ഒരു ടിപിഎം വിശ്വാസിക്ക് മുതൽ ടിപിഎം ചീഫ് പാസ്റ്റർക്ക് വരെ

പ്രിയപ്പെട്ട ചീഫ് പാസ്റ്റർ,

പിതാവായ ദൈവത്തിനും അവൻ്റെ പുത്രനും രക്ഷിതാവുമായ യേശു ക്രിസ്തുവിനും നിത്യ കാര്യസ്ഥാനായ പരിശുദ്ധാത്മാവിനും സ്തുതി.

തുടക്കത്തിൽ തന്നെ ഞാൻ ത്രിത്വത്തിലും  മനുഷ്യ ലോകത്തിന് ദൈവം വെളിപ്പെടുത്തിയ നിത്യമായ വചനമാണ് ബൈബിൾ എന്നും രക്ഷ ക്രിസ്തുവിൽ കൂടെ മാത്രമേയുള്ളുവെന്നും പരിശുദ്ധാത്മാവിൻ്റെ ഫലത്തിലും ദാനത്തിലും വിശ്വസിക്കുന്നുവെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ എൻ്റെ സ്വന്തമാണ്, വ്യക്തിപരമായ അനുഭത്തിലോ വികാരത്തിലോ അല്ലാതെ വചനടിസ്ഥാനത്തിൽ എൻ്റെ ടിപിഎം സഭ അതിന് മറുപടി നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് ഏതെങ്കിലും ഒരു സഭയെയോ ആത്മീക അവസ്ഥയോ താഴ്ത്തി കാണിക്കാനുള്ള ശ്രമമല്ല, പിന്നെ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ വായിക്കുന്ന ഓരോരുത്തരും വചനം പഠിച്ചു തന്നത്താൻ ശോധന ചെയ്ത് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മൾ യോഗങ്ങളിൽ എപ്പോഴും താമസിച്ചു ചെല്ലുന്നവരും ആത്മീക പരിജ്ഞാനം കുറവുള്ളവരുമാണ്, എന്നിട്ടും പല ചോദ്യങ്ങളും ഉയരുന്നു.

മറുപടി പറയാൻ സാധിക്കത്തില്ലെങ്കിൽ നേരിട്ട് അറിയത്തില്ല എന്ന് പറയുക,. ദയവായി ഞാൻ കൃപ നഷ്ട്ടപ്പെട്ടവൻ, പിന്മാറ്റക്കാരൻ, പിശാച് ബാധിച്ചവൻ എന്നൊന്നും മുദ്രയിടരുതെ. ഞാൻ ആത്മാർഥമായി എൻ്റെ ചോദ്യങ്ങളുടെ മറുപടി അന്വേഷിക്കുന്നു, യെശയ്യാവ് 1:18,വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്ന് യഹോവ അരുളിച്ചെയ്യുന്നു;” സത്യത്തിൽ ബെരോവയിലെ ജനങ്ങൾ പൗലോസിൻ്റെ പ്രസംഗം പോലും വചനാടിസ്ഥാനത്തിൽ ആണോ എന്ന് പരിശോധിക്കുമായിരുന്നു. (അപ്പൊ.പ്രവ. 17:10-11)

ഞാൻ അവതരിപ്പിക്കുന്നു..

ചോദ്യങ്ങളും വിവാദങ്ങളും

 1. പരിശുദ്ധാത്മാവ് പ്രാപിച്ചതിൻ്റെ ആദ്യത്തെ പ്രത്യക്ഷ ലക്ഷണം “അന്യഭാഷയിൽ സംസാരിക്കുന്നത്” ആണെന്ന് ബൈബിളിൽ എവിടെ പറയുന്നു? അതൊ അത് പരിശുദ്ധാത്മാവിനാൽ സ്നാനം ഏറ്റതിൻ്റെ തെളിവാണോ? യഥാർത്ഥത്തിൽ അങ്ങനെയാണെങ്കിൽ, അങ്ങനെയുള്ള ഈ വേലക്കാരും വിശ്വാസികളും എന്തുകൊണ്ട് ആത്മാവിൻ്റെ ഫലങ്ങൾ പ്രകടിപ്പിക്കുന്നില്ല? ഫലം ദാനത്തേക്കാൾ വലിയതല്ലെ?
 1. എല്ലാവരും അന്യഭാഷയിൽ സംസാരിക്കണമെന്നും സംസരിച്ചേ മതിയാവു എന്നും ബൈബിളിൽ എവിടെ പറയുന്നു? എന്നാൽ 1 കൊരിന്ത്യർ  12:30 ൽ “എല്ലാവരും അന്യഭാഷാ പറയത്തില്ല” എന്ന് എഴുതിയിട്ടില്ലെ?
 1. രക്ഷക്കും സ്വർഗത്തിൽ പോകുന്നതിനും അന്യഭാഷ പറയണമെന്ന് ബൈബിളിൽ എവിടെ പ്രതിപാദിച്ചിരിക്കുന്നു? യേശു പറഞ്ഞില്ലെ, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ എത്തുന്നില്ല.” (യോഹന്നാൻ 14:6) “എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.” (യോഹന്നാൻ 11:25) ഇത് യോഹന്നാൻ 14:15 പറയുന്നത് ഒരു ആജ്ഞ അല്ലെ. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എൻ്റെ കല്പനകളെ കാത്തുകൊള്ളും.”
 1. 1 കൊരിന്ത്യർ 14->0ധ്യായത്തിൽ  അന്യഭാഷയേക്കാൾ ശ്രേഷ്ടം പ്രവചനമാണെന്ന് പൗലോസ് ഊന്നി പറയുന്നു. (1 കൊരിന്ത്യർ 14:1,3,4,5,19,24,39).
 1. അതുപോലെ, വ്യാഖ്യനിയില്ലെങ്കിൽ സഭയിൽ അന്യഭാഷ  പറയരുതെന്ന് പൗലോസ് പറഞ്ഞില്ലെ? (1 കൊരിന്ത്യർ 14:28).
 1. സ്ത്രീകൾ ശബത്തിൽ മിണ്ടാതിരിക്കാൻ (അന്യഭാഷയും പ്രവചനവും) പൗലോസ് ഉപദേശിച്ചില്ലെ? (1 കൊരിന്ത്യർ 14:34). ഇത് ഭവനത്തിൽ ഭർത്താവിനോട് ചേർന്ന് ചെയ്യാം, പൊതു സ്ഥലത്ത്‌ ആകരുത്. അത് സ്ത്രീകൾ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യുന്നതിനെ പറ്റിയാണോ? 1 തിമൊഥെയൊസ്‌ 2:12 – ൽ അദ്ദേഹം ഇത് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു, അല്ലാതെ  1 കൊരിന്ത്യർ 14ൽ അല്ല.
 1. സ്വയ ആത്മിക വർദ്ധനെക്കായി അന്യഭാഷയിൽ  സംസാരിക്കുന്നു എന്ന് നാം പറയുന്നു. അത് സ്വാർത്ഥതയല്ലെ? പൗലോസ് പറയുന്നു (1 കൊരിന്ത്യർ 14:12) “അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെ കുറിച്ച് വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.” തീർച്ചയായും അന്യഭാഷ തനിയെ ഇരിക്കുമ്പോൾ സംസാരിക്കാം.
 1. ശിഷ്യന്മാർ വാഗ്ദത്തതിനായി കാത്തിരിക്കുന്നു – കൈയടിയില്ല, പാട്ടില്ല, ചോദ്യങ്ങളില്ല, ശബ്ദമില്ല, കരച്ചിലില്ല. എന്നിട്ടും പെന്തക്കോസ്ത് നാളിൽ വാഗ്ദാനം ചെയ്തതുപോലെ പരിശുദ്ധാത്മാവ് വന്നില്ലെ? പരിശുദ്ധാത്മാവ് ഇപ്പോൾ തന്നെ ഭൂമിയിൽ നിലവിലുള്ളപ്പോൾ കാത്തിരിപ്പ് യോഗത്തിൻ്റെ ആവശ്യകത എന്താണ്?
 1. പെന്തക്കോസ്ത് നാളിൽ ഒഴികെ യഹൂദന്മാരും ജാതികളും പരിശുദ്ധാത്മാവ് ലഭിക്കുവാനായി കാത്തിരിപ്പ് യോഗം നടത്തിയതിൻ്റെ ഒരു സംഭവവും ബൈബിളിൽ ഇല്ല.  ഇത് തല്‍ക്ഷണം ലഭിച്ചു.

A. കൊർന്നല്യോസും കുടുംബവും പത്രോസ് സുവിശേഷം പ്രസംഗിക്കുന്നത് കേട്ടപ്പോൾ പരിശുദ്ധാത്മാവിൽ നിറഞ്ഞു.

B. യോഹാന്നാൻ്റെ അവിശ്വാസികളായ യഹൂദ ശിഷ്യന്മാർ, പൗലോസ് തലയിൽ കൈ വെച്ച ഉടനെ പരിശുദ്ധാത്മാവിൽ സംസാരിച്ചു.

C. അവിശ്വാസികളായ ശമര്യക്കാക്കാരുടെ മേൽ പത്രോസും യോഹന്നാനും കൈ വെച്ചപ്പോൾ പരിശുദ്ധാത്മാവ് ലഭിച്ചു. (അന്യഭാഷയാണോ പ്രവചനമാണോ എന്ന് വ്യക്തമല്ല).

 1. എങ്കിൽ പിന്നെ ഇപ്പോൾ പരിശുദ്ധാത്മാവിന് വേണ്ടി എന്തിന് കാത്തിരിപ്പ് യോഗം നടത്തണം? നമ്മുടെ കർത്താവ് വലിയ ഒരു ചുമതല ഏല്പിച്ചിരിക്കുന്നു. മത്തായി  28:20,ഞാൻ നിങ്ങളോട് കല്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ;” മാർക്കോസ് 16:15, “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.” ഈ കല്പന അപ്പൊസ്തലന്മാർക്ക് മാത്രമുള്ളതൊ അതൊ എല്ലാ വിശ്വാസികൾക്കും ബാധകതൊ?

A. ഈ കല്പന അപ്പൊസ്തലന്മാർക്ക് മാത്രമുള്ളതാണെങ്കിൽ, വാഗ്ദത്തം (പരിശുദ്ധാത്മാവ്) പ്രാപിക്കാനുള്ള കാത്തിരിപ്പും (പ്രതീക്ഷ) അപ്പൊസ്തലന്മാർക്ക് മാത്രമുള്ളതല്ലിയൊ? ഇപ്പോൾ നമ്മൾ എന്തിന് കാത്തിരിപ്പ് യോഗങ്ങൾ നടത്തുന്നു? അതുപോലെ, യോഹന്നാൻ്റെ സുവിശേഷത്തിലെ മിക്കവാറും സംഭാഷണങ്ങൾ യേശുവും 12 ശിഷ്യന്മാരും തമ്മിൽ നടന്നതാകുന്നു, പ്രത്യേകിച്ചും യോഹന്നാൻ 14 മുതൽ 16 വരെയുള്ള അധ്യായങ്ങൾ. അതുകൊണ്ട് അത് അപ്പൊസ്തലന്മാർക്ക് മാത്രം ബാധകമൊ അതൊ നമ്മൾ വിശ്വാസികൾക്കും കൂടെയൊ?

B. എന്തുകൊണ്ട് നമ്മുടെ സഭ സുവിശേഷീകരണം പ്രോത്സാഹിപ്പിക്കുന്നില്ല? നമ്മുടെ ശുശ്രുഷയുടെ ആരംഭത്തിൽ അങ്ങനെ ആയിരുന്നില്ല. വിശ്വാസികളുടെ പ്രസംഗത്തെ നമ്മൾ എന്തുകൊണ്ട് തടയുന്നു? നമ്മൾ അസുരക്ഷിതർ ആണോ? നമ്മൾക്ക് പൗലോസ് ഫിലിപ്പിയർ 1:18 പറയുന്ന സ്വഭാവം വേണ്ടായൊ? “പിന്നെ എന്ത്? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.”

 1. പാടുകയും പ്രാർത്ഥിക്കയും പാകം ചെയ്യുകയും തുണി അലക്കുകയും ചെയ്യുന്നതല്ലാതെ എന്താണ് നമ്മുടെ വേലക്കാരായ സഹോദരിമാരുടെ ശുശ്രുഷ? അത് മാത്രമാണൊ അവരുടെ വിളി? ആദ്യ കാലങ്ങളിൽ ഇങ്ങനെ അല്ലായിരുന്നു, അവരും സുവിശേഷകരണത്തിൽ കാര്യമായി പങ്കെടുത്തിരുന്നു. എല്ലാ ജാതികളോടും സുശേഷം അറിയിക്കാനുള്ള കല്പനയുടെ അവസ്ഥ എന്താകുന്നു?
 1. ഓരോ വ്യക്തിക്കും ദൈവം ഓരോ താലന്തുകളോ കഴിവുകളോ പ്രദാനം ചെയ്തിട്ടുണ്ട്. താലന്തുകളുടെ പരമോന്നതനായ യേശു നമ്മുടെ താലന്തുകൾ ഉപയോഗിക്കാൻ ഉപദേശിക്കുന്നു. ഇല്ലങ്കിൽ ന്യായവിധി (അതായത് കൊടും അന്ധകാരം) നാളിൽ ഉത്തരം പറയേണ്ടി വരും. മത്തായി 25:13-30, നമ്മുടെ യുവാക്കളുടെ കഴിവുകൾ നാം എന്തുകൊണ്ട് വളർത്തുന്നില്ല? ചില യുവാക്കൾക്ക് സംഗീത ഉപകരണങ്ങൾ വായിക്കാനുള്ള അവസരം കൊടുക്കാറുണ്ട്, എന്നാൽ യുവതികളുടെ കഥ എന്ത്? സഭയിൽ യാതൊരു അവസരവും കിട്ടാത്ത ബാക്കിയുള്ളവരെ പറ്റി എന്ത് പറയുന്നു?
 1. ആരെങ്കിലും എന്തെങ്കിലും കഴിവുകൾ പ്രദർശിപ്പിച്ചാൽ, അഹങ്കാരത്തിൻ്റെ പേരിൽ എല്ലാ കഴിവുകളും നമ്മൾ നിരുത്സാഹപ്പെടുത്തുന്നു. നമ്മൾ ഇത് ദൈവ നാമ മഹത്വത്തിനായി ചെയ്യുമ്പോൾ എന്താണ് തെറ്റ്? സഭയിൽ നിരുത്സാഹ പെടുത്തുന്നത് കൊണ്ട് യുവജനങ്ങൾ ലോകത്തിലേക്ക് പോകുന്നു – സ്കൂൾ, കോളേജ് മുതലായ ഇടങ്ങളിൽ.
 1. 1 പത്രോസ്  3:15,”നിങ്ങളിലുള്ള പ്രത്യാശയെ കുറിച്ച് ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ.” വിശ്വാസികളെ ബൈബിൾ ജ്ഞാനത്താൽ ശക്തിപ്പെടുത്തേണ്ടതിന് പകരം അവിശ്വാസികളോട് സംവാദത്തിൽ ഏർപ്പെടാൻ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ട്?
 1. മറ്റ് സഭകളിലെ പാട്ടുകൾ പാടുന്നത് നമ്മൾ എന്തുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നു? എന്നാൽ യൂത്ത് മീറ്റിംഗുകളിലും കൺവെൻഷനുകളിലും മറ്റ് സഭകളിലെ പാട്ടുകൾ എടുത്ത്‌ നമ്മൾ ജനങ്ങളെ കൊണ്ട് പാടിക്കുന്നു. ഇത് കാപട്യമല്ലെ?
 1. വിശ്വാസികൾ കുഞ്ഞുങ്ങളെ പരിപാലിക്കാനായി ഒരു പ്രത്യേക സ്ഥലം എന്തുകൊണ്ട് ഒരുക്കുന്നില്ല? അതിനു പകരം അവരെ യോഗം കഴിയുന്നതുവരെ ഏറ്റവും മുൻനിരയിൽ  ഇരുത്തി അവരുടെ സംസാരത്തിൽ കൂടെ പാസ്റ്ററെ ശല്യപ്പെടുത്തുകയല്ലെ?
 1. പുതിയ നിയമത്തിൽ ക്രിസ്തുവിലുള്ള എല്ലാ വിശ്വാസിയെയും വിശുദ്ധൻ എന്ന് വിളിക്കുമ്പോൾ നമ്മുടെ വേലക്കാർ എന്തുകൊണ്ട് “വിശുദ്ധൻ” എന്ന അലങ്കാരം സ്വയമായി ഏറ്റെടുക്കുന്നു?  (ഫിലിപ്പിയർ 1:1, കൊലോസ്യർ 1:2)
 1. സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്ററും ഏരിയ പ്രയർ ലീഡറും “മൂപ്പന്മാർ” ആണെങ്കിൽ അവരെ വേലക്കാർക്ക് പകരം യാക്കോബ് 5:14 ൽ പറയുന്നത് പോലെ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കാൻ വിളിക്കാമൊ?
 1. 1 പത്രോസ്  3:3 , 1 തിമൊഥെയൊസ്‌ 9 എന്നീ വാക്യങ്ങൾ എടുത്ത്‌ വിശ്വാസികൾ ആഭരണങ്ങൾ ഉപയോഗിക്കരുതെന്നു പഠിപ്പിക്കും, എന്നാൽ ഈ വാക്യങ്ങളിൽ ഒരു പരിപൂർണ വിലക്ക് കാണിക്കുന്നില്ല. ഈ നിയമം അടിച്ചേല്പിക്കുന്നതിനാൽ ജനങ്ങൾ സഭക്ക് വെളിയിൽ ഇടുകയും അകത്ത്‌ ഊരുകയും ചെയ്യുന്നു. നമ്മൾ അവരെ കപട ഭക്തിക്കാരായി മാറ്റുകയല്ലെ?

ഇതുപോലെ എൻ്റെ സഭയെ പറ്റി എനിക്ക് വേറെ ചില സംശയങ്ങൾ കൂടെ ഉണ്ട്, അതിനും എൻ്റെ ടിപിഎം സഭ മറുപടി തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സഭാ നേതാക്കളും മുതിർന്ന വിശ്വാസികളും സത്യം അറിയാനുള്ള എൻ്റെ ഉദ്യമത്തിൽ എന്നെ സഹായിക്കാൻ വേണ്ടി ദൈവത്തോട് തീഷ്ണതയോടെ പ്രാർത്ഥിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ.                                                                                                            ഒരു ഫെയിത്ത്‌ ഹോമിലെ വിശ്വാസി.

9 Replies to “ഒരു ടിപിഎം വിശ്വാസിക്ക് മുതൽ ടിപിഎം ചീഫ് പാസ്റ്റർക്ക് വരെ”

 1. പ്രിയ, ദൈവദാസന് സ്നേഹപൂർവ്വം , eതിൽ കൂടുതൽ വ്യക്ത മായി ദൈവവചനത്തെ ആധാരമാക്കി ന്യായമായി ചോദിക്കുവാൻ കഴിയില്ല . ന്യായമായും ഈചോദ്യങ്ങൾ മറുപടി അർഹിക്കുന്നതാണ് . തുടർന്നുള്ള ദിവസങ്ങൾ ഇതിന്റെ ഉത്തരങ്ങൾ വായിക്കുവാൻ കാത്തിരിക്കുന്നു സത്യം ജനത്തെ പഠിപ്പിക്കുവാൻ ഉത്തര വാദിത്ത്വമുള്ള ചീഫ് പാസ്റ്റർ തീർച്ചയായും മറുപടി തരുവാൻ ബാധ്യസ്ഥാനാണ് . ഞങ്ങൾ ടിപിഎം വിശ്വാസികളാണ്

  1. സഹോദരന് ചീഫ് പാസ്റ്ററെ പരിചയമുണ്ടെങ്കിൽ ഒന്ന് പറഞ്ഞാൽ നല്ലതായിരുന്നു. ഇതെല്ലം എൻറ്റെയും സംശയങ്ങൾ ആണ്. പക്ഷെ ടിപിഎം കാർ ഒഴിഞ്ഞു മാറാൻ വിദഗ്ദ്ധരല്ലെ.. ആധികാരികമായ മറുപടിക്കായി ഞാനും കാത്തിരിക്കുന്നു

   1. കൊച്ചുണി…. ഒരാളുടെ പേരെ കേൾക്കുമ്പോൾ അറിയാം ആളാരെന്ന്‌ ? ഈകാലത്തു കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാവുന്ന ഒരുത്തനും കൊച്ചുണി എന്നുപേരുവരാൻ സാധ്യതയില്ല . പിന്നെ കൊച്ചുണ്ണി പെരുമാറ്റണം വലിയുണീ . എനനക്കണം . കൊച്ചുണ്ണി പെരുമാറ്റിയതു പോലെയാണ് ചിഈഫ് പാസ്റ്ററും ,ഒളിപ്പിച്ചുവക്കൽ അതാണല്ലോ ടിപിഎം , നമ്പർ ഞാൻ തരാം. കായംകുളം കൊച്ചുണി ചീഫ് പാസ്റ്ററെ വിളിച്ചിട്ടു മറുപടി ഇതേ മീഡിയയിൽ കൂടി തന്നാൽ മതി .മറുപടി താങ്കൾ തരുവാൻ ബാധ്യസ്ഥാനാണ് കാര്യം എന്നെപോലെ സത്യാന്വേഷിയ്‌യാണല്ലോ ? വിളിക്കണേ കൊച്ചുണ്ണി TPM HEAD QUARTER;- 04422790079 ,FAX-04422396890, 22791919.

 2. വായിക്കാതെ പോകരുത്.

  രണ്ട് ദിവസം മുന്പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട്‌ കയറി വന്നത്.. കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
  ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു… എത്രയാ ഊണിനു?
  ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..

  അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
  “ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ്‌ മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല… ” അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..

  ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി…

  ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു… അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു… എന്തിനാ കരയുന്നത്?
  അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു … എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്… എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി… അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു… 28 വര്‍ഷത്തെ പ്രവാസ ജീവിതം…..
  എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്‌…. വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും… ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി … തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല… അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല… കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും… എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്… മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു… മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. “അച്ഛനെ തല്ലിയ മകന്‍ ” എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ … മരിക്കാന്‍ ഭയമില്ല… അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!

  അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു … തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
  ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു… എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം… നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..

  പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു …. നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്…. വെറുതെ കഴിച്ചു പരിചയമില്ല… ഒന്നും കരുതരുത്…. വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്‌…

  അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല….

  എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???

  വേണ്ടിയതും വേണ്ടാത്തതും അയച്ച് MB തീർക്കുമ്പോഴും ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ[truncated by WhatsApp]

  1. സാത്താന്യ തന്ത്രം ഷാജി യിലൂടെ ,പൊട്ടന്കളി ,അതെ വേറൊരു തലത്തിലേക്ക് ശ്രദ്ധ തിരിക്കുക , ടിപിഎം തന്ത്രം

 3. Please Dont Forget This
  X-MAS എന്നാ സാത്താന്‍റെ കുതന്ത്രം
  **************************************************
  ഇന്നു പല വന്‍കിട സ്ഥപങ്ങളും വാര്‍ത്ത‍ മാധ്യമങ്ങളും വെസ്റ്റേണ്‍ ലോകവും എല്ലാം Happy X-MAS എന്നാണ്പറയുന്നത്.ഇതു അനുകരിച്ചു നാമും ഇതു ആവര്‍ത്തിക്കുന്നു.എന്നാല്‍ ഇതിനു പിന്നിലെ ചതി പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

  ക്രിസ്മസ് ലോകം മുഴുവന്‍ ആഘോഷിക്കുന്നു ഒന്നാണ് എന്നാല്‍ അത് അതിന്‍റെതായ അര്‍ത്ഥത്തില്‍ അല്ല ആഘോഷിക്കുന്നത് എന്ന് മാത്രം.ക്രൈസ്തവര്‍ക്ക് പുറമേ നാനജാതി മതസ്ഥരും നിരീശ്വര വാദികളും രാഷ്ട്രതലവന്മാരും അങ്ങനെ ലോകത്തിന്‍റെ പല വിഭാഗത്ത്‌ നിന്നുള്ളവര്‍ ആഘോഷിക്കുന്ന ഒരു സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്മസ്സ്.

  എന്നാല്‍ രക്ഷകന്‍റെ ജനനം എന്നതിന്‌ പുറമേ vacation ഒത്തുചേരലും അടിച്ചുപൊളിയും കള്ളും കഞ്ചാവും അങ്ങനെ അങ്ങനെ പോകും ചിലരുടെ ആഘോഷം എന്തിനു ഏറെ പറയുന്നു സാത്താന്‍ ആരാധകര്‍ വരെ ക്രിസ്മസ് ആഘോഷിക്കുന്നു.പക്ഷെ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത് ക്രിസ്മസ്സിലെ ക്രിസ്തു എന്നാ പദമാണ് അതിനാല്‍ അവര്‍ തന്ത്ര പൂര്‍വ്വം ക്രിസ്തുവിനെ അതില്‍ നിന്ന് ഒഴിവാക്കി “X” എന്ന പദം ചേര്‍ത്തു, X=UNKNOWN (X-MASS)

  ഇതിലൂടെ ക്രിസ്മസ് ലോകത്തിനു നല്‍കുന്ന രക്ഷയുടെ സന്തോഷത്തിന്‍റെ അര്‍ഥം മാറ്റിമറിക്കാന്‍ സാത്താനും അവന്‍റെ കൂട്ടര്‍ക്കും സാധിച്ചു.
  UNKNOWN ആയ ഒരു വ്യക്തിയെ അല്ല നാം ആരാധിക്കുന്നത്..അവന്‍ ആരിലും ആരാധ്യന്‍ ആകുന്നു,അവനു വ്യക്തമായ മേല്‍വിലാസം ഉണ്ട്,അവന്‍ ഈ ലോകത്തിന്‍റെ രക്ഷകനാകുന്നു അവന്‍ എന്നെയും നിന്നെയും ഈ ലോകത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ വന്നവാണ് ആ ലോക രക്ഷകന്‍റെ ജനനം മറ്റുള്ളവരെ പോലെ നീയും UNKNOWN ആക്കികളയരുതേ.

  ക്രിസ്മസ് എന്ന് പറയുമ്പോള്‍ നാം ക്രിസ്തുവിനെ ആണ് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നു എന്നാല്‍ അത് സാത്താന് സഹിക്കാവുന്നതിലും അപ്പുറമാണ് അതിനാല്‍ അവന്‍ ഈ തന്ത്രമായി വന്നിരിക്കുന്നു ക്രിസ്മസ്സില്‍ നിന്ന് ക്രിസ്തുവിനെ നീക്കം ചെയ്തു X-MASS ആക്കിമാറ്റി.

  അറിഞ്ഞോ അറിയാതയോ നമ്മള്‍ പലരും ഈ പദം USE ചെയ്യുന്നു..ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.
  CHRISTMAS നു പകരം ഇന്നു വിപണി മുഴുവന്‍ XMAS കീഴടക്കി കഴിഞ്ഞിരിക്കുന്നു

  ഓര്‍ക്കുക എന്നെയും നിന്നെയും വീണ്ടെടുത്തവന് ഒരു നാമം ഉണ്ട് ഒരു മേല്‍വിലാസം ഉണ്ട് അവന്‍ സര്‍വ്വ മഹത്വതോടും കൂടെ തിരിച്ചു വരുന്നതുമാണ് ആ രക്ഷകനെ നിങ്ങള്‍ UNKNOWN ആക്കി കളയരുതേ …

  ആരെങ്കിലും xmas വിഷ് ചെയ്താല്‍ തരിച്ചു christmas വിഷ് ചെയ്യുക അവര്‍ക്കും ഈ അറിവ് പകര്‍ന്നു കൊടുക്കുക..സ്വര്‍ഗ്ഗം സന്തോഷിക്കും

 4. യൂദാ
  1:4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
  1:5 നിങ്ങളോ സകലവും ഒരിക്കൽ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓർപ്പിപ്പാൻ ഞാൻ ഇച്ഛിക്കുന്നതെന്തെന്നാൽ: കർത്താവു ജനത്തെ മിസ്രയീമിൽനിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതിൽ നശിപ്പിച്ചു.
  1:6 തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്ത വാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിൻ കീഴിൽ സൂക്ഷിച്ചിരിക്കുന്നു.
  1:7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.
  1:8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
  1:9 എന്നാൽ പ്രധാനദൂതനായ മിഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
  1:10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
  1:11 അവർക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
  1:12 ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ;
  1:13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
  1:14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
  1:15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
  1:16 അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാര്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
  1:17 നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ.
  1:18 അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
  1:19 അവർ ഭിന്നത ഉണ്ടാക്കുന്നവർ, പ്രാകൃതന്മാർ, ആത്മാവില്ലാത്തവർ.
  1:20 നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു
  1:21 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.

  1. മുകളിൽ എഴുതിയിരിക്കുന്ന തിരുവെഴുത്തുകൾ എല്ലാം ടിപിഎം നോട് ദൈവാത്മാവ് ചോദിക്കുന്ന ചോദ്യങ്ങളാണ് . വിവാഹിതരല്ലാത്ത സ്ത്രീ കളും പുരുഷൻ മാരും ഒരു കെട്ടിടത്തിൽ ഒരുമിച്ചു താമസിക്കുന്നതിന് മലയാളത്തിൽ ഒരു വാക് ഉപയോഗിക്കും . ഇത്‌ വിശുദ്ധൻ മാർ കാണിച്ചുതന്ന ജീവിത ശൈലി ആണെങ്കിൽ സ്വന്തം വീട്ടിൽ എന്തുകൊണ്ട് ചെയ്യുന്നില്ല ? യൂദാ
   1:4 നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യർ നുഴഞ്ഞുവന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.
   1:7 അതുപോലെ സൊദോമും ഗൊമോരയും ചുറ്റുമുള്ള പട്ടണങ്ങളും അവർക്കു സമമായി ദുർന്നടപ്പു ആചരിച്ചു അന്യജഡം മോഹിച്ചു നടന്നതിനാൽ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു. കോഴിക്കോട്ടു ഒരു സോദോമ്യൻ കിടന്നു നരകിക്കുന്ന , 1:8 അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കർത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു- അതുകൊണ്ടാണല്ലോ ഇങ്ങനേ ഒരു സൈറ്റ് തുടങ്ങേടി വന്നത് . 1:10 ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു. ഇവർ ടിപിഎം കാർ -തന്നെത്താനെ വചനം പഠിച്ചഉ ദുരുപദേശം പ്രചരിപ്പിക്കുന്നു. 1:12 ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ നിങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങൾ; 100 % ശരിയല്ലേ ? ഇവരെക്കൊണ്ട് നാടിനോ ,വീടിനോ ,കുടുംബത്തിനോ ,രാജ്യത്തിനോ വല്ലഗുണമുണ്ടോ ? 1:13 തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ. -കൂടെ താമസിച്ചിരുന്ന പാസ്‌റ്റർ കനകരാജിനെ കോണുകളഞ്ഞില്ലേ ?1:21 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. ദൈവമക്കളായ നമ്മൾ ഇത്‌ ഓർത്തിരിക്കുക

Leave a Reply

Your email address will not be published. Required fields are marked *