ഞങ്ങൾ റോമൻ കത്തോലിക്ക സഭയിലും ദി പെന്തക്കോസ്ത് മിഷൻ സഭയിലും പ്രാബല്യത്തിലുള്ള ഉപദേശങ്ങളുടെ ഒരു ലിസ്റ്റ് സമാഹരിച്ചു. വേറെ ഒരു പ്രൊട്ടസ്റ്റൻറ്റ് സഭയിലും ഈ ഉപദേശങ്ങളും അനുഷ്ട്ടാനങ്ങളും കാണാൻ പ്രയാസമെന്നത് തികച്ചും രസകരമല്ലേ, ഈ പാരമ്പര്യം ദൈവത്തിൽ നിന്നോ അതോ ആൽവിൻ്റെ കത്തോലിക്ക പശ്ചാത്തലത്തിൽ നിന്നും ടിപിഎം കടം എടുത്തതോ?
നമ്പർ | ഉപദേശങ്ങൾ / അനുഷ്ട്ടാനങ്ങൾ | ടിപിഎം | ആർസി |
1. | വൈദികകർക്ക് നിർബന്ധിത ബ്രഹ്മചര്യ | ഉവ്വ് | ഉവ്വ് |
2. | വൈദികരെ പ്രതിഷ്ഠിക്കപ്പെട്ട വേലക്കാരായി പുകഴ്ത്തുന്നു | ഉവ്വ് | ഉവ്വ് |
3. | സഭ നേതാക്കളെ “പിതാവ്/അപ്പച്ചൻ” എന്ന് വിളിക്കുന്നു | ഉവ്വ് | ഉവ്വ് |
4. | വൈദികർ – സാധാരണക്കാർ വിഭജനം | ഉവ്വ് | ഉവ്വ് |
5. | പാപങ്ങളും ലൈംഗീക പീഡനങ്ങളും ഒളിപ്പിക്കുന്നു | ഉവ്വ് | ഉവ്വ് |
6. | ദുര്‍മാര്‍ഗ്ഗിയായ സഭ നേതാക്കളെ വിലക്കാതെ വേറെ ഇടങ്ങളിൽ സ്ഥലം മാറ്റുന്നു | ഉവ്വ് | ഉവ്വ് |
7. | വേദപുസ്തകത്തിനു പുറമെയുള്ള വെളിപ്പാടുകൾ | ഉവ്വ് | ഉവ്വ് |
8. | യഥാർത്ഥവും ഏറ്റവും നല്ലതുമായ ഒരേയൊരു സഭ | ഉവ്വ് | ഉവ്വ് |
9. | ഒരിക്കലും തെറ്റു പറ്റാത്ത ഉപദേശങ്ങൾ എന്ന അവകാശവാദം | ഉവ്വ് | ഉവ്വ് |
10. | സംഘടനക്ക് പുറത്തുള്ളവർ അപൂർണ സത്യക്കാർ | ഉവ്വ് | ഉവ്വ് |
11. | സഭ നേതാക്കൾ പുതിയ നിയമ പുരോഹിതർ ആകുന്നു | ഉവ്വ് | ഉവ്വ് |
12 | പാസ്റ്റർമാർ/പുരോഹിതന്മാർ ദൈവം കഴിഞ്ഞാൽ ഏറ്റവും വലിയ അധികാരികൾ | ഉവ്വ് | ഉവ്വ് |
13 | തിരഞ്ഞെടുക്കപ്പെട്ട ചിലർക്കു മാത്രം വിശുദ്ധപട്ടം | ഉവ്വ് | ഉവ്വ് |
14 | കർത്തൃ മേശയിൽ പങ്കെടുക്കാൻ അംഗത്വം വേണം | ഉവ്വ് | ഉവ്വ് |
15 | പുരോഹിതർ മാത്രം കർത്തൃ മേശ കൊടുക്കാൻ യോഗ്യർ | ഉവ്വ് | ഉവ്വ് |
16 | സംഘടന വിടുന്നത് പിന്മാറ്റം | ഉവ്വ് | ഉവ്വ് |
17 | ലൈംഗികബന്ധം മലിനമാണ് | ഉവ്വ് | ഉവ്വ് |
18 | വൈദികർ പ്രത്യേക രീതിയിൽ വസ്ത്രം ധരിക്കണം | ഉവ്വ് | ഉവ്വ് |
19 | വിശ്വാസികൾക്കും യേശുവിനും മദ്ധ്യേ മദ്ധ്യസ്ഥർ | ഉവ്വ് | ഉവ്വ് |
20 | വചനം ശരിയായി വ്യാഖ്യാനിക്കുന്ന ഒരേയൊരു സഭ | ഉവ്വ് | ഉവ്വ് |
21 | മണവാട്ടി സഭയെ ഒരുക്കുന്ന ഒരേയൊരു സഭ | ഉവ്വ് | ഉവ്വ് |
22 | സഭ വേതാക്കളുടെ ആജ്ഞകൾ വചനത്തിനു തുല്യം | ഉവ്വ് | ഉവ്വ് |
23 | അനുഷ്ട്ടാനങ്ങളിൽ സ്ഥിരോത്സാഹം | ഉവ്വ് | ഉവ്വ് |
24 | മിഥ്യയായ ജല്പനങ്ങൾ – കത്തോലിക്കർക്ക് വിശുദ്ധ മേരിയും ടിപിഎമ്മിന് സ്തോത്രവും | ഉവ്വ് | ഉവ്വ് |
25 | ക്രിസ്തുവിനു പകരം സഭയിലേക്കു നോക്കുന്നു | ഉവ്വ് | ഉവ്വ് |
26 | ആചാരങ്ങളിൽ അധിഷ്ഠിതമായ വിശ്വാസപ്രമാണം | ഉവ്വ് | ഉവ്വ് |
27 | വിശ്വാസികൾ സംഘടനയെ പറ്റി എരിവുള്ളവർ. ബൈബിൾ ഒരു മൂർത്തി മാത്രം, പേടിക്കേണ്ട ആവശ്യം ഇല്ല | ഉവ്വ് | ഉവ്വ് |
കൊലോസ്യർ 2:8 : “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.”
ഇത് സമ്പൂര്‍ണ്ണമായ ഒരു ലിസ്റ്റ് അല്ല. എങ്കിലും ടിപിഎം സഭയിൽ മിക്കവാറും ഉപദേശങ്ങളും അനുഷ്ട്ടാനങ്ങളും കത്തോലിക്കാ സഭയിൽ നിന്നും കടം എടുത്തതാണെന്ന് കാണാൻ സാധിക്കും. ദൈവം കത്തോലിക്കാ സഭക്ക് ഈ ഉപദേശങ്ങൾ കൊടുത്തു എന്ന് പറഞ്ഞാൽ എന്താണ് തെളിവ്? തിരുവെഴുത്തുകളിൽ എവിടെ ആദ്യ കാല സഭ ഇത് അനുഷ്ഠിച്ചിരുവെന്നു കാണിക്കുക? ഈ ഉപദേശങ്ങളും അനുഷ്ട്ടാനങ്ങളും ദൈവത്തിൽ നിന്നല്ലെങ്കിൽ ഇതിൻ്റെ ആവശ്യം എന്ത്? മനുഷ്യ കല്പനയാൽ ദൈവ വചനം ദുർബ്ബലമാക്കരുതെന്നു യേശു പറയുന്നു. (മാർക്കോസ് 7:13)
2 തെസ്സലോനിക്യർ 2:15 : ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
കത്തോലിക്കരെ പോലെ റാസയും ഉണ്ട് https://youtu.be/PrEeh629_a4
ടിപിഎം റോമൻ കാതോലിക്ക തന്നെ . തെളിവ് ഇവിടേ തരാം , ടിപിഎം വിശുദ്ധൻ മാരുടെ പട്ടു കേൾക്കാൻ ഇവിടേ ക്ലിക്ക് ചെയുക https://youtu.be/PZAt8050k24 , തനി കത്തോലിക്കൻ കേൾക്കാൻ ഇവിടേ ക്ലിക് ചെയുക https://youtu.be/MBJtX_G2xoo
ഇതു പേരുവെള്ളത്തിന് മീതെ ഇരിക്കുന്ന മഹാവേശ്യ തന്നെ , പാഗണ് മതം വെള്ള യുടുത്തു വാനിരിക്കുന്നു . സഭയിൽ നിന്ന് ( രക്ഷിക്കപെട്ടവരുടെ കൂട്ടം) സുവിശേഷ വെളിച്ചം നഷ്ടമാകുനതിനും, ദൈവകൃപയുടെ സൗജന്യതയെ മറക്കുന്നതിനും ശ്രേഷ്ഠ മഹാപുരോഹിതനും ,ദൈവത്തിന്റെ ഏകവലിയ പ്രവാചകനും ആയവനോട് നേരിട്ടും ,സ്വാതന്ത്രമായുള്ള ഇടപാടിൽനിന്നു ജനങ്ങളെ തെറ്റിച്ചുകളയുന്നതിനും പാപ്പാ തന്ത്രത്തിന് സാധിച്ചപ്പോൾ പട്ടക്കാർക് ഒരു ഗൂഢ ശക്തിയുള്ളതായി സകല്പിക്കപെട്ടു , ദൈവ വചനം എങ്ങനെ പറയുന്നു ;-2 കൊരിന്ത്യർ 1 ;24 നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കര്തൃതും ഉള്ളവരെന്നല്ല , നിങ്ങളുടെ സന്തോഷത്തിനു ഞങ്ങൾ സഹായികളത്രെ -എന്നുള്ള പൗലോസിന്റെ വാക്കുകൾക്കു വിരോധമായി ജനങ്ങൾക്കു മേലുള്ള കര്തൃതും പട്ടക്കാരുടെ കൈകളിൽ ആയിത്തീർന്നു . അതിനു തെളിവാണ് കൂടെ കൂടെ യുള്ള സിർക്കുലറുകൾ . ഇതു റോമാ മതം തന്നെ, –