നിയമ സിദ്ധാന്തത്തിൻ്റെ പടുകുഴിയിൽ നിന്ന് ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിലേക്ക് – ഭാഗം 1

ആദ്യമായി എന്താണ് നിയമ സിദ്ധാന്തം (LEGALISM)?

“നിയമ സിദ്ധാന്തം (LEGALISM)” എന്നത് അമിതമായ അസംബന്ധമായ നിയമങ്ങളുടെ ദുരുപയോഗമാണ്. (വിശുദ്ധി നിയമം, തിരഞ്ഞെടുത്ത പഴയ നിയമ കല്പനകൾ, മനുഷ്യ നിർമ്മിത നിയമങ്ങൾ, പുതിയ ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ മുതലായവ). നിയമ സിദ്ധാന്തം വേറെ രൂപത്തിലും ആകാം. രക്ഷയ്ക്കായി ഒരു വ്യക്തി നിയമങ്ങൾ അനുസരിക്കുന്നതാണ് ആദ്യത്തേത്. അടുത്തത് ഒരു വ്യക്തി രക്ഷ നിലനിർത്തുന്നതിനായി നിയമങ്ങൾ അനുസരിക്കുന്നതാണ്. മൂന്നാമത് ഒരു ക്രിസ്ത്യനി അവർ ആചരിക്കുന്ന ചില നിയമാവലികൾ അംഗീകരിക്കാത്ത മറ്റു ക്രിസ്ത്യാനികളെ വിധിക്കുന്നതാകുന്നു.

എനിക്കറിയാവുന്ന ധാരാളം കാര്യങ്ങൾ ഉണ്ടെങ്കിലും, നിയമ സിദ്ധാന്തങ്ങളുടെ പിടിയിൽ കിടക്കുന്ന ഒരു സഭയാണ് ടിപിഎം. എന്നെ വിസ്മയിപ്പിക്കുന്ന കാര്യം വേറെ ഒരെണ്ണം ഇതു വരെയും കണ്ടുകിട്ടിയില്ല എന്നതാണ് (ഒരു പക്ഷെ ഉണ്ടായിരിക്കാം). ടിപിഎം ആ മത്സരം നല്ല ദൂരത്തിൽ ജയിച്ചിരിക്കുന്നു. ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ നിയമം ഉണ്ടാക്കുന്ന സഭ എന്ന ഒരു മത്സരം നടത്തിയാൽ ടിപിഎം തീർച്ചയായും കേക്ക് നേടും എന്നതിന് യാതൊരു സംശയവുമില്ല. പക്ഷെ ആ കേക്കിൻ്റെ അന്ത്യം ചവറ്റു കോട്ടയായിരിക്കും, കാരണം അതിൽ അല്പം വീഞ്ഞും കഫിനും അടങ്ങിയിട്ടുണ്ട്.

ടിപിഎം ക്രമപ്രകാരം ഓരോ സമയവും പാപം ചെയ്യമ്പോൾ രക്ഷ നഷ്ടപ്പെടുന്നു. ടിപിഎം പാപമില്ലാത്ത പൂർണ്ണതയിൽ വിശ്വസിക്കുന്നു, പാപം ചെയ്യാത്ത പൂർണർ (ജീവിതത്തിൽ ഒരു പാപവും ചെയ്യാത്തവർ) മാത്രമേ സ്വർഗ്ഗത്തിൽ പോകുകയുള്ളു എന്ന് ടിപിഎം പഠിപ്പിക്കുന്നു. ടിപിഎമ്മിൻ്റെ ഈ വൈദികശാസ്ത്രം ദൈവത്തിൻ്റെ വിശുദ്ധിയും പവിത്രതയും തരം താഴ്ത്താനുള്ള ശ്രമമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പാപമില്ലാത്തവൻ എന്ന ഗുണവിശേഷം ദൈവത്തിനു മാത്രമുള്ളതാണ്.

നിങ്ങൾക്ക് കൂടുതലായി മനസ്സിലാക്കുവാൻ വേണ്ടി, നമ്മൾ ക്രിസ്തുവിനെ പോലെ ആകേണ്ടതിന് ടിപിഎം ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. അത് ഇതു മാതിരിയാണ്, കള്ളം പറയരുത്, മോഷ്ടിക്കരുത്, കഴിയുന്നത്ര സഭാ യോഗങ്ങളിൽ പങ്കെടുക്കണം, സഭയിൽ വെള്ള വസ്ത്രം ധരിക്കണം, മീശ വെയ്ക്കരുത്, വീഞ്ഞ് തൊടരുത്, TV വാങ്ങരുത്, ഹോട്ടലിൽ പോകരുത്, ക്രിക്കറ്റും ഫുട്ബോളും കാണരുത്, ജിമ്മിൽ പോകരുത്, നോവൽ വായിക്കരുത്, ക്രിസ്ത്യൻ പാട്ടുകൾ കേൾക്കരുത്, കാർട്ടൂണും ക്രിസ്ത്യൻ സിനിമകളും കാണരുത്, തീയേറ്ററിൽ  പോകരുത്. ദശാംശം ക്രമമായി കൊടുക്കണം, ശുശ്രുഷകർ പറയുന്നതെന്തും അനുസരിക്കണം മുതലായവ. ഇതിൽ ചില ദൈവീക കല്പനകൾ ഉണ്ടെങ്കിലും ഭൂരിപക്ഷവും മനുഷ സൃഷ്ടിയാണ്.

ഇതാ ഒരു ഞെട്ടിപ്പിക്കുന്ന സത്യം. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൻ്റെ പ്രതികരണം ആയിട്ടല്ല ഈ നിയമനങ്ങൾ പിന്തുടരുന്നത്, പിന്നെയോ നമ്മൾ ഈ നിയമനങ്ങൾ പിന്തുടരുന്നത് ദൈവം നമ്മളെ നരകത്തിലേക്ക് തള്ളാതിരിക്കാനാണ് എന്ന് ടിപിഎം പറയും. അതായത് രക്ഷ നഷ്ടപ്പെടുക. നമ്മൾ സത്യമായി ദൈവത്തോടുള്ള സ്നേഹം കൊണ്ട് ഇത് ചെയ്യുകയാണെങ്കിൽ, മനുഷ നിയമങ്ങൾക്ക് പകരം പരിശുദ്ധാത്മാവ് നയിക്കുമായിരുന്നു.

ഇങ്ങനെ ഒരു തമിഴ് പാട്ട് ഉണ്ട്, “ഉനക്കാഗെ നാൻ മരിതേനെ, എനക്കാഗെ നീ എന്നാ സൈതാൾ” അർത്ഥം “ഞാൻ നിനക്കായ് മരിച്ചു, നീ എനിക്ക് എന്ത് ചെയ്തു?” IYC യോഗത്തിൽ ഓരോ പ്രാവശ്യവും ഈ പാട്ട് പാടി ജനങ്ങളെ വികാരാതീനരാക്കി ടിപിഎമ്മിൽ “മുഴുവൻ സമയ ശുശ്രുഷക്ക്” പ്രേരിതരാക്കുന്നു. ഒരാളുടെ ഉപബോധ മനസ്സിൽ ദൈവത്തിൻ്റെ വലിയ യാഗത്തിന് മറുവിലയായി എന്തെങ്കിലും ചെയ്യണമെന്ന് ഈ പാട്ടിൽ കൂടെ പ്രേരിപ്പിക്കുന്നു. ഇത് ഒരു അപകടകരമായ അവസ്ഥയാണ്. ഇതു മൂലം ദൈവം പാതി ചെയ്യും ബാക്കി ഞാനും എന്ന ചിന്ത ഉണ്ടാകുന്നു.

അത് മനസ്സിൽ വെച്ചു കൊണ്ട് ഞാൻ ചോദിക്കട്ടെ, നിങ്ങൾക്ക് രക്ഷയെ  പറ്റി തീർച്ചയുണ്ടോ? നിങ്ങളുടെ രക്ഷ നിങ്ങൾക്കു വേണ്ടി യേശു ക്രൂശിൽ  ചെയ്തത് അനുസരിച്ചാണോ അതോ ഭൂമിയിലുള്ള നിങ്ങളുടെ പ്രകടനം അനുസരിച്ചാണോ?

ഉദാഹരണമായി, നിങ്ങളുടെ രക്ഷ നിങ്ങൾ കഴിക്കുന്ന മരുന്നിനെ ആശ്രയിച്ചാണോ നിലനിൽക്കുന്നത്?

മരുന്ന് ഉപയോഗിക്കുന്നവർ ക്രിസ്തുവിൻ്റെ രണ്ടാം വരവിൽ കൈ വിട്ടുപോകും എന്ന് ടിപിഎം പഠിപ്പിക്കുന്നു. ഇതാണോ നിങ്ങളുടെ ഉറപ്പ്? യേശു നിങ്ങളെ കൈകൊള്ളാത്തതുപോലെ? രക്ഷയിൽ ക്രിസ്തു നമ്മെ ദത്തെടുത്തു എന്ന് തിരുവചനം പഠിപ്പിക്കുന്നു (എഫെസ്യർ 1:5). നമ്മൾ വിശ്വസിക്കുമ്പോൾ പരിശുദ്ധാത്മാവിൽ മുദ്രയിടപ്പെടുന്നു (എഫെസ്യർ 1:14).

എല്ലാ വർഷവും യൂത്ത് ക്യാമ്പിൽ ഫോം പൂരിപ്പിക്കുമ്പോൾ മേൽപ്പറഞ്ഞ ചോദ്യം എന്നെ സംഭ്രമിപ്പിക്കുന്നത് ഞാൻ ഓർക്കുന്നു. ഞാൻ  “YES” എന്ന് രേഖപ്പെടുത്തിയാൽ, ആ ഫോം പാസ്റ്ററുടെ അടുക്കൽ എത്തുമ്പോഴേക്കും ഞാൻ പാപം ചെയ്ത് എൻ്റെ രക്ഷ നഷ്ടപ്പെടുത്തി എന്ന് ടിപിഎം പറയുന്നു. (എൻ്റെ ചിന്തയും ആ കാലത്ത്‌ അങ്ങനെ ആയിരുന്നു. ചില ടിപിഎം പാസ്റ്റർമാർ വെളിയിൽ പോയി ഹോട്ടലിൽ നിന്നും ആഹാരം കഴിക്കുന്നത് പാപമാണെന്നു പ്രസംഗിക്കുന്നുണ്ട്). എനിക്ക് മനസ്സിലാകാത്ത ഒരു ലളിതമായ സത്യം എൻ്റെ രക്ഷ എൻ്റെ പ്രവർത്തനങ്ങളെ ആശ്രയിക്കുന്നില്ല, ക്രിസ്തു എനിക്ക് ചെയ്തതിനെയാണ് എന്ന് വിശ്വാസികൾ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്?  ടിപിഎം വിശ്വാസികളായ നമ്മൾ, ചെയ്ത പ്രവർത്തികളെ ആലോചിച്ചു കൊണ്ടിരിക്കും എന്നാൽ ക്രിസ്തു നമ്മുക്ക് എന്ത് ചെയ്തു എന്ന് ചിന്തിക്കുകയേ ഇല്ല.

“ഇതു കഠിനവാക്ക്, ഇത് ആർക്ക് കേൾപ്പാൻ കഴിയും”

യോഹന്നാൻ 6:60 ൽ മേൽപ്പറഞ്ഞ വാക്കുകൾ, ടിപിഎം നിയമങ്ങൾ എതിർക്കുന്നവർക്ക് എതിരെ ഉപയോഗിക്കുന്നു. ടിപിഎം ദുരുപദേശങ്ങൾ സൃഷ്ടിച്ച് ഈ വാഖ്യം വളച്ചൊടിച്ചു വിശ്വാസികളെ വരയിൽ നിർത്താൻ ശ്രമിക്കുന്നത് ഞാൻ കണ്ടു കണ്ടു മടുത്തു. വിശ്വാസികൾ ചിന്തിക്കും,”ഇത് കഠിനവാക്കു എന്ന് ചിന്തിച്ചു യോഹന്നാൻ 6 ൽ യേശുവിനെ ഉപേക്ഷിച്ചവരെ പോലെ  ആകാതെ ഞങ്ങൾ ഇത് സ്വീകരിക്കുന്നു”.

യോഹന്നാൻ 6 എന്താണ്?

യോഹന്നാൻ 6 സുവിശേഷം ആകുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, യേശു സ്വർഗത്തിൽ നിന്നും വന്ന ജീവൻ്റെ അപ്പം ആകുന്നു. ഇവിടെ യേശു, താനും മന്നയും തമ്മിൽ ഉള്ള  ഒരു താരതമ്യം ചെയ്യുകയാണ്. യഹൂദന്മാർ മരുഭൂവാസത്തിൽ സ്വർഗീയ ഭക്ഷണം കഴിച്ചെങ്കിലും പട്ടു പോയി. പക്ഷെ യേശു കൊടുക്കുന്ന സ്വർഗീയ ഭോജനം നിത്യജീവൻ ആകുന്നു.

യോഹന്നാൻ  6:54, “എൻ്റെ മാംസം തിന്നുകയും എൻ്റെ രക്തം കുടിക്കയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ടു;”

യോഹന്നാൻ  6:35, “എൻ്റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.”

ഇവിടെ യേശു “വരികയും വിശ്വസിക്കയും” എന്ന പദങ്ങൾക്ക് സമാന്തരമായി “തിന്നുകയും കുടിക്കുകയും” എന്ന പദങ്ങൾ ഉപയോഗിക്കുന്നു. ഇത് കേട്ട യെഹൂദന്മാർ അക്ഷരാർത്ഥത്തിൽ യേശുവിൻ്റെ മാംസം തിന്നണം എന്ന് വിചാരിച്ച് എതിർത്തു (മനുഷ മാംസം വെറുക്കപ്പെട്ടതാകുന്നു). യേശു അവരുടെ അന്ധതയുടെ കാരണം വിശദീകരിക്കുന്നു. വാഖ്യം 44, “എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എൻ്റെ അടുക്കൽ വരുവാൻ കഴികയില്ല;” അതുകൊണ്ടാണ് അവർ  “ഇത് കഠിനവാക്ക്” എന്ന് പറഞ്ഞത്.     ക്രിസ്തുവിൽ നിന്നും ശ്രദ്ധ തിരിക്കുന്ന വേദപുസ്തക വിരുദ്ധമായ നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് അടിമകൾ ആക്കാനുള്ള വിവിധോദ്ദേശ്യമുള്ള ഉപകരണം അല്ല ഈ വാഖ്യം. അതുകൊണ്ട് അടുത്ത പ്രാവശ്യം ഒരു ടിപിഎം പാസ്റ്റർ വേദപുസ്തക വിരുദ്ധ നിയമങ്ങൾ പ്രസംഗിക്കുമ്പോൾ ഇത് ഓർക്കുക.

സമാപ്ത ചിന്തകൾ

നിയമ സിദ്ധാന്തം എന്ന ആത്മാവ് തള്ളി ക്രിസ്തുവിലേക്ക് നോക്കാൻ സഹായിക്കുന്ന ചില വാഖ്യങ്ങൾ രേഖപ്പെടുത്തി ഈ ആർട്ടിക്കിൾ ഉപസംഹരിക്കാൻ ആഗ്രഹിക്കുന്നു.

2 കൊരിന്ത്യർ 11:3, “എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായിപ്പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു.”

എഫെസ്യർ  2:8-9, “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിൻ്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.”

ഗലാത്യർ  2:21, “ഞാൻ ദൈവത്തിൻ്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതിവരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

8 Replies to “നിയമ സിദ്ധാന്തത്തിൻ്റെ പടുകുഴിയിൽ നിന്ന് ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിലേക്ക് – ഭാഗം 1”

 1. ഇ വെബ്സൈറ്റ് നു പിന്നിലുള്ള അണിയറ പ്രവർത്തകരോടായ്, നിങ്ങൾ എത്ര പ്രയത്നിച്ചാലും ടിപിഎം ലെ ഒരാൾപോലും ഇതു വിട്ടു പുറത്തു വരികയില്ല ,ഞങ്ങൾ കുടുംബമായി വിശുദ്ധൻ മാരുടെ പ്രാർഥനയുടെ ഫലം അനുഭവിക്കുന്നവരാണ് . നിങ്ങൾ പറയുന്നതുപോലെ ഇവർ ദുരുപദേശകരാണെങ്കിൽ ഞങ്ങളാരും ഇത്ര അനുഗ്രഹം പ്രാപിക്കുകയില്ല ,യഥാർത്ഥ അപ്പോസ്തോലന്മാർ നല്ല പ്രായത്തിലെ എല്ലാം വിറ്റും , വിട്ടും വേലചെയ്യുന്ന ഇവർ ആണ് , കൊട്ടാരക്കര കൺവെൻഷൻ വന്നുകണ് , അനുഗ്രഹന്ഹങ്ങൾ പ്രാപിക്കു . എല്ലാവര്ക്കും ആഹാരം ,ദൂരസ്ഥാലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസിക്കുവാൻ സൗകര്യം , രോഗശാന്തി ശുശ്രുഷക്ക് വരുന്നവർക്ക് എല്ലാവര്ക്കും സുജന്യമായി രോഗ ശമനം , ഇതിൽ കൂടുതൽ എന്തനുഗ്രഹം വേണം ? ടിപിഎം നെ പറയരുത് , ഇതാണ് യാദ്ര്ത്ഥ സത്യം .

 2. സഹോദരൻ ബെഞ്ചമിൻ, കൊട്ടാരക്കര കൺവെൻഷനിൽ കഴിഞ്ഞ വർഷം എത്ര പേര് സൗഖ്യം പ്രാപിച്ചു? പാസ്റ്റർ സ്റ്റീഫൻ കൈ പൊക്കാൻ പറഞ്ഞപ്പോൾ ഒരാളുടെ എങ്കിലും കൈ പൊങ്ങിയോ? പിന്നെ എന്നതാ ഈ രോഗ സൗഖ്യം? ഇവർ എല്ലാം വിട്ടു, വിറ്റു വന്നവർ ആണെങ്കിൽ എങ്ങനെയാണ് അമ്മിണി മരിച്ചത്? ശവത്തിന്റെ കൂടെ CONDOMS എന്തുകൊണ്ട് കിണറ്റിൽ നിന്നും കിട്ടി? നിങ്ങൾക്ക് പ്രാർത്ഥിക്കാൻ ഇടനിലക്കാരൻ വേണം വേണം അല്ലെ? യേശുവിനെ വേണ്ട. സത്യം അറിഞ്ഞു കണ്ണ് തുറന്ന ഒരുപാടു പേര് ഉണ്ട്. പിന്നെ നിങ്ങളുടെ അയൽക്കാരൻ പാസ്റ്റർ സാംകുട്ടി 4 മക്കളുള്ള സ്ത്രീയുമായി പോയില്ലേ? അതുകൊണ്ടു വിശുദ്ധന്മാരുടെ ശ്രഷ്ട്ടത അധികം പറഞ്ഞാൽ അത് അധികപ്രസംഗം ആകും.
  ദൈവം അനുഗ്രഹിക്കട്ടെ.

 3. Don’t compare Tpm conventions , related
  Activities like food to all, accodmation facilites etc,..
  And blessings ( materilastic)

  See,

  This type of testimonials by ,
  Amrirthanthmay’s bday celebrations ,
  Also other spiritual leaders….!!!

  They have better facilities than TPM.

  IN FOOD, ” IN TPM ,BEAF FEST ”

  Others —” veg”

  Why don’t give thank to god , instead of honour to saints..!!!

  1. ഞങ്ങൾ ഇൻഡയിൽ നിന്ന് പല ഗൾഫുരാജ്യങ്ങളിലും വന്നു , പല കഷ്ടതകളും അനുഭവിക്കുമ്പോളും, വിശുദ്ധൻമാർ അതിരാവിലെയുള്ള സ്തോത്ര പ്രാർഥനകളിൽ ഞങ്ങളെയും കുടുംബത്തെയും ഓർത്തു പ്രാർഥിച്ചു അനുഗ്രഹങ്ങൾ വേടിച്ചു തരുകയാ ,………ഓർത്തോണം ,വെറും നാലാം ക്ലാസ്സുകാരൻ ഖത്തറിൽ സിവിൽ എഞ്ചിനീർ ആണ് , താൻ ചെയ്ത ഒരു പ്രോജെക്റ്റുപോലും കുഴപ്പത്തിൽ ആയിട്ടില്ല , കാരണം വിശുദ്ധൻ മാരുടെ പ്രാർഥനായ . നiയൊക്കെ എന്ത് പറഞ്ഞാലും വിശുദ്ധന്മാർ പറഞ്ഞാൽ ഞങ്ങൾ അനുസരിക്കും . അതാണ് അനുഗ്രഹം . ഇതിൽ ഏറ്റവും അനുഗ്രഹം പ്രാപിക്കാത്തവന്മാരാണ് കൂടുതൽ പ്രതികരിക്കുന്നത് , ഒരുത്തൻ വിശുദ്ധന്മാരുടെ പാട്ടുപോലും യൂട്യൂബിൽ നിന്നും കേൾക്കാൻ പറഞ്ഞിരിക്കുന്നു , ഒരുപോലെ മുഖ മുള്ള ഏഴുപേർ ഉണ്ടാകും എന്നാണ് പറയുന്നത് . അതുപോലെ പാട്ടും കാണും . നിനക്കൊന്നും അനുഗ്രഹം പ്രാപിക്കാൻ മനസില്ല . അസൂയപ്പെടരുത്, ഇക്കൊല്ലം കൊട്ടാരക്കര കൺവെൻഷന് എല്ലാദിവസവും ആട്ടിറച്ചിയാ …..വന്നു കഴിച്ചിട്ട് സ്തോത്രം ചെയ്യൂ .

   1. ബെഞ്ചമിൻ സഹോദരന്റെ ആദ്യത്തെ കമന്റു വായിച്ചപ്പോൾ ഫ്രീ offer പോലെ തോന്നി , ;- ഉണ് മീൻകറി 75 , ,,ബെഡ് വാങ്ങുമ്പോൾ തലയിണ ഫ്രീ , അഞ്ചു ഷർട്ട് 2500 എന്നിങ്ങനെ പോകുന്നു , ഭക്ഷണം ശരിക്കു ഒരു ടിപിഎം കാരനും കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത് . പിന്നെ വിശുദ്ധൻ മാർ എന്തുപറഞ്ഞാലും തലയ്ക്കു വെളിവുള്ളവർ കേൾക്കില്ല . താങ്കളെ പോലുള്ള അഭിനയിക്കാൻ കഴിവുള്ള നപുംസഹങ്ങൾ കേൾക്കുമായിരിക്കും . മാനം വിറ്റു തിന്നുന്നവരല്ല ഞങ്ങൾ . ഒരു ഊണിന് വേണ്ടി ജയിലിലെ പോലെ ക്യൂ നിന്ന് വാങ്ങികഴിക്കുവാൻ വേണ്ടി അത്ര ദാരിദ്ര്യം ഇന്നു നമ്മളുടെ രാജ്യത്തില്ല . താങ്കൾ തന്നെ പറയുന്നു വിശുദ്ധന്മാർ അനുഗ്രഹങ്ങൾ വാരിക്കോരി തരുകയാണെന്നു എന്നിട്ടും നിന്റെയൊക്കെ ആഹാരത്തിനോടുള്ള ആർത്തി മാറിയിട്ടില്ല ? കൂലിപ്പണിക്ക് നിന്റെയൊക്കെ വീട്ടിൽ വരുന്നവർക്ക് കൂലികൊടുക്കാത്ത നീയൊക്കെ എന്തുസുവിശേഷ പ്രസംഗമ നടത്തുന്നത് . നാണംകെട്ട ആളുകളാണ് നിന്റെയൊക്കെ ആട്ടിറച്ചി തിന്നാൻവരുന്നത് . അതുതിന്നിട്ടു നീയൊക്കെ സ്തോത്രം പറഞ്ഞാൽ മതി . അടുത്ത് നാലാംക്ലാസുകാരൻ സിവിൽ എഞ്ചിനീയർ ., നാണമുണ്ടോ ഇതെഴുതുവാൻ . അങ്ങനെയാണെങ്കിൽ സ്‌കൂളുകളിൽ നാലു ക്‌ളാസ് മതി എന്നുവെക്കാം . നിങ്ങളുടെ മകൻ എംകോം , എംബിഎ തുടങ്ങിയ നിലയിൽ പഠിച്ചിട്ടുണ്ട് എന്നാണറിയാൻ കഴിഞ്ഞത് . അന്ന് വിശുദ്ധൻ മാരോട് മകൻ പഠിക്കണമെന്ന് നിർബന്ധം പിടിക്കുന്നു ഇന്നു പറഞ്ഞില്ലേ ? എന്തുകൊണ്ട് നാലാം ക്ലാസ്സിൽ നിർത്തിയില്ല ? , അവൻ ഇന്നൊരു പൈലറ്റോ , ഒരു ഡോക്ടറോ ആകുമായിരുന്നല്ലോ ? ഗൾഫുരാജ്യങ്ങളിൽ തൊഴിൽ ചെയ്യുവാൻ അവസരം കിട്ടിയതുകൊണ്ട് നിനക്കൊക്കെ വിശുദ്ധൻ മാരുടെ പ്രാർഥന അനുഗ്രഹമായി . ഇനി വിദേശത്തു പോകുന്ന ടിപിഎം കാർ തങ്ങളുടെ ഭാര്യയെയും മക്കളെയും വിശ്വാസ വീട്ടിൽ കൊണ്ട് ഏൽപ്പിച്ചിട്ടേ പോകാവൂ . കാരണമ് അത് veലക്കു ഒരു അനുഗ്രഹമാ . അങ്ങാനുള്ളവരാണ് ശരിക്കും ടിപിഎംനേ സ്നേഹിക്കുന്ന വിശ്വാസികൾ . വിശ്വാസം പ്രവൃത്തികളാൽ വെളിപ്പെട്ട് ലോകം കാണട്ടെ . പണക്കാരനാണോ ശുദ്ധ ജലത്തിൽ പാചകം ചെയ്ത ആഹാരവും, കഴുകിയ ഗ്ലാസും ,പ്ലെയിറ്റും കിട്ടും പണമില്ലിയോ ,pulamon തോട്ടിലെ വെള്ളത്തിൽ നിർമിച്ച വിശിഷ്ട ഭോജ്യങ്ങളും , ചേന യിട്ട് പ്രാർഥിച്ചു ഇറച്ചിയാക്കിയ കറിയും . ഇത്‌ തിന്നാനാണ് തീർഥയാത്ര പോലെ അവിടെകിടന്നു തള്ളുന്നത് …….അടുത്ത് രോഗശാന്ദി …..പരസ്യം ചെയ്യുന്നത് 100 % ഫലം ഉള്ളത് കൊണ്ടാണല്ലോ ? അത് സൗജന്യവുമാണ് ….. പറയട്ടെ ….. കൺവെൻഷൻ ശരിക്കും കാണാം കേൾക്കാം ഒരു സംശയവും വേണ്ട , അതെ പരസ്യത്തിലാണ് രോഗശന്ദിയും പരസ്യ പെടുത്തിയിരിക്കുന്നത് ഈവർഷം രോഗികൾ പുറത്തുനിന്നും വരും , അവർക്കു സൗക്യം കൊടുക്കുവാൻ നിങ്ങൾ ബാധ്യസ്ഥാരാണ് …തല്ക്കാലം ഇത്രയും മതി

   2. സഹോദരൻ ബെഞ്ചമിൻ,

    നിങ്ങളുടെ ഈ വിശുദ്ധന്മാർ അത്ര ഭയങ്കരന്മാർ ആണോ? വിശുദ്ധൻറ്റെ ലക്ഷണങ്ങൾ വേദപുസ്തകത്തിൻറ്റെ അടിസ്ഥാനത്തിൽ ഒന്ന് പറഞ്ഞു തരാമോ? ആട്ടിറച്ചി ഏതെങ്കിലും ടിപിഎം കോൺവെൻഷനിൽ നിങ്ങൾ കഴിച്ചിട്ടുണ്ടോ? വിശുദ്ധന്മാർക്കു വേണ്ടി മാത്രം പാസ്റ്റേഴ്‌സ് കിച്ചൻ ഉണ്ടെന്നു അറിയാമോ? അവിടെ നിങ്ങൾക്ക് ആർക്കും പ്രവേശനം പോലും ഇല്ലെന്നു ഓർക്കുക.

    അടിമകളായ നിങ്ങൾക്ക് സ്വാതന്ത്ര്യം എന്തറിയാം? വേദപുസ്തകം വായിക്കുന്ന സ്വഭാവം ഇല്ലെന്നു തോന്നുന്നു.

    നാലാം ക്ലാസ്സുകാരൻ സിവിൽ എഞ്ചിനീയർ. ഇത്ര അക്രമവും പാപവും അഴിമതിയും നിങ്ങൾ ചെയ്യുന്നത് വിശുദ്ധന്മാർ പറഞ്ഞിട്ടാണോ? അന്ത്യ നാളിലെ ന്യായവിധിയിൽ ഉത്തരം പറയേണ്ടി വരുമെന്ന് ഓർത്തു കൊള്ളുക. യേശു അല്പത്തിൽ വിശ്വസ്തൻ ആകാനാണ് പഠിപ്പിച്ചത്. നിങ്ങളുടെ വിശുദ്ധന്മാർ പോലെ എന്തിന് ഈ വഞ്ചന ചെയ്യുന്നു? ദൈവ സന്നിധിയിൽ ഏറ്റു പറഞ്ഞു തിരുത്തൽ പ്രാപിക്കുക. അന്ത്യ നാളിലെ ന്യായവിധിയിൽ വിശുദ്ധന്മാർ കാണുകയില്ല എന്ന് ഓർക്കുക.

    ദൈവം അനുഗ്രഹിക്കട്ടെ.

 4. കൊട്ടാരക്കര നിങ്ങളുടെ ഹെഡ് ഓഫീസിനു മുന്നിൽ ഒരു എൽ ഇ ഡി ഡിസ്‌പ്ലൈ ബോർഡ് വച്ചിട്ടുണ്ട് , അതിൽ ഈ അട്ടിറച്ചിയുടെ കാര്യമ൦ ഒന്ന് പ്രസിദ്ധപ്പെടുത്താൻ പറയണം

Leave a Reply

Your email address will not be published. Required fields are marked *