വേദപുസ്തകത്തിൽ എഴുതിയതിന് അപ്പുറം വെളിപ്പാട് കിട്ടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സഭകളിൽ ഒന്നാണ് ടിപിഎം. അതുകൊണ്ട് വചനം സംസാരിക്കാൻ അനുവദിക്കില്ല. പകരം എഴുതി വെച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കും. വചനം വ്യാഖ്യാനിക്കുന്നതിന് പകരം ഉറപ്പിക്കും. മുൻവിധി മൂലം തിരുവെഴുത്തിൽ എഴുതാത്ത കാര്യങ്ങൾ അവർ കാണും. ടിപിഎം പുബ്ലിക്കേഷൻ ആയ “മനുഷ്യൻ്റെ നിത്യജീവിതം” എന്ന പുസ്തകത്തിൽ “ദൈവവേലയും വിവാഹവും” എന്ന അദ്ധ്യായത്തിൽ വചനം ദുർവ്യാഖ്യാനം ചെയ്തിരിക്കുന്നത് നിങ്ങളുടെ മുൻപാകെ വെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
183, 184 എന്നീ പേജുകളിൽ ടിപിഎം അവരുടെ ദുരുപദേശങ്ങൾ സ്ഥാപിക്കാൻ അതികഠിനമായി പരിശ്രമിക്കുന്നു. ടിപിഎം വചന വിരുദ്ധമായ ദുരുപദേശങ്ങൾ പ്രസംഗിക്കുമ്പോൾ നേരിട്ട് ഒരു വാഖ്യം എടുക്കാതെ മുൻവിധിയോട് തിരുവെഴുത്തുകൾ വളച്ചൊടിക്കുന്നത് സാധാരണമാണ്.
ടിപിഎം, ക്രിസ്‌തീയ ലോകത്ത് സഭാ നേതാക്കളിൽ ഒരു അധികാര ശ്രേണി നിർമ്മിച്ചു. ഏറ്റവും മുകളിലത്തെ നിരയിൽ സ്ഥാനം പിടിച്ചവർ അഹങ്കാരത്തോടെ താഴത്തെ നിരകളിലുള്ളവരെ പുച്ഛിച്ചു നോക്കുന്നു. സുവിശേഷ വിദ്യാർത്ഥി എന്ന നിലയിൽ ഈ അസംബന്ധജല്പനം നിരാശ കൂടാതെ വിഴുങ്ങാൻ എനിക്ക് വളരെ ബുദ്ധിമുട്ടാകുന്നു. ഇത് വായിക്കുന്ന ഓരോരുത്തർക്കും കൃപ പകരേണ്ടതിന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
മനുഷ്യൻ്റെ നിത്യജീവിതം – ദൈവ വേലയും വിവാഹവും
ടിപിഎമ്മിൻറ്റെ മേൽപ്പറഞ്ഞ പുസ്തകത്തിൽ നിന്നും ചില ഉദ്ധരിണികൾ
പലവിധ ദൈവ ശുശ്രുഷകൾ ഉണ്ട്. ചിലരുടെ ശുശ്രുഷയിൽ ജനങ്ങൾ രക്ഷിക്കപ്പെട്ട് പാപമോചനം പ്രാപിച്ച് സ്നാനപ്പെടുന്നു. വേറെ ചിലരുടെ ശുശ്രുഷയിൽ പരിശുദ്ധാത്മ സ്നാനം ലഭിക്കുന്നു, ചിലർക്ക് രോഗ ശാന്തി ലഭിക്കുന്നു. ഇതുപോലെയുള്ള ശുശ്രുഷകൾ ചെയ്യുന്നവരെ ദൈവ ശുശ്രുഷകർ എന്ന് വിളിക്കുമെങ്കിലും, എന്നാൽ എല്ലാം വെറുത്ത് ജഡ ബന്ധങ്ങൾ ത്യജിച്ച് സ്വന്തം ജീവിതം പോലും പകെയ്ക്കുന്നവർ മാത്രമേ അവൻറ്റെ ശിഷ്യന്മാർ ആകുകയുള്ളു എന്ന് കർത്താവ് പറയുന്നു. പൂർണ ശിഷ്യത്വം ഇത് പ്രകടിപ്പിക്കുന്നു.
ഈ അനുഭവം ഇല്ലാത്തവർ മറ്റു ശുശ്രുഷ ചെയ്യുമെങ്കിലും ക്രിസ്തുവിൻ്റെ രഹസ്യ വരവിൽ സഭ തയ്യാറാക്കാൻ അവർക്ക് സാധ്യമല്ല. മേല്പറഞ്ഞതു പോലെ തന്നത്താൻ സമർപ്പിച്ച ദൈവത്താൽ നിയോഗിക്കപ്പെട്ട ശുശ്രുഷകർക്ക് മാത്രമേ സഭയെ പൂർണതയിലേക്ക് നയിക്കാൻ സാധിക്കുകയുള്ളു. അവർ അപ്പോസ്തലന്മാർ ആകുന്നു. ജഡത്തിൻ്റെ മോഹങ്ങൾ തരണം ചെയ്തവരാണിവർ.
ഈ പാസ്സേജിലെ അവകാശവാദങ്ങൾ തെളിയിക്കുന്ന ഒരൊറ്റ വാഖ്യം പോലും ബൈബിളിൽ ഇല്ല. ഒന്നാം നൂറ്റാണ്ടിൽ ഇതുപോലെയുള്ള ശ്രേണികൾ നിലനിന്നിരുന്നു എന്ന് ടിപിഎമ്മിന് തെളിയിക്കാമോ? ഈ പാസ്സേജിൽ കാണുന്ന ഉല്‍ക്കര്‍ഷേച്ഛയും അഹങ്കാരവും സഹിക്കാൻ പറ്റുന്നില്ല. ലൂക്കോസ് 14:26 ൽ കൊടുത്തിരിക്കുന്ന അത്ര നിഗൂഢമല്ലാത്ത സൂചനകൾ ടിപിഎം ശുശ്രുഷകർക്ക് മാത്രമാണെന്നും അവർ മാത്രം അത് അനുസരിക്കാൻ യോഗ്യരെന്നും അവകാശപ്പെടുന്നത് ശ്രദ്ധിക്കുക. യഥാർത്ഥത്തിൽ ആ പാസ്സേജ് ശ്രദ്ധിക്കുമ്പോൾ തികച്ചും വേറെ ഒരു കഥയാണ് വരച്ചു കാട്ടുന്നത്.
എൻ്റെ ശിഷ്യൻ ആകണമെങ്കിൽ നിങ്ങൾ എല്ലാവരെയും വെറുക്കണം – പിതാവ്, മാതാവ്, ഭാര്യ, മക്കൾ, സഹോദരങ്ങൾ എന്ത് സ്വന്തം ജീവിതം പോലും, അല്ലാത്തവർക്ക് എൻ്റെ ശിഷ്യർ ആകാൻ കഴിയില്ല. (ലൂക്കോസ് 14:26)
ഇവിടെ, യേശു എല്ലാവരോടുമായി പൊതുവിൽ പറയുന്നു. എൻ്റെ ശിഷ്യൻ ആകാൻ ആഗ്രഹിക്കുന്നവർ സ്വന്തം ജീവനെക്കാളും അധികം ദൈവത്തെ സ്നേഹിക്കണം. ഈ ഭാഗത്തിൻ്റെ വ്യക്തമായ ഉപദേശം വിശ്വാസികളെ പഠിപ്പിക്കേണ്ടതിന് പകരം, ടിപിഎം വചനം വളച്ചൊടിച്ച് ഇത് ടിപിഎം വേലക്കാർക്ക് മാത്രമുള്ളതാണെന്ന് പഠിപ്പിക്കുന്നു, സത്യത്തിൽ അങ്ങനെയല്ല. ടിപിഎം വേലക്കാരെ പോലെ നടക്കയും ജീവിക്കയും ചെയ്യാത്തവർക്ക് ക്രിസ്തുവിൻ്റെ രണ്ടാം വരവിനായി സഭയെ ഒരുക്കുവാൻ സാധിക്കത്തില്ലെന്ന് അവർ പഠിപ്പിക്കുന്നു. റോമൻ കത്തോലിക്കാ സഭയും ടിപിഎം സഭയും മാത്രമേ വൈദികർക്ക് നിർബന്ധിത ബ്രഹ്മചര്യ ഏർപ്പെടുത്തിയിട്ടുള്ളു. ഇതിൽ നിന്നും ടിപിഎമ്മിന് മാത്രമേ മണവാട്ടി സഭ ഒരുക്കാൻ യോഗ്യതയുള്ളു എന്ന വ്യക്തമായ അർത്ഥമല്ലേ അവർ കാണിക്കുന്നത്.
അവർ മാത്രമേ ജഡത്തെ അതിജീവിച്ചുള്ളു എന്ന അവകാശവാദത്തോട് ഈ പാസ്സേജ് അവർ അവസാനിപ്പിക്കുന്നു. ടിപിഎം ശുശ്രുഷകരുടെ മനസ്സിൽ അവിവാഹിതരായതുകൊണ്ട് “ജഡത്തെ അതിജീവിച്ചു” എന്നാണ് അർത്ഥമാക്കുന്നത്. ടിപിഎമ്മിൻ്റെ വാദത്തിന് അണുവിട പോലും സുവിശേഷ സത്യം ഇല്ല. ഉണ്ടായിരുന്നെങ്കിൽ വചനാടിസ്ഥാനത്തിൽ സ്ഥിരീകരിക്കുമായിരുന്നു. അവർ മാത്രം ജഡത്തെ അതിജീവിച്ചു എന്ന വാദത്തിൽ വിഡ്ഢികളാകരുത്. എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിനെ ധരിച്ചു ആത്മാവിൽ നടക്കണം. വിവാഹിതനോ അവിവാഹിതനോ എന്നത് ഇവിടെ തികച്ചും അപ്രസക്തമാണ്. താഴെയുള്ള വാഖ്യങ്ങളിൽ പൗലോസ് മുഴുവൻ സഭകളോടും സംസാരിക്കുന്നു.
ഗലാത്യർ 2:20 : “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെ’ത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.
റോമർ 6:11 : “അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന് ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ.”
ഗലാത്യർ 5:16 : “ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിൻ്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.”
ഗലാത്യർ 3:27 : “ക്രിസ്തുവിനോട് ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.”
റോമർ 13:14 : “കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുത്.”
മേല്പറഞ്ഞ പുസ്തകത്തിൽ നിന്നും വേറൊരു ഭാഗം താഴെ ചേർക്കുന്നു
യേശുവിനെ പിന്തുടർന്ന ചില അപ്പോസ്തലന്മാർ പരിശുദ്ധാത്മ സ്നാനം ലഭിക്കുന്നതിന് മുൻപ് കുടുംബ ജീവിതം നയിച്ചിരുന്നു. പരിശുദ്ധാത്മ സ്നാനം ലഭിച്ചതിനു ശേഷം അവർ ഭാര്യമാരോട് കൂടെ ജീവിച്ചു എന്ന് എഴുതിയിട്ടുണ്ടെങ്കിലും കുടുംബ ജീവിതം നയിച്ചിരുന്നതായി കരുതാൻ പറ്റത്തില്ല. അവർക്ക് അതെ പറ്റി ചിന്തിക്കാൻ പോലും സമയം ഇല്ലായിരുന്നു. അവർക്ക് മക്കൾ ഉണ്ടായിരുന്നോ എന്ന് നമ്മുക്കറിയത്തില്ല. വിവാഹിതനായ അപ്പോസ്തലനായ പൗലോസ് എഴുതുന്നു, (I പത്രോസ് 3:7) അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്ക് മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവൻ്റെ കൃപെക്ക് കൂട്ടവകാശികൾ എന്നും ഓർത്ത് അവർക്ക് ബഹുമാനം കൊടുപ്പിൻ. ഇവിടെ കുടുംബ ജീവിതത്തിൽ ഭാര്യയുടെ സ്ഥാനവും ഭർത്താവിൻ്റെ ഉത്തവാദിത്വവും കാണിക്കുന്നു.
ടിപിഎം അവരുടെ അവകാശവാദങ്ങൾ വേദപുസ്തകത്തിൽ നിന്നും തെളിയിക്കയില്ല എന്ന് നമ്മുക്ക് മനസ്സിലാക്കാം. അത് ഒരു പാറ്റേൺ ആയി കഴിഞ്ഞു. ഓരോ ദിവസം കഴിയും തോറും സ്ഥിഗതികൾ വഷളായി കൊണ്ടിരിക്കുന്നു. ടിപിഎം പ്രകാരം പെന്തക്കോസ്ത് നാൾ വരെ അപ്പോസ്തലന്മാർ കുടുംബ ജീവിതം നയിച്ചിരുന്നു. പെന്തക്കോസ്ത് നാളിൽ പെട്ടെന്ന് അവർ ഭാര്യമാരെ ഉപേക്ഷിച്ചു. 1 കൊരിന്ത്യർ 9:5 ൽ പത്രോസും അപ്പോസ്തലന്മാരും അവരുടെ ശുശ്രുഷ വേളയിൽ ഭാര്യമാരുടെ കൂടെ സഞ്ചരിച്ചുവെന്ന് പറയുന്നു.
യോഹന്നാൻ 19:27, 1 കൊരിന്ത്യർ 9:5 എന്നീ വാക്യങ്ങളെ പറ്റി എന്ത് ചെയ്യണമെന്ന് ടിപിഎമ്മിന് അറിയില്ല. അവരുടെ മനുഷ്യ ഉപദേശങ്ങളും തിരുവചനങ്ങളും ഒരുമിച്ച് പോകാൻ സാധ്യമല്ല. അതിനാൽ വചനം വ്യകതമായി പറയുന്നത് സത്യത്തിൽ അങ്ങനെ അല്ലെന്ന് യാതൊരു ലജ്ജയും കൂടാതെ ടിപിഎം പറയും. ടിപിഎം പറയുന്നത് അനുസരിച്ചു അപ്പോസ്തലന്മാർ ഭാര്യമാരുമായി യാത്ര ചെയ്തിരുന്നപ്പോൾ കുടുംബ ജീവിതം നയിച്ചിരുന്നില്ല. ഇത് ജഡ്ജിയുടെ മുൻപാകെ കൊലയാളി, “ഞാൻ ആ വ്യക്തിയെ കൊന്നില്ല, കാഞ്ചി വലിച്ചതേ ഉള്ളു” എന്ന് പറയുന്നത് പോലെ അല്ലെ. ഇതുപോലെ അവരുടെ ദുരുപദേശം സ്ഥാപിക്കാൻ ടിപിഎം എന്തും ചെയ്യാൻ മടിക്കത്തില്ല.
വിവാഹ ജീവിതത്തിലുള്ള ശാരീരിക ബന്ധം ഒരു വ്യക്തിയെ മലിനമാക്കുന്നു എന്ന് ടിപിഎം വിചാരിക്കുന്നു. വിവാഹം കഴിച്ച് കുട്ടികളുള്ളവരേക്കാൾ അവിവാഹിതർ വിശുദ്ധർ ആണെന്ന് ടിപിഎം കരുതുന്നു. യേശുവിൻ്റെ അമ്മയായ മറിയക്ക് യേശു പിറന്ന ശേഷം കുട്ടികൾ ജനിച്ചില്ല എന്ന് കാതോലിക്ക സഭ അവകാശപ്പെടുന്നതിനെ ഇത് അനുസ്മരിപ്പിക്കുന്നു. അവരും വിവാഹം മലിനമാണെന്നും മറിയയും യോസേഫും വിവാഹിതരായെങ്കിലും മറിയ ജീവിതാവസാനം വരെ കന്യകയായി ജീവിച്ചു എന്നും അവകാശപ്പെടുന്നു. അതുപോലെ ടിപിഎം, അപ്പോസ്തലന്മാർ ഭാര്യയുമായി താമസിച്ചുവെങ്കിലും ഭാര്യ ഭർത്തൃ ബന്ധമില്ലാതെ അപരിചിതരെ പോലെ ജീവിച്ചു എന്ന് പഠിപ്പിക്കുന്നു. തിരുവചനത്തിൻ്റെ എന്തൊരു ഹാസ്യാനുകരണം. വചനം വളച്ചൊടിച്ചു അവർക്ക് വേണ്ടിയ രൂപത്തിൽ ആക്കി തീർക്കുന്നു.
അതേ പുസ്തകത്തിൻ്റെ വേറൊരു ഭാഗം താഴെ ചേർക്കുന്നു
അപ്പോസ്തോലനായ പൗലോസ് എഴുതുന്നു, (1 കൊരിന്ത്യർ 7:5) പ്രാർത്ഥനെക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേക്ക് പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന് വീണ്ടും ചേർന്നിരിപ്പിൻ. അങ്ങനെ ഒരു പ്രതിജ്ഞക്ക് ബാധിതരല്ലാത്തവർ ഒരുമിച്ചു ജീവിക്കുന്നത് ശരിയാണ്. ആത്മീക ജീവിതത്തിൻ്റെ പ്രതിഷ്ടയിൽ ജീവിക്കുന്നവരെ പറ്റിയുള്ള പൗലോസിൻ്റെ മനസ്സ് 1 കൊരിന്ത്യർ 7:29 ൽ വെളിപ്പെടുത്തിയിരിക്കുന്നു.
ടിപിഎം യാതൊരു പ്രസക്തിയും ഇല്ലാതെ വചനം കൈകാര്യം ചെയ്യുന്നു. കൊരിന്ത്യർ ലേഖനങ്ങൾ മുഴുവൻ സഭക്കും വേണ്ടിയാണ്. ഗ്രീസിലെ ഒരു നഗരമായ കൊരിന്തിലെ സഭക്ക് വേണ്ടിയാണ് പൗലോസ് ഈ ലേഖനങ്ങൾ എഴുതുന്നത് എന്ന് ഓർക്കുക.
ആ കാലത്ത് ദ്വന്ദ്വദൈവവിശ്വാസത്തിൽ ഗ്രീസ് തത്വശാസ്‌ത്രം വിശ്വസിച്ചിരുന്നു. ശാരീരികമായ എല്ലാം മലിനവും ആത്മാവ് ശ്രേഷ്ഠവും എന്നതാണ് ദ്വന്ദ്വദൈവവിശ്വാസം. അതുകൊണ്ട് പഴയ ഗ്രീസിലെ മതവിശ്വാസികൾ ശരീരത്തെ അതി കഠിനമായി പീഡിപ്പിക്കുമായിരുന്നു. അവരുടെ ചിന്തയിൽ “ശരീരത്തിന് എന്ത് സംഭവിക്കും എന്നത് ഒരു പ്രശ്നമേ അല്ല, അതുകൊണ്ട് ഞാൻ എൻ്റെ ശരീരം സൂക്ഷിക്കത്തില്ല”. അതിനാൽ ഈശ്വരവിശ്വാസം കൂടിയവർ ആഹാരത്തിൽ നിന്നും വിവാഹിതർ ശാരീരിക ബന്ധത്തിൽ നിന്നും വിട്ടു നിന്ന് ശരീരത്തെ ശിക്ഷിക്കുമായിരുന്നു. അവരെയാണ് 1 കൊരിന്ത്യർ 7->0 അധ്യായത്തിൽ പൗലോസ് ഉദ്ദേശിക്കുന്നത്. ടിപിഎം ഏതെങ്കിലും ഒരു വാഖ്യം വലിച്ചെടുത്ത് വിവാഹിതർ ലൈംഗീക ബന്ധത്തിൽ ഏർപ്പെടരുതെന്ന് തങ്ങളെ പറ്റി പറയുന്നു എന്ന് സ്ഥാപിക്കും. ഈ വാഖ്യം എടുത്ത് ടിപിഎം വേലക്കാർ (ആണും പെണ്ണും) ഒരു മേൽക്കൂരക്കുള്ളിൽ കഴിയുന്നത് ന്യായീകരിക്കും.
പ്രിയ വായനക്കാരെ,1 കൊരിന്ത്യർ 7 ടിപിഎം കണ്ണട കൂടാതെ അതിൻ്റെ പ്രസക്തി മനസ്സിലാക്കുക. ടിപിഎം 1 കൊരിന്ത്യർ 7:29 എടുത്ത് പൗലോസ് ടിപിഎം ശുശ്രുഷകന്മാരുടെ പ്രതിഷ്ഠയെ പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് പറയും. അതിന് മുകളിലുള്ള ചില വാഖ്യങ്ങളിൽ പൗലോസ് ഈ അഭിപ്രായത്തിൻ്റെ കാരണം വ്യക്തമാക്കുന്നു.
1 കൊരിന്ത്യർ 7:25-31 : “കന്യകമാരെക്കുറിച്ച് എനിക്ക് കർത്താവിൻ്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കർത്താവിൻ്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു. ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന് നന്ന് എന്ന് എനിക്ക് തോന്നുന്നു. നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്. നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവർക്ക് ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്ക് വരരുത് എന്നു എൻ്റെ ആഗ്രഹം. എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്ക് വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിൻ്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.”
ഇപ്പോഴത്തെ കഷ്ടത, പീഡനമോ പട്ടിണിയോ ആകാം. ഇപ്പോഴത്തെ കഷ്ടത എന്തു തന്നെ ആയാലും പൗലോസ് അത് പ്രത്യേകം ശ്രദ്ധിച്ചു. ഞാൻ ആവര്‍ത്തിച്ച് ഊന്നിപ്പറയട്ടെ, കൊരിന്ത്യർ ലേഖനം മുഴുവൻ സഭക്കും ഉള്ളതാണ്. കൊരിന്ത്യ സഭയിൽ എല്ലാവർക്കും ഉള്ള ഉപദേശം ആണ്, അല്ലാതെ ടിപിഎം പറയുന്നതുപോലെ “സീയോൻ” വിളിയുള്ള ഒരു പ്രത്യേക കൂട്ടത്തിനല്ല. അവിവാഹിതർ വിവാഹിതരെക്കാൾ ശ്രേഷ്ഠർ ആണെന്നും അവിവാഹിതർ നിത്യതയിൽ ഒരു ഉന്നത സ്ഥലം നേടുമെന്നുമുള്ള പഠിപ്പിക്കൽ തെറ്റാണെന്നു ഇത് തെളിയിക്കുന്നു. സത്യത്തിൽ പൗലോസ് വിവാഹിതരും അവിവാഹിതരും “ദൈവത്തിൻറ്റെ ദാനം” എന്ന് വ്യക്തമാക്കുന്നു (1 കൊരിന്ത്യർ 7:7) ഒന്ന് മറ്റതിനു മേലെ അല്ല.
കൂടുതൽ വ്യക്തമാകുന്നതിനായി ഇപ്പോൾ കാണുന്ന ഒരു ഉദാഹരണം എടുക്കാം. സിറിയയിലെ പീഡനം നോക്കുക. ആ കഷ്ടതയുടെ വെളിച്ചത്തിൽ, ഇന്ന് പൗലോസ് ജീവിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് ഇല്ലെങ്കിൽ ഭർത്താവ്/ഭാര്യ ഇവ അന്വേഷിക്കരുത്, നിങ്ങളുടെ ജീവിതപങ്കാളി പിടിക്കപ്പെടുന്നതോ പീഢിക്കപ്പെടുന്നതോ ഒഴിവാക്കാനായും അവിവാഹിതർ ഇതരവിചാരം ഒഴിവാക്കാനായും ദൈവ വേലയിൽ ശ്രദ്ധിക്കുക എന്നതായിരിക്കാം ഒരു പക്ഷെ പൗലോസിൻ്റെ ഉപദേശം. 1 കൊരിന്ത്യർ 7 വായിക്കുമ്പോൾ “ഇപ്പോഴത്തെ കഷ്ടത” അവിടെ എഴുതിയിട്ടുണ്ട് എന്ന് ഓർക്കുക.
മറ്റൊരു ഭാഗം താഴെ ചേർക്കുന്നു
പെന്തക്കോസ്ത് നാളിൽ പരിശുദ്ധാത്മ അഭിഷേകം പ്രാപിച്ചതിനു ശേഷം അപ്പോസ്തലന്മാർ വിവാഹിതരായോ കുടുംബ ജീവിതം നയിച്ചോ എന്ന് വ്യക്തമല്ല. ഈ കാരണത്താൽ വിശുദ്ധ പൗലോസ്, ബർന്നബാസ്, തീത്തോസ് മുതലായ ധാരാളം പേർ വിവാഹിതരായില്ല. എന്നാൽ അപ്പോസ്തലിക കാലയളവിൽ വിവാഹിതരായ ശുശ്രുഷകന്മാരും ഉണ്ടായിരുന്നു (I തിമോത്തിയോസ് 3:2). അവർ അപ്പോസ്തലന്മാർ അല്ലായിരുന്നു. I തിമോത്തിയോസ് 7->0 അധ്യായം ശ്രദ്ധിച്ചു വായിച്ചാൽ, ദൈവ രാജ്യത്തിനായി ഷണ്ഡന്മാരായ പൗലോസും തിമോത്തിയോസും നയിച്ച പല വിധത്തിലുള്ള ധാരാളം ശുശ്രുഷകന്മാരെ കാണാം. ഇത് മുൻപേ തന്നെ വിശദീകരിച്ചല്ലോ. ഇതാണ് അവസ്ഥ എങ്കിലും പ്രതിഷ്ഠിക്കപ്പെട്ട ജീവിതത്തിനെതിരെ എഴുതുകയും പറയുകയും ചെയ്യുന്ന ധാരാളം ശുശ്രുഷകന്മാർ ഉണ്ട്. ഇത് അവരുടെ അറിവില്ലായ്മ ആകുന്നു.
അവസാനം ടിപിഎമ്മിൻ്റെ അറിവില്ലായ്മ അംഗീകരണം, പക്ഷെ എൻ്റെ സന്തോഷം കുറച്ചു നാളത്തേക്ക് മാത്രം. അപ്പോസ്തലന്മാർ കുടുംബ ജീവിതം നയിച്ചിരുവെന്നതിന് അപ്പുറം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരെ പറ്റി നമ്മുക്ക് അറിയത്തില്ല (1 കൊരിന്ത്യർ 9:5).
ടിപിഎം സ്വന്തം “തെളിവ്” ഉണ്ടാക്കി തിമോത്തിയോസ്, തീത്തോസ്, ക്ലമൻറ്റ് മുതലായവർ വിവാഹിതരായില്ല എന്ന് പ്രചരിപ്പിക്കും. തെളിവുകൾ എവിടെ? ഇത് ടിപിഎമ്മിൻ്റെ പൊള്ളയായ വാദം ആണ്. പാരമ്പര്യം (ഇത് ശൂന്യതയിൽ നിന്നും വലിച്ചെടുക്കുന്ന മിഥ്യയെക്കാൾ നല്ലതാണ്) പ്രകാരം തിമോത്തിയോസ് എഫെസൊസിലെ അദ്ധ്യക്ഷനും തീത്തോസ് ക്രെത്യയിലെ അദ്ധ്യക്ഷനും ക്ലമൻറ്റ് റോമിലെ അദ്ധ്യക്ഷനും ആയിരുന്നു. അധ്യക്ഷൻ മാരുടെ യോഗ്യതകൾ 1 തീമോത്തിയോസ് 3 ൽ കാണുന്നു, എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൌരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം. അതിനാൽ അവർ വിവാഹിതരായിരുന്നു എന്ന് അനുമാനിക്കത്തില്ലേ.
അവസാന ചിന്തകൾ
തിരഞ്ഞെടുത്ത വാഖ്യങ്ങൾ ഉപയോഗിച്ച് ലക്ഷകണക്കിന് വെവ്വേറെ ഉപദേശങ്ങൾ ഉണ്ടാക്കാം. ഒരു പരിശീലിക്കുന്ന കത്തോലിക്കാ കാരനോട് ചോദിച്ചാൽ ശുദ്ധീകരണസ്ഥലം, പാപമില്ലാത്ത മറിയ, ശാശ്വതമായ മറിയയുടെ കന്യകാത്വം, മറിയയുടെ കൽപ്പന, മരിച്ചവരോടുള്ള പ്രാർത്ഥന തുടങ്ങി പലതിനുമുള്ള വാഖ്യങ്ങൾ കാണിച്ചു തരും. അതുപോലെ, ടിപിഎം വാഖ്യങ്ങൾ തിരഞ്ഞെടുക്കുന്നത് ഉപദേശങ്ങൾ ആകത്തില്ല.
ടിപിഎം സഭയോടും വിശ്വാസികളോടും ഒരു അഭ്യർത്ഥന
പ്രിയ ടിപിഎം സഭ, ഞങ്ങൾ ദുർവ്യാഖ്യാനത്തിനെതിരെ ആണ് ശബ്ദം ഉയർത്തുന്നത്. തിരുവെഴുത്തുകളുടെ പ്രസക്തി മാറ്റുന്നതിനെതിരെ ശബ്ദിക്കുന്നു. വിവാഹിതരെക്കാളും അവിവാഹിതർ ശ്രേഷ്ഠർ ആണെന്ന് വചനത്തിൽ ഒരിടത്തും കാണുന്നില്ല. അതുപോലെ സീയോനെ പറ്റിയുള്ള വെളിപ്പാടും ഇല്ല. തിരുവചനത്തെ കുറിച്ചുള്ള അറിവില്ലായ്മ മൂലമാണ് ഈ ദുരുപദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ക്രിസ്തുവിൻ്റെ ശരീരത്തെ വിഭജിക്കുന്ന ഈ ദുരുപദേശങ്ങൾ വലിച്ചെറിയാൻ ദൈവം നിങ്ങൾക്ക് കൃപ തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
പ്രിയ വായനക്കാരെ, തിരുവചനം വളച്ചൊടിച്ചു ദുർവ്യാഖ്യാനം ചെയ്തു എന്ന് കാണുമ്പോൾ അസ്വസ്ഥരും വിഷമമുള്ളവരും ആയി തീരുന്നു. തിരുവെഴുത്തുകളെക്കാൾ വലിയ അധികാരി ഇല്ല. ഈ ആർട്ടിക്കിൾ ടിപിഎമ്മിൻ്റെ വചന ദുർവ്യാഖ്യാനത്തിൻ്റെ പല ഉദാഹരണങ്ങളിൽ ചിലത് മാത്രം ആകുന്നു. മുൻവിധിയോട് വേദപുസ്തകത്തിനു പുറത്തുള്ള കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം എന്ന് ടിപിഎം അവകാശപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് വചനം വായിക്കുമ്പോൾ, വചനങ്ങൾ സംസാരിക്കേണ്ടതിന് പകരം വചനം സ്വന്ത ഇഷ്ട്ട പ്രകാരം വളച്ചൊടിക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഒരു സഭക്കും ദൈവത്തോട് നീതി പുലർത്താനാവില്ല. മുൻവിധി കൂടാതെ വചനം വായിച്ച് ദൈവത്തിൻ്റെ ആത്മാവിൽ സഹായം തേടുമ്പോൾ തിരുവചനത്തിൻറ്റെ യഥാർത്ഥ ഉദ്ദേശം മനസ്സിലാകും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ടിപിഎം ലെ പലരോടും അവരുടെ പുരുഷ മാരായ പ്രവർത്തകർ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചപ്പോൾ , അവരുടെ അടുക്കൽ പ്രാർത്ഥനക്കായി എത്തുന്നവർക്ക് പ്രാർഥിച്ച വിഷയങ്ങൾക്ക് ഫലം ലഭിക്കുന്നത് ഇവർ ബ്രഹ്മചാരികൾ ആയിരിക്കുന്നത് കൊണ്ടാണ് അതായതു ഹിന്ദു പുരാണങ്ങളിലെ മഹർഷി മാരെ പോലെ , എന്നാൽ ഒരാൾ മാത്രം അയാളുടെ അഭിപ്രായം പറഞ്ഞു അത് വളരെ രസകരമാണ് . ” ആര് പറഞ്ഞു അവർ ബ്രഹ്മചാരികളാണെന്നു , പിന്നെയാണോ അവിടുന്നും ഇവിടുന്നും ഒളിച്ചോടുന്നത്. ഒരു ഡോക്ടറെ തിരിച്ചറിയുന്നത് അയാളുടെ പേരിനു മുൻപിൽ – ഡോ- എന്ന് വക്കുന്നത് കൊണ്ടാണ് , അത് പോലെ ഇവരെ തിരിച്ചറിയാൻ വേണ്ടി ബ്രഹ്മചാരി എന്നോ ………….ഇന്നോവക്കും . അതിനു ആക്കണിത്ര വിഷമം , അവർക്കു വിഷമമില്ലെങ്കിൽ നമ്മൾക്ക് സന്തോഷമേ ഉള്ളു
എന്റെ പേര് ഷിനു , ഞാൻ ടിപിഎംന് പുറത്തുള്ള ആളാണ്,,എനിക്ക് നേരിട്ട് അറിവുള്ള ഒരു കാര്യം നിങ്ങളു മായി പങ്കുവക്കുന്നു . ഞാൻ എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോൾ ആസ്‌തലത്തെ ടിപിഎം ചർച്ചിലെ കൺവെൻഷൻ നടക്കുകയായിരുന്നു . ടിപിഎം ലെ ഒരു പ്രമുഖ പ്രസംങ്ങകനാണ് അന്ന് പ്രഭാഷണം നടത്തിയത് . അദ്ദേഹം പറഞ്ഞകാര്യം ഇതാണ് ……പഴയനിയമത്തിൽ യെശയ്യാവ് 3 -ആം അദ്ധ്യത്തിലെ ഒരുവാക്യം താൻ പല പ്രാവശ്യം വായിച്ചിട്ടും അതിന്റെ ശരിക്കുമുള്ള അർദ്ധം തനിക്കു മനസിലായില്ല പോലും , ഉടനെ താൻ ടിപിഎം ലെ പല അറിവുള്ള സീനിയർ പാസ്റ്റർമാരേ വിളിച്ചിട്ടും ആർക്കും തന്റെ സംശയം തീർക്കുവാൻ കഴിഞ്ഞില്ല ,തുടർന്ന് പല ടിപിഎം പാസ്റ്റർമാരോട് ചോദിച്ചിട്ടും തനിക്കു ബോധിച്ച ഒരു വ്യാഖ്യാനം കിട്ടിയില്ലത്രേ . താൻ വളരെ വേദനയോടെ ഉറങ്ങാൻശ്രമിക്കുമ്പോൾ ഒരു സ്വപ്നം കണ്ടത്രേ , മരിച്ചു മണ്ണടിഞ്ഞ ഒരു വിശുദ്ധൻ പാസ്റ്റർ TU തോമസ് എന്നയാൾ തേജോമയനായി മുന്നിൽ നിൽക്കുന്നു , ഉടനെ പ്രസംഗകൻ ഞെട്ടി വിളിച്ചു ” അപ്പച്ചാ”…….. അപ്പച്ചൻ തിരിച്ചു വിളിച്ചു ” മകനെ ” ചുരുക്കിപ്പറഞ്ഞാൽ അ മരിച്ചയാൾ തനിക്കു പറഞ്ഞുകൊടുത്ത വിശദീകരണമാണ് പ്രസംഗകൻ ഇപ്പോളും പ്രസംഗിക്കുന്നത് , തുടർന്നും ഈപ്രസംഗകനെ ക്കുറിച്ചു ഞാൻ തിരക്കി ,തികഞ്ഞ ദുരുപദേശമാണ് താൻ പഠിപ്പിക്കുന്നത് , ഇപ്പോൾ ജീവിച്ചിരിക്കുന്ന സ്ത്രീയായ ഒരു ആൾ ദൈവത്തിനു അവർ ചെയ്യുന്ന നല്ല പ്രവൃത്തികൾ കൊണ്ട് സ്വർഗ്ഗത്തിൽ ഒരു സ്ഥാനം ഒരുക്കിയിരിക്കുന്നു എന്നുള്ള തന്റെ പ്രസംഗം വളരെ ചർച്ച ചെയ്യപ്പെട്ടതാണ് , മരിച്ചവരോടുള്ള പ്രാർഥന ടിപിഎം ലും ഉണ്ടെന്നതിനു തെളിവാണിത് . ആരെങ്കിലും ഈ എഴുതിയിരിക്കുന്നത് കള്ളമാണെന്ന് പറഞ്ഞാൽ പ്രസംഗകൻ ഇപ്പോൾ പ്രവർത്തിക്കുന്ന ലോക്കൽ സഭയുടെ ഫോൺ നമ്പർ ഇതേ മീഡിയയിലൂടെ പ്രസിദ്ധീകരിക്കാം
ടിപിഎം സഭയിലെ ഒരു മൂപ്പൻ വീട്ടിൽ വിസിറ്റിങ്ങിനു വന്നപ്പോൾ താൻ വിശ്വസിക്കുന്ന ടിപിഎം എന്ന സംഖടനയാണ് ശരിക്കുമുള്ള ദൈവസഭ , വിശുദ്ധർ എന്നു പുതിയ നിയമത്തിൽ എവിടെ എഴുതിയിരിക്കുന്നോ അതെല്ലാം അന്നത്തെ ടിപിഎം കാരെ കുറിച്ചാണ് എന്നെല്ലാം പറഞ്ഞു സമയം കളഞ്ഞു കൊണ്ടിരുന്നു , ഞാൻ എന്തെല്ലാം തെളിവുകൾ കൊടുത്താലും മൂപ്പൻ സമ്മതിക്കില്ല , വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയുന്നതെങ്ങനാണെന്നു വിചാരിച്ചു നില്കുപോൾ മൂപ്പൻ എന്നെ ഒന്നാം നൂറ്റാണ്ടിലെ ടിപിഎം സഭയെ കുറിച്ച് വാതോരാതെ തെളിവുകൾ നിരത്തുകയാണ് , അപ്പോൾ ഈ സൈറ്റ് പരിചയപ്പെടുത്തി തന്ന ഒരു സുഹൃത്തിനെ എനിക്കൊര്മവന്നു , മൂപ്പൻ പോകല്ലേ ഞാൻ ഒന്നു ഫോൺ ഫോൺ ചെയ്തിട്ടു വരട്ടെ എന്നു പറഞ്ഞു ,പുറത്തിറങ്ങി സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞു , ഉടനെ അയാൾ എനിക്ക് മൂപ്പനോട് ചോദിയ്ക്കാൻ ഒരു ചോദ്യം പറഞ്ഞു തന്നു . ധൈര്യ പൂർവം മൂപ്പനോട് ചോദിച്ചു ഒന്നാം നോറ്റാണ്ടിലെ ടിപിഎം സഭയുണ്ടല്ലോ ? ഉണ്ട് മൂപ്പൻ പറഞ്ഞു , അപ്പോൾ കൊരിന്തു സഭയിൽ അപ്പന്റെ ഭാര്യയെ വച്ചുകൊണ്ടിരുന്നവൻ നമുടെ ആരായിട്ടു വരും ? മൂപ്പൻ പോയ പോക്ക് ഒന്നുകാണാമായിരുന്നു
പ്രസിദ്ധീ കരിക്കാൻ ആവശ്യപ്പെടുന്നു
Enthu prasidheekarikkan
Shinu jhon
Last parnja…
Local faithhome no
2 timoty 2: 3,4….
Athu kondu avar upajeevna karythil idapedunnila….
24hr dedicated in ministry..!!
Oru soldier yudhathil nilkumpol
Thanta bharya ( wife) ,kuttikale ( children)
Kurich chinthikuvo ???
Athu kondu daiva rajyam nimitham , vivham cheyathe shroosha cheyunatha nalath..!!
Brother, you need to understand the context and other passages.
Here Paul is stressing the need to fight a spiritual warfare and not a carnal one. Our Spiritual battle is not with Flesh but with the spiritual wickedness at high places. ALL OF US ARE EXPECTED TO BE INVOLVED N THIS WAR.
Paul is not against seeking employment for sustenance. He himself worked for his sustenance and he said that is the right way to live rather than be a burden to others (2 Thessalonians 3:8-9).Present TPM Pastors are NOT FOLLOWING the example by Paul.
They are eating without Working.
Paul is telling us that we should not be involved in making ourselves name and riches in this world. So Brother, we need to have a balanced view. We need to work for our sustenance but not with the intention of staying and continuing
in this world. Our World is the world to come.
1 cor 7: 33,34 koodi vayikuuu….
Enitt vivarikuuu……
Zion n vili kitiyatt Ann Ivar Elam velaykk
Irangiyath….
” Zion n vili “. Ith unbiblical ano ?????.
Again Brother, when you read a passage, please read the context. IN the whole of the bible 1 Corinthians 7 is the only place where Paul is saying that it is his personal Opinion but NOT of GOD..Please read Verse 12 and also 25.
And he is telling you the reason for his opinion in Verse 26. There was great persecution and because of that only he said that..It is not a Natural will of God. Do you know what is the Express will of God? Read Genesis 2:18
Bro.
Am asking seriously..
I heard the testimonials of brothers,sisters who serve in ministry.
They heard divine call,
They try to oppose…
But can’t…otherwise they will suffer diseases and leave the world…
Is this true ????
What is the mystery inside…in Tpm.
??
Also what about
Doctrine of Zion
And new Jerusalem.
In KOTTARAKKARA convention
Thursday night also preach this topic
We are yet to hear anything that was preached in Kottarakkara.We have enough materials to deal right now. Will comment on this later.
Brother, use bible as your base. These are all wrong teachings. What to do? The TPM believers are brainwashed. They don’t read bible to understand the truth. I feel pity for these innocents folks.
.ജെറിൻ എഴുതിയിരിക്കുന്ന കമെന്റുകൾ വായിച്ചു , സഹോദര, തുടർച്ചയായി ഫ്രംട്പമ്.കോം സൈറ്റ് വിസിറ്റുചെയ്യുക , കമെന്റുകൾ പോസ്റ്റ് ചെയുക . ജെറിൻ ഇനി എനിക്കുള്ള ചില സംശയങ്ങൾക്കു മറുപടി തരും എന്നു കരുതുന്നു , അപ്പൊ സ്തോലപ്രവർത്തികൾ 2 ;47 കർത്താവു രക്ഷിക്ക പെടുന്നവരെ ദിനം പ്രതി സഭയോട് ചേർത്തുകൊണ്ടിരുന്നു , ടിപിഎം ൽ ആണോ ?…..മാർക്കോസ് 1 , 30- അവിടെ ശീമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു ; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു . അവൻ അടുത്തുചെന്നു അവളെ കൈക്കു പിടിച്ചു എഴുനേൽപിച്ചു …… ടിപിഎം ഉപദേശ പ്രകാരം ഇത് ചെയുവാൻ കൊള്ളാമോ ? ….അങ്ങനെയുള്ളപ്പോൾ കർത്താവിനോടു കൂടെ ശുശ്രുഷ ചെയ്ത ശിമോന് അമ്മായി അമ്മയുണ്ടെങ്കിൽ എന്തിനാണ് ദൈവവചനത്തോട് കൂട്ടുചേർത്തു നിത്യ നരകത്തിനു അവകാശികൾ ആകുവാൻ വേണ്ടി തയാറെടുത്തിരിക്കുന്ന ഈ വെള്ളയടിച്ച ശവ കല്ലറകളേ അംഗീകരിക്കുന്നത് ? സിയോൺ വിളി എന്നൊരു വിളിയുണ്ട് എന്നു നിങ്ങളുടെ വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ , സുഹൃത്തേ നിനക്കത്തിൽ പ്രവേശനമില്ല എന്നു നിന്റെ ഉപദേശകാരല്ലേ പഠിപ്പിക്കുന്നത് ? എണ്ണ കിണർ എന്നുകേട്ടിട്ടുണ്ടല്ലോ ? എന്തുതരം എണ്ണയാണ് കിട്ടുന്നത് ? ഇതുതനെയല്ലേ ടിപിഎം ഉപദേശം . സിയോൺ ഉപദേശം ബൈബിളിൽ എവിടെയാണെന്ന് ഒന്നു പറഞ്ഞു തരുമോ ? നിങ്ങൾക്കു ബൈബിൾ വായിച്ചു പടിക്കു വാൻ മനസില്ലാത്തതു എന്ത് ഒക്ണ്ടാണ് ?
Bro Jacob…
First understand.
Am not TPM supporter.. and no TPM spirit..
My mistake is , I born in Tpm family.
Now I have 24yrs.
Am belongs to one of the local centre of KOTTARAKKARA..
I heard there comments , dialogs in every Sunday meeting.
When I try to check with Bible.
Something wrong…!!
Ur work is good.
May the truth reveals to all Tpm believers…
Can we publish a small magazine
About their unbiblical doctrines
To the local conventions…
500copies…
Target to Tpm believers….only..!!
May the truth set free……
I heard so many testimonials of brothers,sistets in conventions,
Recently KOTTARAKKARA centre conventions..
Zion call…
I don’t know bro..
That’s why I post bro..
What is this Zion cal????
Any mystery behind it…
Also other
Comments I heard in Sunday service..
Ingane njngalil ( Tpm workers)
Maranavum …njngalil ( believers) il jeevanum..
They explain dat
Believers n jeevan undakendathin ,minister’s daily marnam anubhavikunnu..
Ninak jeevanode irikunath..njngal marnam anubhavikvaaa…..etc…
What is the true interpretation…
Please go to the Pastor’s Kitchen and see the food they eat and tell me who is having a better life.
Sorry ningalil (believers)….
Also….
They stand for divine healing…bcz….
Nala uyarth ezhunelppp labhikuvan vendiii
Kashtamm sahikunnu……
Also.
Jesus told
Daiva rajyam nimitham shandam th (celibacy) …
It is a gift…. not to all…!!!
Is this Zion call in Tpm…
If a person has dis gift…but when he refuse .
And take marry a girl..
Any problems in his life, diseases, no peace, etc
Because he refuse the gift of celibacy…!!
https://fromtpm.com/blog/2016/12/29/roman-catholicism-pentecostal-garb/
https://fromtpm.com/blog/2016/12/27/tpm-mishandling-scripture-part-1/
https://fromtpm.com/blog/2016/12/24/tpms-faux-apostolicity/
Clearly explain the diff bw virigin and married couples.
In 1 cor : 7 : 34.
Any realation this to
Zion mount- 144,k virgin
Brother we will put up an article to destroy all the erroneous doctrine of TPM regarding this.
For now read the below and we will shortly bring part 5
https://fromtpm.com/blog/2016/11/25/the-zion-doctrine-of-tpm-part-4/
Other comments in Sunday meeting.
Njngale( Tpm ministries) kristhuvinn ( Jesus)
N pakaram sthanapadhikalayi ( ambassadors)……..
So nadathipp, alochana chodikan… ambassadors n aduth Chennai chodichal
They have right to ask to Jesus.
Also ambassadors parayunne karyngal
Jesus parayunathinte equivalent….
Brother,
You have an outlook problem. In 2 Corinthians 5:20 Paul is saying “WE”
Do you know WE includes the entire group. So in the group it is the Saints/Believers in Corinth…Not any clergy as TPM Interprets…OK.
Why don’t you post my comments??
Studying ya??
Running this site is is not our full time job…We are people working in secular jobs. We approve only when we have time to login.
Itz ok bro,
I posted 3 days back and you update new topics , in English site.
And not publish post.
Dats why I enquired….
Bro,
I heard dialogues in Sunday meetings also in
Local conventions by Jose karackal.
Manasanthirthanta bhalalm(fruits)
Kaykathe yokeyum vetti theeyil idum.
Yeshu Vazhi arikile irunna Athiye noki. Shapichu
Next day ath unangi poyiii….
But thotethil ( garden ) il ula trees n vendi..
The worker request to boss , give 1year…
The above words interpretation by Tpm ministers….
Neeyoke ( believers) jeevichu irikunath
Njngal ( ministers) daivathode pakshavadam Cheyunna konda eeee 2017 koodi daivam thannekunath.
Vazhi arikile ula tree represent… independent believers….
Is this interpretation is true ????
സഹോദരൻ ജെറിൻ,
അപ്പോൾ 2016 ൽ മരിച്ച വിശുദ്ധന്മാർ മരിക്കാൻ കാരണം എന്താണ്? പാസ്റ്റർ കനകരാജിനെ യാതൊരു ദയയും കാട്ടാതെ ക്രൂരമായി കൊലപ്പെടുത്തിയില്ലേ? ഇതിനും ഉത്തരവാദിത്വം ഇവർക്കാണെന്നു സമ്മതിച്ചു അല്ലെ?
പിന്നീട് ഈ ജോസ് കാരക്കൽ എന്തുകൊണ്ടാണ് ഉമ്മണ്ണൂരിൽ വന്നത് എന്ന് അറിയാമോ? ജോസിനോട് തന്നെ ചോദിക്കുക. സത്യം പറയുമോ എന്ന് നോക്കട്ടെ. സൃഷ്ട്ടിയിലെ ചെവി ഇല്ലാത്ത പാമ്പിനെ ആജ്ഞാപിച്ചു കുപ്പിയിൽ കയറ്റിയ വ്യക്തിയല്ല..പാവം വിശ്വാസികൾ അത് പൊക്കി പറയാനും ഉണ്ട്. ഇവരുടെ അവസ്ഥയെ പറ്റി ചിന്തിക്കുമ്പോൾ കഷ്ട്ടം തോന്നുന്നു.
Bro.
Why Jose came to umannor ??
Any details…??
Also new dialogues from tpm.ministers
Stand for diving healing….
Kashtsngal sahikunnath…
Nala uyarth ezhunelppp labhikuvan vendiii….ath n Bible reference
Hebrews annenn thonunu..
Other dialogue
Ningalil ( believers)jeevanunm.
Ningalil ( Tpm ministers) maranavum…
What is the true interpretation above two ???
They interpret..
Ningal jeevanode irikunath
Njngal marikunath kind Ann.
Mezhuku thiri ariyunne pole ..
Daily ningalk vendi…
Njngalude jeevan erinju theeruka
Brother Read the 1st 10 verse of 2 Cor 4. It clearly is a manifestation of Paul’s life for the sake of Gospel. He is saying how Satan is troubling him.
This cannot be compared to the people who are having a great time of enjoyment in the name of Religion. Please tell me where do they preach Gospel. Their conventions are NOT Gospel preaching like Paul’s. Paul was single-handedly debating the Greeks about God. Can this TPM People debate with any person from other denomination leave alone another faith. Paul Most of time was hungry, beaten up, thrown into prison, was shipwrecked and much more.
But What is the contribution of TPM Pastors? They do not work with their hands. Just enjoy eating day in and out. For eg.,. Mumbai Centre pastor will not eat any meal if he is not given Goat Brain. See the structure of Pastor Joseph Kutty or M T Thomas. Do you think he is hungry or thrown to prison or anything like that? All they know is construct buildings and purchase huge convention ground and have a good life. A great example is the Pastor’s Kitchen.
The Believers eat less quality food than them. Is that a way of Death Working in the Ministers? These are Cloud without Rain (Jude 1:12). Beware of Them
Bro
Am belongs to one of local faithhome of KOTTARAKKARA centre.
What about centre pastor Joseph kutty
In his speech,he didn’t drink tea or glass of water
If he didn’t attend morning prayer…
Also in ni8 ,
Only kanji, payyar….
സഹോദര , ഞാൻ ആത്‌മീയത്തിൽ നിന്നും കുറച്ചു പുറകിലേക്കു പോവുകയാണ് , ഇതിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ പ്രതികരിക്കുക . നമ്മൾ ചില സമയത്തെങ്കിലും സിനിമ കണ്ടിട്ടുണ്ടല്ലോ കാണുന്ന ആരംഗങ്ങൾ നമ്മൾ കണ്ടു അതിനോട് നമ്മളുടെ മനസിനെ ചേർത്ത് വക്കുന്നത് കൊണ്ടാണ് അത് ഒരു സംഭവമായിട്ടോ , കഥയായിട്ടോ നമ്മളുടെ മനസിൽ ഒരു സ്ഥാനം പിടിക്കുന്നത് , ഗാനമേള ഗംഭീര മാകുന്നതും , മാജിക് ഷോ മാജിക്കാകുന്നതും ഇതേ മനസുതന്നെ . ഇതാണ് ആതീമായത്തിലും സംഭവിക്കുന്നത് , നമ്മൾ ഇരിക്കുന്ന സ്ഥലത്തിനനുസരിച്ചു നമ്മളുടെ ചിന്താഗതികൾ മാറും ,അതുകൊണ്ടു മനസിനെ ദൈവ വചനത്തിൽ പറയുന്ന പോലെ രൂപാന്തര പെടുത്തുക എന്നതാണ് ആദ്യത്തെ ചുവടു വ്യാപ് . ടിപിഎം വേലക്കാർ രണ്ടു തരത്തിൽ ആളുകളെ പേടിപ്പിക്കും – 1- നിങ്ങൾകു അസുഖങ്ങൾ , ജോലി ഇല്ലായ്മ , സ്വന്തം വീട്ടിൽ നിന്നുള്ള എതിർപ്പുകൾ ഇങ്ങനെയുള്ള കാര്യങ്ങളാണ് നിങ്ങൾ ടിപിഎം വേലക്കാരോട് പ്രാർഥന വിഷയമായി പറയുന്നതെങ്കിൽ കുറ്റകാരൻ നിങ്ങളോ , അപ്പനമ്മമാരോ ആയിരിക്കും , അപ്പനും അമ്മയും ടിപിഎം വേലക്കാരെ അന്ധമായി വിശ്വസിച്ചാൽ , മകൻ , അല്ലെങ്കിൽ മകൾ , അവരാണ് ശാപം വീട്ടിൽ കൊണ്ടുവരുന്നത് . ഇനി നിങ്ങൾ ഒരു പണക്കാരനാകട്ടെ , പണമല്ല നിങ്ങളുടെ വിഷയം എന്ന് വിശുദ്ധൻ മാരും വിശുദ്ധ മതികളും പറയും അയൽ പക്കകാരൻ ആഭിചാരം ചെയ്തു എന്നും പറയും . സഹോദര അറിവില്ലായ്മയെ ദൈവത്തിനെ പേരിൽ ചൂഷണം ചെയ്യുക എന്ന നിലപാടാണ് എല്ലാ മത വിഭാഗങ്ങളിലും കാണുന്നത് അത് തന്നെ ടിപിഎം ചെയുന്നു , ഇത്തരത്തിലുള്ള ചൂഷണങ്ങൾ മനസിലാക്കുവാൻ കഴിവുള്ളവരാണ് പരിശുദ്ധആത്മാവിനാൽ മുദ്രയിടപെട്ടവർ അതായതു ലോകത്തെ മനസിലാക്കാൻ കഴിവുള്ളവർ . അങ്ങനെയുള്ളവരെ കള്ള സാക്ഷ്യം പറഞ്ഞോ , നടക്കാത്ത രോഗസൗക്യം നാടെന്ന് പറഞ്ഞോ , ഇല്ലാത്ത സിയോൺ സ്വർഗം ഉണ്ടെന്നുപറഞ്ഞോ , വിവാഹം കഴിക്കാതെ ജീവിച്ചാലേ യഥാർത്ഥ സുവിശേഷകനാകു എന്നും പറഞ്ഞോ പറ്റിക്കുവാൻ സാധിക്കില്ല . ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിച്ചു , കുരിശിലെ മരണത്തിനു പങ്കാളിയായി പാപമോചനവും , ജലസ്നാനവും , പരിശുധത്മാ വിന്റെ നടത്തിപ്പിനാലും , വിശുദ്ധജീ വിത്തതിനാലും ,വേർപാടിനാലും, ഉള്ള പ്രതിഭലമാകുന്ന നിത്യ സന്തോഷത്തെ , ഒരു ദിവസമെങ്കിലും കൊട്ടാരക്കര കൺവെൻഷനിൽ കേട്ടിരുന്നോ ? ടിപിഎം പ്രവർത്തകർക്കു കിട്ടുന്ന സിയോൺ പ്രതിഭലവും അതിനു പിന്നാലെ വിശ്വാസികൾക്കുള്ള ശാപ്പാടും , നിങ്ങൾ തിരിച്ചു ചോദിക്കാതെ അച്ചടക്കമായി ഇരുന്നു കേട്ടതിനുള്ള പ്രതിഫലമാണ് ശാപ്പാട് , നിങ്ങൾ ഒരുകൂട്ടമായി പ്രതികരിക്കാൻ തുടങ്ങിയാൽ ശാപ്പാട് നിർത്തലാക്കും , തുടർന്നു നിങ്ങളെ ശപിക്കാനും തുടങ്ങും . അവിടെ കണ്ട സാക്ഷ്യം പറച്ചിലും , രോഗശാന്തിയും മാസങ്ങൾക്കു മുന്നേയുള്ള റിഹേഴ്‌സലിന്റെ ഭലമാണെന്നു മനസിലാക്കുക , പ്രാർഥിക്കുക ദൈവം ബലപ്പെടുത്തട്ടെ
സഹോദര തെറ്റു പറ്റിയത് ദൈവവചനത്തിനല്ല. ദൈവ വചനം വ്യാഖ്യാനിച്ചു അവരുടേതായ ഒരു സാമ്രാജ്യ മുണ്ടാക്കാൻ ശ്രമിച്ച മൂഡൻ മാരായ ഉപദേശകരെ അന്ധമായി വിശ്വസിച്ച അവരുടെ അനുയായികൾക്കാണ് . ഇതുപോലെ {ടിപിഎം) പോലെ യുള്ള ഒരുപാടു കൾട്ട് പ്രസ്ഥാനങ്ങൾ ഈലോകത്തുണ്ട് . കേൾക്കാൻ സുഖമുള്ളതും ഒറ്റനോട്ടത്തിൽ തെറ്റൊന്നുമില്ല എന്നു തോന്നുന്നതുമായ ഉപദേശങ്ങൾ പലതും എന്നും ഉണ്ടായിട്ടുണ്ടല്ലോ ? പൗലോസിന്റെ എഴുത്തുകളിൽ അന്നുണ്ടായിരുന്ന എത്രയോ തരം ദുരുപദേശങ്ങളെ കുറിച്ച് വായികുന്നില്ലേ ? PSC ടെസ്റ്റെഴുതി ജോലിവാങ്ങുത് പോലെയാണ് ഒരു ഉപദേശിയോ , പള്ളിലച്ചനോ അവരുടെ ഉത്തര വാദിതും ചെയുന്നതെങ്കിൽ എത്ര ആളുകൾ ഈ കർത്തവ്യം ചെയുവാൻ യോഗ്യരായിട്ടുണ്ട് എന്നു ചിന്ദിക്കുക ? , ഈ തട്ടിപ്പുകളെയാണ് ദൈവ വചനം മാത്രം അടിസ്ഥാന മാക്കി ഞങ്ങൾ തെളിയിക്കുന്നത് . ഇത് അഖിലാണ്ഡത്തിന്റെ ഉടയവനായ യഹോവ ഞങ്ങളെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്ത്വമാണ്. അത് സന്തോഷപ്പൂർവം ദൈവം ജീവൻ തരുന്ന നിമിഷം വരെയും ചെയ്യും .