവം കൊടുത്തിട്ടുണ്ട്”. അത് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു. എങ്കിലും ഷാജിക്ക് കൊടുത്ത ഉപദേശം നല്ലതു ആണ്. അഭിനന്ദനങ്ങൾ.
ഹോശേയ 4:6 പരിജ്ഞാനമില്ലായ്കയാൽ എൻറ്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിൻറ്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിൻറ്റെ മക്കളെ മറക്കും.
പള്ളി ഭക്തിയും (പരീശൻ) പാസ്റ്റർ ഭക്തിയും (വിഗ്രഹാരാധന) മൂലം ആരും സ്വർഗത്തിൽ പോകത്തില്ല. ഇത് ഓർമയിൽ വെച്ച് ബൈബിൾ വായിച്ചു മനസ്സിലാക്കിയാൽ യഥാർത്ഥമായ ആത്മ്മീക വളർച്ചക്ക് ഇടയാക്കാൻ ദൈവം സഹായിക്കു.
ദൈവം സഹായിക്കട്ടെ.
യേശൂ ക്രിസ്തുവിന്റെ രക്തത്താൽ ജയം ….യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം …. 1 പത്രൊസ് 1.18..19 യേശൂ ക്രിസ്തുവിന്റെ രക്തത്താൽ ജയം …..യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം…. ക്രിസ്തുവിന്റെ രക്തത്താൽ ജയം …. യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം …. യേശൂ ക്രിസ്തുവിന്റെ രക്തത്താൽ ജയം ….യേശൂ ക്രിസ്തുവിന്റെ നാമത്തിൽ ജയം….. എല്ലാ അന്ധകാര ദുഷ്ടശക്തികളും യേശുവിന്റെ നാമത്തിൽ തകരട്ടെ …..ആമെൻ
ഷാജി എന്തുപറ്റി ആരെങ്കിലും പേടിപ്പിച്ചോ ? ദുർ സ്വപ്നങ്ങൾ വല്ലതും കണ്ടോ ? ഷാജി ബ്രദർ അല്ലെങ്കിലും ഇങ്ങനെയാ….ഒന്നും തുറന്നുപറയില്ല , ടിപിഎം പസ്റൊർ രാത്രിയിൽ എന്ത് പറഞ്ഞാലും അതെഴുതും. ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികള. ബ്രദർ ഞങ്ങൾ ദൈവവചനത്തിൽ നിന്നുതന്നെയാണ് എഴുതുന്നത് . അതിൽ നിന്നും പറയൂ……….
കുറെ ഭ്രാന്തന്മാർ യേശുവിനെ ഇടത്തു നിന്നും വലത്തു നിന്നും വലിച്ചു കീറാൻ ശ്രമിക്കുന്നു, എല്ലാ ദുഷ്ട സന്തതി കളെയും അധമ പാതാളത്തിലേക്ക് യേശു അയക്കട്ടെ. ആമേൻ
ഹോ സന്തോഷേ ആഭ്രാന്തന്മാർ മലയാളികളാണോ ?