മരുന്ന് രോഗ ശുശ്രുഷക്ക് വേണ്ട ഒരു പദാര്‍ത്ഥമൊ ഒരുക്കമൊ ആണെന്ന് മെരിയം – വെബ്സ്റ്റർ നിർവ്വചിക്കുന്നു.
- പൗലോസ് തിമൊഥെയോസിനോട് പറയുന്നു, “മേലാൽ വെള്ളം മാത്രം കുടിക്കാതെ നിൻ്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.” (1 തിമൊഥെയൊസ് 5:23). അത് മരുന്നല്ലിയോ?
- മുകളിലത്തെ ചോദ്യത്തിന് ഉത്തരം “NO” എന്നാണെങ്കിൽ, വീഞ്ഞ് വയറ്റിലെ അസുഖത്തിന് ഒരു മരുന്നല്ലാതെ ഗുളിക ആണെന്ന് എങ്ങനെ പറയാൻ സാധിക്കും?
- ദൈവം തൻ്റെ ദൃഷ്ടിയിൽ മരുന്നായി
കണക്കാക്കുന്ന പദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് തന്നിട്ടുണ്ടോ?
- ദൈവം അങ്ങനെ ഒരു ലിസ്റ്റ് തരാതിരുന്നപ്പോൾ നിങ്ങൾ മരുന്നായി കണക്കാക്കുന്ന പദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് സ്വയ നീതി അല്ലെ?
- തൊണ്ട വീക്കത്തിന് ഉപ്പു വെള്ളം കുലുക്കൊഴിക്കാത്ത ടിപിഎം വിശ്വാസി ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു, പല്ലിൻ്റെയും മോണയുടെയും ആരോഗ്യത്തിനായി പല്ല് തേയ്ക്കുക, അണുക്കളെ നശിപ്പിക്കാനായി വെള്ളത്തിൽ കെമിക്കൽ ചേർക്കുക മുതലായവ ചെയ്യാത്ത ടിപിഎം വിശ്വാസി ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു, നിങ്ങൾക്ക് അറിയാമോ?
- ഹിസ്കീയാവും (ദൈവം നിർദ്ദേശിച്ച അത്തി കഷണം പരു മാറുവാൻ കഴിച്ചു) ആസായും നേരെ വിപരീതമായ കാര്യങ്ങൾ ചെയ്തു. രണ്ടു പേരും മരുന്ന് കഴിച്ചു, ഒരാൾ ദൈവത്തിൽ ആശ്രയിച്ചു, മറ്റെയാൾ ആശ്രയിച്ചില്ല. ആസായുടെ ജീവിതത്തിൽ നിന്നും എപ്പോഴും ദൈവത്തെ അന്വേഷിക്കണം എന്ന് പഠിക്കുന്നില്ലേ..
- ടിപിഎം പഠിപ്പിക്കുന്നു, “അവൻ ദൈവത്തിൽ ആശ്രയിക്കാതെ വൈദ്യന്മാരിൽ ആശ്രയിച്ചു.” അതിൻ്റെ അർത്ഥം ആസാ ദൈവീക സൗഖ്യത്തിനായി കാത്തിരുന്നില്ല. പൗലോസ് തിമൊഥെയൊസിനോട് ആസായെ പോലെ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടോ?
- പൗലോസിനും തിമൊഥെയൊസിനും ദൈവത്തിന് ഞങ്ങളുടെ വയറ്റിലെ അസുഖം മാറ്റാൻ സാധിക്കും എന്ന് പൂർണ വിശ്വാസം ഇല്ലായിരുന്നോ?
- സകലവും നല്കുന്നവനായ യെഹോവ യിരെ ആണ് നമ്മുടെ ദൈവം. ദൈവം നമ്മുടെ ആവശ്യങ്ങൾ നിവർത്തിച്ചു തരും എന്ന് എഴുതിയിരിക്കുന്ന നൂറു കണക്കിന് വാഖ്യങ്ങൾ വേദപുസ്തകത്തിൽ ഉണ്ട്. ദൈവ നിയോഗം അന്വേഷിക്കുന്നത് നമ്മുടെ ആവശ്യ പൂർത്തീകരണത്തിനായി മാത്രം ആണെങ്കിൽ ദൈവ വാഗ്ദത്തം പറയുന്നത് തികച്ചും വിരോധാഭാസമാണ്.
- ദൈവം ഏലീയാവിന് അത്ഭുതകരമായി കാക്കയെ കൊണ്ട് ആഹാരം കൊടുത്തു. 2 രാജാക്കന്മാർ 4 ൽ വിധവയ്ക്ക് എണ്ണ കൊടുത്തു. ഉപജീവനത്തിനായി ജോലി ചെയ്യുന്നവർ ദൈവം ആവശ്യങ്ങൾ തരും എന്ന് വിശ്വാസമില്ലാവർ ആണെന്ന് ഞാനൊരു ഉപദേശം ഉണ്ടാക്കട്ടെ?
- ടിപിഎം മരുന്ന് ഉപയോഗിക്കുന്നവരെ കർത്തൃ മേശയിൽ നിന്ന് വിലക്കുന്നു. പുതിയ നിയമത്തിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല. അത് വചനത്തിന് എതിരായ ഒരു അനുഷ്ടാനമല്ലേ?
- വൈദ്യശാസ്ത്രം എപ്പോഴും വളർന്നു കൊണ്ടിരിക്കുന്നു എന്ന് അറിയാമല്ലോ? പുതിയ നിയമ കാലത്ത് എണ്ണയും വീഞ്ഞും മരുന്നുകൾ ആയിരുന്നു. (നല്ല ശമര്യക്കാരൻ്റെ ഉപമയിൽ മുറിവുകൾ എണ്ണയും വീഞ്ഞും കൊണ്ട് കെട്ടി. വീഞ്ഞ് രോഗാണുക്കളെ നശിപ്പിക്കുന്ന പദാര്‍ത്ഥമാണ്.)
- സഭയലെ മൂപ്പന്മാർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് യാക്കോബ് 5:14 ൽ പറയുന്നു. അതിനു മുകളിലുള്ള വാക്യം ഇങ്ങനെയാണ് :
“നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ (KAKOPATHEO) ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.” (യാക്കോബ് 5:13)
KAKOPATHEO : കഷ്ടപ്പാട് അനുഭവിക്കുക, ഞെരുക്കം സഹിക്കുക, ക്ലേശസഹിഷ്‌ണുത
നിങ്ങൾ കഷ്ടപ്പാടുകളിൽ കൂടെ കടന്നു പോകുമ്പോൾ (ഉദാഹരണമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ ആണെങ്കിൽ) വേറെ ഒന്നും ചെയ്യാതെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമോ? സുഖം അനുഭവിക്കുമ്പോൾ പാട്ടു പാടിക്കൊണ്ട് മാത്രം ഇരിക്കുമോ?
- യാക്കോബ് 5:14-16
“നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിൻ്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നുവേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും. എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാൻ്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.”
സാക് പൂന്നെൻ്റെ പ്രസംഗത്തിൽ നിന്നും, ഒരു മൂപ്പൻ വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ സൗഖ്യം ഉണ്ടാകുമെന്ന് ആ വാഖ്യം വ്യക്തമായി പറയുന്നു. പ്രാർത്ഥനയിൽ കൂടി ഒരു വ്യക്തി സൗഖ്യം ആകുന്നില്ലെങ്കിൽ പ്രാർത്ഥിച്ച വ്യക്തിയുടെ വിശ്വാസ കുറവ് ആണെന്ന് വ്യക്തമല്ലേ.
- വേറെ മാർഗ്ഗം ഉള്ളപ്പോൾ ഒരു വ്യക്തി സൗഖ്യം ആയില്ലെങ്കിൽ മരിക്കണം എന്ന് യാക്കോബ് പറഞ്ഞോ?
- മരുന്ന് ശരീരത്തെ മലിനം ആക്കും എന്ന ധാരണക്കുള്ള ഏതെങ്കിലും വാക്യം തരാമോ?
- മരുന്നിനെ മോശമായി കാണിക്കുന്ന ഒരു വാഖ്യം തരാമോ?
- മരുന്നെടുക്കുന്നവരുടെ ശരീരം ക്രിസ്തുവിൻ്റെ രണ്ടാം വരവിന് യോഗ്യമല്ല എന്ന് തെളിയിക്കുന്ന ഒരു വാഖ്യം തരാമോ?
- യെശയ്യാവ് 53:5 പറയുന്ന സൗഖ്യം നമ്മുടെ ആത്മീക സൗഖ്യമാണെന്ന് 1 പത്രോസ് 2:24 ൽ പത്രോസ് പ്രഖ്യാപിക്കുന്നു. യെശയ്യാവ് 53:4, യേശു കുരിശിൽ മരിക്കുന്നതിനു മുൻപേ പൂർത്തിയായി എന്ന് മത്തായി, മത്തായി 8:17 ൽ വിശദീകരിക്കുന്നു. ക്രിസ്തു നമ്മുടെ രോഗങ്ങൾക്കായി മരിച്ചു എന്ന് തെളിയിക്കുന്ന ഒരു വാഖ്യം തരാമോ?
- മത്തായി 9:12, “യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ടു ആവശ്യമില്ല.” ഇതിൻ്റെ അർത്ഥം ദീനക്കാർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമുണ്ട് എന്നല്ലേ? (ഇവിടെ യേശു പാപികളുടെ ആത്മീക സൗഖ്യത്തെ പറ്റിയാണ് സംസാരിക്കുന്നത്. യേശു ഈ ലോകത്തിലെ ഒരു നല്ലതായ യാഥാർഥ്യ സത്യം എടുത്ത് വസ്തുത മനസ്സിലാക്കി കൊടുത്തു).
Very poor statement Nanam ille ninokkokke ingane paranju nadakkan Adayam Bible sheriyayi vayiikku ennittu post idu Hebrew 5:4,6. Hebrew:5:10 Hebrew:5:12,13,14 niyooke parayunnathu Jacob 3:14,15 ithanu ippol ninteyokke avast ha
സഹോദരൻ റെന്നി യുടെ കമന്റ് വായിച്ചപ്പോൾ ചില കാര്യങ്ങൾ വ്യക്തമായി – 1 – തികഞ്ഞ ഒരു ടിപിഎം ഭക്തൻ ആണ് റെന്നി , കാരണം “വിശ്വാസികളോട് ദൈവിക രോഗശാന്തിയെ കുറിച്ച് 20 ചോദ്യങ്ങൾ ” അത് ടിപിഎം എന്ത് പഠിപ്പിക്കുന്നു ? അതാണല്ലോ വിഷയം . റെന്നി വിചാരിച്ചരിക്കുന്നതു അതിൽ “വീഞ്ഞ്” കാര്യത്തിലാണ് ലാണ് റെന്നിക്കു ഉൾകൊള്ളാൻ കഴിയാതെ പോയത് എന്ന് തോന്നുന്നു . കാരണം വിശുദ്ധൻ മാർ റെന്നി യുടെ രോഗങ്ങൾക്കു വേണ്ടി പ്രാർഥിക്കുന്നു ഉടൻ സൗഖ്യമാണല്ലോ ? ഇത് ഞങ്ങളാരും ദൈവ വചനത്തിൽ എഴുതി ചേര്ത്തതല്ല..ബൈബിൾ ദൈവവചനമായ അംഗീകരിക്കുന്ന എല്ലാവരും അവാക്യം ദൈവവചന ഭാഗമായി തന്നെ അംഗീകരിക്കുന്നു . ദഹനകുറവുണ്ടായപ്പോൾ അൽപ്പം വീഞ്ഞു കഴിക്കുവാൻ പറഞ്ഞത് ദൈവാത്മാവാണ് , അല്ലാതെ ലഹരി എന്ന അർത്ഥത്തിലല്ല , ഇതെല്ലാ വിശ്വസിക്കും അറിയാവുന്നതാണല്ലോ ? ദുരുപദേശം പഠിപ്പിക്കുന്ന ടിപിഎം എന്ന സംഖടനക്കു വേണ്ടി റെന്നി ഇങ്ങനെ വാദിക്കുകയാണെങ്കിൽ നിങ്ങളുടെ കൊട്ടാരക്കര സെന്റർ പസ്റൊർ ഒരുമര്മാണി അതായതു ഉഴിയ്ച്ചിൽ കാരനായ തമിഴനെ സെന്റർ ഫൈത് ഹോമിന്റെ നടുവിലുള്ള മുറിയിൽ താമസിപ്പിച്ചു ആയുർവേദ വിധിപ്രകാരം എണ്ണകൾ പൂശി തിരുമ്മൽ നടത്തുന്നത് എന്ത് വിശ്വാസപ്രകാരമാണ് സുഹൃത്തേ ? നാണമില്ലിയോ നിനക്കൊക്കെ ദൈവിക രോഗശാന്തി എന്നുപറഞ്ഞു ലോകരെ പറ്റിക്കാൻ ? രോഗശാന്തി സെന്റർ ടിപിഎം പാസ്റ്റര്മാക്കുള്ളതല്ല എന്ന് ഇതിൽ നിന്ന് മാസിലാക്കാം . പ്രവാചകികളെ എല്ലാസ്ഥാലങ്ങളിലും പോസ്റ്റ് ചെയ്യിതിട്ടുണ്ടല്ലോ ? എന്നിട്ടും വക്കീൽ ആണല്ലോ സെന്റര് ഫൈത് ഹോമിൽ നടക്കുന്ന എ ല്ലതിന്മകൾക്കും പരിഹാരം ഉണ്ടാക്കുന്നത് ,? നോട്ടു പിൻവലിച്ചപ്പോൾ നൂറിനൻപതു എന്നനിരക്കിൽ വിശ്വാസികളെ കൊണ്ട് നോട്ടുമറിച്ചതറിഞ്ഞു കാണുമോ ആവൊ ? വലിയ ഒരു കെട്ടിടത്തിന്റെ ഉള്ളിൽ കിടന്നു വല്ലവന്റെയും തുണി കഴുകുന്നതും , പുളിമരത്തിന്റെ തടി വിറകാക്കാൻ വെട്ടികീറുന്നതും , വലിയ പാത്രത്തിൽ അരി വെച്ചൂട്ടുന്നതും അല്ല സുഹൃത്തേ ദൈവാരാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് . ഇതെല്ലാം ജാതികളും ചെയ്യുന്നു . ടിപിഎം പ്രവർത്തകർ മനസാന്തര പെടുത്തിയ ഒരാളിനെയെങ്കിലും പറഞ്ഞു തരാമോ ?. ഒരു ടിപിഎം പാസ്റ്ററുടെ ഫോർമുലയാണ്….സോപ്പ് ,,സൂപ്പ് …സാൽവഷൻ , ഇത് ആഫിക്കയിൽ പയറ്റുക . ഇവിടേ വേണ്ട . ഇയാൾ ഒരു സ്ഥാലത്തുനിന്നു വേറൊരിടത്തക്കു പോകുകുമ്പോൾ വലിയ ഒരു വാഹനത്തിൽ പുസ്തകങ്ങൾ കയറ്റി വിടും ,,,എല്ലാ മാരാമൺ കൺവെൻഷനിലും പോയി സംബന്ധിക്കും . ഐപിസി , ചർച്ച ഓഫ് ഗോഡ് ,,,തുടങ്ങിയ കോൺവെൻഷനുകളിൽ പോകില്ല ,,,,, fromtpm.കോം ദുരുപദേഹത്തിനെതിരെ എഴുതുവാൻ വേണ്ടി മാത്രമാണ് നിലകൊള്ളുന്നത് വായിച്ചു മനസ് പുതുക്കൂ സഹോദരങ്ങളെ , ഈ അടിമത്തത്തിൽ നിന്ന് ക്രിസ്തു തരുന്ന സ്വാതന്ത്രയം അനുഭവിക്കൂയോ തള്ളിക്കളയുകയോ ചെയ്യാം