ടിപിഎമ്മിൻ്റെ വ്യാജ അപ്പൊസ്തലികത

ടിപിഎമ്മിൽ മാത്രം അപ്പൊസ്തലിക ഉപദേശം പിന്തുടരുന്നു എന്ന വാദം പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. ഈ പദം വലിച്ചെറിഞ്ഞ് അതിൻ്റെ അർഥം പോലും ഇല്ലാതായിരിക്കുന്നു. ടിപിഎം വിശ്വാസികളുടെ മനസ്സിൽ ശുശ്രുഷകർ അപ്പൊസ്തലന്മാരും അവരുടെ പ്രസംഗം അപ്പൊസ്തലിക ഉപദേശവും ആകുന്നു. ടിപിഎം ഉപദേശങ്ങളായ സീയോൻ, പുതിയ യെരുശലേം, പുതിയ ആകാശം, പുതിയ ഭൂമി, ബ്രഹ്‌മചര്യ, ദൈവീക രോഗശാന്തി, പാപമില്ലാത്ത പൂർണത, അന്യഭാഷയിൽ സംസാരിക്കുക മുതലായവ — അറിയാതെ അപ്പൊസ്തലിക ഉപദേശമായി. 1900 വർഷങ്ങൾക്ക് ശേഷം ദൈവം, “പൂർണ സഭ എന്ന വിഷയം വീണ്ടും മാന്തി ആരംഭത്തിലേക്ക് വരിക” എന്ന ഉദ്ദേശത്തോടെ “ദി പെന്തക്കോസ്ത് മിഷൻ” എന്ന സംഘടന സ്ഥാപിച്ചെന്ന് തോന്നും.

അപ്പൊസ്തലികം എന്നവകാശപ്പെടുന്ന പല സഭകളും ഉണ്ട്. പത്രോസ് വരെ പോപ്പിൻ്റെ വംശപാരമ്പര്യം ഉള്ളതിനാൽ ഞങ്ങൾ മാത്രമാണ് യഥാർത്ഥ അപ്പൊസ്തലിക സഭയെന്ന് റോമൻ കത്തോലിക്കാ സഭ അവകാശപ്പെടുന്നു. അതുകൊണ്ട് ഒരു സഭ അപ്പൊസ്തലികം ആകുമോ? ഒരിക്കലും ഇല്ല.

അപ്പൊസ്തലികതയുടെ പരിശോധന

ഒരു സഭയിലെ അപ്പൊസ്തലികതയുടെ പരിശോധന, അവിടെയുള്ള ഉപദേശങ്ങൾ ആണ്. ശുശ്രുഷകർ സ്വയമായി എന്ത് വിളിക്കുന്നുവെന്നോ അവരുടെ മുൻഗാമികളുടെ നീണ്ട നിരയോ ഇതിന്‌ ബാധകമല്ല. അപ്പൊസ്തലിക സഭയാണെന്ന് മനസ്സിലാക്കാനുള്ള ഒരേയൊരു മാർഗം വചനാടിസ്ഥാനം ആണ്. ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാർ ആദ്യ കാല സഭയിൽ പഠിപ്പിച്ച അതേ ഉപദേശം പിന്തുടരണം.

ആദ്യ കാല സഭ, അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടുകൊണ്ടിരുന്നതായി തിരുവെഴുത്ത്‌ പഠിപ്പിക്കുന്നു (അപ്പൊ.പ്രവ.  2:42). നമ്മൾ അപ്പൊസ്തലികം എന്ന് അവകാശപ്പെടുന്നെങ്കിൽ ആദ്യ കാല സഭയിലെ പഠിപ്പിക്കൽ പിന്തുടരണ്ടായോ? യേശു ക്രിസ്തു അപ്പൊസ്തലന്മാരോട് പരിശുദ്ധാത്മാവിനെ പറ്റിപറഞ്ഞ കാര്യങ്ങൾ മറക്കരുത്, “സത്യത്തിൻറ്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും” (യോഹന്നാൻ 16:13). ഇതിൽ നിന്നും അപ്പൊസ്തലന്മാർ അറിഞ്ഞിരുന്ന സത്യം പൂർണമായിരുന്നു എന്ന് മനസിലാക്കാം. ഇത് ക്രിത്യാനിത്വത്തിന് പുതിയ ഉപദേശങ്ങൾ പിന്നീട് വെളിപ്പെടുത്തിയെന്നും “ആഴമേറിയ സത്യങ്ങൾ” ആദ്യകാല അപ്പൊസ്തലന്മാർക്ക് മറഞ്ഞിരുന്നുവെന്നും ഉള്ള ആശയങ്ങൾ പൊളിക്കുന്നു. ദൈവം ഒന്നാം നൂറ്റാണ്ടിൽ തന്നെ സത്യം വെളിപ്പെടുത്തിയെന്നു പുതിയ നിയമ സഭ ഒരു മനസ്സോടെ സമ്മതിക്കുന്നു. അതിന് ശേഷമുള്ളവർ ഒരിക്കലായി വെളിപ്പെടുത്തിയ സത്യത്തെ ആത്മാർത്ഥയോടെ പിന്തുടരുന്നു.

യൂദാ 1:3, “പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങൾക്ക് എഴുതുവാൻ സകലപ്രയത്നവും ചെയ്കയിൽ വിശുദ്ധന്മാർക്ക് ഒരിക്കലായിട്ട് ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിന്നുവേണ്ടി പോരാടേണ്ടതിന് പ്രബോധിപ്പിച്ചെഴുതുവാൻ ആവശ്യം എന്ന് എനിക്ക് തോന്നി.”

യൂദാ മൂന്നാം വാക്യത്തിലെ “ഒരിക്കലായിട്ട്” എന്നതിന് ഗ്രീക്കിൽ “HAPAX” എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

1 പത്രോസ് 3:18 ൽ കാണുന്ന “ക്രിസ്തു ഒരിക്കൽ കഷ്ടം അനുഭവിച്ചു” എന്നതിനും ഇതേ പദം തന്നെ ഉപയോഗിച്ചിരിക്കുന്നു.

1 പത്രോസ് 3:18, “ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന് നീതിമാനായി നീതികെട്ടവർക്കു വേണ്ടി പാപംനിമിത്തം ഒരിക്കൽ കഷ്ടം അനുഭവിച്ചു, ജഡത്തിൽ മരണശിക്ഷ ഏൽക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.”

അപ്പൊസ്തലികതയുടെ മാനദണ്ഡം

നമ്മൾ കേൾക്കുന്ന ഉപദേശം വസ്തുനിഷ്ഠമായി അളക്കാൻ ഏത് മാനദണ്ഡം ഉപയോഗിക്കണം, അത് അപ്പൊസ്തലികം ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം എന്നതാണ് അടുത്ത ചോദ്യം?

വസ്തുനിഷ്ഠമായിട്ടുള്ള ഒരേയൊരു ഉറവിടം തിരുവെഴുത്തുകൾ ആണ്. പൗലോസ് തിമൊഥെയൊസിന് തിരുവെഴുത്തുകളുടെ സ്വഭാവവിശേഷങ്ങൾ  വ്യക്തമാക്കുന്നു. അതിനുശേഷം വെളിപ്പാട് മുതലായ വേറെ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്,  എല്ലാ തിരുവെഴുത്തുകളുടേയും സത്യം നിലനിർത്തുന്ന സ്വാഭാവികമായ പ്രത്യേകതകള്‍ ഇവിടെ കാണുന്നു.

2 തിമൊഥെയൊസ്  3:16-17, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിൻ്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു, ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളത് ആകുന്നു.”

എല്ലാ തിരുവെഴുത്തുകളും ദൈവ ശ്വാസത്താൽ ഉളവായി (THEOPNEUSTOS). ദൈവം എത്ര ആത്മാർത്ഥതയോടെ തിരുവെഴുത്തുകൾ ശ്വസിച്ചു എന്ന് ഈ വക്കിൽ നിന്നും മനസ്സിലാകും. ഇത് ഒരു മുഖാമുഖ സ്‌നേഹബന്ധം കാണിക്കുന്നു. ഈ ലോകത്തിൽ ഇതിനോട് ഒന്നും തുലനം ചെയ്യാൻ സാധിക്കില്ല. തിരുവെഴുത്തുകൾ ദൈവത്താൽ ഉളവായതും അത് ദൈവ വാഖ്യങ്ങളും ആകയാൽ ഒരിക്കലും തെറ്റാത്തതും കളങ്കം ഇല്ലാത്തതുമായ ഒരേയൊരു മാനദണ്ഡം ആകുന്നു. തിരുവെഴുത്തുകൾ ഒരു ദൈവ പൈതലിനെ പുർണനും എല്ലാ ഉത്തരവാദിത്വങ്ങൾക്ക് ശക്തനും ആക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിൽ വേണ്ട എല്ലാ ആവശ്യങ്ങളും അതിൽ ഉണ്ട്.

അപ്പൊസ്തലികതയുടെ അവകാശവാദം മുഴക്കുന്ന ഏത് സഭയും വചനാടിസ്ഥാനത്തിൽ ഉപദേശങ്ങൾ അളക്കാൻ തയ്യാറാവുകയും ആദ്യകാല സഭ ഇവരുടെ ഉപദേശങ്ങൾ സ്വീകരിച്ചുവെന്ന് തെളിയിക്കുകയും വേണം.

ടിപിഎമ്മിന് ഇത് ചെയ്യാൻ സാധിക്കുമോ? ഉദാഹരണമായി, വേദപുസ്തകത്തിൽ നിന്നും മരുന്ന് ഉപയോഗിക്കുന്നവർ ക്രിസ്തുവിൻ്റെ മണവാട്ടി ആകില്ലെന്ന് തെളിയിക്കാമോ? (മരുന്ന് ഉപയോഗിക്കുന്നവർ ക്രിസ്തുവിൻ്റെ വരവിൽ എടുക്കപ്പെടുകയില്ലെന്ന് ടിപിഎം പഠിപ്പിക്കുന്നു).

ആദ്യകാല സഭ മരുന്ന് ഉപയോഗിക്കുന്നവർക്ക് തിരുവത്താഴം കൊടുത്തില്ലെന്ന് ടിപിഎമ്മിന്  തിരുവെഴുത്തിൽ നിന്നും തെളിയിക്കാമോ?

വചനത്തിൽ നിന്നും ടിപിഎം ആദ്യകാല സഭയിൽ രക്ഷിക്കപ്പെട്ടവർ പുതിയ ഭൂമിയിലേക്കും പഴയ നിയമ വിശുദ്ധർ പുതിയ ആകാശത്തിലേക്കും പോകുമെന്ന് ടിപിഎമ്മിന്  തെളിയിക്കാമോ?

ആദ്യകാല സഭയിൽ അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചു താമസിച്ചുവെന്ന് വചനത്തിൽ നിന്നും ടിപിഎമ്മിന് തെളിയിക്കാമോ?

ടിപിഎമ്മിൻ്റെ ഏത് പ്രത്യേക ഉപദേശങ്ങൾ എടുത്താലും വചനത്തിൽ നിന്നും തെളിയിക്കാൻ അവർക്ക് സാധിക്കില്ല. ടിപിഎമ്മിൻ്റെ ഈ പ്രത്യേക ഉപദേശങ്ങൾ ആണ് അവരുടെ അപ്പൊസ്തലിക അവകാശത്തിന് അടിസ്ഥാനം. പ്രത്യേക ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ ടിപിഎം എങ്ങനെ അപ്പൊസ്തലികം ആകും?

സഭ അപ്പൊസ്തലികം എന്ന് വിളിക്കുന്നതിനാൽ ടിപിഎം അപ്പൊസ്തലികം ആകുകയില്ല. അങ്ങനെയെങ്കിൽ വചനം തിരുത്തി എഴുതി ആദ്യ അപ്പൊസ്തലന്മാർക്ക് പകരം  20 ഉം 21 ഉം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാർ എന്ന് അവകാശപ്പെടുന്നവരാൽ മാറ്റണം. അതുകൊണ്ട് ടിപിഎം യഥാർത്ഥ അപ്പൊസ്തലികം അല്ല, വ്യാജ അപ്പൊസ്തലികം ആകുന്നു.

അപ്പൊസ്തലികം എന്ന് അവകാശപ്പെടുന്ന  സഭ എന്ത് ചെയ്യണം?

1 തിമൊഥെയൊസ്  3:15,”താമസിച്ചുപോയാലോ സത്യത്തിൻ്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിൻ്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടത് എങ്ങനെയെന്ന് നീ അറിയേണ്ടതിന് ഇത് എഴുതുന്നു.”

തൂണ്, അടിസ്ഥാനം എന്നിവയുടെ ഗ്രീക്ക് പദങ്ങൾ “STYLOS” “HEDRAIOMA” ആണ്. ഇത് ശില്പകലയിൽ താങ്ങും തൂണും സംബന്ധിച്ച പദങ്ങൾ ആകുന്നു. താങ്ങും തൂണും ഉപയോഗിച്ച് കെട്ടിടം പണിയുന്നു. അതുപോലെ ഒരു യഥാർത്ഥ അപ്പൊസ്തലിക സഭ സത്യമായിരിക്കണം, സത്യം ദൈവ വചനം ആണ്. താങ്ങും തൂണും സത്യത്തോട് ചേർക്കാതെ സത്യം ഉയർത്തി പിടിക്കണം.

പ്രിയ ടിപിഎം വിശ്വാസികളെ, അപ്പൊസ്തലികം എന്നവകാശപ്പെടുന്ന നിങ്ങളുടെ സഭ തിരുവെഴുത്ത്‌ പരിശോധനക്ക് തയ്യാറാണോ? ഓരോ ടിപിഎം ഉപദേശങ്ങളും പരിശോധിച്ച് ആദ്യകാല സഭ അത് പിന്തുടർന്നോ എന്ന് സ്വയം പരിശോധിക്കുക.  നിങ്ങളുടെ പാസ്റ്ററുടെ അവകാശവാദങ്ങൾക്ക് പിന്നാലെ പോകരുത്. എല്ലാം ദൈവ വചനത്തിൻ്റെ വെളിച്ചത്തിൽ പരിശോധിക്കുക. ഉദാഹരണമായി, പൗലൊസിൻ്റെ ലേഖനങ്ങളിൽ എത്ര സ്ഥലത്ത്‌ പുതിയ യെരുശലേമും സീയോനും പ്രതിപാദിക്കുന്നു. അതെ സമയം ടിപിഎം പുബ്ലിക്കേഷൻസ് എന്ത് മാത്രം തവണ? എല്ലാ വിപരീതോപദേശങ്ങളും വലിച്ചെറിഞ്ഞ് തിരുവചനത്തിൽ ഉറച്ചു നിൽകാം. പൗലോസ് കൊരിന്ത്യർക്ക് കൊടുത്ത ഉപദേശത്തിൽ നിന്ന് മുൻപോട്ടു പോകാതിരിക്കാം.

1 കൊരിന്ത്യർ 4:6, “സഹോദരന്മാരേ, ഇത് ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നത്: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതികൂലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.

നമ്മൾ എന്ത് ചെയ്യണം

പ്രിയ വായനക്കാരെ, വെളിപ്പെടുത്തിയ സത്യത്തിൽ ഉറച്ചു നിൽക്കാനുള്ള ഉത്തരവാദിത്വം നമ്മൾക്കുണ്ട്.

എഫെസ്യർ 4:14, “അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിൻറ്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്കാതെ

കാര്യങ്ങൾ  പരിശോധിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആകുന്നു (1 തെസ്സലോനിക്യർ   5:21). അതിനിടെ യഥാർത്ഥ അപ്പൊസ്തലൻ ആരെന്നും വ്യാജ അപ്പൊസ്തലൻ ആരെന്നും തിരിച്ചറിയണം. ഈ  വ്യാജ അപ്പൊസ്തലന്മാരെയും അവരുടെ വ്യാജ പഠിപ്പിക്കലുകളും പുറത്തു കൊണ്ടുവരണം.

വെളിപ്പാട് 2:2, ” ……. അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും,

ടിപിഎം ഉപദേശങ്ങൾ അപ്പൊസ്തലികം എന്ന് വിശ്വസിച്ചാൽ നിങ്ങൾ വിഡ്ഢികളായെന്ന് മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

One Reply to “ടിപിഎമ്മിൻ്റെ വ്യാജ അപ്പൊസ്തലികത”

Leave a Reply

Your email address will not be published. Required fields are marked *