വൈദിക ഗണം – സാധാരണക്കാർ വിഭജനം ഇല്ലാതാക്കുക 

വൈദിക ഗണത്തിൻ്റെ മത ഭൂമിക  നമ്മളിൽ നിന്നും സത്യം ഒളിച്ചു വെക്കുന്ന ഒരു വാതിൽ കാവൽക്കാരൻ പോലെയാണ്. യേശു ക്രിസ്തു ദൈവ പുത്രനാണെന്ന പത്രോസിൻ്റെ വെളിപ്പാട് ഈ വെളിച്ചം ഉള്ള എല്ലാ ഹൃദയങ്ങളിലും വിളങ്ങുന്നു. അവൻ വെളിച്ചം ആയതാൽ നാമും വെളിച്ചത്തിൽ നടക്കണം. യേശു ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ഭാഗമായ ഓരോ അംഗവും അവൻ്റെ ദിവ്യ സ്വഭാവത്തിൽ പങ്കാളികളാകുന്നു. ക്രിസ്തുവിൻ്റെ വെളിച്ചം നമ്മെ അവനെ പോലെ പൂർണതയിലെത്തിക്കുന്നു..

ശമുവേലിൻ്റെ പുസ്തകത്തിൽ ജനങ്ങൾ ഒരു രാജാവിനു വേണ്ടി അലമുറയിടുന്നു. അവർ ദൈവത്തെ നിഷേധിച്ച് ഒരു മനുഷ്യൻ അവരെ നയിക്കുവാൻ ആവശ്യപ്പെട്ടു. നിങ്ങൾക്ക് ഒരു രാജാവിനെ കിട്ടിയാൽ അദ്ദേഹം നിങ്ങളുടെ സമ്പത്തിൻ്റെ 10% എടുക്കും  എന്ന് ശമുവേൽ മുന്നറിയിപ്പ്  നൽകി. എല്ലാ സംഘടനാ സഭകളിലും ഇന്ന് ഇത് നടക്കുന്നു. ജനങ്ങൾ, പാസ്റ്റർമാരെ  യേശുവിനേക്കാൾ മികച്ചവനായി കാണുന്നു. ജനങ്ങൾ മനുഷ്യർക്ക് വചന വ്യാഖ്യാനത്തിനും ധ്യാനത്തിനുമായി പണം കൊടുക്കുന്നു. “ദശാംശം” എന്ന പേരിൽ ജനങ്ങൾ തങ്ങളുടെ സ്വത്തിൻ്റെ 10% അവർക്ക് കൊടുക്കുന്നു. എല്ലാ വിശ്വാസികളും ബൈബിളിലെ പുതിയ ഉടമ്പടി പ്രകാരം സഭാ മാതൃകയിൽ തുല്യരാകുന്നു. ആർക്കും ഒന്നിനും കുറവ് വരാതിരിക്കത്തക്കവണ്ണം ആദിമ സഭ സകലതും പങ്കു വെച്ചു. എന്നാൽ ഇന്ന് സഭയുടെ ഫണ്ട് ബൈബിൾ വിരുദ്ധ പ്രകാരം ഉള്ള അധികാര ശ്രേണിയിൽ പരമോന്നത സ്ഥലത്ത്‌ എത്തിക്കുന്നു. ക്രിസ്തു മാത്രം നമ്മുടെ ഗുരുവും ഇടനിലക്കാരനും ആകുന്നു. നമ്മൾ അന്യോന്യം സഹായിക്കണമെങ്കിലും, ക്രിസ്തു തന്നെ സഭയുടെ തല ആയിരിക്കണം. ക്രിസ്തു മാത്രം ഇരിക്കേണ്ട പരമോന്നത സ്ഥലത്ത്‌ മനുഷ്യർ ഒരു വ്യക്തിയെ ഉയർത്തി ക്രിസ്തുവിന് തല്യനാക്കി. രാജാവ് ഭരിക്കുന്നതു പോലെ, ഇന്ന് മിക്കവാറും പാസ്റ്റർമാരും ഇരുമ്പു ദണ്ട് കൊണ്ട് സഭാംഗങ്ങളെ ഭരിക്കുന്നു. അവർ എതിർക്കാതെ വിധേയത്വം കാട്ടണമെന്നു പഠിപ്പിക്കുന്നു. ജനങ്ങൾ ആത്മീക പക്വത നേടാതെ ശിശുക്കളായി ഇരിക്കുവാൻ നേതാക്കൾ ആഗ്രഹിക്കുന്നു. യേശു പോലും ഒരു മത പണ്ഡിതൻ്റെ കീഴിൽ എല്ലാ ആഴ്ചയും വചനം പഠിക്കുമായിരുന്നു. യേശു  പുറത്തിറങ്ങി ഈ സുവിശേഷം സ്വയമായി അറിയിച്ചു. വിശ്വാസികളുടെ വൈദികഗണം നമ്മൾ ഓരോരുത്തരും ക്രിസ്തുവിൻ്റെ വേല ചെയ്യാൻ തയാറാണെന്ന്‌ അവകാശപ്പെടുന്നു.

ടിപിഎം വൈദികഗണം മാത്രമല്ലാതെ എല്ലാവർക്കും സുവിശേഷം പ്രചരിപ്പിക്കാം എന്ന് ചിന്തിക്കാത്തവരുടെ കണ്ണ് താഴെ കൊടുത്തിരിക്കുന്ന വീഡിയോ തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

9 Replies to “വൈദിക ഗണം – സാധാരണക്കാർ വിഭജനം ഇല്ലാതാക്കുക ”

 1. ?  നീ ശരിയാണെങ്കിൻ, പിന്നെ ദേഷ്യപ്പെടേണ്ട ആവശ്യമില്ല..

  ? ഇനി നീ തെറ്റാണെകിൽ നിനക്ക് ദേശ്യപ്പെടാനുള്ള ഒരു അവകാശവും ഇല്ല…

  ?കുടുംബത്തോടുള്ള ക്ഷമയാണ് സ്നേഹം…

  ? മറ്റുള്ളവരോടുള്ള ക്ഷമയാണ് ബഹുമാനം.

  ?  തന്നോടുള്ള ക്ഷമയാണ് ആത്മ വിശ്വാസം.

  ?  ദൈവത്തോടുള്ള ക്ഷമയാണ് വിശ്വാസം.

  ?  കഴിഞ്ഞു പോയതിനെ കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് സങ്കടം നൽകും..

  ?  ഭാവിയെക്കുറിച്ച് കൂടുതൽ ഓർത്തിരിക്കരുത് അത് നിങ്ങൾക്ക് ഭയം നൽകും.

  ?  ഇപ്പോഴുള്ള നിമിഷം പുഞ്ചിരിയോടെ ജീവിക്കുക അത് സന്തോഷം നൽകും

  ?  ജീവിതത്തിലെ ഓരോ പരീക്ഷണങ്ങളും നിങ്ങളെ കൂടുതൽ കരുത്തരാക്കി മാറ്റും

  ?  എല്ലാ പരീക്ഷണങ്ങളും നമ്മളെ കരുത്തരാക്കാനോ തകർക്കാനോ ആണ് സംഭവിക്കുന്നത്

  ?  തെരഞ്ഞെടുക്കേണ്ടത് നമ്മളാണ് നമ്മൾ, ഇരകളാകണോ അതോ, വിജയികളാകണോ  എന്ന്..

  ?  ഭംഗിയുള്ളതെല്ലാം നല്ലതാകണെമെന്നില്ല, പക്ഷേ നല്ലതെല്ലാം ഭംഗിയുള്ളതാണ്.

  ?  ദൈവം നമ്മുടെ വിരലുകൾക്കിടയിൽ  വിടവ് ഉണ്ടാക്കിയത് എന്തിനാണെന്നറിയാമോ.. ? നമുക്ക് പ്രിയപ്പെട്ടവർ വന്ന് കൈ കോർത്ത് ആ വിടവ് നികത്താൻ വേണ്ടിയാണ്: ‘

  ? “സന്തോഷം” നമ്മളെ . നല്ലതാക്കുന്നു…. പക്ഷേ നല്ലതാകുന്നതാണ് സന്തോഷം നൽകുന്നത്.

  1. ഷാജി മനഃപൂർവം പൊട്ടൻ കളിക്കുകയാണോ അതോ ഇതൊന്നും വായിച്ചിട്ടു മാസിലാകാഞ്ഞതാണോ ? ഇനിയും വ്യക്തമായി പറയുന്നൂ ടിപിഎം എന്ന ദുരുപദേശ സഘടനക്ര്ടിരെ മരണം വരെയും എഴുതും, പ്രവർത്തിക്കും – – ഇതിലെ മുൻപ്രവർത്തകരുടെ അനുഭവങ്ങൾ വരും ദിവസങ്ങളിൽ വായിക്കാവുന്നതെന്ന് ……

  2. ഷാജി വെറും സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയിതിരിക്കുന്ന സംഘടനയുടെ പരമോന്നത നേതാവായ ചീഫ് പാസ്റ്റര്ക് ഈ സംഘടനാ നൽകുന്ന അധികാരമാണ് അത്,അല്ലാതെ ഇൻഡ്യാഗവണ്മെന്റ് നൽകിയിരിക്കുന്ന പവർ അല്ല , ദയവുചെയ്ത് അവശ്യ മില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക .

 2. വായിക്കാതെ പോകരുത്.

  രണ്ട് ദിവസം മുന്പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട്‌ കയറി വന്നത്.. കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
  ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു… എത്രയാ ഊണിനു?
  ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..

  അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
  “ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ്‌ മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല… ” അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..

  ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി…

  ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു… അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു… എന്തിനാ കരയുന്നത്?
  അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു … എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്… എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി… അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു… 28 വര്‍ഷത്തെ പ്രവാസ ജീവിതം…..
  എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്‌…. വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും… ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി … തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല… അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല… കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും… എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്… മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു… മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. “അച്ഛനെ തല്ലിയ മകന്‍ ” എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ … മരിക്കാന്‍ ഭയമില്ല… അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!

  അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു … തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
  ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു… എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം… നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..

  പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു …. നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്…. വെറുതെ കഴിച്ചു പരിചയമില്ല… ഒന്നും കരുതരുത്…. വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്‌…

  അയാള്‍ എന്റെ മനസ്സിന് തന്ന മുറിവ് ഇപ്പോഴും മാറിയിട്ടില്ല….

  എന്താണ് എല്ലാ പച്ചിലയും ഒരിക്കല്‍ പഴുക്കുമെന്നു ആരുo ചിന്തിക്കാത്തത്???

  വേണ്ടിയതും വേണ്ടാത്തതും അയച്ച് MB തീർക്കുമ്പോഴും ഇങ്ങനെ ഒരു പോസ്റ്റ് ഷെയർ ചെയ[truncated by WhatsApp]

 3. Please Dont Forget This
  X-MAS എന്നാ സാത്താന്‍റെ കുതന്ത്രം
  **************************************************
  ഇന്നു പല വന്‍കിട സ്ഥപങ്ങളും വാര്‍ത്ത‍ മാധ്യമങ്ങളും വെസ്റ്റേണ്‍ ലോകവും എല്ലാം Happy X-MAS എന്നാണ്പറയുന്നത്.ഇതു അനുകരിച്ചു നാമും ഇതു ആവര്‍ത്തിക്കുന്നു.എന്നാല്‍ ഇതിനു പിന്നിലെ ചതി പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

  ക്രിസ്മസ് ലോകം മുഴുവന്‍ ആഘോഷിക്കുന്നു ഒന്നാണ് എന്നാല്‍ അത് അതിന്‍റെതായ അര്‍ത്ഥത്തില്‍ അല്ല ആഘോഷിക്കുന്നത് എന്ന് മാത്രം.ക്രൈസ്തവര്‍ക്ക് പുറമേ നാനജാതി മതസ്ഥരും നിരീശ്വര വാദികളും രാഷ്ട്രതലവന്മാരും അങ്ങനെ ലോകത്തിന്‍റെ പല വിഭാഗത്ത്‌ നിന്നുള്ളവര്‍ ആഘോഷിക്കുന്ന ഒരു സുന്ദര മുഹൂര്‍ത്തമാണ് ക്രിസ്മസ്സ്.

  എന്നാല്‍ രക്ഷകന്‍റെ ജനനം എന്നതിന്‌ പുറമേ vacation ഒത്തുചേരലും അടിച്ചുപൊളിയും കള്ളും കഞ്ചാവും അങ്ങനെ അങ്ങനെ പോകും ചിലരുടെ ആഘോഷം എന്തിനു ഏറെ പറയുന്നു സാത്താന്‍ ആരാധകര്‍ വരെ ക്രിസ്മസ് ആഘോഷിക്കുന്നു.പക്ഷെ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നത് ക്രിസ്മസ്സിലെ ക്രിസ്തു എന്നാ പദമാണ് അതിനാല്‍ അവര്‍ തന്ത്ര പൂര്‍വ്വം ക്രിസ്തുവിനെ അതില്‍ നിന്ന് ഒഴിവാക്കി “X” എന്ന പദം ചേര്‍ത്തു, X=UNKNOWN (X-MASS)

  ഇതിലൂടെ ക്രിസ്മസ് ലോകത്തിനു നല്‍കുന്ന രക്ഷയുടെ സന്തോഷത്തിന്‍റെ അര്‍ഥം മാറ്റിമറിക്കാന്‍ സാത്താനും അവന്‍റെ കൂട്ടര്‍ക്കും സാധിച്ചു.
  UNKNOWN ആയ ഒരു വ്യക്തിയെ അല്ല നാം ആരാധിക്കുന്നത്..അവന്‍ ആരിലും ആരാധ്യന്‍ ആകുന്നു,അവനു വ്യക്തമായ മേല്‍വിലാസം ഉണ്ട്,അവന്‍ ഈ ലോകത്തിന്‍റെ രക്ഷകനാകുന്നു അവന്‍ എന്നെയും നിന്നെയും ഈ ലോകത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ വന്നവാണ് ആ ലോക രക്ഷകന്‍റെ ജനനം മറ്റുള്ളവരെ പോലെ നീയും UNKNOWN ആക്കികളയരുതേ.

  ക്രിസ്മസ് എന്ന് പറയുമ്പോള്‍ നാം ക്രിസ്തുവിനെ ആണ് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നു എന്നാല്‍ അത് സാത്താന് സഹിക്കാവുന്നതിലും അപ്പുറമാണ് അതിനാല്‍ അവന്‍ ഈ തന്ത്രമായി വന്നിരിക്കുന്നു ക്രിസ്മസ്സില്‍ നിന്ന് ക്രിസ്തുവിനെ നീക്കം ചെയ്തു X-MASS ആക്കിമാറ്റി.

  അറിഞ്ഞോ അറിയാതയോ നമ്മള്‍ പലരും ഈ പദം USE ചെയ്യുന്നു..ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക.
  CHRISTMAS നു പകരം ഇന്നു വിപണി മുഴുവന്‍ XMAS കീഴടക്കി കഴിഞ്ഞിരിക്കുന്നു

  ഓര്‍ക്കുക എന്നെയും നിന്നെയും വീണ്ടെടുത്തവന് ഒരു നാമം ഉണ്ട് ഒരു മേല്‍വിലാസം ഉണ്ട് അവന്‍ സര്‍വ്വ മഹത്വതോടും കൂടെ തിരിച്ചു വരുന്നതുമാണ് ആ രക്ഷകനെ നിങ്ങള്‍ UNKNOWN ആക്കി കളയരുതേ …

  ആരെങ്കിലും xmas വിഷ് ചെയ്താല്‍ തരിച്ചു christmas വിഷ് ചെയ്യുക അവര്‍ക്കും ഈ അറിവ് പകര്‍ന്നു കൊടുക്കുക..സ്വര്‍ഗ്ഗം സന്തോഷിക്കും

 4. *ജനനം*
  മററുള്ളവരാൽ നൽകപ്പെട്ടതാണ്.

  *പേര്*
  അതും മറ്റൊരോ നമ്മെ അങ്ങിനെ വിളിച്ചതാണ്.

  *വിദ്യഭ്യാസം*
  നമുക്ക് മറ്റുള്ളവരിൽ നിന്ന് ലഭിച്ചതാണ്.

  *ധനം, വരുമാനം*
  മറ്റാരോ നൽകിയതാണ്.

  *ആധരവ്*
  മറ്റുള്ളവരിൽ നിന്ന് ലഭിക്കേണ്ടതാണ്.

  *ആദ്യവും നമ്മേ കുളിപ്പിച്ചത്*
  മറ്റാരോ ആണ്

  *ഇനി നമ്മേ അവസാനം കുളിപ്പിക്കേണ്ടത്*
  അതും മറ്റു വല്ലവരൊക്കെയാണ്

  *ആദ്യം നമ്മ അണിയിച്ചൊരുക്കിയത്*
  മറ്റാരോ ആണ്

  *ഇനി അവസാനം നമ്മേ അണിയിച്ചൊരുക്കുന്നതും* മറ്റാരോ ആണ്

  *മരണാനന്തരം നമ്മുടെ* *സമ്പാദ്ധ്യങ്ങൾ*
  അത് മറ്റാർക്കോക്കെയോ ഉള്ളതാണ്.

  *മരണാനന്തര ക്രിയകൾ*
  മാറാരൊക്കെയോ ആയിരിക്കും നിർവ്വഹിക്കുക.

  .
  *പിന്നെയെന്തിന് നാം* *മറ്റുള്ളവരെ വെറുക്കണം….!??*

  *പിന്നെയെന്തിനാണ് നാം*
  *അഹങ്കരിക്കുന്നത്….!??*

  *അതിനാൽ സഹജമായി സംഭവിച്ചു പോകുന്ന കുറ്റങ്ങളും കുറവുകളും പരസ്പരം ക്ഷമിച്ചം പൊറുത്തും മറന്നും സ്നേഹിച്ചും മുന്നോട്ട് പോവുക….*
  ________________________________
  വാക്കുകൾ ആരുടേതെന്നറിയില്ല …ആരുടേത് ആയാലും …ഏറ്റവും മികച്ച വരികൾ …അഭിനന്ദനാർഹം.

 5. ” മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?” ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു…….!!

  ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി :

  “മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും; അതുകൊണ്ട് .”

  ” അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ , പിന്നെന്തിനു ഉച്ചത്തിൽ അലറണം….. ?

  ശിഷ്യർക്ക് ഉത്തരം മുട്ടി…..!!!

  ഗുരു പറഞ്ഞു:

  രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുക….
  ….ആ അകൽച്ച കാരണമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്………!!!!!!
  ….

  …..സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ..!!!
  …അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് !!!!!

  …..ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും…..

  ……ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കുന്നു….

  *……മനസ്സുകൾ നന്നാവട്ടെ…*? *……ഹൃദയങ്ങൾ ഒന്നാകട്ടെ…..*?

 6. %%വിശ്വാസികളുടെ പണവും അന്തിക്രിസ്തുവും%%%

  വിശുദ്ധ ബൈബിള്‍ പ്രതിപാദിക്കുന്ന മറ്റൊരു കഥാപാത്രമാണ് അന്തിക്രിസ്തു. ഇന്നത്തെ ചിന്തക്ക് ആധാരമായി അദ്ദേഹത്തെ ക്കുറിച്ചും വിശ്വാസികളുടെ മനോഭാവത്തെ ക്കുറിച്ചും ചില കാര്യങ്ങള്‍ എഴുതുവാന്‍ ആഗ്രഹിക്കുന്നു.

  കഴിഞ്ഞ ദിവസം ഓര്‍ക്കാപ്പുറത്ത് ആയിരുന്നു അഞ്ഞൂറും ആയിരവും രൂപയുടെ നോട്ടുകള്‍ പിന്‍ വലിച്ചതായി ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് .

  രാജ്യത്ത് വര്‍ധിച്ചു വരുന്ന കള്ളപ്പണം ഇല്ലാതാക്കുക, രാജ്യത്തിന്‍റെ അഖണ്ടതക്കും സമാധാനത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന തീവ്ര വാദികള്‍ക്ക് പണം കിടുന്ന മാര്‍ഗ്ഗം തടയുക , സര്‍ക്കാരിന്‍റെ നികുതി വെട്ടിപ്പ് അമര്‍ച്ച ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടു കൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനാര്‍ഹമായ ഈ പ്രവര്‍ത്തിക്കു ചുവടു വച്ചത്.

  രാജ്യ സ്നേഹികളും വിശ്വസ്തരും ആയ പൌരന്മാര്‍ക്ക് അത് നിമിത്തം യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല . രണ്ടു മൂന്നു ദിവസങ്ങള്‍ ചില്ലറക്ക് അല്പം പ്രയാസപ്പെടേണ്ടി വന്നെങ്കിലും രാജ്യത്തിന്‍റെ സുരക്ഷയും വളര്‍ച്ചയും ആഗ്രഹിക്കുന്ന ഏവരും പ്രധാന മന്ത്രിയുടെ ഈ ചുവടു വയ്പ്പിനെ സ്വാഗതം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ.

  എന്നാല്‍ വമ്പന്‍ സ്രാവുകളായി സര്‍ക്കാരിനെ അറിയിക്കാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഒക്കെ നോട്ടുകെട്ടുകള്‍ ആരെങ്കിലും കൂടി വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ചങ്കിടിപ്പ് ഉണ്ടാകുക എളുപ്പമാണ്.

  ഇന്ന് വിശ്വാസികള്‍ എന്ന് പറയുന്ന ചിലരും അവിശ്വാസികളെ പ്പോലെ പണം കൂട്ടിവക്കുന്നവരും അവ വെളിപ്പെടുത്താത്തവര്‍ എന്ന നിലയിലും ഉണ്ടായിരിക്കാം .

  ഉദാഹരണമായി പറഞ്ഞാല്‍ , ഗള്‍ഫിലും മറ്റും ജോലി ചെയ്യുന്ന ആളുകള്‍ ഗള്‍ഫില്‍ നിന്നും മടങ്ങി സ്വദേശത്തു വന്നു കഴിഞ്ഞാല്‍ തങ്ങള്‍ മേലാല്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നില്ല നാട്ടില്‍ തമാസം ആയിട്ടുണ്ട്‌ എന്ന് നിയമപ്രകാരം സര്‍ക്കാര്‍ അനുവദിച്ച കാലത്തിനുള്ളില്‍ അവര്‍ വെളിപ്പെടുത്തണം. അതോടു അവരുടെ എന്‍ ആര്‍ ഐ , സ്റ്റാറ്റസ് ഇല്ലാതാകുകയും അവര്‍ ദേശത്ത് വസിക്കുന്നവരെ പോലെ ആയി തീരുകയും ചെയ്യും .

  പക്ഷെ അനേകരും മനപൂര്‍വ്വം ഈ വസ്തുത മറച്ചു വക്കുകയും എന്‍ ആര്‍ ഐ സ്ടാട്ടസു അനധികൃതമായി അനുഭവിക്കയും ചെയ്യാറുണ്ട് . ഇതും ഒരുവിധം കള്ളത്തരം ആണ്. ” ചുങ്കം കൊടുക്കെണ്ടവന് ചുങ്കം , മാനം കൊടുക്കെണ്ടാവന് മാനം ” ഇതാണ് ദൈവ വെവ്സ്ഥ.

  ഇതൊക്കെ ചെയ്യേണ്ടതുപോലെ ചെയ്യാതെ ” ഞാന്‍ പരമാര്‍ത്ഥ തയുള്ള ഹൃദയത്തോട് നിനക്ക് സ്തോത്രം ചെയ്യും, നേരുള്ളവരുടെ സംഘത്തില്‍ ഞാന്‍ നിന്നെ സ്തുതിക്കും ” എന്ന് ഞായറാഴ്ച എഴുന്നേറ്റു നിന്ന് പറഞ്ഞാല്‍ ആ പരമാര്‍ത്ഥ തയില്‍ മറഞ്ഞിരിക്കുന്ന കള്ളം ദൈവത്തിനു അറിയാം., ലോകം അത് ഒരിക്കല്‍ വെളിപ്പെടുത്തുകയും ചെയ്യും .

  അതുപ്പോലെ, ഇന്ന് വിശ്വാസികളില്‍ പലരും ദൈവത്തിനു കൊടുക്കേണ്ടത് കൊടുക്കാതെ അബ്രഹം ദാസിയുടെ മകന് കൊടുത്തതുപോലെ വല്ല ദാനങ്ങള്‍ ഒക്കെ വല്ലപ്പോഴും എങ്ങാനും കൊടുത്തു ബാക്കി തങ്ങളുടെ ബാങ്കുകളില്‍ ശേഖരിക്കുകയാണ് . ഒരു വിശ്വാസിയുടെ കയ്യില്‍ ലഭിക്കുന്ന പണം വിവേകത്തോടും ദൈവ ഭയത്തോടും കൂടെ ചിലവാക്കുവാന്‍ ഉള്ളതാണ് എന്നത്രേ തിരുവചനം പറയുന്നത് .

  ദൈവത്തിനും ദൈവ ദാസന്മാര്‍ക്കും കൊടുക്കാതെയും കൊടുക്ക വിലക്കിയും ഒക്കെ സ്വരൂപിച്ചു വയ്ക്കുന്ന വമ്പന്‍ തുകകള്‍ക്കും കഴിഞ്ഞ ദിവസം ഉണ്ടായതുപോലുള്ള കുടുക്ക് ഒരിക്കല്‍ ഉണ്ടാകുവാന്‍ പോകയാണ് എന്നത് വിശ്വാസികളും മനസ്സിലാക്കണം .

  ദൈവത്തെ കളിപ്പിച്ചും , കമ്മീഷന്‍ വാങ്ങിയും , മുതലാളിയെ വെട്ടിച്ചും, കാഷു കൌണ്ടറില്‍ നിന്ന് കയ്യിട്ടു വാരിയും ,, ഇരട്ടിപ്പിനു കൊടുത്തും , പാവപ്പെട്ടവനെക്കൊണ്ട് രാപ്പകല്‍ പണിയെടുപ്പിച്ച് വേണ്ടതുപോലെ ശമ്പളം മറ്റും കൊടുക്കാതെയും , വീടോട് വീടും വയലോട് വയലും വാങ്ങി സഭകളെ മൊത്തത്തില്‍ നിയന്ത്രിച്ചും വിലക്ക് വാങ്ങിയും ഒക്കെ വിരാചിക്കുന്ന ചുരുക്കം പേരെങ്കിലും അവിടവിടെയായി ഉണ്ടാകാം .

  ഇങ്ങനെയുള്ളവരുടെ പണം പിടിച്ചു വാങ്ങുവാനും അത് കൈവശമാക്കുവാനും അനതി വിദൂര ഭാവിയില്‍ സിംഹസനസ്തന്‍ ആകുവാന്‍ പോകുന്ന ഒരു ഏക ലോക ചത്രാധി പധിയെക്കുറിച്ചു തിരുവെഴുത്തു പറയുന്നുണ്ട് അവന്‍റെ പേരാണ് അന്തി ക്രിസ്തു.

  കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നമ്മുടെ കര്‍ത്താവിന്‍റെ ചങ്കിലെ ചോരായാല്‍ വീണ്ടെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവജനം ഒന്നിച്ചു ചേര്‍ന്ന തന്‍റെ സഭയെ ചേര്‍ക്കുവാന്‍ നമ്മുടെ കര്‍ത്താവ്‌ മധ്യാകാശത്തില്‍ വന്ന ശേഷം ഈ ഭൂമിയില്‍ യരുശലേം ആസ്ഥാനമാക്കി ലോകത്തെ ഭരിക്കുവാന്‍ പോകുന്ന വലിയ ഒരു രാജാവ് ആയിരിക്കും അന്തി ക്രിസ്തു എന്ന് തിരുവെഴുത്തു പറയുന്നു

  ഏഴു സംവത്സരം നീണ്ടു നില്‍ക്കുന്ന അവന്‍റെ ഭരണത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട് ആദ്യത്തെ മൂന്നര വര്ഷം രണ്ടാമത്തെ മൂന്നര വര്ഷം . ആദ്യത്തെ മൂന്നര വര്ഷം വളരെ നല്ല ഭരണം ആയിരിക്കും അന്തിക്രിസ്തു കാഴ്ച വക്കുന്നത് . എല്ലാവര്ക്കും വീട് , താമസം , ഭക്ഷണം മറ്റു സൌകര്യങ്ങള്‍ എല്ലാം മെച്ചമായ് കൊടുക്കുവാന്‍ അദ്ദേഹത്തിന്‍റെ ഭരണ കാലത്ത് സാധിക്കും കാരണം വിശ്വാസികള്‍ ആയ അനേകര്‍ ഇന്ന് സുവിശേഷത്തിന് വേണ്ടി പോലും ചിലവഴിക്കാതെ ബാങ്കുകളിലും വസ്തു വക കളിലുമായി നിക്ഷേപിച്ചിരിക്കുന്ന ഭീമമായ പണവും വസ്തു വകകളും സ്വാഭാവികമായും സഭ എടുത്തുകൊള്ള പ്പെട്ടു കഴിയുന്നതോടെ അന്തിക്രിസ്തുവിന്‍റെ പൊതു ഖജനാവിലേക്ക് ചെര്‍ക്കപ്പെടുകായും തന്നിമിത്തം സമ്പല്‍ സമൃദ്ധമായ ഒരു ഭരണത്തിന് തുടക്കം കുറിക്കുവാന്‍ അവനു സാധിക്കുകായും ചെയ്യും .

  അന്ന് എടുക്കപ്പെടുന വിശ്വാസികളുടെ ഗുണപ്പെടാത്ത മക്കള്‍ ആരെങ്കിലും അവകളുടെ അനന്തരാ വകാശികളായി ഇവിടെ ഉണ്ടായിരുന്നാല്‍ പോലും ഇത്രയധികം പണം അവര്‍ക്ക് ഇവിടുത്തെ ജീവിതത്തിനു ആവശ്യം വരില്ല എന്നത് നഗ്ന സത്യമല്ലേ ?

  ഇതൊക്കെ അറിഞ്ഞിരിക്കുന്ന വിശ്വാസികള്‍ ഇന്ന് എത്രയും ഭയത്തോടും ഭക്തിയോടും കൂടെ ജീവിതം നയിക്കും എന്ന് മാത്രമല്ല, പുഴുവും തുരുമ്പും കേടുക്കാത്തതും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാത്തതും ആയ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ശേഖരിക്കുന്നവരും ആയിരിക്കും എന്നതിന് രണ്ടു പക്ഷമില്ല.

  ഇവിടെ നമ്മുടെ രാജ്യത്ത് സംഭവിച്ചത് ഇതിനു ഒരു ഗുണ പാഠം മാത്രം ആണ്. സര്‍ക്കാരിനെ വെട്ടിച്ചു വെളിപ്പെടുത്താതെ ആരെങ്കിലും കെട്ടുകണക്കിന് സൂക്ഷിച്ചിട്ടുണ്ട് എങ്കില്‍ ഇപ്പോള്‍ രണ്ടു പ്രശനങ്ങള്‍ ആണ് അങ്ങനയൂള്ളവരെ വേട്ട ആടുന്നത് . ഒന്നാമത് അവര്‍ക്ക് അത് ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കയില്ല,( 2.5 ലക്ഷത്തില്‍ കൂടുതല്‍ ) രണ്ടാമത് തന്‍റെ കയ്യില്‍ ഇത്രയും ഉണ്ടായിരുന്നു എന്ന് ആരോടും പറയുവാനും കഴികയില്ല.

  തത്വത്തില്‍ മനമുരുകി വെന്തു നീറുക അല്ലാതെ യാതൊരു പ്രയോജനവും ഈ കൂട്ടര്‍ക്ക് ഇല്ല . ഇങ്ങനെയുള്ളവര്‍ ഇപ്പോള്‍ വാസ്തവത്തില്‍ സാത്താനും കടലിനും മദ്ധ്യേ ആയിരിക്കുകയാണ്.

  കര്‍ത്താവിന്‍റെ വരവിലും ഇതുപോലെ സംഭവിക്കും. സ്വരൂപിച്ചു വച്ചതെല്ലാം ആര്‍ക്കും പ്രയോജനം ഇല്ലാത്ത നിലയില്‍ ആയിപ്പോകും .

  ഇവിടെയാണ്‌ വിശ്വാസികള്‍ ബുദ്ധിമാന്മാര്‍ ആകേണ്ടത്. സമയത്തെയും സാവകാശങ്ങളെയും തക്കത്തില്‍ വിനിയോഗിക്കുക. ചിലവിടെണ്ടാപ്പോള്‍ ചിലവിടുക , കൊടുക്കുവാന്‍ കഴിയുമ്പോള്‍ കൊടുക്കുക, അല്ലെങ്കില്‍ ഒടുവില്‍ ഉണ്ടാക്കി വച്ചത് എല്ലാം ഒന്നുകില്‍ നിഷ്ഫലം ആകുകയോ അല്ലെങ്കില്‍ അന്തിക്രിസ്തുവിന്‍റെ കരങ്ങളില്‍ എത്തി ചേരുകയോ ചെയ്യും , സംശയമില്ല

  ഇത് വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അപ്രീതി തോന്നുമായിരിക്കും പക്ഷെ ദൈവ വചന പ്രകാരം ഇതാണ് സത്യം . ആകയാല്‍ പ്രീയപ്പെട്ട വിശ്വാസികളെ , നിനയാത്ത നാഴികയില്‍ മനുഷ്യ പുത്രന്‍ വരും , യഥാര്‍ത്ഥ മായി രക്ഷിക്ക്പ്പെട്ടവര്‍ അന്ന് എടുക്കപ്പെടും തങ്ങള്‍ ഒരുക്കി വച്ചത് മറ്റൊരുവന് ആയിപോകയോ ആര്‍ക്കും പ്രയൊചനം ഇല്ലാതെ ആയി പോകയോ ചെയ്യാം ആകയാല്‍ വിവേകത്തോടും , സത്യ സന്തതയോടും , ഹൃദയ പരമാര്‍ത്ഥ തയോടും കൂടെ ജീവിക്കുക അതിനായി ദൈവം നമ്മെ ഏവരെയും സഹായിക്കട്ടെ ( വെളിപ്പാട് ആര് മുതല്‍ പതിനെട്ടു വരെയുള്ള അദ്ധ്യായങ്ങള്‍ വര്വാന്‍ ഒകുന്ന ആ ഭരണാധികാ റിയുടെ ഭരണ ചക്രത്തിന്‍റെ തുടര്‍ വിവരണമാണ് യോഹന്നാന്‍ നല്‍കിയിരിക്കുന്നത് )

  ക്രിസ്തുവില്‍ നിങ്ങളുടെ സഹോദരന്‍

  1. മുകളിൽ എഴുതിയിരിക്കുന്നത് വളരെ നല്ലകാര്യങ്ങളാണ് ,, പക്ഷെ നമ്മുടെ വിഷയം ജനലക്ഷങ്ങളെ ദുരുപദേശത്തിൽ കെട്ടിയിട്ടിരിക്കുന്ന ടിപിഎം എന്ന സംഖടനയുടെ പഠിപ്പിക്കലുകൾക്കു എതിരെയാണ് ? അവരുടെ ഉപദേശം ശരിയാണെങ്കിൽ അതിനുള്ള തെളിവുകൾ നിരത്തുക , തെറ്റാണെങ്കിൽ അത് സമ്മതിക്കുക , നോട്ടിന്റെ കാര്യമ് ഓർത്തു ഷാജി എന്തിനു ഉറങ്ങാതിരിക്കുന്നു . അത് നോക്കാൻ സർക്കാർ ചിലവിൽ ആള്ക്കാറുണ്ട് ,ടിപിഎം ന്റെ ഉപദേശങ്ങൾ ശരിയാണ് എന്ന് ദൈവ വചനം മാത്രം ആധാരമാക്കി തെളിയിച്ചാൽ പിന്നെ നമുക്ക് നോട്ടിന്റെ കാര്യവും , മീൻപിടിച്ചതും , ഹോട്ടലിലെ മീൻകറി ഇല്ലാത്ത ഊണും ,ഒക്കെ സംസാരിക്കാം

Leave a Reply

Your email address will not be published. Required fields are marked *