ടിപിഎമ്മും അതിലെ ആവർത്തന ജല്പനങ്ങളും

ഞാൻ നിങ്ങൾക്ക് ഒരു വെല്ലുവിളിയോട് തുടങ്ങട്ടെ…

  വേദപുസ്തകത്തിൽ “Praise the Lord” 100  പ്രാവശ്യം ആവർത്തിച്ച ഒരു പുരുഷനേയോ സ്ത്രീയേയോ കാണിക്കാമോ?

അതേ പറ്റി തല പുകയു. വേദപുസ്തകത്തിൽ ദൈവത്തെ സ്തുതിക്കുമ്പോൾ 2 പ്രാവശ്യം തുടർച്ചയായി  “Praise the Lord” ആവർത്തിച്ച ഒരു വ്യക്തിയെ കാണിക്കാമോ?

ബൈബിള്‍ സംബന്ധമായ “സ്തുതി”

പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നത്.”  (മത്തായി  6:7)

“സ്തുതി” എന്നതിന് എബ്രായ ഭാഷയിലുള്ള പദങ്ങളിൽ ഒന്നാണ് yadah, അതിൻ്റെ അർഥം “സ്തുതിക്കുക, നന്ദി കരേറ്റുക, ഏറ്റു പറയുക.”  മനുഷ ഭാഷയിൽ ഏതു പദത്തിനും ഒരു അർഥം ഉള്ളതുപോലെ ഇതിനും ഒരു അർത്ഥമുണ്ട്. അതുകൊണ്ട് വേദപുസ്തക സംബന്ധ മായി yadah, എന്ന പദത്തിന് “സ്തുതിക്കുക, നന്ദി കരേറ്റുക, ഏറ്റു പറയുക” എന്നാണ് അർഥം. ഇത് ഒരു ക്രിയ ആണ്. “പ്രാർത്ഥിക്കുക” “തിന്നുക” “കുടിക്കുക” മുതലായവയെ പോലെ ഇതും ഒരു ക്രിയ ആണ്. “തിന്നുക” എന്ന പദം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു നിങ്ങൾ തിന്നാറുണ്ടോ? “കുടിക്കുക” എന്ന പദം ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു നിങ്ങൾ കുടിക്കാറുണ്ടോ? ഒരിക്കലും ഇല്ല.

“Praise the Lord” എന്ന പദം നമുക്ക് ഒന്ന് വിശകലനം ചെയ്യാം. ഈ പ്രസ്‌താവന എന്തെങ്കിലും പ്രവൃത്തി നിങ്ങളോട് ആവശ്യപ്പെടുന്നു. ഇത് നിങ്ങളോട് ദൈവത്തെ സ്തുതിക്കാൻ ആവശ്യപ്പെടുന്നു. ആ വാക്യത്തിലെ മൂന്നാമത്തെ വ്യക്തി ദൈവം ആകുന്നു. ദൈവത്തോട് നേരിട്ട് സംസാരിക്കു മ്പോൾ ഇത് ഏറ്റവും അനുയോജ്യമായ വാഖ്യം ആണോ? നിങ്ങൾ ഡേവിഡ് എന്ന കൂട്ടു കാരന് നന്ദി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. മൂന്നാമതൊരു വ്യക്തി ആയി “നന്ദി ഡേവിഡ്” എന്ന് പറയുമോ? അതോ “Thank you” എന്ന് പറയുമോ? നിങ്ങൾക്ക് ഒരു ഉപകാ രം ചെയ്യുമ്പോൾ അദ്ദേഹത്തോട് എങ്ങനെ നന്ദി പറയും? അദ്ദേഹത്തിൻ്റെ അടുത്തുപോയി  “Thank David, Thank David, Thank David” എന്ന് 1000 പ്രാവശ്യം പറയുമോ? അതുപോലെ നിങ്ങൾ “Praise the Lord” ആവർത്തിക്കുമ്പോൾ വേറെ ഒരു വ്യക്തിയോട് ദൈവത്തെ സ്തുതിക്കാൻ ആവശ്യപ്പെടുന്നത് പോലെ തോന്നും.

ദൈവത്തോട് നേരിട്ട് ആശയ വിനിമയം നടത്തുമ്പോൾ “Praise the Lord” എന്ന് പറയുന്നത് തികച്ചും പരിഹാസജനകമാണ്. ദാവീദ് ദൈവത്തോട് നേരിട്ട് സംസാരിച്ചപ്പോൾ ആ വാഖ്യം ഒരിക്കൽ പോലും ഉപയോഗിച്ചില്ല, അതുപോലെ വേദപുസ്തകത്തിൽ വേറെ ആരും അത് ഉപയോഗിച്ചിട്ടില്ല. നമ്മുക്ക് ചില ഉദാഹരണങ്ങൾ നോക്കാം.

പാപികൾ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്‌ത്തുക; യഹോവയെ സ്തുതിപ്പിൻ. (സങ്കി. 104:35)

യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവൻ നല്ലവനല്ലോ; അവൻ്റെ ദയ എന്നേക്കും ഉള്ളത്. (സങ്കി. 106:1)

യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ. (സങ്കി. 113:1)

സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിൻ; സകലവംശങ്ങളുമായു ള്ളോരേ, അവനെ പുകഴ്‌ത്തുവിൻ. (സങ്കി. 117:1)

മുകളിൽ പറഞ്ഞ ഉദാഹരണങ്ങൾ പോലെ, ദാവീദ് ഓരോ പ്രാവശ്യവും ആ വാഖ്യം ഉപ യോഗിച്ചപ്പോൾ ഒന്നുകിൽ തന്നോട് തന്നെ സംസാരിക്കുകയും അല്ലെങ്കിൽ ഇസ്രായേൽ മക്കളെ പഠിപ്പിക്കുകയും ആയിരുന്നു. ദൈവവുമായി നേരിട്ടുള്ള ആശയ വിനിമയത്തി നായി ഒരിക്കലും ഉപയോഗിച്ചില്ല.

ദൈവത്തെ സ്തുതിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്വയമായ വാക്കുകൾ ഉദ്ധരിച്ചു ദൈവത്തോട് എന്തുകൊണ്ട് നന്ദി ഉള്ളവരാണെന്നു പറയുക? ദൈവത്തിന് നന്ദി സൂചക മായി പാട്ടുകൾ പാടുക. വാദ്യ ഉപകാരണങ്ങളോട് ദൈവത്തെ പാടി സ്തുതിക്കുക. ദരിദ്ര ന്മാരെ സഹായിച്ച് ദൈവത്തിനു മഹത്വം കൊടുക്കുക. ക്രിസ്തുവിനെ പോലെ ജീവിച്ച് ദൈവത്തെ സ്തുതിക്കുക. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ വഴി യഥാർത്ഥമായി ദൈവ ത്തെ സ്തുതിക്കുക. “Praise the Lord” 100 പ്രാവശ്യം പറയുന്നത് ദൈവത്തെ സ്തുതിക്കുകയാ ണെന്ന് ചിന്തിച്ചു അത് പറയരുത്. ഞാൻ പ്രാർത്ഥിക്കാതെ “പ്രാർത്ഥന” “പ്രാർത്ഥന”   “പ്രാർ ത്ഥന” എന്ന് ആവർത്തിച്ചാൽ പ്രാർത്ഥനയും സ്തുതിക്കാതെ “Praise the Lord” പറഞ്ഞാൽ സ്തുതിയും ആകത്തില്ല.

ഈ വിഷയത്തെ സംബന്ധിച്ച് 150-‍ാ‍ം സങ്കീർത്തനം വളരെ നല്ല പ്രചോദനമാണ്.

  1. യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവൻ്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവൻ്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
  1. അവൻ്റെ വീര്യപ്രവൃത്തികൾ നിമിത്തം അവനെ സ്തുതിപ്പിൻ; അവൻ്റെ മഹിമാധി ക്യത്തിന് തക്കവണ്ണം അവനെ സ്തുതിപ്പിൻ.
  1. കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
  1. തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലി നോടും കൂടെ അവനെ സ്തുതിപ്പിൻ.
  1. ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈ ത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.
  1. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.

ഇത്  3 ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു

  1. ദൈവത്തെ എങ്ങനെ സ്തുതിക്കണം – വാക്യം 3-5
  2. ദൈവത്തെ എന്തുകൊണ്ട്  സ്തുതിക്കണം – വാക്യം 2
  3. ദൈവത്തെ എവിടെ  സ്തുതിക്കണം – വാക്യം 1

കുറച്ചു വർഷങ്ങൾക്കു മുൻപു വരെ ദൈവത്തെ സ്തുതിക്കുക എന്നാൽ  “praise the Lord” ആവർത്തിച്ച് ആവർത്തിച്ച് പറയുക എന്നാണ് ഞാൻ ധരിച്ചിരുന്നത്. പിന്നീട് പതുക്കെ പതുക്കെ “പ്രാർത്ഥന” എന്ന പദത്തെ പോലെ “സ്തുതി” എന്ന പദത്തിനും ഒരു അർത്ഥമു ണ്ടെന്ന് ഞാൻ മനസ്സിലാക്കി. നമ്മൾ പ്രാർത്ഥിക്കുമ്പോൾ “പ്രാർത്ഥന” എന്ന പദം 1000 പ്രാവശ്യം ആർത്തിക്കാറില്ലല്ലോ? അങ്ങനെയിരിക്കെ “സ്തുതി” എന്ന് പറഞ്ഞാൽ “praise the Lord” വീണ്ടും വീണ്ടും ആവർത്തിക്കുന്നത് എന്തിന്?

ടിപിഎമ്മിൻ്റെ കുറ്റം എന്ത് ?

വാക്കുകളെ പുനഃവ്യാഖ്യാനം ചെയ്യുകയാണ്  ടിപിഎമ്മിൻ്റെ തൊഴിൽ. “അപ്പൊസ്തലൻ” എന്ന പദം പുനഃവ്യാഖ്യാനം ചെയ്ത് ടിപിഎം ശുശ്രുഷകൻ എന്ന് ആക്കിയതുപോലെ, “സ്തുതി” എന്നാൽ “praise the Lord” നൂറോ ആയിരമോ പ്രാവശ്യം ആവർത്തിക്കുന്നത് ആണെന്ന് പുനഃവ്യാഖ്യാനം ചെയ്തു. സ്വർഗത്തിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും ഓരോ പ്രാവശ്യവും  “praise the Lord” പറയുമ്പോൾ അത് സ്വർഗ്ഗ അക്കൗണ്ടിൽ നിക്ഷേപിച്ച് ദൈവ ത്തിൽ നിന്നും പ്രീതി നേടാമെന്നും പാസ്റ്റർ എം ടി തോമസ് പഠിപ്പിക്കുന്നു. എന്തൊരു പരിഹാസ്യമായ ഉപദേശം. ആ കാലങ്ങളിൽ  പക്ഷെ ഞാൻ അത് കണ്ണടച്ച് വിശ്വസിച്ചി രുന്നു എന്ന് കുറ്റബോധത്തോടെ ഏറ്റു പറയുന്നു.

ഈ പുനഃവ്യാഖ്യാനം കാരണം, ഒരു ടിപിഎം വിശ്വാസി പഴയ നിയമം വായിക്കുമ്പോൾ (പ്രത്യേകിച്ച് സങ്കീർത്തനങ്ങൾ) ദാവീദ് “സ്തുതി” എന്ന് ഉദ്ദേശിക്കുന്നത് “praise the Lord” വീണ്ടും വീണ്ടും ആവർത്തിക്കാനാണ് എന്ന് ചിന്തിക്കുന്നു. ഇതിനെ വചനത്തിനുള്ളിൽ കയറി വായിക്കുക എന്ന് പറയുന്നു. നമ്മൾ 21-‍ാ‍ം നൂറ്റാണ്ടിൽ ഒരു പുതിയ നിർവ്വചനം രചിച്ചു. ആയിര കണക്കിന് വർഷങ്ങൾക്ക് മുൻപ്‌ എഴുതിയ തിരുവചങ്ങളിൽ നാം ഇന്ന് ചിന്തിക്കുന്നതുപോലെ ദാവീദ് അന്ന് തൻ്റെ ഹൃദയത്തിൽ വിചാരിച്ചു  എന്ന് വിശ്വസി ക്കുന്നു.  ബൈബിൾ എഴുത്തുകാർ ദൈവത്തെ എങ്ങനെ സ്തുതിച്ചു എന്ന് പഠിച്ച് അവരുടെ ഹൃദയം വാക്കുകൾക്ക് എന്ത് അർഥം കൊടുത്തുവെന്ന് നമ്മൾ മനസ്സിലാക്കേണ്ടേ?

ടിപിഎമ്മിൽ ദൈവം ചെയ്ത നന്മകൾക്ക്  “PRAISE THE LORD” പറയുന്നതാണ് സ്തുതി എന്ന് തോന്നുന്നു. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിലും “praise the Lord” ആവർത്തി ക്കാൻ അവർ പറയുന്നു. ഇത് വേദപുസ്തക അടിസ്ഥാനത്തിലാണോ? നിങ്ങൾക്ക് ഒരു ജോലി വേണമെന്നിരിക്കട്ടെ. നിങ്ങൾ 100 പ്രാവശ്യം ദിവസവും “Praise the Lord” പറഞ്ഞാൽ ദൈവം നിങ്ങളുടെ ആവശ്യം സാധിച്ചു തരും എന്ന് ടിപിഎം പഠിപ്പിക്കുന്നു.  2000 വർഷ ങ്ങൾക്ക് മുൻപ്‌ ദൈവം തൻ്റെ വാക്കിലൂടെ ശരീരം സൃഷ്ടിച്ചപ്പോൾ ആരെങ്കിലും അങ്ങ നെ ചെയ്തിരുന്നോ? ഇല്ല. അവർ യേശുവിൻ്റെ അടുത്ത് വന്നു ചോദിച്ചു, ദൈവം നിങ്ങളുടെ വിശ്വാസം കണ്ട് നിങ്ങളെ അനുഗ്രഹിക്കുന്നു, അല്ലാതെ ഒരു പ്രത്യേക വാക്ക് എത്ര പ്രാവ ശ്യം ആവർത്തിച്ച് എന്നതിനെ ആധാരമാക്കിയല്ല. ആദ്യത്തേത് ദൈവീകം രണ്ടാമത്തേത് അങ്ങനെ അല്ല.

നിങ്ങൾ എൻ്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെ ടേണ്ടതിന് ഞാൻ ചെയ്തുതരും. നിങ്ങൾ എൻ്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നത് ഒക്കെയും ഞാൻ ചെയ്തുതരും.” (യോഹന്നാൻ  14:13,14)

നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്കു ലഭിക്കും എന്നു ഉത്തരം പറഞ്ഞു.” (മത്തായി 21:22)

അവൻ്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളത് നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേ ക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.” (1 യോഹന്നാൻ  5:14,15)

മേൽപ്പറഞ്ഞ വാഖ്യങ്ങളിൽ ദൈവത്തെ എങ്ങനെ സ്തുതിക്കണം എന്ന് പഠിപ്പിക്കുന്നു. ഇത് ദൈവത്തിൽ വിശ്വസിച്ച് അവൻ്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിക്കുന്ന താണ്. ദൈവം ദയാലുവും സ്നേഹവാനുമായ പിതാവാകയാൽ അവൻ നമ്മുടെ ആവശ്യ ങ്ങൾ പൂർത്തീകരിക്കും. അവൻ്റെ മഹിമക്കായി അവൻ ഉത്തരം തരും..

സമാപ്തി ചിന്തകൾ

ജീവിത കാലം മുഴുവൻ ദൈവത്തെ സ്തുതിക്കുന്നത് ചില വാക്കുകളുടെ ആവർത്തനമാണ് എന്ന് പഠിപ്പിച്ച ദുരുപദേശം വിടാൻ വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഇതിലൂടെ ജീവിച്ചതിനാൽ എനിക്ക് ഇത് അറിയാം. ടിപിഎമ്മിൽ നിന്നും ലഭിച്ച ദൈവത്തെ സ്തുതി ക്കുന്നത് സംബന്ധിച്ച വസ്തുതകൾ മാറ്റുവാനായി ഞങ്ങൾ വായനക്കാരെ പ്രോത്സാഹിപ്പി ക്കുന്നു. മുൻവിധി കൂടാതെ വേദപുസ്തകത്തിലെ വിശുദ്ധന്മാർ ദൈവത്തെ സ്തുതിച്ച വിധം ബൈബിളിൽ നിന്നും പഠിക്കുവാൻ ഉത്സാഹിപ്പിക്കുന്നു. അപ്പോൾ ബൈബിൾ ഒരിടത്തം ഈ വാക്കുകളുടെ ആവർത്തനങ്ങൾ പഠിപ്പിക്കുന്നില്ല എന്ന് മനസ്സിലാകും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

 

One Reply to “ടിപിഎമ്മും അതിലെ ആവർത്തന ജല്പനങ്ങളും”

Leave a Reply

Your email address will not be published. Required fields are marked *