ടിപിഎമ്മിൽ വെളിച്ചം വരട്ടെ

ടിപിഎമ്മിൽ അന്ധകാരത്തിൻ്റെ ആവരണം

ടിപിഎമ്മിൻ്റെ ദുരുപദേശങ്ങളും ദുഷ് പ്രവൃർത്തികളും വെളിച്ചത്ത്‌ കൊണ്ടുവരാനുള്ള ഞങ്ങളുടെ ഈ ഉദ്ധ്യമത്തിന്  പ്രചോദനം ആയിട്ടുള്ള പ്രധാന വാഖ്യം ആണ്.

എഫെസ്യർ 5:11-13. 

ഇരുട്ടിൻ്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്, അവർ ഗൂഢമായി ചെയ്യുന്നത് പറവാൻ പോലും ലജ്ജയാകുന്നു. അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ച് വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ. 

നിങ്ങൾ  ഒരു  വർഷമെങ്കിലും  ടിപിഎമ്മിൽ പോയിട്ടുണ്ടെങ്കിൽ, അവരുടെ പ്രവർത്തനങ്ങളിലെ രഹസ്യ സ്വഭാവം മനസ്സിലായി കാണും.  ടിപിഎമ്മിൽ ഒന്നിന് പുറകെ ഒന്നായി അഴിമതികൾ നടന്നു കൊണ്ടിരിക്കുന്നു. വിഷം കൊടുത്തുള്ള കൊലയും ലൈംഗീക അഴിമതികളും സാധാരണ സംഭവങ്ങളാണ്. അവരുടെ ശുശ്രുഷകന്മാരിൽ നിന്നും മുൻ ശുശ്രുഷകന്മാരിൽ നിന്നും ഞങ്ങൾക്ക് ഈ സംഭവങ്ങളെ പറ്റി പല അറിവുകളും ലഭിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം അതീവ രഹസ്യങ്ങളായി വെയ്ക്കാൻ കര്‍ക്കശമായ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരിക്കുന്നു.

യേശു പൂർണ വെളിച്ചം ആയിരുന്നു. അദ്ദേഹം ഒരിക്കലും ഒരു രഹസ്യ വ്യക്തി ആയിരുന്നില്ല.

യോഹന്നാൻ 18:20 : അതിന് യേശു: ഞാൻ ലോകത്തോട് പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു;

ഓരോ പ്രാവശ്യവും വെളിപ്പാട് 18:2 വായിക്കുമ്പോൾ, ടിപിഎം സിദ്ധാന്തം നിഗൂഢ ബാബിലോണിൻ്റെ ഭാഗമാണെന്ന് വ്യക്തമാകുന്നു.

അവൻ ഉറക്കെ വിളിച്ചുപറഞ്ഞത്: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി; ദുർഭൂതങ്ങളുടെ പാർപ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തീർന്നു.

നിങ്ങൾക്ക് ഇതുവരെയും ഇത് മനസ്സിലായില്ലെങ്കിൽ നിങ്ങളും ഈ അന്ധകാരത്തിൻ്റെ ഭാഗമാകുന്നു.

വെളിച്ചവും ഇരുളും

വെളിച്ചവും ഇരുളും തമ്മിൽ താരതമ്യപ്പെടുത്താൻ ഞങ്ങളക്ക് പ്രേരണമായ മൂല വാക്യത്തിലേക്ക് തിരിച്ചു വരാം.

(എഫെസ്യർ 5:11-13)

വെളിച്ചത്തിൻ്റെ സ്വഭാവം – അന്ധകാരത്തിൻ്റെ പ്രവർത്തികൾ വെളിച്ചത്ത്‌ കൊണ്ടുവരുക. അവരുടെ ദുഷ്ട്ടവും ഫലമില്ലാത്തതുമായ പ്രവർത്തികളെ നിരാകരിക്കുക.

ഇരുളിൻ്റെ സ്വഭാവം – അവരുടെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ മറച്ചു വെയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. ഈ കാര്യങ്ങൾ പറയാൻ പോലും ലജ്ജിക്കുന്നതാകുന്നു.

നിങ്ങൾ ഈ സൈറ്റ് വായിച്ചിട്ടുണ്ടെങ്കിൽ ടിപിഎം എത്ര ദുഷ്ട്ടവും നിയന്ത്രിക്കുന്നതുമായ സംഘടന ആണെന്ന് മനസ്സിലായി കാണും. അവർ ഒന്നിന് പുറകെ ഒന്നായി സർക്കുലർ പുറപ്പെടുവിക്കുന്നു. നിർദോഷികളായ ജനങ്ങളെ വചനം ദുർവ്യാഖ്യാനം ചെയ്ത് കബളിപ്പിക്കുന്നു. തീർച്ചയായും അവർ വെളിച്ചത്തിൽ നിന്നുള്ളവർ അല്ല, ഇരുളിൻ്റെ ആത്മാക്കൾ ആകുന്നു.

ഞങ്ങൾ  fromtpm.com ധാരാളം വിശ്വാസികൾ അടിമയായിരിക്കുന്ന ഈ മനസ്സ് നിയന്ത്രിക്കുന്ന ദുഷ്ട സംഘടനയുടെ ഇരുളിൻ്റെ പ്രവർത്തനങ്ങൾ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ മുൻപിൽ നിന്ന് പൊരുതുന്നു.

നിങ്ങൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു” (മത്തായി 5:14). നിങ്ങൾ രക്ഷിതാവിൻ്റെ വിളി കേൾക്കുന്നുവെങ്കിൽ, ഞങ്ങളോടൊപ്പം അന്ധകാരത്തിൻ്റെ പ്രവർത്തനങ്ങൾ വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നതിൻ്റെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു. വെളിച്ച ടീമിൻ്റെ കുടെയാകാൻ എളുപ്പമാണ്. അതുകൊണ്ട് ഈ സൈറ്റും ഇതിൻ്റെ ഉള്ളടക്കവും എല്ലാ ടിപിഎം ശുശ്രുഷകരേയും വിശ്വാസികളേയും അറിയിക്കുക. അതിനാൽ ഇരുളിൽ കഴിയുന്ന ജനങ്ങൾ ഞങ്ങളെ ഏല്പിച്ചിരിക്കുന്ന വെളിച്ചത്തിലേക്ക് വരാൻ ഇടയാകും. ശാശ്വതമായ പ്രയോജനം നൽകുന്ന ഒരു തിരഞ്ഞെടുക്കലിൻ്റെ ഭാഗമാകാൻ സാധിക്കും. ഇരുളിനെ സ്നേഹിക്കയോ വെളിച്ച ഗണത്തിൻ്റെ ഭാഗമോ ആകാം. നിങ്ങൾക്ക് ഇനിയും കയ്യാല പുറത്ത്‌ ഇരിക്കുന്നവരാകാൻ കഴിയത്തില്ല.

യോഹന്നാൻ 3:19  :   ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.

ഉപസംഹാരം (ഞങ്ങളുടെ പ്രാർത്ഥന – ടിപിഎമ്മിൽ വെളിച്ചം വരട്ടെ)

പ്രിയ വായനക്കാരെ, ദൈവ നാമത്തിൽ ടിപിഎം ചെയ്തുകൊണ്ടിരിക്കുന്ന ദുഷ് പ്രവൃത്തികൾ പുറത്തു കൊണ്ടുവരാനുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെ സഹായിച്ച് അതിൽ പങ്കാളികൾ ആകുന്നുവെങ്കിൽ, ദൈവം നിങ്ങളോടു കൂടെയുണ്ട്. അല്ലെങ്കിൽ, ഇരുളിൻ്റെ രാജാവായ പിശാചിനോടു കൂടെയാണ്. നിങ്ങൾ തിരഞ്ഞെടുക്കു, വിവേകത്തോടെ തിരഞ്ഞെടുക്കു. നിങ്ങൾ കയ്യാല പുറത്തിരിക്കുന്നവരാണെങ്കിൽ പിശാചിനോടു കൂടെയാണ്.

ഭുരിപക്ഷത്തോട് കൂടെ നിൽക്കരുത്. ദൈവം എണ്ണമല്ല നീതിയാണ് നോക്കുന്നത്. നോഹ, അബ്രഹാം, ശമുവേൽ, ഏലിയാവ്, യേശു, യിരെമ്യാവ്‌ മുതലായ എത്രയോ പേർ അവരുടെ ജീവിത കാലങ്ങളിൽ അന്ധകാരത്തിൻ്റെ ദുഷ് പ്രവർത്തികൾക്കെതിരായ പോരാട്ടത്തിൽ തനിയെ ആയിരുന്നു. ഈ അവസാന നാളുകളിൽ മനുഷ്യ പുത്രൻ്റെ കൂടെ ആകുവാൻ ശ്രമിക്കുക. വെളിച്ചത്തിൻ്റെ ശുശ്രുഷകന്മാർ എന്ന് നടിക്കുന്നവരുടെ വാക്കുകൾ കേട്ട് തെറ്റിപ്പോകരുത്. അവരുടെ പ്രവർത്തികൾ നോക്കുക, വഞ്ചിക്കപ്പെടാതിരിക്കുക.

2 കൊരിന്ത്യർ 11:14-15, “സാത്താൻതാനും വെളിച്ചദൂതൻ്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവൻ്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.”

വെളിപ്പാട് 18:4 : വേറോരു ശബ്ദം സ്വർഗ്ഗത്തിൽനിന്നു പറയുന്നതായി ഞാൻ കേട്ടത്. എൻ്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.

നിങ്ങൾ മേൽപ്പറഞ്ഞ സ്വർഗീയ വിളി  കേൾക്കുന്നോ അതോ വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവായ ബാബിലോണിൻ്റെ പ്രവർത്തനങ്ങളെ ഇഷ്ടപ്പെടുന്നോ? വിവേകത്തോടെ തിരഞ്ഞെടുക്കു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *