ടിപിഎമ്മിലെ അധികാര ദുര്‍വിനിയോഗം

ടിപിഎം അധികാര ദുർവിനിയോഗം ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?

താഴെ ഒരു നിഷ്പക്ഷമായ സൈറ്റിൽ വന്ന ചില ഉദ്ധരണികൾ കൊടുക്കുന്നു. മോശമായി പെരുമാറുന്ന സഭകളുടെ കൂട്ടത്തിൽ ടിപിഎം സഭയെ പറ്റി അവർ കേട്ടിട്ടുപോലും ഉണ്ടാകത്തില്ല. ഇത് ടിപിഎമ്മുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ എത്ര എണ്ണത്തിന് ഒരു “ടിക്ക് (TICK)” കിട്ടും?

1. അധിക്ഷേപിക്കുന്ന നേതാക്കളുടെ ആത്മീക അധികാരം, പദവിയും ഓഫീസും ആശ്രയിച്ചാണ്, അല്ലാതെ ഗ്രൂപ്പിനോടുള്ള അവരുടെ സേവനം അടിസ്ഥാനമാക്കി അല്ല. അവരുടെ നേതൃത്വം ഏകാധിപത്യം ആകുന്നു.

ടിപിഎം അവരുടെ സഭയെ  അപ്പൊസ്തലന്മാരുടെ കൂട്ടം എന്ന് വിളിക്കുന്നു. പണചാക്കുകളും പാവങ്ങളും തമ്മിലുള്ള വേറുതിരിവ് പട്ടാപകൽ പോലെ വ്യക്തമാണ്. ടിപിഎമ്മിൻ്റെ അധികാരം അവർ സ്വയമായി അവകാശപ്പെടുന്ന “അപ്പോസ്തോലിക ശുശ്രുഷയാണ്”, ആരും അതിനെ ചോദ്യം ചെയ്യാൻ പാടില്ല. ഇത്   മത്തായി 23:4  ൻ്റെ ലംഘനം ആകുന്നു, ഇത് ആരെങ്കിലും പിന്തുടർന്നാൽ അവരെ തടയുന്നു,  1 തെസ്സലോനിക്യർ  5:21, അപ്പൊ.പ്രവ. 17:11, സദൃശ വാക്യങ്ങൾ 14:15 

2. അധിക്ഷേപിക്കുന്ന സഭയിലെ നേതാക്കൾ ഒന്നു പറയുകയും വേറൊന്നു പ്രവർത്തിക്കയും ചെയ്യും. അവരുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ യാതൊരു യോജിപ്പും ഇല്ല.

ടിപിഎം ശുശ്രുഷകന്മാരെ “വേലക്കാർ” എന്ന് വിളിക്കും, പക്ഷെ അവരുടെ പ്രവൃത്തിയിൽ വേലക്കാരുടെ എന്തെങ്കിലും സ്വഭാവം ഉണ്ടോ? അവർക്ക് വേറെ അടുക്കള ഉണ്ട്. കൺവെൻഷൻ സമയങ്ങളിൽ വിശ്വാസികൾക്ക് കൊടുക്കുന്ന ആഹാരം അവർ കഴിക്കത്തില്ല. വിശ്വാസികൾ പ്രാർത്ഥനക്ക് വരുമ്പോൾ അവരുടെ മുൻപിൽ മുട്ടു മടക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ അവരെ “വേലക്കാർ” എന്ന് വിളിക്കും, പക്ഷെ വിശ്വാസികളിൽ നിന്നും രാജാവിനെ പോലെയുള്ള ശുശ്രുഷകൾ ആവശ്യപ്പെടും. മത്തായിയുടെ സുവിശേഷം 23 അദ്ധ്യായം ഈ തരത്തിലുള്ള നേതാക്കളെ പറ്റി പ്രതിപാദിക്കുന്നു.

3. ആത്മീക വളർച്ച ഇല്ലെന്നു പറഞ്ഞ് കൗശലത്തിലൂടെ ജനങ്ങളിൽ കുറ്റബോധം വളർത്തും. അവർ ഭാരമേറിയ മത ചുമടുകൾ ജനങ്ങളുടെ മേൽ വെച്ച് അവ ഉയർത്തുവാൻ യാതൊരു പ്രയത്‌നവും ചെയ്യില്ല. ചുമടുകളുടെ ഭാരം കൂടുന്നുണ്ടെങ്കിൽ അത് ഒരു ദുര്‍വ്വിനിയോഗം നടത്തുന്ന സഭയാകുന്നു.

എല്ലാ പ്രസംഗങ്ങളിലും ഇത് ഒരു സാധാരണ കാഴ്ചയാണ്. അവർ വേദപുസ്തകത്തിൽ നിന്നും അടുക്കും ക്രമവുമില്ലാത്ത വാഖ്യങ്ങൾ എടുത്ത്‌, വളച്ചൊടിച്ച് ജനങ്ങളെ കുറ്റബോധത്താൽ നിറയ്ക്കും. വിശ്വാസികൾ കുട്ടികളെ ഒരു കായിക പരിപാടികൾക്കും വിടരുതെന്നും വിനോദയാത്ര അനുവദിക്കരുതെന്നും പഠിപ്പിക്കും. എന്നാൽ കൺവെൻഷൻ സമയത്ത് വിശ്വാസികൾ പാസ്റ്റർമാരെ നഗരം ചുറ്റി കാണിക്കും. വിശ്വാസികൾ മരുന്ന് ഉപയോഗിക്കാൻ പാടില്ല, പക്ഷെ പാസ്റ്റർമാർ പല്ല് വേദനക്ക് പുറം രാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന ടൂത്തപേസ്റ്റ് ഉപയോഗിക്കും, പ്രമേഹത്തിന് പ്രോട്ടീന്‍ ചേരുവകൾ ആസ്വദിക്കും. ഇത്  മത്തായി  23:4 , 2 കൊരിന്ത്യർ 10:12 എന്നീ വാഖ്യങ്ങളുടെ ലംഘനം ആകുന്നു. 

4. അധിക്ഷേപിക്കുന്ന നേതാക്കൾ അവരുടെ മുഖ ശോഭ  വർധന എന്ന ഏകചിന്തയിൽ വ്യാപൃതരാണ്. അവർ സൗന്ദര്യം വർധിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. അവരെ മോശമായി കാണിക്കുന്ന എല്ലാ വിമർശനങ്ങളും അടിച്ചമർത്തും.

ടിപിഎം ശുശ്രുഷകർ യഥാർത്ഥ മനുഷ്യരായി പ്രത്യക്ഷപ്പെടാത്തതു കൊണ്ട് അവരെ ആരുമായി സാമ്യപ്പെടുത്താൻ സാധ്യമല്ല. വിശുദ്ധർ എന്ന് കാണിക്കുവാനായി വെള്ള വസ്ത്രം ധരിക്കും. കൺവെൻഷനിൽ അങ്ങേയറ്റം വെള്ള ലൈറ്റ് ഇടുന്നു. അതുകൊണ്ട് സഭക്ക് വെളിയിൽ ഉള്ളവർ വശീകരണപ്പെട്ട് ഇതിലും വിശുദ്ധമായ സഭയില്ലെന്നു ചിന്തിക്കും. മത്തായി 23:5,  മത്തായി  23:27 എന്നീ വാഖ്യങ്ങളിൽ യേശു ഇവരെ പറ്റി പറയുന്നു. 2 തിമോ  3:5  ൽ പൗലോസ് ഇവരെ പറ്റി പറയുന്നു.

                                              

5. അവർ ആദരസൂചകമായ  പദവികളും പ്രത്യേകാധികാരങ്ങളും ഉപയോഗിച്ച് മറ്റുള്ളവരെക്കാൾ തങ്ങളെ ഉയർത്തുന്നു. ഒരു സമൂഹ വ്യവസ്ഥ പ്രചരിപ്പിച്ച് അവരെ അതിൻ്റെ മുകളിൽ വെയ്ക്കും.

ഇതാണ് ടിപിഎമ്മിൻ്റെ അടിസ്ഥാനം. അവരുടെ ദുരുപദേശങ്ങളായ സീയോനും പുതിയ യെരുശലേമും ആദ്യം സഭയിൽ തന്നെ രണ്ടു തരം സമൂഹവും പിന്നെ ക്രിസ്‌തീയ ഗോളത്തിൽ മൂന്നു തരം സമൂഹവും സൃഷ്ടിച്ചു.  അവർ അവരെ “അപ്പൊസ്തലന്മാലർ” “പാസ്റ്റർ” “സെൻ്റെർ പാസ്റ്റർ” “ചീഫ് പാസ്റ്റർ” എന്ന് വിളിച്ച് ഏറ്റവും മുകളിലത്തെ നിലയിൽ നിർത്തുകയും ബാക്കിയുള്ളവരെ പുച്ഛമായി നോക്കുകയും ചെയ്യും. ഇത് മത്തായി  23:5-10  വാഖ്യങ്ങളുടെ ലംഘനം ആകുന്നു.

6. അവർ സത്യസന്ധമായി കാര്യങ്ങൾ സംസാരിക്കുകയില്ല. പ്രത്യേകിച്ച് അവരെ ന്യായീകരിക്കുമ്പോൾ അവരുടെ സംസാരം അവ്യക്തവും ചിന്താകുഴപ്പം വരുത്തുന്നതും ആകുന്നു.

അവ്യക്തത അവരുടെ എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വിശേഷഗുണം ആകുന്നു. അവരുടെ ഉപദേശങ്ങൾ ചോദ്യം ചെയ്താൽ സത്യസന്ധമായ മറുപടി ലഭിക്കുകയില്ല. മിക്കവാറും മറുപടി, “എല്ലാവർക്കും ദൈവത്തിൽ നിന്നും അവരുടേതായ വെളിപ്പാട് ഉണ്ട്” ഓരോരുത്തരും ദൈവം കൊടുത്ത വെളിപ്പാട് അനുസരിച്ച് ജീവിക്കണം” എന്നിങ്ങനെ ആയിരിക്കും. ഇത് 1 കൊരിന്ത്യർ 14:33 ൻ്റെ ലംഘനം ആകുന്നു.

7. അവഗണിക്കത്തക്ക നിസ്സാര കാര്യങ്ങൾ പെരുപ്പിച്ച് വലുതാക്കുകയും പ്രധാന വിഷയങ്ങൾ തള്ളികളയുകയും ചെയ്യും. മത തത്വങ്ങൾ സംബന്ധിച്ച് ബോധവാന്മാരും ദൈവത്തിൻ്റെ വലിയ വിഷയങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരും ആകുന്നു.

ടിപിഎം നിസ്സാര വിഷയങ്ങൾ വളരെ പെരുപ്പിക്കുന്നതിൽ ഉഗ്രമായ നൈപുണ്യം നേടിയവരാണ്. ഏറ്റവും നിസ്സാരമായ വിഷയങ്ങൾക്ക് വിശ്വാസികളെ കൊണ്ട് സഭാ മദ്ധ്യേ മാപ്പ് പറയിക്കുന്നതിൽ സന്തോഷിക്കുന്നവരും വളരെ സമർത്ഥമായി ബലഹീനരെ സഹായിക്കണം, സുവിശേഷികരണം മുതലായ പഠിപ്പിക്കലുകൾ ഒഴിവാക്കുകയും ചെയ്യും. ഇത് മത്തായി 23:23 ൻ്റെ ലംഘനം ആകുന്നു.

8. കൂട്ടായ്മയിൽ  വിശ്വാസികളേക്കാൾ വളരെ പ്രാധാന്യം ഉള്ളവരായി കണക്കാക്കുന്നു

അവരെ  വേലക്കാർ എന്ന് വിളിക്കുമെങ്കിലും ഉച്ചത്തിൽ സംസാരിക്കുന്ന അവരുടെ പ്രവൃത്തികൾ ശ്രദ്ധിക്കുക. ടിപിഎമ്മിലെ കർത്തൃ മേശ ശ്രദ്ധിക്കുക, പാസ്റ്ററും പാസ്റ്ററുടെ കൂട്ടാളികളും ആദ്യം ഭക്ഷിച്ചിട്ട് സഭയിലെ അംഗങ്ങൾക്ക് കൊടുക്കുന്നു. ലൂക്കോസ്  22:26-27, ഫിലിപ്പിയർ  2:3 എന്നിവയുടെ ലംഘനം. 

യേശുവിൻ്റെ ശിഷ്യന്മാർ പദവികൾക്ക് മത്സരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ആദ്യ നൂറ്റാണ്ടിലെ ഏതെങ്കിലും ശിഷ്യനെ “ചീഫ് പാസ്റ്റർ” എന്ന് വിളിച്ചിട്ടുണ്ടോ? ഒരു ഇടയ ശ്രേഷ്ഠൻ മാത്രമേ ഉള്ളു, അത് യേശു ക്രിസ്തു ആകുന്നു. ശിഷ്യന്മാരുടെ മുൻപാകെ മുട്ടു മടക്കി മാപ്പ് അപേക്ഷിക്കുന്നത് എവിടെ എങ്കിലും വായിച്ചിട്ടുണ്ടോ? പത്രോസ് തൻ്റെ മുൻപാകെ തല വണങ്ങിയവരെ ശകാരിച്ചില്ലേ? ശിഷ്യന്മാർ പ്രത്യേക പരിചരണം ആവശ്യപ്പെട്ടോ? അവർക്ക് “അപ്പൊസ്തലിക അടുക്കള” ഉണ്ടായിരുന്നോ? അവർ മറ്റു സഹോദരന്മാരുമായി ഭക്ഷണം കഴിക്കാതിരുന്നോ?

ടിപിഎം നിങ്ങളെ എന്തുമാത്രം നിയന്ത്രിക്കുന്നു?

ഈ സഭ വിടുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? ഈ സഭ വിട്ടാൽ നിങ്ങളുടെ ആത്മീക ആവശ്യങ്ങൾക്ക് ആരും ഇല്ലെന്നു ചിന്തിക്കുന്നുണ്ടോ? നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആരുമില്ല? ടിപിഎം നേതാക്കൾ “സ്‌നേഹം” കൊണ്ട് നിങ്ങളെ വീർപ്പു മുട്ടിച്ചതുപോലെ സ്‌നേഹിക്കാൻ ആരുമില്ല എന്ന് ധരിക്കുന്നുണ്ടോ? നിങ്ങൾ “ടിപിഎം മന്ത്രത്തിന്” ഇത്രമാത്രം അടിമപ്പെട്ടുവോ? അറുക്കാൻ കൊണ്ടുപോകുന്ന ആട്ടിൻകൂട്ടത്തെ പോലെ ടിപിഎം വിട്ടാൽ സാത്താൻ നിങ്ങളെ നശിപ്പിക്കും എന്ന് ചിന്തിക്കുന്നുണ്ടോ? നിങ്ങൾ പിന്മാറ്റക്കാരായി ദൈവ സാന്നിദ്ധ്യത്തിൽ നിന്നും അകലും എന്ന് തോന്നാറുണ്ടോ?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം “YES” (കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാനും അങ്ങനെ ആയിരുന്നു) എന്നാണെങ്കിൽ, തീർച്ചയായും (പ്രത്യേകിച്ച് ഉണരുക) നിങ്ങൾ ടിപിഎമ്മിൻ്റെ മന്ത്രവാദത്തിന് അടിമയാകുന്നു. നിങ്ങളുടെ ഹൃദയവും മനസ്സും നിയന്ത്രിച്ച് ഈ ഭോഷ്ക്കുകൾ വിശ്വസിപ്പിച്ച് നിങ്ങളെ  പൂർണ്ണമായും അടിമത്തിലാക്കും.

താഴെ വോയിസ് ഓഫ് പെന്തക്കോസ്ത് മാസികയിൽ നിന്നും എടുത്ത ചില ഉദ്ധരണികൾ ചേർക്കുന്നു. ഇതിൽ നിന്നും ടിപിഎം നേതാക്കളുടെ മാനസികാവസ്ഥയെ പറ്റി ഒരു ചെറിയ സൂചന കിട്ടും.

കെരൂബുകളുടെ കടമകളിൽ ഒന്നാണ് മറയ്ക്കുക. “നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു;” (യെഹെസ്കേൽ 28:14). കെരൂബുകൾ കൃപാസന പെട്ടകം മറയ്ക്കുന്നത് കൊണ്ട്, അത് അതിനേയും അതിലുള്ള സകലത്തേയും സംരക്ഷിക്കുന്നതായി തോന്നും (പുറപ്പാട് 25:16-22). ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും സഭയെ സംരക്ഷിക്കുക, പ്രതിരോധിക്കുക, കാവൽ നിൽക്കുക എന്നീ കടമകളും അധികാരങ്ങളും പുതിയ നിയമ വിശുദ്ധന്മാരിൽ നിക്ഷിപ്‌തമാക്കുന്നു. പൗലോസ് പറയുന്നു, “നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്.”  (ഫിലിപ്പിയർ 1:17).”  (വോയിസ് ഓഫ് പെന്തക്കോസ്ത്, ഫെബ്രുവരി 2003)

ടിപിഎം, വിശുദ്ധന്മാർ എന്ന് പ്രദിപാദിക്കുമ്പോൾ അത് സഭ നേതാക്കന്മാരെ പറ്റിയാണെന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം. ടിപിഎം സഭ വിശ്വാസികളെ നിയന്ത്രിക്കാൻ എന്തിനും മടിക്കാത്തവരാണെന്ന് അതിൽ പോകുന്ന ഏവർക്കും അറിയാം. പുറമെ നിന്ന് സംരക്ഷിക്കുക, പ്രതിരോധിക്കുക, കാവൽ നിൽക്കുക എന്നീ പദങ്ങളാൽ  അവരുടെ ഉദ്ദേശം വളരെ മേന്മയുള്ളതായി തോന്നുമെങ്കിലും, കൂടുതൽ അടുക്കുമ്പോൾ  അപ്രകാരം അല്ലെന്ന് മനസ്സിലാകും. ടിപിഎം നിയന്ത്രണം ഇഷ്ട്ടപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങൾ പോലും നിയന്ത്രിക്കാൻ അവർ താല്പര്യപ്പെടുന്നു. നിങ്ങൾ സംഘടന വിട്ടു പുറത്തു പോകാതിരിക്കാൻ വേണ്ടിയാണ് ഇപ്രകാരം പ്രവർത്തിക്കുന്നത്. ജനങ്ങളെ കൂടുതൽ അടിമത്വത്തിൽ വെയ്ക്കുമ്പോൾ പണം ഒഴുക്ക് കൂടുന്നതിനാൽ അപ്രകാരം നിലനിർത്തുവാൻ ടിപിഎം ആഗ്രഹിക്കുന്നു.

ടിപിഎം “സംരക്ഷിക്കുക, പ്രതിരോധിക്കുക, കാവൽ നിൽക്കുക” എന്നിവയിൽ കൂടി സത്യത്തിൽ വിശ്വാസികളെ അവരുടെ ഉദ്ദേശങ്ങൾക്ക് അന്ധരാക്കി നിലക്കുനിർത്തുക എന്നതാകുന്നു. അഹംഭാവം നോക്കുക, ഞങ്ങളുടെ ഉപദേശങ്ങൾ മാത്രം ശരിയാണെന്നും മറ്റെല്ലാവരും തെറ്റാണെന്നും ചിന്തിപ്പിക്കുന്നു. ഉള്ളിൻ്റെ ഉള്ളിൽ, നിഷ്പക്ഷമായ ആഴത്തിലുള്ള വചന പഠനം അവരുടെ ഉപദേശങ്ങൾ തെറ്റാണെന്നു തെളിയിക്കുമെന്ന് അവർക്ക് അറിയാം. വചന വ്യാഖ്യാനങ്ങൾ മിതമായ തോതിൽ പോലും അറിയാവുന്നവർക്ക് ടിപിഎം ഉപദേശങ്ങൾ കുട്ടിക്കളി ആണെന്ന് മനസ്സിലാകും. അവർ വാട്സ്ആപ്പ്, ഫേസ്ബുക് നിരോധിക്കുന്നതിന് വളരെ വിചിത്രമായ കാരണം കൊടുക്കുന്നു. ടിപിഎം അല്ലാത്ത ക്രിത്യാനികൾ ടിപിഎം ഉപദേശങ്ങളും പഠിപ്പിക്കലും കാണുന്നത് ദൈവ മഹത്വം സീനായി മലയിൽ ഇറങ്ങി വന്നതിന് സമാനമായിട്ടാകുന്നു.

ക്രിസ്തുവിലുള്ള ഒരു സഹോദരനേയും സഹോദരിയേയും നിയന്ത്രിക്കാൻ ഒരു അപ്പൊസ്തലനും ശ്രമിച്ചില്ല. എല്ലാവരേയും തുല്യരും ക്രിസ്തുവിൽ കൂട്ടുവേലക്കാരുമായി മനസ്സിലാക്കി. പുതിയ നിയമം സഭയെ  ഒരു ജഡവും ഒരു തലയും ആയി ചിത്രീകരിച്ചിരിക്കുന്നു (1 കൊരിന്ത്യർ 12). ക്രിസ്തു തലയും  എല്ലാ അംഗങ്ങളും ദൈവ മഹത്വത്തിനായി (സംഘടനക്ക് അല്ല) പ്രവൃത്തിക്കുന്ന ഭാഗങ്ങളും ആകുന്നു. കൈക്ക് കാലിനു മേലും മറിച്ചും അധികാരം ഇല്ല. എല്ലാ അംഗങ്ങളും ക്രിസ്തുവിനു കീഴ്‌പ്പെടണം, ക്രിസ്തുവിനു മാത്രം.

ടിപിഎമ്മിൽ ക്രിസ്തു ആകുന്ന തല കൂടാതെ, ക്രിസ്തുവിൻ്റെ ശരീരത്തിലെ അംഗങ്ങളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്ന വേറെ പല “തലകൾ” ഉണ്ട്. നിയന്ത്രണം ആഗ്രഹിക്കുന്ന ഈ ആത്മാവ് ദൈവത്തിൽ നിന്നും അല്ല. നിങ്ങൾക്ക് ക്രിസ്തുവുമായുള്ള ബന്ധം തകർക്കാൻ ഈ ആത്മാവ് ആഗ്രഹിക്കുന്നു.

ദൈവത്തിൻ്റെ സഭ സത്യം ഉയർത്തിപ്പിടിക്കുന്നതും ക്രിസ്തുവിൻ്റെ പ്രകാശത്തിൽ ലോകത്തിനു മുൻപിൽ ശോഭിക്കുന്നതുമായ ഒരു അസ്‌തിത്വം ആകുന്നു. 1 തീമോ  3:15 പറയുന്നു, സഭ (EKKLESIA) സത്യത്തിൻ്റെ തൂണും ഗ്രൗണ്ടും ആകുന്നു. നേരത്തെ എഴുതിയ ആർട്ടിക്കിളിൽ പറഞ്ഞതു പോലെ തറയും തൂണും എന്തിനെയോ ഉയർത്തി പിടിക്കുന്ന ആർക്കിറ്റെക്ചച്ചറിലെ പദങ്ങൾ ആകുന്നു. പൗലോസ് പറയുന്നു ദൈവത്തിൻ്റെ സഭ സത്യം ഉയർത്തുന്നു. ഇത് സഭ മൊത്തമായി ചെയ്യുന്നു. എന്നാൽ  ടിപിഎമ്മിൽ പാസ്റ്റർമാർ ആടുകളുടെ സ്വയം നിയുക്തമായ സംരക്ഷകരായി കരുതുന്നു. ദുർഭാഗ്യവശാൽ വർഷങ്ങളായി ധാരാളം ആളുകൾ ഇവരുടെ കപട തന്ത്രങ്ങൾക്ക് ഇരയാകുന്നു.

നിങ്ങളുടെ ടിപിഎം പാസ്റ്റർ  “ഇടയശ്രേഷ്ഠൻ” ആയ ക്രിസ്തുവിന് പകരകാരൻ ആകരുത്. ക്രിസ്തു ആടുകളുടെ സംരക്ഷകൻ ആയതുകൊണ്ട് നമ്മൾ അവൻ്റെ ശബ്ദം കേൾക്കണം. ഇവിടെ ഇടനിലക്കാർ ഇല്ല. നിങ്ങളെ വേദപുസ്തക വിരുദ്ധമായ ഉപദേശങ്ങളാലും നിയമങ്ങളാലും നിയന്ത്രിക്കാൻ ആർക്കും അധികാരമില്ല.

യോഹന്നാൻ 10:11-16, “ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നു. ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു. അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ. ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു. ആടുകൾക്കു വേണ്ടി ഞാൻ എൻ്റെ ജീവനെ കൊടുക്കുന്നു. ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എൻ്റെ ശബ്ദം കേൾക്കും; ഒരാട്ടിൻകൂട്ടവും ഒരിടയനും ആകും.”

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

One Reply to “ടിപിഎമ്മിലെ അധികാര ദുര്‍വിനിയോഗം”

 1. Fromtpmകാരേ,
  താങ്ങൾക്ക് ജനത്തെ വലക്കേണം എന്നു മാത്രം ലക്ഷ്യം. തെളിയിക്കാം:-

  “നിങ്ങളുടെ മേൽ ടിപിഎമ്മിന് എന്തു മാത്രം നിയന്ത്രണം ഉണ്ട്? ഈ സഭ വിടുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? ഈ സഭ വിട്ടാൽ നിങ്ങളുടെ ആത്മീക ആവശ്യങ്ങൾക്ക് ആരും ഇല്ലെന്നു ചിന്തിക്കുന്നുണ്ടോ?”എന്ന്-
  എഴുതിയ fromtpmകാർ പിന്മാറി തോറ്റോടിപ്പോയവരാണ് എന്ന് സ്വയം തെളിയിച്ചിരിക്കുന്നു.

  ഈ വാചകം ശ്രദ്ധിക്കുക: –
  “നിങ്ങൾ പിന്മാറ്റക്കാരായി ദൈവ സാനിത്വത്തിൽ നിന്നും അകലും എന്ന് തോന്നാറുണ്ടോ? മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം “യേസ്” (കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാനും അങ്ങനെ ആയിരുന്നു) എന്നാണെങ്കിൽ,”
  -തൽസമയം പിന്മാറാതെ നിൽക്കുന്ന വിശ്വസികൾ ഇങ്ങനെയല്ല, യേസ് പറയുക- “അതേ ഇപ്പോൾ അങ്ങനെ”എന്ന്,
  എന്നാൽ,
  ഇത് ഭൂതകാലത്തിൽ പറയുന്നതായി എഴുതിയതിനാൽ താങ്ങൾ പിന്മറി തോറ്റോടിപ്പോയവരാണ് എന്ന് തെളിയിച്ചിരിക്കുന്നു.

  “ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്ന വേറെ പല “തലകൾ” ഉണ്ട്. നിയന്ത്രണം ആഗ്രഹിക്കുന്ന ഈ ആത്മാവ് ദൈവത്തിൽ നിന്നും അല്ല.”
  എന്ന് നിയന്ത്രണം വിട്ടുപോയവരെന്നും കൂടെ താങ്ങൾ എഴുതിയതിനാൽ,
  നിയന്ത്രണം ഇല്ലാതെ പിന്മാറിപ്പോയ ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല, എന്ന പലരുടെ അഭിപ്രായം അടങ്ങിയ ഈ വീഡിയോ മുഴുവനായും കണ്ടുനോക്കു https://youtu.be/vELX2Sz955w
  ഓരോരുത്തന്നും തോനുന്നതുപോലെ, കിട്ടുന്ന വെളിപ്പാടിണ് അനുസരിച്ചു അങ്ങോട്ടു ഇങ്ങോട്ടുമായി ജനത്തെ വലക്കുന്നവർക്ക് എതിരേ, ജനം തന്നേ കോടതി കയറാൻ പോകുന്നു എന്ന് ആ വീഡിയോയിൽ മനസ്സിലാക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *