ടിപിഎം വിശ്വാസികൾക്ക് കണ്ണട മാറ്റാനുള്ള പരിശീലനം – 1

പ്രിയ തീവ്രവാദികളായ ടിപിഎം വിശ്വാസികളെ,

ഈ ബ്ലോഗിലെ കമെൻറ്റിൽ കൂടി നിങ്ങൾ പ്രകടിപ്പിക്കുന്ന സ്വഭാവം ഞങ്ങളെ അപ്ലം പോലും അതിശയിപ്പിക്കാറില്ല. ഇത് നിങ്ങളുടെ പാസ്റ്റർമാർ നിങ്ങളുടെ കൺമുൻപിൽ വെച്ചിരിക്കുന്ന കണ്ണട മൂലമാണ്. ഈ വിശിഷ്ടമായ കണ്ണട തിരുവെഴുത്തുകൾ വക്രമായി വ്യാഖ്യാനിക്കുന്നു. ഈ മായയായ ചിന്ത ടിപിഎമ്മിൻ്റെ എല്ലാ കാര്യങ്ങൾ ദൈവീകമായും ടിപിഎം അല്ലാത്തവ പൈശാചീകമായും തുലനം ചെയ്യുന്നു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ നന്മയ്ക്കായി കണ്ണട മാറ്റാനുള്ള ഒരു പരിശീലനം നല്കാൻ ആഗ്രഹിക്കുന്നു. ഈ പ്രാക്ടീസ് സെഷനിൽ കൂടി നിങ്ങളെ സഹായിക്കാൻ സാധിക്കുമെങ്കിലും, പൂർണ വിജയത്തിനായി നിങ്ങൾ ആത്മാർത്ഥമായി പങ്കെടുക്കണം.

എഴുത്തുകാരൻ്റെ പശ്ചാത്തലം മനസ്സിലാക്കുക

നിങ്ങളുടെ പാസ്റ്ററുടെ വളച്ചൊടിച്ച വാക്യസംബന്ധം വിട്ടിട്ട് എഴുത്തുകാരൻ്റെ പശ്ചാത്തലം മനസ്സിലാക്കണം.  പശ്ചാത്തലം നിങ്ങൾക്ക് വചനത്തെ വ്യാഖ്യാനിച്ചു തരട്ടെ. ഒരു ഉദാഹരണം പറയാൻ ആഗ്രഹിക്കുന്നു.

റോമർ 16:17, “സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന് വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ.”

മനസ്സിലാക്കേണ്ട ചില പ്രധാന വസ്തുതകൾ 

  • എഴുത്തുകാരൻ – അപ്പൊസ്തലനായ പൗലോസ്
  • ഉദ്ദേശിക്കുന്ന പ്രേക്ഷകര്‍ – എപ്പോഴും ക്രിസ്തുവിൻ്റെ ശരീരം (പ്രത്യേകിച്ച് ആ കാലയളവിൽ റോമിൽ താമസിച്ചവർക്ക് എഴുതുന്നത്)
  • വായനക്കാർ –  ക്രിസ്തുവിൻ്റെ ശരീരത്തിലെ ഒരു അംഗം (ടിപിഎം മാതിരിയുള്ള ഒരു മാനുഷിക സംഘടന അല്ല)
  • വിഭജനം സൃഷ്ഠിക്കുന്ന ജനങ്ങൾ – ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങൾ തങ്ങളെ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന സ്വാർത്ഥ താല്പര്യക്കാർ. അവർ ഒരു വിഭാഗം ജനങ്ങൾ തങ്ങൾക്ക് കീഴ്പെട്ടിരിക്കണം എന്നാഗ്രഹിക്കുന്നു.
  • നിങ്ങൾ പഠിച്ചതിനു വിരുദ്ധമായ പഠിപ്പിക്കൽ – അപ്പൊസ്തലന്മാരുടെ പഠിപ്പിക്കലിന് എതിരായി പുതിയ ഒരു പറ്റം ഉപദേശങ്ങൾ പഠിപ്പിക്കുന്നു. ഈ പുതിയ പഠിപ്പിക്കലിൻ്റെ ഉദ്ദേശം ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിക്കുക എന്നതാകുന്നു.

ടിപിഎം വ്യാഖ്യാനം (ടിപിഎം കണ്ണട ധരിച്ചുകൊണ്ട്)

എഴുത്തുകാരൻ ഉദ്ദേശിച്ച കാര്യങ്ങൾ വളച്ചൊടിച്ച് ടിപിഎം ഈ വാഖ്യത്തെ വാഖ്യാനിക്കുന്നു. ഈ ലേഖനം ടിപിഎം സംഘടനക്ക് വേണ്ടിയാണ് എഴുതിയിരിക്കുന്നതെന്ന് അവർ വിശ്വാസികളെ വിശ്വസിപ്പിക്കുന്നു. ടിപിഎമ്മിൻ്റെ ഔദ്യോഗിക ചിന്താഗതി അംഗീകരിക്കാത്തവർക്ക് താക്കീത് കൊടുക്കുന്നു. അതുകൊണ്ട്, സംഘടനയുടെ ഉത്തരവുകൾക്ക് എതിരെ ചിന്തിക്കുന്നവരുമായി യാതൊരു ബന്ധവും പാടില്ലെന്ന് താക്കീത് കൊടുത്തു സംഘടനയെ വിഭജിക്കുന്നു.

സ്വാഭാവികമായ വ്യാഖ്യാനം (ടിപിഎം കണ്ണട ഇല്ലാതെ)

വ്യതസ്തമായ ഉപദേശങ്ങളിലൂടെ ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിക്കുന്ന സഭാ ജനങ്ങൾക്ക് പൗലോസ് താക്കീത്  കൊടുത്ത്‌ എഴുതുന്നു. അവർ ഈ ഉപദേശങ്ങൾ അപ്പൊസ്തലികം എന്നവകാശപ്പെടുമെങ്കിലും ഇവ അപ്പൊസ്തലികം അല്ല. ഒരു കാര്യം ഓർക്കണം, ക്രിസ്തുവിൻ്റെ യഥാർത്ഥ ശരീരം രഹസ്യ ശരീരം ആണ്, അത് ടിപിഎം മാതിരിയുള്ള മനുഷ്യ സംഘടനകൾക്ക് നിയന്ത്രിക്കാൻ സാധ്യമല്ല. ഇത് കർത്താവിൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആകുന്നു. സത്യത്തിൽ, ദുരുപദേശത്താൽ ക്രിസ്തിയ വിശ്വാസത്തിനെതിരെ പോയി ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിക്കുന്ന ടിപിഎം മാതിരിയുള്ള മനുഷ്യ സംഘടനകൾക്ക് അപ്പൊസ്തലൻ താക്കീത് കൊടുക്കുന്നു.

  • ടിപിഎം പുൽപിറ്റിൽ നിന്നും മറ്റുള്ള ക്രിസ്ത്യാനികൾ താണ വർഗക്കാരാണെന്ന് നിങ്ങൾ കേട്ടിട്ടില്ലേ?
  • മറ്റു വീണ്ടും ജനനം പ്രാപിച്ച ക്രിസ്ത്യാനികളുമായി കൂട്ടായ്മ പങ്കിടുന്നതിൽ നിന്നും എത്ര പ്രാവശ്യം നിങ്ങളെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്?
  • ടിപിഎം പുൽപിറ്റിൽ നിന്നും ടിപിഎം ജനങ്ങൾ ദൈവത്തിൻ്റെ വിശിഷ്ടന്മാരാണെന്ന് നിങ്ങൾ കേട്ടിട്ടില്ലേ?
  • ടിപിഎം പുൽപിറ്റിൽ നിന്നും പ്രതിഷ്ഠിക്കപ്പെട്ട വേലക്കാർ (അർഥം അവർ) മാത്രമേ ക്രിസ്തുവിൻറ്റെ മണവാട്ടി ആകു എന്ന് നിങ്ങൾ കേട്ടിട്ടില്ലേ?
  • ടിപിഎം പുൽപിറ്റിൽ നിന്നും രക്ഷയുടെ ഉപദേശം ലഭിച്ച മറ്റുള്ളവരെ പോലെ അല്ലാതെ, പോൾ പാസ്റ്റർക്ക് പൂർണതയുടെ ഉപദേശം ലഭിച്ചു എന്ന് നിങ്ങൾ കേട്ടിട്ടില്ലേ?
  • ടിപിഎം അല്ലാത്ത പാസ്റ്റർമാർ നടത്തുന്ന വിഹാഹങ്ങളിൽ, ടിപിഎം പാസ്റ്റർമാർ നിങ്ങളുടെ ക്ഷണം നിരസിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?
  • ടിപിഎം പുൽപിറ്റിൽ നിന്നും ടിപിഎം നേതൃത്വത്തെ അനുസരിക്കാതിരുന്നാൽ ദൈവത്തെ അനുസരിക്കാത്തതിന് തുല്യമാണെന്ന് നിങ്ങൾ കേട്ടിട്ടില്ലേ?
  • ടിപിഎം പുൽപിറ്റിൽ നിന്നും അനുഗ്രഹം കൊണ്ടുവരാനുള്ള അവരുടെ അമാനുഷിക ശക്തിയെ പറ്റിയും എതിർക്കുന്നവരെ ശപിക്കുന്നതും നിങ്ങൾ കേട്ടിട്ടില്ലേ?
  • ….. അങ്ങനെ എത്രയെത്ര 

മേൽപ്പറഞ്ഞ വസ്തുതകൾ ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിക്കുന്നില്ലിയോ?

ഈ ആർട്ടിക്കിൾ വായിച്ചതിനു ശേഷം നിങ്ങളുടെ കണ്ണടയുടെ കട്ടി അല്പം കുറയ്ക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *