ശ്രേഷ്ഠത – ഈ ശ്രേഷ്ഠ വിഭാഗങ്ങൾ ചിന്തിക്കുന്നത് അവരുടെ ഗ്രൂപ്പിൽ അല്ലാത്തവർ നിലവാരം കുറഞ്ഞവർ, അറിവില്ലാത്തവർ, ആത്മീകരല്ലാത്തവർ എന്നാകുന്നു. ജനങ്ങൾ ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ ദൈവത്തെക്കാൾ അധികം മഹത്വീകരിക്കുമ്പോൾ ആ ഗ്രൂപ്പിന് തീർച്ചയായും എന്തെങ്കിലും കുഴപ്പം ഉണ്ട്. മറ്റ് ക്രിസ്ത്യാനികളെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്ന് ചിന്തിക്കുന്ന ഗ്രൂപ്പ് സാധാരണ ഏറ്റവും മോശമായതാകുന്നു.
“CHURCH THAT ABUSE” എന്ന പുസ്തകത്തിൽ റൊണാൾഡ് എൻറോത് (RONALD ENROTH) എഴുതുന്നു, “ഒരു മാന്ത്രികൻ തൻ്റെ അനുയായികൾ “പ്രത്യേകത” ഉള്ളവരാണെന്നു തോന്നിപ്പിക്കും. ഗ്രൂപ്പിൻ്റെ ശുശ്രുഷ എത്ര സവിശേഷമാണ്, പ്രാധാന്യമുള്ളതാണ്, ഗുണകരമാണ് എന്ന് അടിക്കടി ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കും, ഈ ശുശ്രുഷ മറ്റുള്ളതിനേക്കാൾ ശ്രേഷ്ടമായതിനാൽ അതിൽ പങ്കെടുക്കുന്നവർ ഉന്നതരാണെന്ന് അനുയായികൾ വിശ്വസിക്കും, അതുകൊണ്ട് അവർ മറ്റ് ക്രിസ്ത്യാനികളെക്കാർ ഉന്നതരാണെന്ന് നിഗമിക്കും.“ ഇങ്ങനെയുള്ള ഗ്രൂപ്പുമായി ബന്ധപ്പെട്ടവർ തങ്ങളുടെ ചിന്തകളും വികാരങ്ങളും ഉന്നതമാണെന്ന് ചിന്തിക്കും. മാന്ത്രികരെന്നും സവിശേഷരെന്നും ചിന്തിക്കുന്ന മിശ്രിതം അനുയായികളെ ലഹരി പിടിപ്പിക്കുന്ന കോക്ക് ടെയിൽ ആണ്. സാധാരണ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ അവർ പ്രാപ്തരെന്ന് വിശ്വസിക്കുന്നു.

എല്ലാവരും പ്രത്യേകരും സവിശേഷകരും ആകാൻ ആഗ്രഹിക്കുന്നു. എന്നാൽ വേദപുസ്തകം നമ്മെ വിനയമുള്ളവരും സ്നേഹിക്കുന്നവരും ആകാൻ പഠിപ്പിക്കുന്നു. അതിനു പകരം ടിപിഎം മാതിരിയുള്ള സഭകൾ ഈ മാനുഷിക പ്രവണത ചൂഷണം ചെയ്ത് വിശ്വാസികളെ അടിമകളാക്കി അവർ സഭയുടെ നാലു ഭിത്തിക്ക് വെളിയിൽ ഉള്ളവരേക്കർ ശ്രേഷ്ഠർ ആണെന്ന് വിശ്വസിപ്പിക്കുന്നു. “മാനുഷിക നിഗളവും ദൈവിക താഴ്മയും” എന്ന പുസ്തകം ഈ സഭ പബ്ലിഷ് ചെയ്തത് തികച്ചും വിരോധാഭാസമല്ലേ. അഹങ്കാരവും ശ്രേഷ്ഠ ചിന്താഗതിയും ഓരോ മനസ്സിലും എല്ലാ ദ്വാരങ്ങളിലും പ്രവേശിച്ചു കഴിഞ്ഞു. പുൽപിറ്റിൽ നിന്നും “ദൈവത്തിൻ്റെ സഭ” എന്ന വാക്ക് കേൾക്കുമ്പോൾ അതിനെ ടിപിഎമ്മുമായി തുലനം ചെയ്ത് നമ്മൾ എത്രമാത്രം വീണിരിക്കുന്നുവെന്ന് മനസ്സിലാക്കുക.
ടിപിഎമ്മിൻറ്റെ ശ്രേഷ്ഠത എന്ന അവകാശവാദങ്ങൾ
ക്രിസ്തിയ സഹോദരങ്ങൾക്കിടയിൽ ടിപിഎം ശ്രേഷ്ഠർ എന്നവകാശപ്പെടുന്ന. ടിപിഎം പ്രസിദ്ധീകരണങ്ങളിൽ നിന്നും ചില ഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ട് ഞാൻ പറഞ്ഞതിൻ്റെ അർഥം മനസ്സിലാക്കാം.
- ഈ ലേവ്യരും പുരോഹിതന്മാരും ഒരു വിധത്തിൽ എല്ലാം ത്യജിച്ചു സുവിശേഷത്തിനു വേണ്ടി അവരുടെ ജീവിതം ബലി കഴിച്ച പ്രതിഷ്ഠിക്കപ്പെട്ട ദൈവത്തിൻ്റെ വേലക്കാർ ആകുന്നു. അങ്ങനെയുള്ള ഒരു കൂട്ടം ദൈവത്തിൻ്റെ വേലക്കാരും ക്രിസ്തുവും മാത്രം ചേർന്ന് അവൻറ്റെ വരവിങ്കൽ മഹത്വകരമായ സഭ പണിയും. (സമാഗമന കൂടാരം, പേജ് 89)
- പത്രോസ് വിവാഹിതനായിരുന്നു. എന്നാൽ ദൈവ രാജ്യത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു, അതായത്, വീട്, സഹോദരങ്ങൾ, പിതാവ്, മാതാവ്, ഭാര്യ, കുട്ടികൾ മുതലായവ (ഇതാ ഉത്തരം, പേജ് 116)
- ഒരു യഥാർത്ഥ ദൈവത്തിൻ്റെ വേലക്കാർ ജന്മനായുള്ള ദൈവത്തിൻ്റെ വേലക്കാർ ആകുന്നു. അവൻ സ്വയം വിശേഷിപ്പിക്കുന്ന ഉപദേശി അല്ല, ബൈബിൾ കോളേജ്, സെമിനാരി പോലെയുള്ള മനുഷ്യ നിർമിതമായ സ്ഥാപനങ്ങളുടെ ഉല്പന്നവും അല്ല. (പുതിയ നിയമ ശുശ്രുഷ, ഭാഗം 1, പേജ് 14).
- ദൈവ വേലക്കാർ ശമ്പളത്തിൽ ആശ്രയിക്കാതെ വിശ്വാസത്തിൽ ജീവിക്കണം. അങ്ങനെ ജീവിക്കുന്നവർ മാത്രം അവൻ്റെ വരവിനായി ഒരുക്കപ്പെടും. (ഇതാ ഉത്തരം, പേജ് 101).
- ഒരു ശരാശരി ടിപിഎം വിശ്വാസിയോട് ചോദിക്കുകയാണെങ്കിൽ ഞങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠർ ആണെന്ന് അവകാശപ്പെടും, കാരണം, ഞങ്ങൾ ആഭരങ്ങൾ അണിയത്തില്ല, ഞായറാഴ്ചകളിൽ വെള്ള വസ്ത്രം ധരിക്കും, ഞങ്ങളുടെ ഭവനത്തിൽ ടെലിവിഷൻ ഇല്ല, ഞങ്ങൾ വീഞ്ഞ് തൊടത്തില്ല, ഞങ്ങളുടെ ശുശ്രുഷകന്മാർ ബ്രഹ്മചാരികൾ ആകുന്നു, ഈ ലോക ക്രിസ്ത്യാനികളെ പോലെ ഞങ്ങൾ ക്രിസ്തുമസ് ആഘോഷിക്കത്തില്ല മുതലായവ.
ടിപിഎമ്മിൻ്റെ ദുരുപദേശങ്ങൾ വരച്ചു കാട്ടുന്നു
ഇപ്പോൾ ടിപിഎം മറ്റു ക്രിസ്ത്യാനികളെ എങ്ങനെ കാണുന്നുവെന്ന് അവരുടെ സ്വന്തം വാക്കുകളിൽ നിന്നും മനസ്സിലായല്ലോ, ആദ്യകാല അപ്പൊസ്തലന്മാർ എങ്ങനെ ജീവിച്ചുവെന്ന് നമ്മുക്ക് വചനത്തിലേക്ക് നോക്കാം.
- ടിപിഎം അവകാശപ്പെടുന്നതുപോലെ പത്രോസ് ഭാര്യയെ ഉപേക്ഷിച്ചോ? 1 കൊരിന്ത്യർ 9:5 ൽ ഇത് തെറ്റാണെന്നു തെളിയുന്നു. അവിടെ അദ്ദേഹത്തിൻ്റെ ശുശ്രുഷയിൽ ഭാര്യയും അനുഗമിച്ചിരുന്നുവെന്ന് പറയുന്നു.
- നിത്യ വൃത്തിക്കായി ജോലി ചെയ്യണമെന്ന് പൗലോസ് പറഞ്ഞോ? അതെ, പറഞ്ഞു (അപ്പൊ.പ്രവ. 18:3, 1 കൊരിന്ത്യർ 9:15-18, 2 തെസ്സലോനിക്യർ 3:8-10)
- യോഹന്നാൻ മറിയയെ തൻ്റെ സ്വന്ത വീട്ടിൽ കൊണ്ടുപോയോ? അതെ, കൊണ്ടുപോയി. (യോഹന്നാൻ 19:27)
- ഞാൻ ഏകനായതുകൊണ്ട് “ഉന്നത വിളിക്ക്” യോഗ്യൻ എന്ന് പൗലോസ് അവകാശപ്പെട്ടൊ? ഒരിക്കലുമില്ല, എന്നാൽ വിവാഹിതരായ മറ്റു അപ്പൊസ്തലന്മാർക്ക് ഞാൻ തുല്യനാണെന്ന് പൗലോസ് പറയുന്നു. (ഗലാത്യർ 2:8, 2 കൊരിന്ത്യർ 11:5, 1 കൊരിന്ത്യർ 9)
പിന്നെ എന്തുകൊണ്ട് ടിപിഎം മറ്റ് ക്രിസ്ത്യാനികളെക്കാർ ശ്രേഷ്ഠർ എന്ന് ധരിക്കുന്നു? അവരുടെ ചിന്താഗതി ആത്മീകം അല്ല. ഒരിടത്തും മരുന്നോ വീഞ്ഞോ വിലക്കിയതായി കാണുന്നില്ല, അതുപോലെ വെള്ള വസ്ത്രം, ബ്രഹ്മചര്യ എന്നിവയെ പറ്റിയും ഒരു നിയമവും ഇല്ല. അതിനു പകരം കാണുന്നത് ദുരുപദേശങ്ങളാൽ നിർമിക്കപ്പെട്ട ഒരു സഭ, ആ ദുരുപദേശങ്ങൾ പിന്തുടരുന്നതിനാൽ അതിലെ ജനങ്ങൾ മറ്റുള്ളവരേക്കാൾ ശ്രേഷ്ഠർ എന്ന് ധരിക്കുന്നു. ഇത് അത്യന്തം ദുഖകരമാകുന്നു.
ശ്രേഷ്ഠതയുടെ വലിയ ഓഹരി എന്താകുന്നു?
- ശ്രേഷ്ഠത ക്യാൻസർ പോലെയാണ്. ശരീരത്തിൻ്റെ ഓരോ ഭാഗങ്ങളിലേക്കും നാം അറിയാതെ തന്നെ അത് പടരുന്നു. നിത്യത എന്നത് ദൈവ കൃപയുടെ ദാനമാണെന്ന സത്യത്തിൽ നിന്നും നമ്മുടെ കണ്ണുകളെ മൂടുന്നു. (റോമൻ 6:23). അതുകൊണ്ട് രക്ഷിക്കപ്പെട്ട ഓരോരുത്തരും മറ്റുള്ളവരേക്കാൾ ഉന്നതരോ നീചരോ അല്ല.
- ശ്രേഷ്ഠത കൂട്ടുക്രിസ്ത്യാനികൾ തമ്മിലുള്ള സ്നേഹത്തെ നശിപ്പിക്കുന്നു. ഇത് മറ്റു ക്രിസ്ത്യാനികളെ താണവരായി കാണുന്നു. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. നിഗളിക്കുന്നില്ല. ചീർക്കുന്നില്ല (1 കൊരിന്ത്യർ 13:4). അതിനു പകരം ശ്രേഷ്ഠത വിശ്വാസികളെ സ്വന്തത്തിലേക്ക് നോക്കി സ്വയമായി ഉന്നതർ എന്ന് പുകഴ്ത്തുന്നു, ഇത്രയും നിയമങ്ങൾ പാലിക്കുന്നതുകൊണ്ട് തങ്ങൾ മികച്ചവരാണെന്നു തോന്നിപ്പിക്കുന്നു.
- ശ്രേഷ്ഠത പുറമെയുള്ള ഭാവം നോക്കി കഠിനമായി വിധിക്കുന്നു. നമ്മൾ ഒരു വ്യക്തി യഥാർത്ഥ ക്രിസ്ത്യാനിയാണോ എന്ന് അവൻ്റെ വസ്ത്രധാരണം നോക്കിയും ആഭരണം അണിഞ്ഞിട്ടുണ്ടോ എന്ന് നോക്കിയും വിധിക്കുന്നു. ഇത് സ്വയം പുകഴ്ത്തി ദൈവത്തോട് പ്രാർത്ഥിച്ച പരീശനെ പോലെയാണ്. “പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്‌ത്തുന്നു.” (ലൂക്കോസ് 18:11).
ഇന്നത്തെ വ്യാഖ്യാനം ഇങ്ങനെ ആയിരിക്കും, “ദൈവമേ, ആഭരണം ധരിക്കയും മരുന്ന് എടുക്കയും ചെയ്യുന്ന ലോക ക്രിസ്ത്യാനികളെ പോലെ ഞാൻ അല്ലാത്തതിനാൽ നിന്നെ വാഴ്ത്തുന്നു.“
- ശ്രേഷ്ഠത സഭയുടെ തെറ്റുകൾ മൂടുന്നു. ഇത് മൂലം ദൈവത്തിൻ്റെ അംഗീകാരത്തെക്കാൾ സഭാ നേതാക്കളുടെ അംഗീകാരം കൂടുതൽ ഇഷ്ട്ടപ്പെടുന്നു. ക്രിസ്തുവിൻ്റെ ശുശ്രുഷയിൽ എന്ത് സംഭവിച്ചു? യെഹൂദാ അധികാരികൾ യേശുവിൽ വിശ്വസിച്ചെങ്കിലും സഭയിൽ നിന്നും പുറത്താക്കുമെന്ന് ഭയന്ന് ഏറ്റുപറഞ്ഞില്ല.
യോഹന്നാൻ 12:42,43, “എന്നിട്ടും പ്രമാണികളിൽ തന്നേയും അനേകർ അവനിൽ വിശ്വസിച്ചു; പള്ളിഭ്രഷ്ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും, അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.”
- നമ്മൾ ലോകത്തിൻ്റെ വെളിച്ചം ആകണം. അതിനു പകരം ശ്രേഷ്ഠത അവകപ്പെടുന്ന ക്രിസ്ത്യാനികൾ മറ്റുള്ള ക്രിത്യാനികളെക്കാൾ ശ്രേഷ്ഠർ ആണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നത് ലോകം കാണുന്നു. ദൈവത്തിലേക്ക് നോക്കുന്നതിനു പകരം ശ്രേഷ്ഠത മൂലം സ്വന്തത്തിലേക്കും സ്വന്ത സഭയിലേക്കും നോക്കും.
ടിപിഎം വരുത്തിയ ഹാനി
ആരോ ഒരിക്കൽ പറഞ്ഞു, “അസാധാരണമായ ക്രിസ്ത്യാനികൾ ഇല്ല, ഒരു സാധാരണ ക്രിസ്ത്യാനി ആയിരിക്കുന്നത് തന്നെ ഒരു അസാധാരണമായ സംഭവമാണ്.”
1 കൊരിന്ത്യർ 3:4-7, “ഒരുത്തൻ: ഞാൻ പൗലൊസിൻ്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിൻ്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ? അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്ക് കർത്താവ് നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.”
ഉപസംഹാരം
ടിപിഎം തുറന്ന ശ്രേഷ്ഠവാദികൾ ആകുന്നു. ടിപിഎം ശുശ്രുഷകർ അല്ലാത്തവർ യഥാർത്ഥ ദൈവ വേലക്കാർ അല്ലെന്നും ടിപിഎം വിശ്വാസികൾ അല്ലാത്തവർ ക്രിസ്തുവിൻ്റെ മണവാട്ടി അല്ലെന്നും ടിപിഎം പഠിപ്പിക്കുന്നു. (ക്രിസ്തുവിൻ്റെ മണവാട്ടി ആകുവാൻ ഒരുവൻ ടിപിഎം ഉപദേശങ്ങളായ മരുന്ന് കഴിക്കാതിരിക്കുക മുതലായ നിയമങ്ങൾ അനുസരിക്കണം). ടിപിഎം അതിലെ വിശ്വാസികളെ ഈ ലോകത്തിൽ ടിപിഎമ്മിനെക്കാൾ ഭേദമായ ഒരു സഭയില്ലെന്ന് പഠിപ്പിക്കുന്നു.
ശ്രേഷ്ഠതയുടെ പരിഹാരമാർഗം തിരുവെഴുത്തുകളിലേക്ക് തിരിഞ്ഞ് യഥാർത്ഥ സത്യങ്ങൾ മനസിലാക്കുക എന്നതാണ്. വിശ്വാസത്താൽ രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും ദൈവ കുടുംബത്തിൽ അംഗവും ക്രിസ്തുവിൻ്റെ കൂട്ടവകാശികളും ആകുന്നു (എഫെസ്യർ 1:5, റോമർ 8:17). ദൈവ മുൻപാകെ ഒരേയൊരു സഭ മാത്രമേ ഉള്ളു. ഞായറാഴ്ച ഏത് കെട്ടിടത്തിൽ കൂടുന്നു എന്ന് കണക്കിടാതെ യഥാർത്ഥമായി രക്ഷിക്കപ്പെട്ട വിശ്വാസികളുടെ കൂട്ടമാണ് ആ സഭ. ദുർഭാഗ്യവശാൽ, ദുരുപദേശങ്ങൾ (ടിപിഎമ്മിലെ ശ്രേഷ്ഠ വാദത്തിനും ആത്മീക നിഗളത്തിനും കാരണം ഇതാണ്) പ്രചരിപ്പിക്കുന്നിടത്തോളം ഒരു പോംവഴിയും ഇല്ല. ടിപിഎം ഈ ദുരുപദേശങ്ങൾ ഉപേക്ഷിച്ച് തിരുവെഴുത്തുകളിലേക്ക് തിരിയാൻ വേണ്ടി പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു.
പ്രിയ സഹോദരങ്ങളേ.. TPM എന്ന സഭയെ കുറിച്ച് ചില വിമര്‍ശനങ്ങള്‍ നമ്മുടെ കാണുവാന്‍ ഇടയായി. അതില്‍ ചില മോശമായ comments ഉം.. എന്നാല്‍ ചില കാhര്യങ്ങള്‍ അറിവിലേക്കായി പറഞ്ഞുകൊള്ളട്ടേ..
Tpm എന്ന സഭയില്‍ election ഓ vote പിടുത്തമോ കസേരകളിയോ തന്‍മൂലം ഉണ്ടാകുന്ന കുത്തിത്തിരിപ്പോ ഇല്ല.
ഒരു chief pastr ടെ കാല ശേഷം ദൈവീക വെളിപ്പാടിന്‍ പ്രകാരം അടുത്ത ആളെ നിയമിക്കും.
President ഓ കമ്മറ്റിയോ യൂദായോ ,പണപ്പിരിവോ ശേഷമുണ്ടാകുന്ന അടിപിടി മൂക്കിന്‍റെ പാലം തകര്‍ക്കല്‍, സഭാപിളര്‍പ്പ് new church എന്ന ആശയം ആദിയായവ ഒന്നും ഇല്ല.
സഭ ഭരിക്കുന്നത് കമ്മറ്റിയല്ല, മൂപ്പന്‍ പറയുംഏതു പ്രായമുള്ളവരും ദൈവത്തില്‍ അനുസരിക്കും.
ശുശ്രൂഷകന് ശമ്പളം വച്ചിട്ടില്ല. കിട്ടുന്നദശാംശം പേരുചൊല്ലി കമറ്റിയില്‍ അവതരിപ്പിച്ചു വിളിച്ചു കൂവി സ്വയം കാഹളം ഊതിക്കുന്ന പരിപാടി ഇല്ല. ഇടംകൈ കൊടുക്കുന്നത് വലംകൈ അറിയുന്നില്ല. തന്‍മൂലം വിശ്വാസിക്കും സഭക്കും അനുഗ്രഹം ലഭിക്കുന്നു. അതില്‍ മറ്റുള്ളവര്‍, ആഡംബരം എന്നൊക്കെ പറഞ്ഞു കണ്ണുകടിക്കുന്നത് സ്വഭാവികം.
സാമ്പത്തിക നേട്ടത്തിനായുള്ള വിദേശ യാത്രകളോ പണപ്പിരിവുകളോ ശുശ്രൂഷകരുടെ ഇടയില്‍ ഇല്ല.
പാതിരാത്രിയില്‍ transfer വന്നാലും കുട്ടികളുടെ പഠിത്തം, ഭാര്യയുടെ ജോലി ഇതൊന്നും നോക്കണ്ടാത്തതിനാല്‍ ഏതു പാവപ്പെട്ട സഭയിലേക്കും സഭയുടെ ആസ്തി നോക്കാതെ പോകും.
ഒരു സഭയില്‍ നിന്നു transfer ആകുമ്പോള്‍ അവിടുത്തെ പൈസാ അവിടെത്തന്നെ വച്ചിട്ട് വണ്ടിക്കുലി മാത്രം കൊണ്ടുപോകുന്നു.
പൈസയ്ക്ക് എത്ര ആവശ്യം വന്നാലും ഒരുമനുഷ്യനോടും 5ന്‍റെ പൈസ ചോദിക്കാതെ കുത്തി ഇരുന്നു പ്രാര്‍ത്ഥിക്കുക. ഇതാണ് വിശ്വാസ ജീവിതം.
Degree യോ Certificate ഓ വാക്സാമര്‍ത്ഥ്യമോ നോക്കിയല്ല ശുശ്രൂഷകരെ ദൈവ വേലയ്ക്കു തിരഞ്ഞെടുക്കുന്നത്, വേലയ്‌കു വിളിയുള്ളതാണോ എന്നുള്ള ദൈവിക വെളിപ്പാടില്‍ ആണ് തിരഞ്ഞെടുക്കുന്നത്. വിളി ഇല്ലാത്ത എത്രയോ പേര്‍ തിരികെ പോയിരിക്കുന്നു..
20 വര്‍ഷത്തോളം വിശ്വസ്ഥതയോടെ കര്‍ത്തൃ വേല ചെയ്തു കഴിയുമ്പോള്‍ ആണ് പാസ്റ്റര്‍ എന്ന പധവി കൊടുക്കുന്നത്. മാത്രമല്ല പാസ്റ്റേഴ്സിനു മാത്രമേ Mobile Phone use ചെയ്യാനുള്ള അനുവാദം ഉള്ളു.
ഒരു ശുശ്രൂഷകര്‍ക്കും Internet ഓ social network sites ഓ Use ചെയ്യുവാന്‍ അനുവാദം ഇല്ല.
കണ്‍വന്‍ഷനോ മറ്റു functions ഓ വന്നാല്‍ പ്രാസംഗികന്‍റെയോ സംഗീതജ്ഞരുടെയോ പേരോ photo യോ പ്രസിദ്ധീകരിച്ച് ബാനറില്‍ വച്ച് ഉയര്‍ത്താറില്ല, ഉയര്‍ത്തുന്നത് ദൈവനാമം.
അതുപോലെ കണ്‍വന്‍ഷന്‍ ഉത്ഘാടനം രാഷ്ട്രീയ നേതാക്കളോ മറ്റു ലോക മനുഷ്യരോ അല്ല.
Stage show ഇല്ല , ദൈവ പ്രവര്‍ത്തിയോ അത്ഭുതങ്ങളോ നടന്നാല്‍ അതു Video എടുത്ത് CD യില്‍ ആക്കി പ്രസിദ്ധിനേടുന്ന പരിപാടി ഇല്ല..
Covention/സഭയ്ക്കുള്ളില്‍ Electronic equipments nte ഉപയോഗം നിരോധിച്ചിരിക്കുന്നു.
ഇങ്ങനെയൊക്കെ വേറിട്ടു നില്‍ക്കുന്ന ഒരു സഭയെ ആണോ വസ്ത്ര ധാരണംപോലുള്ള നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് വിധിക്കുന്നത്..
പിന്നെ തെറ്റുകള്‍മനുഷ്യ സഹജമാണ്.തെറ്റുകള്‍ വന്നു പോയിട്ടുള്ള ശുശ്രൂഷകര്‍ക്ക് തക്കതായശിഷയും കൊടുത്തിട്ടുണ്ട്. ചിലര്‍ വേലയില്‍ നിന്നുതന്നെ വിട്ടു പോയിട്ടുണ്ട്.
പിന്നെ , ഇതുവരെയും 10000 സുവിശേഷ വേലക്കാര്‍ പോലും തികഞ്ഞിട്ടില്ലാത്ത, TPM സഭയില്‍ നിന്നുള്ള ശുശ്രൂഷകരാണ് സ്വര്‍ഗ്ഗത്തില്‍ പോകുന്ന 144000 പേരും എന്നു ചിലര്‍ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്.
ഒരു സഹോദരന്‍ പറയുന്നതു കേട്ടു ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിച്ചെന്ന്..
അങ്ങനെയെങ്കില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്‍മാരില്‍ പലരും കുടുംബസ്ഥര്‍ ആയിരുന്നല്ലോ.. കര്‍ത്താവ് അവരെ വിളിച്ചപ്പോള്‍ എല്ലാവരെയും വിട്ടിട്ട് അവര്‍ കര്‍ത്താവിനെ പിന്‍ഗമിച്ചില്ലേ.. അപ്പോ കര്‍ത്താവിനെതിരെ കേസ് കൊടുക്കണ്ടേ…
Mark;10:28, Luke:18:28&
Matthew;19:27
പത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.
19:28
യേശു അവരോടു പറഞ്ഞതു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ …. …… …..
19:29
എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും.
അദ്ധ്യക്ഷനും ശിഷ്യനും/അപ്പോസ്തോലന്‍ തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.
1thimo:3:2
എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം.
ലൂക്കോസ്14:
26. എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
33. തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കിൽ അവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.
Ephe;:4:11
അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;
ചില വാക്യങ്ങള്‍ വിവരിച്ച് പോസ്റ്റിന്‍റെ നീളം കൂട്ടാന്‍ ആഗ്രഹിക്കുന്നില്ല.. Just read it and try to understand the point in +ve mind.
മത്തായി19:10,11
10. ശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.
11. അവൻ അവരോടു: “വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.
> -അതുകൊണ്ടുതന്നെ പലരും ഈവിഷയത്തെ ശരിയായി ഗ്രഹിക്കുന്നില്ല.
മത്തായി 19:12.
അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
1കോരി;7:
1.സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
2. എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.
???7.സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. ??
8. വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
34.വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
35. ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായ്‍ വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
May God bless u all.
ഹലോ ഓൾ റീഡേഴ്സ് , കുറച്ചു ദിവസ മായി ഷാജി ജോൺ എന്ന ഒരാള് , എന്ത് തെളിവുകൾ ദൈവ വചനത്തിൽ നിന്നും കൊടുത്താലും അതെല്ലാം ദൈവത്തിനു എതിരാണെന്നു വരുത്തി തീർക്കാൻ വളരെ പണിപ്പെടുന്നു . തന്റെ ഒന്നാമത്തെ പോയിന്റ് ;- ടിപിഎം ഇൽ എലെക്ഷൻ ഇല്ല കാരണം സൊസൈറ്റി ആക്ട് പ്രകാരം എപ്പിസ്കോപ്പൽ ചർച് എന്നതാണ് ഇതിന്റെ രെജിസ്‌റെഷൻ. അതെന്താണെന്നു പഠിക്കുക . അതാണ് കൈവെപ് , പൗരോഹിത്യം , താങ്കൾ എന്തിനാണ് പള്ളിയും പട്ടക്കാരനെയും വിട്ടു പെന്തക്കോസ്തു എന്നും പറഞ്ഞു നടക്കുന്നത് ,കത്തോലിക്കാ പുരോഹിതന് എന്തുണ്ടോ അതെല്ലാം ടിപിഎം എന്ന സാത്താന്യ സഖടനക്കുമുണ്ട്. ധര്യമുള്ള ടാക്സി ഡ്രൈവർ പോയി നിങ്ങളുടെ പട്ടക്കാരോട് ചോദിക് . ഐപിസി , ചർച്ച ഓഫ് ഗോഡ് , അസംബ്ലി ഓഫ് ഗോഡ് ഇതെല്ലം സൊസൈറ്റി ആക്ട് പ്രകാരം സൊസൈറ്റി എന്നാണ് പേര് , സർവീസ് സഹകരണ ഇടപാടുകളിൽ ഉള്ള പ്രസിഡന്റും, സെക്രട്ടറിയും അവിടെ കാണും ,അത് എല്ലാവർഷവും ഗവൺമെന്റിനെ അറിയിച്ച പറ്റൂ , അതിന്റെ സ്ഥാപകർ കള്ളന്മാരല്ലാത്തതിനാൽ ജനാധിപധ്യ രാജ്യ മായാ ഇന്ത്യൻ ഭരണഘടനപോലെ സുതാര്യമാണ് . താനിത്രയും കോലാഹലമുണ്ടാക്കിയിട്ടും തന്റെ ചീപ്പ് പാസ്റ്ററോ അതിനു താഴെയുള്ള ഒരുത്തനെങ്കിലും , ഒരു വിശദീകരണം തന്നോ ? സാദൃശ്യ വാക്യങ്ങൾ 6 ;-2,3 ….. ഇനി പുതിയ നിയമത്തിൽ കാണുന്ന സ്തെഫനോസ് കൃത്യം 20 വര്ഷം കഴിഞ്ഞപ്പോൾ കൃപയും ശക്തിയും നിറഞ്ഞവനായി ……അപോസ്തോല പ്രവൃത്തികൾ ;- 6 , 8 മുതൽ /പോയ് നിന്റെ കുടവയറൻ സെന്റർ പാസ്റ്ററോടു വായിക്കാൻ പറ . അപോസ്തോല പ്രവൃത്തികൾ;- 13 ;- 1 , മുതൽ വായിക്കുക , വേലക്കിറങ്ങിയ വർ ഉടനെ തങ്ങളുടെ അപ്പന്റെ കൈയിൽ നിന്ന്നും ഓഹരി വാങ്ങി സെന്റർ പാസ്റ്ററുടെ കാലടികളിൽ വച്ചു…..പോയി പണിനോക്കു സത്യന്യാ ഉപദേശക്കാരാ …
ബ്രദർ ബിജു താങ്കൾ, എഴുതിയതിനു തുടർച്ചയായി തന്നെ എഴുതട്ടെ , പാഗണ് മതത്തിന്റെ നീക്ക് ബാക്കിയായ കത്തോലിക്കരും ഈ ടിപിഎം കരുമല്ലാതെ ആരെങ്കിലും തങ്ങളുടെ പ്രവർത്തകർ വിവാഹം കഴിക്കരുതെന്ന് വിലക്കിയിട്ടുണ്ടോ ? തികഞ്ഞ ദുരുപദേശക്കാരായ – യഹോവ സാക്ഷികൾ ,അത് പോലെ എമ്പറർ ഇമ്മാനുവേൽ ചർച് (ഇവരുടെ ഹെഡ് ഓഫിസിന്റെ പേരുതന്നെ സിയോൺ എന്നാണ് ) പിന്നേ ടിപിഎം ഈ മുന്ക്കൂട്ടരാണ് 144000 ന്റെ ആളുകൾ . നിഷേധിക്കാൻ പറ്റില്ല .ടിപിഎം ഗീതങ്ങൾ എന്ന ഇവരുടെ പാട്ടുപുസ്‌തകത്തിൽ 577 മുതൽ 596 വരെ ഇവരുടെ ദുരുപദേശം ലോകത്തിനു പരസ്യമായാ തെളിവായി നില്കുന്നു .ഷാജി ആപ്പാട്ടുകൾ ഞങ്ങളാരുമല്ല പ്രിന്റു ചെയ്തത് ഇത്രയും പരസ്യ മായി കള്ളംപറയാനുള്ള തൊലിക്കട്ടി ടിപിഎം ന്റെ സ്വഭാവമാണ് . അടുത്ത ദശാംശം എന്ന കാര്യത്തെ കുറിച്ച് പുതിയ നിയമത്തിൽ എവിടെയെങ്കിലും കാണിച്ചു തരാമോ ? എഫ്‌സിയാർ 6;- 6 വചനം പടിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കണം.2കൊരിന്ത്യർ 9-7 വായിക്കുക . ഇതിൽ കൂടുതൽ എന്ത് പറയും. സഹോദരങ്ങളെ ? സഭക്കുള്ളിൽ ഇലക്ട്രോണിക് ഉപകരണം ഒന്നുമില്ലത്രേ ..ഹ ഹ ഹ . ബൾബുകൾ , ഫാൻ , ക്ലോക്ക് , ആംപ്ലിഫൈർ , mixure , സൗണ്ട് ബോക്സ് മൈക്രോഫോൺ ഇവയൊക്കെ എന്താണാവോ ? ടിപിഎം വേലക്കാർ എല്ലാം കിലോമീറ്ററുകൾ നടന്നാണ് പോകുന്നത് ആകാഴ്ച ഹൃദയ ഭേദകമാണ്. .ബൊലേറോ, അതാണ് ഇപ്പോഴുള്ള ട്രെൻഡ് , ഭോഷ്ക്കിന്റെ ആത്മാവ് ഭരിക്കുന്ന ഇവരെ എന്ത് പറയണം . കർത്താവിനെതിരെ കേസു കൊടുക്കേണ്ടതല്ലേ ? അടുത്ത ചോദ്യം , സന്ദർഭമനുസരിച്ചു വാക്യങ്ങളെ കോട്ടി മാറ്റിയാണ് എല്ലാ ദുരുപദേശ സങ്കടനകളും സ്ഥാപിക്കുന്നത് . ഉദാഹരണങ്ങൾ ;- ചിൽഡ്രൻ ഓഫ് ഗോഡ് – സ്ഥാപകൻ , ഡേവിഡ് ബർഗ് ക്രിസ്തു പഠിപ്പിച്ച സ്നേഹം , ഇതാണ് അവരുടെ പിടിവള്ളി . സെവെൻത്‌ഡേ അഡ്വന്റിസ്റ്റ് -ഇൻവെസ്റിഗേറ്റീവ് ജഡ്ജ്‌മെന്റ്, ഇതാണ് അവരുടെ നില നില്പ്പിനാധാരം , യഹോവാസാക്ഷികൾ -ക്രിസ്തുവിന്റെ രണ്ടാം വരവ് പ്രവചിക്കാൻ പോയ് ഇങ്ങനേ ആയിപോയി . മോർമോൺ , ക്രിസ്ത്യൻ സയൻസ് , യൂണിഫിക്കേഷൻ ചർച്ച ……..ടിപിഎം -എല്ലാം വിറ്റും , വിട്ടും വിവാഹം കഴിക്കാതെ തന്നെത്താൻ പുര്ണതപ്പെടണം അതുപോലെ പലതും വളച്ചൊടിക്കുക. മൊബൈൽ ഫോൺ ഉപയോഗിക്കിലപോലും ഇത് രക്ഷക്കുള്ള മാർഗമെങ്കില് എന്ത് നന്നായിരുന്നു. 100 % ടിപിഎം പുരുഷ വേലക്കാരുടെ കൈയിലും മൊബൈൽ ഫോൺ ഉണ്ട് , സത്യം പറയാൻ മടിക്കുന്ന ഇവരെ എന്ത് പറയാൻ ? ഒരു ബൈബിൾ കോളേജിലും പഠിച്ചിട്ടില്ല പോലും ,അതുകൊണ്ടാണല്ലോ ദുരുപദേശം പഠിപ്പിക്കുന്നത്, ഇത് പേരുവെള്ളത്തിന് മീതെ ഇരിക്കുന്ന ആ മഹാവേശ്യ തന്നെ , ആമേൻ
ഷാജി യുടെ എഴുത്തുകൾ വെളിച്ചം കാണണമെങ്കിൽ , ഏതെങ്കിലും ഒരു വിഷയത്തിനെങ്കിലും വ്യക്തമായ മറുപടികൾ തരണം , അല്ലെങ്കിൽ പെന്തകോസ്ത് മാസികപോലെ പോലെ ……..ആർക്കോവേണ്ടി എഴുതുന്നു , എന്തെക്കെയോ ,പറയുന്നു …..തന്നെ താൻ വായിക്കുകയെ നിവർത്തിയുള്ളു , അറിയില്ലെങ്കിൽ സമ്മതിക്കുക , ചീഫ് പാസ്റ്ററോട് ചോദിച്ചിട്ടു എഴുതരുതോ ?