ടിപിഎം, തിരുവെഴുത്തുകൾ ദുർവ്യാഖ്യാനം ചെയ്യുന്നു – ഭാഗം 2, ഇത് ഞങ്ങളുടെ ഇതേ വിഷയത്തെ പറ്റി നേരത്തെ എഴുതിയ ആർട്ടിക്കിളിൻ്റെ തുടർച്ചയാണ്. ടിപിഎം സഭ ഭയപ്പെടുത്തുന്നതിൽ പ്രാവീണ്യം നേടിയവരാകുന്നു. ഈ ആർട്ടിക്കിളിൽ ടിപിഎം ചില വചനങ്ങൾ ദുർവ്യാഖ്യാനം ചെയ്തു വിശ്വാസികളെ ഭയപ്പെടുത്തി നിയന്ത്രിക്കുന്നതിനെ പറ്റി ചിന്തിക്കാൻ ആഗ്രഹിക്കുന്നു. ദൈവത്തിൻ്റെ നിയോഗം മാതിരി ടിപിഎമ്മിൻ്റെ എല്ലാ ഉപദേശങ്ങളും നിയമങ്ങളും അതെ പടി വാങ്ങുന്ന ഒരു ടിപിഎം വിശ്വാസിയായിരുന്ന എനിക്ക് എൻ്റെ ജീവിതം മുഴുവൻ ഞാൻ ചിന്തിക്കുകയും ശ്വസിക്കുക പോലും ചെയ്തിരുന്ന തെറ്റായ മാർഗ്ഗങ്ങൾ പാപമാണെന്ന് ഓർത്ത് ഇപ്പോൾ ദുഃഖിക്കുന്നു.
ഒരു രസകരമായ കഥ പറയട്ടെ. എൻ്റെ കുട്ടിക്കാലത്ത് ഞാനും എൻ്റെ സഹോദരിയും ജന്മദിന സമ്മാനങ്ങൾ കൈ മാറുമായിരുന്നു. എൻ്റെ ഒരു ജന്മദിനത്തിൽ എൻ്റെ സഹോദരി ഭംഗിയുള്ള കുട്ടികളുടെ പിൻപിൽ ചുമന്ന ഹൃദയത്തിൻ്റെ പശ്ചാത്തലം ഉള്ള ഒരു ഫോട്ടോ ഫ്രെയിം സമ്മാനിച്ചു. പാസ്റ്ററുടെ മാസാവസാനം നടത്തുന്ന സന്ദർശന വേളയിൽ “അശുദ്ധമായ” വസ്തുക്കൾ (ഹൃദയ പശ്ചാത്തലമുള്ള ഫോട്ടോ) വീട്ടിൽ കണ്ടതിന് ശക്തമായി ശകാരിച്ചു അത് എടുത്തു എറിയാൻ ആവശ്യപ്പെട്ടു. അന്ന് എൻ്റെ മനസ്സിൽ ചോദ്യം ചെയ്യുന്നത്, ദൈവത്തിൻ്റെ അഭിഷിക്തനെ തൊടുന്നത് കോരഹിനെയും അഭിരാമിനെയും പോലെ എതിർത്തതിന് തുല്യമായിരുന്നു.
വിശ്വാസികൾ “ദൈവ വേലക്കാരെ” ചോദ്യം ചെയ്യുന്നത് ഒരിക്കലും ശരിയല്ലെന്ന് ഉറപ്പു വരുത്താൻ ടിപിഎം അങ്ങേയറ്റം ശ്രമിക്കുന്നു. അഥവാ ചോദ്യം ചെയ്താൽ ദൈവം ശിക്ഷിച്ചതിൻ്റെ ചില ഉദാഹരണങ്ങൾ വചനത്തിൽ നിന്നും കാട്ടും. ഞാൻ ദൈവ വചനത്തിൻ്റെ സത്യങ്ങൾ മനസ്സിലാക്കാൻ മനസ്സ് തുറന്നപ്പോൾ ടിപിഎമ്മിൽ നിലവിലുള്ള പല ദുരുപദേശങ്ങളും അനുഷ്ട്ടാനങ്ങളും മനസ്സിലാകുകയും ദുരുപദേശങ്ങളെ ചോദ്യം ചെയ്യാനുള്ള ഭയം മാറുകയും ചെയ്തു. അപ്പോൾ ദൈവത്തിൻ്റെ വെളിപ്പാട് എന്നവകാശപ്പെടുന്ന സംഘടനയുടെ കൂടെ നില്കാതെ തിരുവെഴുത്തുകളുടെ കൂടെ നില്ക്കാൻ തീരുമാനിച്ചു.
എൻ്റെ അഭിഷിക്തനെ തൊടരുത്.
ഒരു വാഖ്യം സന്ദര്‍ഭത്തിനെതിരെ പ്രസ്താവിച്ച് വിശ്വാസികളെ നിലക്ക് നിർത്തുന്ന വരികൾ ആകുന്നു, “എൻറ്റെ അഭിഷിക്തന്മാരെ തൊടരുത്, എൻ്റെ പ്രവാചകന്മാർക്കു ഒരു ദോഷവും ചെയ്യരുത് എന്നു പറഞ്ഞു.” (സങ്കീർത്തനം 105:15)
ടിപിഎം “എൻ്റെ അഭിഷിക്തന്മാരെ തൊടരുത്, എൻ്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്” എന്ന വാഖ്യം ഒരു പരിച പോലെ ഉപയോഗിച്ച് ജനങ്ങൾ അവരുടെ ദുരുപദേശങ്ങൾ ചോദ്യം ചെയ്യുന്നതിൽ നിന്നും സഭാ നേതാക്കളുടെ അസാന്മാർഗീക പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിൽ നിന്നും വിലക്കുന്നു. സത്യത്തിൽ അവർ നമ്മുടെ തല മണ്ണിൽ പൂഴ്ത്തുകയാണ്.
സങ്കീർത്തനം 105:15 സഭാ നേതാക്കളുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതിനെ പറ്റിയേ അല്ല. ഇതിൻ്റെ സന്ദർഭത്തിൽ “തൊടരുത്” “ദോഷവും ചെയ്യരുത്” എന്നീ പദങ്ങൾ ആരെയെങ്കിലും ശാരീരികമായി ദോഷം ചെയ്യുന്നതിനെ പറ്റിയാണ്. ദാവീദിന് ശൌലിനെ കൊല്ലാൻ സൗകര്യം കിട്ടിയപ്പോൾ ഞാൻ “ദൈവത്തിൻ്റെ അഭിഷിക്തനെ തൊടില്ല” എന്ന് പറഞ്ഞു പിൻവലിഞ്ഞു. അതുകൊണ്ടു ദാവീദിൻ്റെ മനസ്സിൽ ആ പദത്തിൻ്റെ അർത്ഥം ശൌലിനെ ശാരീരികമായി ദോഷം ചെയ്യുക എന്നതാണ്. ശൌൽ അനുസരണ കേട് കാണിച്ചപ്പോൾ ശമുവേൽ ശകാരിച്ചത് നമ്മൾക്ക് അറിയാമല്ലോ. സത്യം പറയുന്നതിനോട് അദ്ദേഹം വൈമനസ്യം കാട്ടിയില്ല. സത്യത്തിൽ ദാവീദ് ശൌലിനെ കൊല്ലാൻ വൈമുഖ്യം കാട്ടിയപ്പോൾ ശൌൽ തൻ്റെ കുറവുകൾ തിരുത്തി ദൈവത്തോട് പ്രായശ്ചിത്തം ചെയ്തു.
ദാവീദ് പറഞ്ഞു, “യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എൻ്റെ കൈ നിൻ്റെമേൽ വീഴുകയില്ല.” (1 ശമുവേൽ 24:12)
ഇന്നത്തെ അഭിഷിക്തർ ആരാകുന്നു?
2 കൊരിന്ത്യർ 1:21-22, “ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ. അവൻ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.”
I യോഹന്നാൻ 2:27, “അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
ഇവിടെ ഒരു സംശയത്തിനും സാധ്യതയില്ല. എല്ലാ യഥാർത്ഥ വിശ്വാസിയും ക്രിസ്തുവിനാൽ അഭിഷേകം ചെയ്തവരാണ്. പുതിയ നിയമത്തിൽ വിശ്വാസികളും സഭാ നേതാവും തമ്മിൽ ഒരു വിഭജനവും കാണുന്നില്ല. എല്ലാ അപ്പൊസ്തലന്മാരും എല്ലാ വിശ്വാസികളേയും അവർക്ക് തുല്യരായി കണക്കാക്കിയിരുന്നു. പൗലോസിനെ പല പ്രാവശ്യം ചോദ്യം ചെയ്തപ്പോൾ ഒരിക്കൽ പോലും “ദൈവത്തിൻ്റെ അഭിഷിക്തനെ തൊടരുത്” എന്ന മറയുടെ പിന്നിൽ ഒളിച്ചില്ല എന്ന് നാം കാണുന്നു.
അതിനപ്പുറമായി, ബെരോവയിലെ ജനങ്ങൾ ഉപദേശങ്ങൾ സത്യമാണോ എന്നറിയാനായി തിരുവെഴുത്തുകൾ പരിശോധിക്കുന്നത് “ശ്രേഷ്ഠമായി” കാണുന്നു. ഇതാണ് ഒരു യഥാർത്ഥ ഗുരുവിൻ്റെ ലക്ഷണം. അവരുടെ പഠിപ്പിക്കലിനെ തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു. അവരുടെ പ്രധാന ലക്ഷ്യം, എന്ത് തന്നെ ആയാലും ജനങ്ങൾ സത്യം മനസ്സിലാക്കുവാനായി ഉത്സാഹിപ്പിക്കുക എന്നതാണ്.
1 തിമൊഥെയൊസ് 1:3-4, “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദൊന്യെക്ക് പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.”
ഈ ചോദ്യം നിങ്ങളോടു തന്നെ ചോദിക്കു. ടിപിഎം പ്രചരിപ്പിക്കുന്ന ഉപദേശങ്ങൾ പൗലോസ് പറയുന്ന “അന്യഥാ ഉപദേശിക്കരുത്” എന്ന ഗണത്തിൽ പെടുന്നതല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാൻ പറ്റും? “ഞങ്ങളുടെ പാസ്‌റ്റർ അങ്ങനെ പറഞ്ഞു” എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ അത് മാത്രം മതിയോ? വചനം അങ്ങനെ പറയുന്നുണ്ടോ?
ടിപിഎം ഉപദേശങ്ങൾ ചോദ്യം ചെയ്താൽ നിങ്ങൾ എതിരാളി ആകുമോ?
ചോദ്യം ചെയ്യുന്ന വിശ്വാസികളെ കോരഹ്, ദാഥാൻ, അഭിരാം എന്നിവരുടെ ഉദാഹരങ്ങളാൽ ടിപിഎം സാധാരണ ബുദ്ധിമുട്ടിക്കാറുണ്ട്. പുതിയനിയമ സഭ പഴയ ഉടമ്പടിക്കു കീഴിൽ ആണെന്ന് ടിപിഎം ധരിക്കുന്നതു കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്. അവർ പുതിയ നിയമത്തിലെ “പുരോഹിതന്മാർ” എന്ന് ധരിക്കുന്നു. വേണ്ടി വന്നാൽ പുതിയ നിയമത്തിലെ “മഹാപുരോഹിതന്മാർ” ആണെന്ന് അവകാശപ്പെടും. വിശ്വാസികൾ ചോദ്യം ചെയ്യാനാവാതെ ദൈവ ജനങ്ങളുടെ മേൽ മേൽക്കോയ്മ സ്ഥാപിച്ച് വിമർശനത്തിൽ നിന്നും രക്ഷപെടാനായി ഇത് ഉപയോഗിക്കുന്നു. ടിപിഎം പോലെയുള്ള സഭകൾ മേല്പറഞ്ഞ കാര്യങ്ങൾ എത്ര ദുരുപയോഗം ചെയ്യുന്നു എന്ന് മനസ്സിലാക്കാൻ ഒരു ദൈവദാസൻ്റെ വളരെ ഭംഗിയായ വിശദീകരണം താഴെ ചേർക്കുന്നു.
മോശ പഴയ നിയമത്തിൽ പുരോഹിതൻ, പ്രവാചകൻ, രാജാവ് എന്നീ മൂന്ന് മണ്ഡലങ്ങളിലും തിളങ്ങിയ വ്യക്തിയാണ്. ചിന്തിക്കുക … അദ്ദേഹം ജനങ്ങളെ മിസ്രയിമിൽ നിന്നും ഒരു പ്രവാചകനായി വിടുവിച്ചു, ഒരു പുരോഹിതനായി ജനങ്ങൾക്ക് വേണ്ടി ദൈവത്തോട് മധ്യസ്ഥനായി, ദൈവ ജനങ്ങളെ ഒരു രാജാവിനെ പോലെ നയിച്ചു. പഴയ നിയമത്തിലെ എല്ലാ വ്യക്തിത്വങ്ങളെക്കാളും ഏറ്റവും ശ്രേഷ്ഠമായ വ്യക്തി മോശയാണ്. ഇപ്പോഴുള്ള സാഹചര്യത്തിൽ, മോശ ക്രിസ്തുവിനെ “പോലെ” പ്രവർത്തിച്ചു. “പോലെ” എന്നാൽ എന്ത്? നമ്മൾ ഉപയോഗിക്കുന്ന “ആദ്യരൂപം” എന്ന പദത്തിൻ്റെ അർഥം എന്തിൻ്റെയോ ആദ്യത്തെ പതിപ്പ് എന്നാകുന്നു. മോശയുടെ കാര്യത്തിൽ മശിഹയുടെ ആദ്യ പതിപ്പ്.
നമ്മൾക്ക് ഇത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും? ആവർത്തനം 18 ൽ മോശയെ പോലെ ഒരു പ്രവാചകനെ അയക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. യെഹൂദന്മാർ ഇത് മശിഹ ആയിരിക്കുമെന്ന് ധരിച്ചു – ദൈവ ജനത്തെ അവരുടെ എല്ലാ ശത്രുക്കളിൽ നിന്നും വിടുവിക്കുന്ന ഇസ്രയേലിൻ്റെ രക്ഷകൻ. ലൂക്കോസ് 1 ൽ സെഖര്യാവ് ദൈവത്തിനു ഒരു രക്ഷിതാവിനെ അയച്ചപ്പോൾ അർപ്പിക്കുന്ന സ്തുതികളിൽ നിന്നും യെഹൂദന്മാരുടെ പ്രതീക്ഷ മനസ്സിലാക്കാം. യേശുവിൻ്റെ പിൻഗാമികൾ കാത്തിരുന്ന “പ്രവാചകൻ” അതായത് “മശിഹ” ഇവനാണെന്നു ചിന്തിച്ചു. അപ്പൊ.പ്രവ. 3:22 ഇത് സ്ഥിരീകരിക്കുന്നു – ആവർത്തനം 18 ൽ പറയുന്ന മോശയെ പോലെ ഉള്ള മശിഹ പ്രവാചകൻ യേശു ആകുന്നു.
ഇതിൽ നിന്നെല്ലാം എന്ത് മനസിലാക്കുന്നു? ഇത് ഗൗരവ മേറിയ കാര്യമാകുന്നു. യേശുവിൻ്റെ “ആദ്യ രൂപത്തിൽ” പ്രത്യേകനായി മോശ വന്നപ്പോൾ അവൻ്റെ അധികാരവും യേശുവിൻ്റെതുപോലെ ആയിരുന്നു. അതുകൊണ്ടാണ് മറുതലിച്ചവരെ വിഴുങ്ങാനായി ഭൂമി പിളർക്കുവാൻ ദൈവത്തോട് പ്രാർത്ഥിച്ചത്.
ഇന്നത്തെ ഏത് സഭാ നേതാവും മോശയെ പോലെ അധികാരം കാണിച്ചാൽ അവർ മശിഹ സ്ഥാനത്തേക്ക് സ്വയമായി ഉയർത്തുന്നു. ഇത് മനസ്സിലായോ? മോശയുടെ മാതൃക എടുത്തു അധികാരം കാണിക്കുന്ന നേതാക്കൾ സത്യത്തിൽ മശിഹ ആണെന്ന് അവകാശപ്പെടുന്നു. ഇങ്ങനെയുള്ളവരെ വേദപുസ്തകം വിളിക്കുന്നു – കള്ളക്രിസ്തുക്കൾ. (മത്തായി 24:24) കള്ളക്രിസ്തു, മശിഹയാണെന്ന കള്ള അവകാശവാദം മുഴക്കി ജനങ്ങളെ വഴി തെറ്റിക്കുന്നു. അങ്ങെനെയുള്ളവരെ അനുഗമിക്കരുതെന്ന് ബൈബിൾ ആജ്ഞാപിക്കുന്നു.
മോശയെ പോലെ അധികാരം ഉള്ളവരാണെന്ന ടിപിഎം ശുശ്രുഷകരുടെ അവകാശവാദത്തിൽ വീണു പോകല്ലേ. ഇത് നിങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനാകുന്നു.
മത്തായി 20: 25-28, “യേശുവോ അവരെ അടുക്കെ വിളിച്ചു: “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തൻ്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.”
ടിപിഎം ശുശ്രുഷകന്മാർ മേൽപ്പറഞ്ഞ വാക്യപ്രകാരമാണോ ജീവിക്കുന്നത്? വിശ്വാസികളായ സഹോദരിമാർ കൺവെൻഷൻ സമയങ്ങളിൽ അടുക്കളയിലേക്ക് ഓടി പാസ്റ്റർമ്മാർക്ക് കൊടുക്കാനായി നല്ല വിഭവങ്ങൾ ഒരുക്കന്നത് നിങ്ങൾ കണ്ടിട്ടില്ലേ. ടിപിഎമ്മിൽ പാസ്റ്റർമാർ രാജാക്കന്മാരും സാധാരണ വിശ്വാസികൾ “കന്നുകാലികള്‍” പോലെയും ആകുന്നു. ആദ്യകാല സഭയിൽ അപ്പൊസ്തലന്മാരുടെ ഇത്തരത്തിലുള്ള ഒരു പെരുമാറ്റം പോലും ലഭിക്കുകയില്ല. പ്രാർത്ഥിക്കുമ്പോൾ വിശ്വാസികൾ പാസ്റ്റർമാരുടെ മുൻപിൽ മുട്ട് മടക്കണം. ഫെയിത് ഹോം കുട്ടികളോട് പാസ്റ്റർമാരുടെ “ചെരുപ്പ്” എടുത്തുകൊണ്ട് പിന്നാലെ പോകുന്നത് “ദൈവസേവ” യുടെ ഭാഗമാണെന്നു പഠിപ്പിക്കുന്നു. പുതിയ നിയമത്തിൽ അങ്ങനെയുള്ള അനുഷ്ടാനങ്ങൾ എവിടെ ആണ്?
വിധിക്കരുത്
അധികം എറിയപ്പെട്ട വേറൊരു വാഖ്യമാണ് “വിധിക്കരുത്” (മത്തായി 7:1). ടിപിഎമ്മിലെ ദുരുപദേശവും കാപട്യവും ചൂണ്ടികാട്ടി, വിശ്വാസികളും ശുശ്രുഷകന്മാരും ഒരു പോലെ എടുക്കുന്ന വാഖ്യമാണിത്. തിരുവചനം ആധാരമാക്കി സഭയിലെ ഉപദേശ തെറ്റുകൾ വിവേചിക്കുന്നതു നിഷേധമാണെന്ന് അവർ ചിന്തിക്കുന്നു. സാഹചര്യം മനസ്സിലാക്കി ആ ഭാഗം വായിക്കുമ്പോൾ കപട ന്യായവിധിയെ പറ്റിയാണ് ഈ വാഖ്യം എന്ന് മനസ്സിലാകും.
യോഹന്നാൻ 7:24, “കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിൻ.”
ഇതാണ് ടിപിഎം വിശ്വാസികളുടെ അവസ്ഥ. പുറമെയുള്ളത് കണ്ട്, നമ്മൾ ഉടനെതന്നെ അവർ ക്രിത്യാനികൾ അല്ലെന്ന് വിധിക്കും. നമ്മൾ സഭയിൽ ധരിക്കുന്ന വസ്ത്രം കണ്ടു അവരെ ലൗകികർ എന്ന് വിളിക്കും. ടിപിഎം വിശ്വാസികൾ അല്ലാത്തവരുടെ വിരലിലുള്ള വിവാഹ മോതിരം കണ്ട് നമ്മൾ അവരെ “ലോക ക്രിസ്ത്യാനികൾ” എന്ന് വിളിക്കും. ടിപിഎം അല്ലാത്ത സഭകളിൽ വിവാഹം കാണുമ്പോൾ അവരെ “ലൗകിക” ക്രിസ്ത്യാനി എന്നോ “നാമധേയ” ക്രിസ്ത്യാനി എന്നോ വിളിക്കും.
1 കൊരിന്ത്യർ 5:12, “പുറത്തുള്ളവരെ വിധിപ്പാൻ എനിക്ക് എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.”
നമ്മൾ സഭക്ക് അകത്തുള്ളവരെ വിധിക്കണം. ഈ വാഖ്യത്തിൻ്റെ അടിസ്ഥാനമായ സഭയിലെ ലൈംഗീക അസന്മാര്‍ഗ്ഗികത കണ്ട് പൗലോസ് അകത്തുള്ളവരെ വിധിക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ ടിപിഎം നേതാക്കൾ ഇത് മാതിരിയുള്ള വിധികൾക്ക് ബാധകരല്ല.
തീത്തോസ് 1:9, “മൂപ്പന്മാരുടെ യോഗ്യതകൾ പൗലോസ് പ്രസ്താവിക്കുന്നു, ”പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്ക് ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.”
1 തിമോത്തിയോസ് 1:3-4, “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തർക്കങ്ങൾക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു നീ എഫെസൊസിൽ താമസിക്കേണം എന്നു ഞാൻ മക്കെദൊന്യെക്കു പോകുമ്പോൾ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.”
ടിപിഎം ആദ്യകാല സഭയുടെ ഉപദേശങ്ങളും പ്രവർത്തനങ്ങളും നിര്‍ലജ്ജമായി വിരോധിക്കുന്നു. അവർ സ്വയമായി അപ്പൊസ്തലന്മാർ എന്നു വിളിച്ച് യഥാർത്ഥ ഉപദേശത്തിൻ്റെ വിധികര്‍ത്താവ് എന്ന് ചിന്തിക്കുന്നു. ടിപിഎം ഉപദേശം കേൾക്കുമ്പോൾ ഇപ്രകാരം ചോദിക്കുക, “പൗലോസും ബാക്കി അപ്പൊസ്തലന്മാരും പഠിപ്പിച്ച ആദ്യകാല സഭയിൽ ഇത് വിശ്വസിക്കാൻ ബൈബിളിൽ എന്ത് തെളിവുകൾ ഉണ്ട്? നിങ്ങൾ പൗലൊസിൻ്റെ ഉപദേശം കൈക്കൊള്ളുന്നുണ്ടോ എന്നതിന് ഇതാണ് ഒരേയൊരു പോംവഴി.
ഉപസംഹാരം
ഒരു കുപ്രസിദ്ധനായ ചരിത്രകാരൻ്റെ പ്രസിദ്ധമായ വരികൾ – “ഒരു പച്ച കള്ളം പല വട്ടം ആവർത്തിക്കുമ്പോൾ സത്യമായി തോന്നും.”
ആരും വചനത്തിൻ്റെ അധികാരത്തിനു മേലെയല്ല. എഫെസ്യർ 2:20 കുത്തി തിരുകാനുള്ള ഉദ്ദേശത്തോടുകൂടെ ആർക്കും സ്വയമായി “അപ്പൊസ്തലൻ” എന്ന് വിളിക്കാനുള്ള അവകാശമില്ല. “അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനം” കുടുങ്ങാൻ എളുപ്പമുള്ള ഒരു കെണിയാണ്. പാസ്റ്റർമാർ “ഞങ്ങൾ അപ്പൊസ്തലന്മാരാണ്” എന്ന് ആവർത്തിക്കുമ്പോൾ ജനങ്ങൾ വിശ്വസിക്കും. ജനങ്ങൾ എഫെസ്യർ 2:20 വായിക്കുമ്പോൾ ഇത് ടിപിഎം പാസ്റ്റർമാർ പറ്റിയാണെന്ന് ചിന്തിച്ചു അടിസ്ഥാനം അവരുടെ മേൽ ഇട്ടിരിക്കുന്നു എന്ന് ധരിക്കും. ഇതുപോലെയുള്ള ഭോഷ്ക്കിൽ വീഴരുതേ.. ആദ്യകാല സഭ വിശ്വസിച്ചതുപോലെ തിരുവചനത്തിൽ നിന്നും എല്ലാറ്റിനും തെളിവുകൾ ഉണ്ടോ എന്ന് പരിശോധിക്കുക.
പാപം എന്നാൽ കല്പന ലങ്കാനമാണല്ലോ ? ടിപിഎം എന്ന സംഘടനന അല്ലാതെ ഒരു രാജ്യത്തിൻറെ ഭരണഘടനയെ പോലും ചോദ്യം ചെയ്യേത് നിയമസംവിധാനങ്ങളെ മാനിക്കാതെ വെറും വേഷ ത്തിന്റെയും , (വസ്ത്രധാരണം ,) പൊതുജനങ്ങളോട് ഇടപഴകാതെയുള്ള ജീവിത ശൈലിയും മാത്രം കൊണ്ട് സതാചാരത്തെ വെല്ലുവിളിച്ചുള്ള ഒരു ജീവിതം നയിക്കുന്ന ഒരു മത വിഭാഗവും ഇന്ന് ഭൂമിയിൽ കാണാൻ കഴിയില്ല . വിവാഹം കഴിക്കാത്ത ആണും , പെണ്ണും ഒരുമിച്ചു താസിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കുവാൻ പറ്റാത്ത ഒരു കാര്യമാണല്ലോ ? പഴയനിയമം ദൈവവചനത്തിന്റെ ഭാഗം എന്നാകികരിക്കുന്ന ആളുകൾക്ക് ശലോമോന്റെയും , ലോത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വായിക്കുമ്പോൾ മനസിലാക്കാം എന്നു കരുതുന്നു , അഥവാ മാസിലായില്ലെങ്കിൽ അങ്ങനെ ചില കാര്യങ്ങളും പഴയ നിയമത്തിൽ ഉണ്ട് . അവരിലും മിടുക്കരാണോ ടിപിഎം മിനിസ്റ്റേഴ്‌സ് ? വേലവിട്ടുപോയി എന്നു ഇവർ പഴിക്കുന്ന സഹോദരൻ മാർ ഇവരുടെ ദുര്നടപ്പുകൊണ്ട് മനം മടുത്തവരാണ് , പാപം വെള്ളം പോലെ കുടിക്കുന്ന വിശുദ്ധൻ മരിലും മാന്യൻ മാരല്ലേ ദൈവത്തെ ഭയന്നു ഇ മൂഡ ഉപദേശത്തെ തള്ളിപ്പറഞ്ഞു ദൈവത്തോട് അനുതാപപ്പെട്ടു ജീവിക്കുന്ന ഈസഹോദരന്മാർ . വിറ്റും വിട്ടും ഇറങ്ങിയെങ്കിൽ സ്ത്രീകളെ വിടാതെ കൂടെ താമസിപ്പിക്കുന്നതെന്തിനാണ് ? അപ്പോൾ എന്താണ് വിട്ടത് ? എന്താണ് വിറ്റത് ? മഹാദമഗാന്ധി തന്റെ വസ്ത്രങ്ങൾ സ്വന്തമായി കഴുകി ഉണക്കിയാണ് ധരിച്ചിരുന്നത് , ഇത് ലേബർ ക്യാമ്പിലെ പോലെ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഉരിഞ്ഞു എറിഞ്ഞു , സ്ത്രീകളെ അല്ലെങ്കിൽ അവർതന്നെ പറയും വേലക്കാരികൾ , അവരാണ് പോലും അലക്കി ഉണക്കി , തേച്ചു കൊടുക്കേണ്ടത് , ഒരുവൻ ക്രിസ്തു വിൽ ആയാൽ പുതിയ സൃഷ്ടി എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്, സ്ത്രീക്കും പുരുഷനും പുതിയ സൃഷ്ടിയായാൽ വേർതിരിവ് ഇല്ലാലോ ? ..യുദ യുടെ ലേഖനം നാലാം വാക്യം പോലെ തന്നെ ആക്കിവച്ചിരിക്കുന്ന ടിപിഎം ഉപദേശത്തെ എങ്ങനെ ന്യായികരിക്കുവാൻ പറ്റും ? ജൂനിയേഴ്സിനെ റാഗിങ്ങ് ചെയുന്നത് പോലെ വെറും മ്ലേച്ഛതരം കൊണ്ട് വിശ്വാസം സ്ഥാപിക്കാൻ നടക്കുന്ന ഇ മൂഢൻ മാർ ഒരു പക്ഷെ കത്തോലിക്കരെ കാൾ രാഷ്ട്രീയ , നിയമ സ്വാധീനം ഉളവരാണെന്നു കണകാക്കാം , ഒരു അഭയ കേസെങ്കിലും പൊതുജനം അറിഞ്ഞു , എന്നാൽ എത്ര ദുർമരണങ്ങൾ ഒളിപ്പിക്കുവാൻ ഇവർക്കു സാധിച്ചു , സാധിക്കുന്നു . ഇനിയും വിശുദ്ധൻ മാർ എന്നു വിളിച്ചു , അർഹദയില്ലാത്ത ബഹുമാനം കൊടുത്തു , ദൈവവചനത്തിനു ദുർവ്യാഖ്യാനം നൽകി കബളിപ്പിക്കൽ നടത്തുന്ന ഇവരെ മനസിലാക്കുവാൻ ഓരോ വിശ്വസിക്കും സാധിക്കട്ടെ എന്നു പ്രാർഥിക്കുന്നു , ഒരു പരീക്ഷണം എന്നനിലയിൽ ഇവർക്കു കൊടുക്കുന്ന പണത്തിന്റെ അളവ് ഒന്നുകുറക്കുക അപ്പോൾ തനി സ്വഭാവം കാണാൻ ഭാഗ്യമുണ്ടാകും . ഒന്നു പരീക്ഷിക്കരുതോ ?